1 GBP = 94.20 INR                       

BREAKING NEWS

കല്യാണം കഴിഞ്ഞിട്ട് ഒന്‍പത് മാസം; വീടും പുരയിടവും വാങ്ങിയത് മൂന്ന് മാസത്തിനു മുമ്പും; ചാത്തന്നൂര്‍ കണ്ണേറ്റ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപത്തെ വീട്ടില്‍ പൊലീസ് കണ്ടത് 'മിനി റിസര്‍വ്വ് ബാങ്ക്'! 500 രൂപ കൊടുത്ത് വില കുറവുള്ള സാധനം കടകളില്‍ നിന്ന് വാങ്ങി 'കള്ളനെ' വെള്ളയാക്കുന്ന അതിബുദ്ധി; തയ്യല്‍ക്കാരി ലിജയുടേയും ഭര്‍ത്താവിന്റെ കള്ളനോട്ട് അടി കേട്ട് ഞെട്ടി ചാത്തന്നൂരുകാര്‍; രഞ്ജിത്തും ലിജയും നോട്ട് അടിച്ചത് അത്യാധുനിക പ്രസ് വീട്ടില്‍ ഒരുക്കി

Britishmalayali
kz´wteJI³

ചാത്തന്നൂര്‍: കള്ളനോട്ട് കേസില്‍ പാലക്കാട്ട് അറസ്റ്റിലായ രഞ്ജിത്തിന്റെയും ഭാര്യ ലിജയുടെയും ചാത്തന്നൂര്‍ കണ്ണേറ്റ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപത്തെ വീട്ടില്‍ പൊലീസ് കണ്ടത് 'മിനി റിസര്‍വ്വ് ബാങ്ക്'! കള്ളനോട്ട് നിര്‍മ്മാണത്തിനുള്ള മിനി യൂണിറ്റായിരുന്നു അത്. അടുത്തടുത്തായി നിരവധി വീടുകളാണുള്ളതെങ്കിലും അതിവിദഗ്ധമായി കള്ളനോട്ട് ഉണ്ടാക്കിയ തൊച്ചു ഫാക്ടറി.

ആദിച്ചനല്ലൂര്‍ മൈലക്കാട് രഞ്ജിത്ത് ഭവനില്‍ കെ.രഞ്ജിത്തും (30) ഉളിയനാട് തേമ്പ്ര സ്വദേശിനി ജെ.ലിജയും (25) മൂന്നുമാസം മുമ്പാണ് കണ്ണേറ്റയില്‍ വീടുവാങ്ങി താമസമാക്കിയത്. ലിജ നാട്ടുകാരിയായതു കൊണ്ട് ആള്‍ക്കാരുമായി നല്ല സഹകരണമായിരുന്നെങ്കിലും രഞ്ജിത്ത് എല്ലാവരില്‍നിന്നും അകലം പാലിക്കുന്ന സ്വഭാവമായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. രഞ്ജിത്ത് സ്ഥിരമായി വീട്ടിലുണ്ടാകാറില്ലായിരുന്നു. എ.സി. മെക്കാനിക് ആണെന്നാണ് പുറത്തു പറഞ്ഞിരുന്നത്. ജോലിക്ക് പോകുന്നത് ആരും കണ്ടിട്ടില്ല.

തിങ്കള്‍ രാവിലെ ദമ്പതികള്‍ മങ്കര പൊലീസ് സ്റ്റേഷനു സമീപത്തെ ബേക്കറിയില്‍ നിന്നു മിഠായി വാങ്ങി 500 രൂപയുടെ നോട്ട് നല്‍കി ബാക്കി വാങ്ങി സ്‌കൂട്ടറില്‍ മുങ്ങി. ഇവര്‍ പോയതിനു ശേഷം പരിശോധിച്ചപ്പോഴാണു വ്യാജ നോട്ടാണെന്നു തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഇവരെ പിന്തുടര്‍ന്നു. പലചരക്ക് കടയില്‍ കയറിയ ദമ്പതികള്‍ സാധനങ്ങള്‍ വാങ്ങി 500 രൂപ നല്‍കിയപ്പോള്‍ പിടികൂടുകയായിരുന്നു. മങ്കര പൊലീസ് എത്തി പരിശോധിച്ചപ്പോള്‍ 500 രൂപയുടെ 117 നോട്ടുകളും 200 രൂപയുടെ 27 നോട്ടുകളും അടക്കം 63,900 രൂപ പിടിച്ചെടുത്തു. 500 രൂപ കടയില്‍ നല്‍കി ചെറിയ തുകയ്ക്കുള്ള സാധനം വാങ്ങി. അതിന് ശേഷം കിട്ടുന്ന ബാക്കി തുകയുമായി മുങ്ങുന്നതാണ് രീതി.

ഒരു യാത്രപോയാല്‍പ്പിന്നെ ദിവസങ്ങള്‍ കഴിഞ്ഞാണ് മടങ്ങിവരുന്നത് ഇക്കുറി യാത്ര ലിജയെയും ഒപ്പം കൂട്ടിയായിരുന്നു. തയ്യല്‍ത്തൊഴിലാളിയായ ലിജ ചാത്തന്നൂര്‍ മാര്‍ക്കറ്റിനുള്ളിലെ ഒരു തയ്യല്‍ക്കടയില്‍ ജോലി നോക്കിവരുകയായിരുന്നു. അത്യാധുനിക കംപ്യൂട്ടര്‍ സംവിധാനങ്ങളും പ്രിന്ററും കട്ടിങ് മെഷീനും ഉള്‍പ്പെടെ കള്ളനോട്ട് അടിക്കാനുള്ള സംവിധാനങ്ങള്‍ ഇരുമ്പ് അലമാരയിലും പെട്ടിയിലുമായി സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇവ ഫോട്ടോ കോപ്പിയെടുക്കുന്ന പേപ്പറില്‍ ഇരുവശവും അടിച്ച് ഒട്ടിച്ചെടുക്കുകയായിരുന്നു പ്രതികള്‍. ഒറ്റനോട്ടത്തില്‍ കള്ളനോട്ടാണെന്ന് അറിയില്ല എങ്കിലും വിശദമായി പരിശോധന നടത്തിയാല്‍ കള്ളനോട്ടാണെന്ന് മനസ്സിലാകംു. ഡി.ടി.പി. എടുക്കുന്നതിനെക്കുറിച്ച് പഠിക്കുന്ന ബുക്കുകളും ഇവിടെനിന്ന് കണ്ടെത്തി.

വീട്ടില്‍നിന്നു കള്ളനോട്ടുകളുടെ വലിയ ശേഖരവും പൊലീസ് പിടിച്ചെടുത്തു. 200 രൂപയുടെ ഇരുനൂറ്റി അന്‍പതോളം നോട്ടുകളും 500 രൂപയുടെ അന്‍പതോളം നോട്ടുകളും കണ്ടെടുത്തു. പാലക്കാട് മങ്കരയില്‍ 500 രൂപയുടെ കള്ളനോട്ട് മാറാന്‍ ശ്രമിക്കുന്നതിനിടെയാണു രഞ്ജിത്തും ഭാര്യ ലിജയും പിടിയിലായത്. ചോദ്യംചെയ്യലില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ ഉച്ചയോടെയാണു വീട് പരിശോധിച്ചത്. ചിറക്കര തേമ്പ്ര സ്വദേശിയായ ഇവര്‍ ഒന്‍പതു മാസം മുന്‍പാണു വിവാഹിതരായത്. നാലു മാസം മുന്‍പു കണ്ണേറ്റയില്‍ വീടും പുരയിടവും വാങ്ങി താമസമായി. രഞ്ജിത്തിന്റെ മാതാവ് ഇന്നലെ രാവിലെയും വീട്ടില്‍ ഉണ്ടായിരുന്നു. പൊലീസ് എത്തുമ്പോള്‍ വീടു പൂട്ടിയ നിലയിലായിരുന്നു.

വളരെ ചെറിയ വീട്ടിലെ കിടപ്പുമുറിയിലാണ് കള്ളനോട്ട് നിര്‍മ്മിക്കുന്നതിനുള്ള സംവിധാനങ്ങള്‍ സൂക്ഷിച്ചിരുന്നത്. പകുതി അച്ചടിച്ച നിലയിലും പൂര്‍ണമായും അച്ചടിച്ചു മുറിച്ച നിലയിലുമാണു നോട്ടുകള്‍. 3 സീരിയല്‍ നമ്പറുകളിലാണ് നോട്ട് നിര്‍മ്മിച്ചത്. സ്‌കൂട്ടറില്‍ സഞ്ചരിച്ചു നോട്ടുകള്‍ മാറ്റിയെടുക്കുകയാണു രീതി. മങ്കര എസ്ഐ എന്‍.കെ. പ്രകാശന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രഞ്ജിത്തിന്റെ മാതാവിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്തു. ലിജയുടെ അച്ഛന്‍ തിരുവില്വാമല കേന്ദ്രീകരിച്ച് പ്ലാസ്റ്റിക് കയര്‍ വില്‍പ്പന നടത്തിവരികയാണ്. ഈ ബന്ധം ഉപയോഗിച്ചാണ് ഇവര്‍ പാലക്കാട്ടെത്തിയതെന്ന് കരുതുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category