1 GBP = 94.20 INR                       

BREAKING NEWS

രക്തം വാര്‍ന്ന നിലയില്‍ ജയില്‍ അധികൃതര്‍ കണ്ടത് പുലര്‍ച്ചെ; അതിവേഗം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച് വിദഗ്ധ ചികില്‍സ നല്‍കല്‍; ജീവനൊടുക്കാന്‍ ശ്രമിച്ചത് കൈ ഞരമ്പ് മുറിച്ച്; മുറിക്കാന്‍ ഉപയോഗിച്ചത് ചില്ലു ഉപയോഗിച്ചെന്ന് സൂചന; മൂര്‍ച്ചയുള്ള വസ്തു എങ്ങനെ പ്രതിയുടെ കൈയിലെത്തിയെന്നതില്‍ അന്വേഷണം; ജയിലിനുള്ളില്‍ സ്വയം അവസാനിപ്പിക്കാന്‍ ശ്രമിച്ചത് അറസ്റ്റ് ചെയ്തപ്പോഴും ആത്മഹത്യാ പ്രവണത കാട്ടിയ കുറ്റവാളി; ആത്മഹത്യയ്ക്ക് ശ്രമിച്ച് കൂടത്തായി സീരിയല്‍ കൊലക്കേസ് പ്രതി ജോളി

Britishmalayali
kz´wteJI³

കോഴിക്കോട്: കൂടത്തായി സീരിയല്‍ കൊലക്കേസിലെ പ്രതി ജോളി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൈഞരമ്പ് മുറിച്ചായിരുന്നു ആത്മഹത്യാ ശ്രമം. രാവിലെ നാല് മണിയോടെ ജോളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച ജോളിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

പുലര്‍ച്ചെയാണ് സംഭവം. രക്തം വാര്‍ന്ന നിലയില്‍ കണ്ട ജോളിയെ ജയില്‍ അധികൃതര്‍ തന്നെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഈ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഘട്ടത്തിലും ജോളി ആത്മഹത്യ പ്രവണത കാണിച്ചിരുന്നു. ഇത് കണക്കിലെടുത്ത് മെഡിക്കല്‍ കോളേജിലെ കൗണ്‍സിലര്‍മാരുടെ സേവനവും തേടിയിരുന്നു. ഞരമ്പ് മുറിക്കാന്‍ ഉപയോഗിച്ച മൂര്‍ച്ചയുള്ള വസ്തു ജോളിയുടെ കൈവശമെത്തിയത് എങ്ങനെയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ചില്ല് ഉപയോഗിച്ചാണ് ഞരമ്പ് മുറിച്ചതെന്നും സൂചനയുണ്ട്.

കൂടത്തായിയിലെ ആറു കൊലപാതകങ്ങളും നടത്തിയതു താനാണെന്നു പൊലീസിനോട് പ്രതി ജോളി ജോസഫ് കുറ്റസമ്മതം നടത്തിയിരുന്നു. ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി നല്‍കിയാണ് അഞ്ചു കൊലപാതകങ്ങളും. ആദ്യഭര്‍ത്താവ് റോയി തോമസിന്റെ അമ്മയായ അന്നമ്മയ്ക്ക് ആട്ടിന്‍സൂപ്പില്‍ കീടനാശിനിയാണ് കലര്‍ത്തി നല്‍കിയാണ് കൊലപ്പെടുത്തിയത്. എല്ലാ കേസിലും പൊലീസ് കുറ്റപത്രം നല്‍കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ജോളിയുടെ ആത്മഹത്യാ ശ്രമം. അവസാന മൂന്ന് കൊലപാതകങ്ങള്‍ക്ക് ജോളിക്ക് കരുത്തായത് പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസം. ആരേയും എപ്പോള്‍ വേണമെങ്കിലും കൊന്നു തള്ളാമെന്ന മനസ്സ് എത്തുന്നത് ഇതോടെയാണ്. ഓരോ കൊലപാതകത്തിനു ശേഷവും പിടിക്കപ്പെടാതിരുന്നത് ആത്മവിശ്വാസം കൂട്ടിയെന്ന് ജോളി ജോസഫ് പൊലീസിനോട് സമ്മതിച്ചിരുന്നു. എന്നാല്‍ ജയിലിലായതോടെ ഒറ്റപ്പെടലായി. ഇതാണ് ആത്മഹത്യയിലേക്ക് എത്തുന്നത്.

ആദ്യ ഭര്‍ത്താവ് റോയ് തോമസിന്റെ അമ്മ അന്നമ്മ തോമസിനെ കൊലപ്പെടുത്തിയത് 2002ല്‍. കൊലയ്ക്ക് ഉപയോഗിച്ചത് കീടനാശിനി. രണ്ടാമത്തെ കൊലപാതകം 6 വര്‍ഷത്തിനു ശേഷം. ടോം തോമസിന് കപ്പപ്പുഴുക്കിലും വെള്ളത്തിലും സയനൈഡ് കലര്‍ത്തി നല്‍കിയാണ്. മൂന്നു വര്‍ഷത്തിനു ശേഷം 2011ല്‍ മൂന്നാമത്തെ കൊലപാതകം. ഭര്‍ത്താവ് റോയ് തോമസിനു സയനൈഡ് കലര്‍ത്തി നല്‍കിയത് ഏറ്റവും ഇഷ്ടപ്പെട്ട കടലക്കറിയില്‍ ആയിരുന്നു. റോയ് തോമസിന്റെ മരണത്തെക്കുറിച്ച് അന്വേഷണം ഇല്ലാതായതോടെ പൂര്‍ണധൈര്യമായി. 2014ല്‍ 3 മാസത്തെ ഇടവേളയില്‍ നടത്തിയതു 2 കൊലകളും. മഞ്ചാടിയില്‍ മാത്യുവിന് സയനൈഡ് കലര്‍ത്തി നല്‍കിയത് മദ്യത്തില്‍. ഷാജുവിന്റെ മകള്‍ ആല്‍ഫൈനിനു സയനൈഡ് പുരട്ടിയ ബ്രെഡ് ഇറച്ചിക്കറിയില്‍ മുക്കി നല്‍കി.

ഒരു വര്‍ഷത്തിനു ശേഷം ഷാജുവിന്റെ ആദ്യ ഭാര്യ സിലിയെ വധിക്കാനുള്ള ശ്രമം തുടങ്ങി. രണ്ടു ശ്രമങ്ങള്‍ പരാജയപ്പെട്ടു. 2016ല്‍ നടത്തിയ മൂന്നാം ശ്രമത്തില്‍ സിലി മരിച്ചു. സയനൈഡ് നല്‍കിയത് വെള്ളത്തില്‍ കലക്കിയും ഗുളികയില്‍ പുരട്ടിയും. ഷാജുവിനെ വിവാഹം ചെയ്യാനായിരുന്നു ഇത്. ഭാവിയില്‍ ഷാജുവിനെ വകവരുത്തി സര്‍ക്കാര്‍ ജോലിയില്‍ കയറുകയായിരുന്നു ലക്ഷ്യം. ആശ്രിത നിയമനത്തിലൂടെ ജോലി നേടി ഉറ്റ സുഹൃത്ത് ജോണ്‍സണെ വിവാഹം കഴിക്കാനായിരുന്നു പദ്ധതി. ജോണ്‍സണിന്റെ ഭാര്യയേയും ജോളി കൊല്ലാന്‍ പദ്ധതി ഇട്ടിരുന്നു. അതിനിടെ കൂടത്തായി കൊലപാതകങ്ങളില്‍ മൃതദേഹാവശിഷ്ട പരിശോധനയ്ക്കായി കല്ലറ തുറക്കുന്നത് തടയാന്‍ ജോളി ജോസഫ് ശ്രമിച്ചെന്ന് വെളിപ്പെടുത്തല്‍. കല്ലറ തുറന്നാല്‍ ദോഷമുണ്ടാകുമെന്നാണ് കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമിടയില്‍ പ്രചരിപ്പിച്ചത്. പള്ളി അധികൃതരെ കണ്ട് തീരുമാനം മാറ്റാനും നീക്കം നടത്തിയിരുന്നു. എന്നാല്‍ കാര്യങ്ങള്‍ കൈവിട്ടു പോയെന്ന് മനസ്സിലായപ്പോള്‍ പതിയെ പിന്മാറി.

ജോളിയുമായി വര്‍ഷങ്ങളായി അടുപ്പമുണ്ടായിരുന്ന അഭിഭാഷകനും സംശയനിഴലിലായിരുന്നു. ഇയാള്‍ക്കൊപ്പം ജോളി നടത്തിയ തമിഴ്നാട് യാത്രകളെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. താമരശ്ശേരി മേഖലയില്‍ താമസിക്കുന്ന ഇയാള്‍ റോയി തോമസിന്റെ മരണശേഷം പതിവായി ജോളിയെ കാണാന്‍ വീട്ടിലെത്താറുണ്ടായിരുന്നു. ചില ബന്ധുക്കള്‍ വിലക്കിയതോടെയാണ് ഈ സന്ദര്‍ശനം നിലച്ചത്. കൊലപാതകവുമായി ഇയാള്‍ക്കു ബന്ധമുണ്ടോയെന്നും വ്യാജ ഒസ്യത്ത് തയാറാക്കാന്‍ സഹായം ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇയാളെ അന്വേഷണസംഘം അടുത്തദിവസം ചോദ്യം ചെയ്യും. ജോളിയുടെ സുഹൃത്ത് ജോണ്‍സണെ പൊലീസ് 6 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.

ബിഎസ്എന്‍എല്‍ ജീവനക്കാരനായ ജോണ്‍സണൊപ്പം ജോളി പലവട്ടം കോയമ്പത്തൂരിലും ബെംഗളുരൂവിലും പോയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഒരു യാത്ര റോയ് തോമസ് മരിച്ച് ആഴ്ചകള്‍ക്കുള്ളിലായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category