1 GBP = 94.20 INR                       

BREAKING NEWS

400 പേര്‍ രോഗികളാവുകയും 12 പേര്‍ മരിക്കുകയും ചെയ്തതോടെ ഇറ്റലിയെ പൂര്‍ണമായി ഒറ്റപ്പെടുത്തി ലോകം; ടൂറിസ്റ്റ് കേന്ദ്രങ്ങളും ഫാഷന്‍ നഗരവും പൂര്‍ണമായും വിജനം; ശ്മശാന മൂകതയില്‍ വെനീസ് മുതല്‍ മിലാന്‍ വരെ

Britishmalayali
kz´wteJI³

യൂറോപ്പിന്റെ കൊറോണ തലസ്ഥാനമായി ഇറ്റലി മാറിയതോടെ രാജ്യം ലോകത്തിന് മുന്നില്‍ തീര്‍ത്തും ഒറ്റപ്പെട്ടിരിക്കുന്ന അവസ്ഥയിലായെന്ന് റിപ്പോര്‍ട്ട്. 400ല്‍ അധികം പേര്‍ കൊറോണ രോഗികളാവുകയും 12 പേര്‍ മരിക്കുകയും ചെയ്തതോടെ ഇറ്റലിയെ പൂര്‍ണമായി ഒറ്റപ്പെടുത്തിയിരിക്കുകയാണ് ലോകത്തിലെ മറ്റ് രാജ്യങ്ങള്‍. രാജ്യത്തെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളും ഫാഷന്‍ നഗരവും പൂര്‍ണമായും വിജനമായ അവസ്ഥയിലാണ്. ഇതിന് പുറമെ  ശ്മശാന മൂകതയില്‍ വെനീസ് മുതല്‍ മിലാന്‍ വരെ വിറങ്ങലിച്ച് നിലകൊള്ളുകയുമാണ്.

ഫാഷന്റെയും ഡിസൈന്റെയും ലോകതലസ്ഥാനമെന്നറിയപ്പെടുന്ന മിലാനിലേക്ക് പോകാന്‍ ആരും ധൈര്യപ്പെടാത്ത ദുരവസ്ഥയാണ് സംജാതമായിരിക്കുന്നത്. ഈ സമയത്ത് വിദേശസഞ്ചാരികള്‍ തിങ്ങി നിറയാറുണ്ടായിരുന്ന മിലാനിലേക്ക് കൊറോണ ഭീതിയാല്‍ ഇന്ന് ആരും പോകാത്ത അവസ്ഥയണുള്ളത്. ഇവിടുത്തെ തെരുവുകള്‍ തീര്‍ത്തും വിജനമായിരിക്കുകയാണ്. തുടക്കത്തില്‍ വെറും ആറ് പേര്‍ക്ക് മാത്രമാണ് ഇറ്റലിയില്‍ കൊറോണ ബാധിച്ചിരുന്നതെങ്കില്‍ കഴിഞ്ഞ വെള്ളിയാഴ്ചത്തെ കണക്ക് പ്രകാരം ഇവിടുത്തെ കൊറോണ ബാധിതരുടെ എണ്ണം 400ന് മുകളില്‍ പോയിരിക്കുകയാണ്.

യൂറോപ്പില്‍ കൊറോണ ഏറ്റവും അപകടകരമായ അവസ്ഥയിലെത്തിയിരിക്കുന്നത് ഇറ്റലിയിലാണ്.മിലാനിലെ ചരിത്രപ്രാധാന്യം നിറഞ്ഞ ഇടങ്ങളില്‍ വിദേശ ടൂറിസ്റ്റുകള്‍ ഒഴിഞ്ഞ സമയമുണ്ടാകാറില്ല. പക്ഷേ ഇപ്പോള്‍ ഇവിടേക്ക് ഒരൊറ്റ കുട്ടി പോലും തിരിഞ്ഞ് നോക്കാന്‍ ഭയപ്പെടുന്ന സ്ഥിതിവിശേഷമാണ് ഉണ്ടായിരിക്കുന്നത്. രാജ്യം കൊറോണയോട് പൊരുതാന്‍ പാടുപെടുന്ന വേളയില്‍ മിലാനിലെയും മറ്റ് നിരവധി നഗങ്ങളിലെയും റോഡുകള്‍ വാഹനങ്ങളില്ലാതെ ഒഴിഞ്ഞ് കിടക്കുകയാണ്. സിറ്റിസെന്ററിലെ ബ്രെറ നൈബര്‍ഹുഡിലെ പ്രധാനപ്പെട്ട റോഡുകളിലൊന്നില്‍ ശ്മശാനസമാനമായ മൂകതയാണ് തളം കെട്ടിയിരിക്കുന്നത്.

ബികോക യൂണിവേഴ്സിറ്റി നൈബര്‍ ഹുഡിലെ റോഡുകലും സ്‌ക്വയറുകളും ആരുമില്ലാത്ത അവസ്ഥയിലാണെത്തിയിരിക്കുന്നത്. ഇവിടെ സാധാരണ നിലയില്‍ നൂറ് കണക്കിന് യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളാല്‍ ചടുലമായ ഇടമായിരുന്നു.മിലാനിലെ പ്രധാനപ്പെട്ട സിറ്റി സ്‌ക്വയറായ ദി ഡ്യൂമോ സ്‌ക്വയറില്‍ ഇന്നലെ ഉച്ചയ്ക്ക് ശേഷം വളരെ തിരക്ക് കുറവായിരുന്നു. സാധാരണ വിദേശ ടൂറിസ്റ്റുകളുടെ ഇഷ്ടകേന്ദ്രമായ ഇവിടെ ഉത്സവത്തിന്റെ തിരക്കായിരുന്നു അനുഭവപ്പെടാറുണ്ടായിരുന്നത്. മിലാന്‍ നഗരത്തിലെ സബ് വേകളും ആളൊഴിഞ്ഞിരിക്കുന്ന അവസ്ഥയിലാണ്. ഇവിടുത്തെ എസ്‌കലേറ്റര്‍ സ്ട്രെയറുകളില്‍ ഇന്നലെ  പ്രൊട്ടക്ടീവ് മാസ്‌കുകള്‍ ധരിച്ച് രണ്ട് പേരെ മാത്രമാണ് കാണാന്‍ സാധിച്ചിരിക്കുന്നത്.

ഇറ്റലിയില്‍ കൊറോണ സംഹാരതാണ്ഡവമാടിക്കൊണ്ടിരിക്കുന്ന ലോംബാര്‍ഡിയിലും വെനെറ്റോയിലും മിക്ക സമൂഹങ്ങളിലും പൊതു പരിപാടികളും ചര്‍ച്ച് സര്‍വീസുകളും വരെ നിര്‍ത്തി വച്ചിരിക്കുകയാണ്. ഇതിന് പുറമെ ഇവിടുത്തെ ഗ്രേഡ് സ്‌കൂളുകള്‍, യൂണിവേഴ്സിറ്റികള്‍, മ്യൂസിയങ്ങള്‍ തുടങ്ങിയവയും അടച്ച് പൂട്ടിയിട്ടുണ്ട്. ആളുകള്‍ കൂട്ടം കൂടി ഇടപഴകി കൊറോണ പടരുന്നതിനുള്ള സാധ്യത ഒഴിവാക്കാനാണ് ഈ മുന്‍കരുതല്‍. വടക്കന്‍ ഇറ്റലിയില്‍ കൊറോണ താണ്ഡവമാടുന്ന 12 ടൗണുകളിലേക്ക് ആരും പ്രവേശിക്കാന്‍ ധൈര്യപ്പെടാത്ത സ്ഥിതി വിശേഷമാണുള്ളത്. ഇവിടങ്ങളിലേക്കുള്ള റോഡുകളും പ്രവേശനകവാടങ്ങളും അധികൃതര്‍ അടച്ചിട്ടുണ്ട്.

കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നവരുമായി ഇടപഴകിയെന്ന് സംശയിക്കുന്ന എല്ലാവരെയും ഐസൊലേഷന് വിധേയമാക്കുന്ന കര്‍ക്കശ നടപടികളാണ് അധികൃതര്‍ സ്വീകരിച്ചിരിക്കുന്നത്. ഇറ്റലിയുടെ വ്യവസായ ഹൃദയഭൂമികളായ ലോംബാര്‍ഡി, വെനെറ്റോ എന്നീ റീജിയണുകളെയാണ് കൊറോണ കൂടുതലായി ബാധിച്ചത്. അതിനാല്‍ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പ് കുത്താന്‍ തുടങ്ങിയിട്ടുമുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category