1 GBP = 94.20 INR                       

BREAKING NEWS

ആനയെ കണ്ട് തിരിഞ്ഞോടുന്നതിടെ വീണത് കമ്പിയില്‍ കാലുടക്കി; കൊമ്പന്‍ കുത്തിയത് പുറത്ത്; ശ്വാസകോശം തകര്‍ത്തു കൊമ്പ് മറുപുറത്തിറങ്ങി; നാട്ടിലിറങ്ങുന്ന വന്യ ജീവികളെ വെടി ശബ്ദം ഉണ്ടാക്കി തുരത്തുന്ന ഫോറസ്റ്റ് വാച്ചറിന്റെ കൊലയില്‍ വിതുമ്പി റാന്നിക്കാര്‍; കാട്ടാന കുത്തിക്കൊന്ന ആദിവാസി വാച്ചര്‍ ബിജു ഏതു കൊമ്പനെയും വിരട്ടി ഓടിക്കാന്‍ കഴിവുള്ള ഷാര്‍പ്പ് ഷൂട്ടര്‍: മരണം എത്തിയത് സുഹൃത്തുമായി ഫോണില്‍ സംസാരിക്കുന്നതിനിടെ

Britishmalayali
ശ്രീലാല്‍ വാസുദേവന്‍

റാന്നി: നാട്ടിലിറങ്ങിയ കാട്ടാന കുത്തിക്കൊലപ്പെടുത്തിയ വനംവകുപ്പിലെ ട്രൈബല്‍ വാച്ചര്‍ ളാഹ ബിജില ഭവനില്‍ എ.എസ് ബിജു ഷാര്‍പ്പ് ഷൂട്ടര്‍ എന്ന് പേരെടുത്തയാളായിരുന്നു. എവിടെ ആന ഇറങ്ങിയാലും ബിജുവിന് വിളിയെത്തും. നാട്ടിലിറങ്ങുന്ന വന്യ ജീവികളെ വെടി ശബ്ദം ഉണ്ടാക്കി വനത്തിലേക്കു തുരത്തുന്നതില്‍ ബിജുവിന് ഏറെ വൈദഗ്ധ്യമാണ് ഉണ്ടായിരുന്നത്. റാന്നി ഫോറസ്റ്റ് ഡിവിഷനിലെ പമ്പ് ആക്ഷന്‍ ഗണ്‍ ഉപയോഗിച്ചുള്ള ഷാര്‍പ്പ് ഷൂട്ടര്‍ എന്നാണ് ഈ വനപാലകന്‍ അറിയപ്പെട്ടിരുന്നത്.

അതു കൊണ്ടു തന്നെ ഇത്തരം വെടിവയ്പ്പ് ആവശ്യങ്ങള്‍ ഡിവിഷനില്‍ എവിടെയുണ്ടായാലും ആദ്യ വിളി എത്തുന്നത് ബിജുവിനെ തേടിയായിരിക്കും. അതു തന്നെയാണ് ഇന്നലെയും സംഭവിച്ചത്. വനംവകുപ്പിലെ ട്രൈബല്‍ വാച്ചര്‍ തസ്തികയിലേക്ക് ആദ്യ ബാച്ചില്‍ ളാഹ ആദിവാസി കോളനിയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട യുവാവാണ് ബിജു (37). അഞ്ചു വര്‍ഷം മുമ്പായിരുന്നു നിയമനം. ജോലിയോടുള്ള ആത്മാര്‍ത്ഥത ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കു പോലും അദ്ദേഹത്തെ പ്രിയങ്കരനാക്കി.

രാജമ്പാറ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകനായ ബിജു ഇന്നലെ രാവിലെ വനമേഖലയിലെ തീ കെടുത്താന്‍ പോകാന്‍ തുടങ്ങുമ്പോഴായിരുന്നു കരികുളത്തു നിന്നും സഹായം തേടിയുള്ള വിളി എത്തിയത്. ആങ്ങമൂഴി പഞ്ഞിപ്പാറയില്‍ കാട്ടുതീ പടര്‍ന്നിരുന്നു. വിവരം അറിഞ്ഞ് പോകാന്‍ തുടങ്ങുമ്പോഴായിരുന്നു കട്ടിക്കല്ലു ഭാഗത്ത് ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ ആനയെ തുരത്താന്‍ പരമാവധി വനപാലകര്‍ തോക്കുമായി എത്തണമെന്ന സന്ദേശം എത്തിയത്. ഷാര്‍പ്പ് ഷൂട്ടറായ ബിജുവിനെ നിര്‍ബന്ധമായും വിടണമെന്നായിരുന്നു ആവശ്യം.

തുടര്‍ന്ന് ഉറ്റ സുഹൃത്ത് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ എസ് അനീഷിനേയും ഏതാനും വനപാലകരേയും പഞ്ഞിപ്പാറയിലേക്ക് അയച്ചതിനു പിന്നാലെയാണ് ബിജു കട്ടിക്കല്ലിലേക്കു പോയത്. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ഷിബു, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ അജ്മല്‍, രഞ്ജിത്ത് എന്നിവരായിരുന്നു ബിജുവിനോടൊപ്പം പോയത്. പഞ്ഞിപ്പാറയിലെ തീ അണച്ച ശേഷം ഉച്ച കഴിഞ്ഞ് രണ്ടേകാലോടെയാണ് അനീഷും സംഘവും രാജമ്പാറ സ്റ്റേഷനില്‍ തിരിച്ചെത്തിയത്. വന്ന ഉടന്‍ അനീഷ് ബിജുവിനെ ഫോണില്‍ വിളിച്ചു. കാട്ടാനയ്ക്കു നേരെ വെടിവച്ചുവെന്നും ശബ്ദം കേട്ട് അത് കുറച്ച് അകത്തേക്കു നീങ്ങിയെന്നും വനത്തിലേക്കു കടന്നിട്ടില്ലെന്നും ബിജു പറഞ്ഞു.

തങ്ങള്‍ ഊണു കഴിച്ച ശേഷം ആനയുടെ നീക്കം ശ്രദ്ധിച്ച് ഇരിക്കുകയാണെന്നു പറഞ്ഞ ബിജു അതാ ആന വീണ്ടും വരുന്നു എന്നു പറഞ്ഞ് ഫോണ്‍ സംസാരം മതിയാക്കി ഓടുകയായിരുന്നുവെന്ന് അനീഷ് പറഞ്ഞു. പിന്നെ സെക്കന്റുകള്‍ക്കകമാണ് ദാരുണ സംഭവം നടന്നത്. ഓട്ടത്തിനിടയില്‍ കല്ലിലും വേലിയിലും തട്ടി കമഴ്ന്നു വീണ ബിജു എഴുന്നേല്‍ക്കും മുമ്പ് കാട്ടാന പിന്നിലൂടെ കുത്തിക്കീറുകയായിരുന്നു. കൊമ്പ് ബിജുവിന്റെ ശ്വാസകോശം തുളച്ച് ഇറങ്ങിയെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. സംഭവ സ്ഥലത്തു വച്ചു തന്നെ ബിജു മരിച്ചു. കുട്ടിക്കൊമ്പനെ ഇന്നലെ രാത്രി എട്ടോടെ വനപാലകര്‍ ഏറെ പണിപ്പെട്ട് പമ്പാ നദിക്കു മറുകരയിലേക്കു കയറ്റി വിട്ടു.

എന്നാല്‍ ഇത് വനത്തിലേക്കു പോകാതെ കുടമുരുട്ടിയിലെ ജനവാസ മേഖലയില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. കൊച്ചുകുളം വനത്തിലേക്ക് ആന പോകുന്നതു വരെ ഇവിടെ ജനങ്ങള്‍ക്ക് ഭീഷണിയാണ്. പീരുമേട്, അഞ്ചല്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്നും റാപ്പിഡ് റെസ്‌പോണ്‍സ് ടീമും കോന്നിയില്‍ നിന്നും സ്‌ട്രൈക്കിങ് ഫോഴ്‌സും അടക്കം നിരവധി വനപാലകര്‍ സ്ഥലത്തു തമ്പടിച്ചിരിക്കുകയാണ്. നാട്ടിലിറങ്ങിയ കാട്ടാനയെ മയക്കുവെടി വയ്ക്കാന്‍ ആലോചിച്ചെങ്കിലും പ്രാവര്‍ത്തികമാക്കാനുള്ള ബുദ്ധിമുട്ടു മൂലം ഇന്നലെ ചെയ്തില്ല.

തട്ടുതട്ടായി കിടക്കുന്ന ഭൂമി ആയതിനാലും നദിയുടെ സാമീപ്യം ഉള്ളതിനാലും വെടിയേല്‍ക്കുന്ന ആന എങ്ങോട്ടു പോകുമെന്ന് മുന്‍കൂട്ടി കാണാനാകില്ല. വെടിവച്ചാലും ആനയെ സുരക്ഷിത സ്ഥലത്തേക്കു മാറ്റുകയും വേണം. ഇതിനുള്ള സൗകര്യവും കട്ടിക്കല്ലില്‍ ഇല്ലാത്തതിനാല്‍ മയക്കുവെടി വയ്ക്കാനള്ള നീക്കം വൈകിക്കുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category