1 GBP = 94.20 INR                       

BREAKING NEWS

സെക്രട്ടറിയേറ്റിലും വിജിലന്‍സിന്റെ റെയ്ഡ്; പിടിച്ചെടുത്തത് സെക്രട്ടറിയേറ്റിലെ അഡ്മിനിസ്‌ട്രേറ്റീവ് വിജിലന്‍സ് മേധാവിയും ജോയിന്റ് സെക്രട്ടറിയുമായ ഉന്നതന്റെ കൈയിലെ ഫയലുകള്‍; കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്കില്‍ നിന്നുയര്‍ന്ന പരാതിയില്‍ ഇടപെട്ട് വ്യവസായ മന്ത്രി ഇപി ജയരാജനും; എന്നിട്ടും നിര്‍ണ്ണായക സീറ്റില്‍ നിന്ന് സന്തോഷ് കുമാറിനെ മാറ്റാതെ സംരക്ഷിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിലെ കോക്കസ്; ഭരണസിരാ കേന്ദ്രത്തിനെ പിടിച്ചുലച്ച് പുതിയ വിവാദം

Britishmalayali
പ്രവീണ്‍ സുകുമാരന്‍

തിരുവനന്തപുരം. പി എസ് സിക്ക് യഥാ സമയം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി എടുക്കാന്‍ നിയോഗിക്കപ്പെട്ട സെക്രട്ടറിയേറ്റിലെ അഡ്മിനിസ്‌ട്രേറ്റീവ് വിജിലന്‍സ് മേധാവിയും ജോയിന്റ് സെക്രട്ടറിയുമായ സന്തോഷിനെതിരെയാണ് വിജിലന്‍സിലും സര്‍ക്കാരിലും പരാതികള്‍. ഒന്നോ രണ്ടോ അല്ല ഒരു ഡസനിലധികം പരാതികളാണ് ഈ ഉദ്യോഗസ്ഥനെതിരെ പൊതുഭരണ വകുപ്പിനും വിജിലന്‍സിനും ലഭിച്ചിരിക്കുന്നത്.

പരാതികളുടെ അടിസ്ഥാനത്തില്‍ രണ്ടാഴ്ച മുന്‍പ് പൊലീസ് വിജിലന്‍സ് തന്നെ സെക്രട്ടറിയേറ്റില്‍ എത്തി വിവാദ ഉദ്യോഗസ്ഥന്റെ കാബിനില്‍ നിന്നും പരാതിക്കടിസ്ഥാനമായ ഫയലുകള്‍ പിടിച്ചെടുത്തു. ഏറ്റവും ഒടുവില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ പോലും അസ്വസ്ഥപ്പെടുത്തന്ന പരാതി എത്തിയിരിക്കുന്നത് മുഖ്യമന്ത്രിയുടെ ജില്ലയായ കണ്ണൂരില്‍ നിന്നു തന്നെ.

കണ്ണൂര്‍ ഡിസിബി യഥാസമയം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലന്ന പരാതി ലഭിച്ചയുടന്‍ അഡ്മിനിസ്‌ട്രേറ്റീവ് വിജിലന്‍സ് മേധാവിയായ സന്തോഷിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം കണ്ണൂരില്‍ എത്തി ബന്ധപ്പെട്ട ഫയലുകളും ചുമതലപ്പെട്ട ഉദ്യോഗസ്ഥരെയും കാണുന്നതിന് പകരം മുഴുവന്‍ ഉദ്യോഗസ്ഥരെയും വിളിച്ചു വരുത്തി പൊലീസ് മുറയില്‍ ചോദ്യം ചെയ്തുവെന്നു മാത്രമല്ല എല്ലാവരെയും ഭീണിപ്പെടുത്തുകയും ചെയ്തു.

സര്‍വ്വീസ് ബുക്ക്, പഴയ നിയമന ഉത്തരവുകള്‍ അങ്ങനെ ഓരോ ജീവനക്കാരനെയും ചോദ്യം ചെയ്യുകയും ഹരാസു ചെയ്യുകയും ചെയ്തു. അന്വേഷണ പരിധിയില്‍ ഇല്ലാത്ത കാര്യങ്ങള്‍ ചോദിച്ച് മുഴുവന്‍ ജീവനക്കാരെയും വിവാദ ഉദ്യോഗസ്ഥന്‍ അപമാനിച്ചുവെന്നാണ് പരാതി. ആഭ്യന്തര വകുപ്പിലെ നിര്‍ണായക പോസ്റ്റില്‍ മുന്‍പ് ജോലി ചെയ്തിരുന്നപ്പോള്‍ പൊലീസ് ഓഫീസര്‍മാരില്‍ നിന്നു പോലും കൈക്കൂലി ചോദിച്ചു വെന്ന് ആക്ഷേപം നേരിട്ട ഈ ഉദ്യോഗസ്ഥനെതിരെ സമാനമായ പരാതിയാണ് കണ്ണൂരില്‍ നിന്നുള്ള ഭരണ പക്ഷ യൂണിയന്‍കാര്‍ അടക്കം ഉന്നയിക്കുന്നത്. കൈക്കൂലി താല്പര്യത്തിലാണ് അന്വേഷണ പരിധിക്ക് പുറത്ത് നിന്ന് വിവാദ ഉദ്യോഗസ്ഥന്‍ പെരുമാറിയതെന്നാണ് ആക്ഷേപം. എന്തായാലും പരിശോധ പൂര്‍ത്തിയായി വിവാദ ഉദ്യോഗസ്ഥന്‍ തിരുവനന്തപുരത്ത് എത്തിയപ്പോള്‍ തന്നെ അദ്ദേഹത്തിനെതിരെയുള്ള പരാതിയും വിജിലന്‍സില്‍ എത്തി.

പ്രശ്‌നം അറിഞ്ഞ് മന്ത്രി ഇ പി ജയരാജന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വിളിച്ചു അതൃപ്തി അറിയിച്ചുവെന്നാണ് വിവരം. എന്നിട്ടും വിജിലന്‍സ് എത്തി രേഖകള്‍ കൊണ്ടു പോയതല്ലാതെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇക്കാര്യം ഇതുവരെ അന്വേഷിച്ചിട്ടില്ലന്നാണ് ആരോപണം. മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖനും മുന്‍ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥനുമായ ഉന്നതനാണ് ഇദ്ദേഹത്തെ സംരക്ഷിക്കുന്നതെന്ന് ജീവനക്കാര്‍ പറയുന്നു. ബിശ്വാസ് സിന്‍ഹ ഐ എ എസിന്റെ വലം കൈ ആയ ഇദ്ദേഹത്തെ നേരത്തെ പരാതി വന്നപ്പോള്‍ തന്നെ ഭരണ പക്ഷയുണിയന്‍ ഇടപെട്ട് മാറ്റാന്‍ ശ്രമിച്ചു വെങ്കിലും നടന്നില്ല. ഇദ്ദേഹത്തെ മറ്റാതിരിക്കാന്‍ ബിശ്വാസ സിന്‍ഹ തന്നെ ഇടപെട്ടു. ജീവനക്കാരുടെ സീറ്റ് മാറ്റാന്‍ പാടില്ലന്ന വിവാദ ഉത്തരവ് അന്ന് അദ്ദേഹം ഇറക്കുകയും ചെയ്തു.

ഔദ്യോഗിക വാഹനത്തില്‍ സുഹൃത്തുക്കളുമായുള്ള കറക്കവും നേരത്ത വിവാദമായിരുന്നു. പ്രകൃതി ചികിത്സ പഠിക്കാന്‍ പോയ ശേഷം രാത്രിയില്‍ പല സുഹൃത്തുക്കളെയും സെക്രട്ടറിയേറ്റ് വാഹനത്തില്‍ തന്നെ വീടുകളില്‍ എത്തിക്കുന്നതായി പരാതി വന്നപ്പോള്‍ തന്നെ വിജിലന്‍സ് എത്തി വാഹനത്തിന്റെ ലോഗ് ബുക്കും ട്രിപ്പ് ഷീററും പിടിച്ചെടുത്തിരുന്നു. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കെതിരെ പരാതി നല്കാന്‍ വരുന്ന ഉദ്യോഗാര്‍ത്ഥികളോടുള്ള മോശം പെരുമാറ്റം സംബന്ധിച്ചും ഇദ്ദേഹത്തിനെതിരെ നേരത്തെ പരാതി ഉണ്ടായിട്ടുണ്ട്. എല്ലാ പരാതികളും ഒതുക്കപ്പെട്ടു.

അണ്‍ ഓദറൈസ്ഡ് ആബ്‌സന്‍ഡ് അടക്കം നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഈ ഉദ്യോഗസ്ഥന് വേണ്ടി നിയമം വളയും. ഇല്ലാത്ത ചട്ടം ഉണ്ടാകും ഇതാണ് സെക്രട്ടറിയേറ്റിലെ അവസ്ഥയെന്ന് സഹ പ്രവര്‍ത്തകര്‍ പറയുന്നു. സെക്രട്ടറിയേറ്റിന് തന്നെ തല വേദനയായ ഈ ഉദ്യോഗസ്ഥന്‍ ഭരണ പക്ഷ യൂണിയന്‍ ആണെങ്കിലും അവര്‍ കൈവിട്ട അവസ്ഥയാണ്. എന്നാല്‍ മുന്‍ ചീഫ് പ്രോട്ടോക്കള്‍ ഓഫീസര്‍ ഉള്‍പ്പെടുന്ന ഭരണ പക്ഷത്തെ മറ്റൊരു കോക്കസ് ഇദ്ദേഹത്തിന് സഹായവുമായി രംഗത്ത് ഉണ്ടെന്നാണ ജീവനക്കാര്‍ പറയുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിനെ തെറ്റിദ്ധരിപ്പിച്ച് വിവാദ ഉദ്യോഗസ്ഥനെ സംരക്ഷിക്കുയാണന്നാണ് ആക്ഷേപം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category