1 GBP = 94.20 INR                       

BREAKING NEWS

പെട്ടിയില്‍ സൂക്ഷിക്കാതെ ആ പോക്കറ്റില്‍ ആയിരുന്നു ഡയമണ്ട് സൂക്ഷിച്ചിരുന്നത്.. അതാണ് സീക്രട്ട്.. എന്നു പറഞ്ഞ രജിത് കുമാറിനോട് താന്‍ കണ്ടോ എന്ന് ചോദ്യം; പോക്കറ്റിനകത്ത് കവറിലായിരുന്നു ഡയമണ്ട്‌സ് എന്നു മറുപടി നല്‍കിയപ്പോള്‍ രാവിലെ ഞാന്‍ അപ്പിയിടാന്‍ പോകുമ്പോള്‍ വിളിക്കാം.. അപ്പോ വന്ന് മാന്തിയെടുത്തോ... എന്ന് പ്രതികരണം; നീ അപ്പിയിടാന്‍ പോകുമ്പോള്‍ മാന്താന്‍ വരലല്ല എന്റെ പണിയെന്ന് പ്രതികരണം: ഏഷ്യാനെറ്റ് ബിഗ് ബോസില്‍ 'അപ്പിയിടല്‍' വിവാദം; രജിത് കുമാറിനെതിരെ ജസ്ല മാടശേരി അതിരു വിട്ടോ?

Britishmalayali
kz´wteJI³

കൊച്ചി: ബിഗ് ബോസില്‍ ജസ്ല മാടശേരിയുടെ 'അപ്പിയിടല്‍' കമന്റില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. രജിത് കുമാറിനെ കടന്നാക്രമിക്കാന്‍ ജസ്ല നടത്തിയ പരാമര്‍ശം സോഷ്യല്‍ മീഡിയയിലെ മിന്നും താരമായ ജസ്ലയ്ക്ക് ചേര്‍ന്നതാണോ എന്ന സംശയമാണ് ചര്‍ച്ചകളില്‍ നിറയുന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടില്‍ നിത്യേനയെന്നോണം മത്സരാര്‍ഥികള്‍ക്കായി ടാസ്‌കുകള്‍ സംഘടിപ്പിക്കാറുണ്ട് ബിഗ് ബോസ്. എന്നാല്‍ അവയില്‍ ലക്ഷ്വറി ബജറ്റിനുവേണ്ടിയുള്ള വീക്ക്‌ലി ടാസ്‌കുകളാണ് ഏറ്റവും ശ്രദ്ധ നേടാറ്. ഇത്തരത്തിലൊരു ടാസ്‌കിനിടെയായിരുന്നു ജസ്ലയുടെ മോശം പരാമര്‍ശം.

ഗെയിമിനു മുന്നെ ഫുക്രു ടാസ്‌ക് ഡ്രസ് ഇട്ടതിനെ അമൃതയും സുജോയും അടക്കമുള്ളവര്‍ ചോദ്യം ചെയ്തപ്പോള്‍ ഇട്ടിരുന്ന നിക്കര്‍ ഊരി ജസ്ലയ്ക്ക് ഫുക്രു എറിഞ്ഞു കൊടുത്തു. ആ ഡ്രസിന്റെ പോക്കറ്റില്‍ നേരത്തെ ഫുക്രു ശേഖരിച്ച ഡയമണ്ട്‌സ് ഒരു ടിഷ്യൂ പേപ്പറില്‍ പൊതിഞ്ഞ് സൂക്ഷിച്ചിരുന്നു. ഇതു ബോക്‌സിലേക്ക് വയ്ക്കുവാന്‍ ജസ്ല പുറത്തെടുത്തത് രജിത് കുമാര്‍ കാണുകയും ചോദ്യം ചെയ്യുകയും ചെയ്തു.

പെട്ടിയില്‍ സൂക്ഷിക്കാതെ ആ പോക്കറ്റില്‍ ആയിരുന്നു ഡയമണ്ട് സൂക്ഷിച്ചിരുന്നത്.. അതാണ് സീക്രട്ട്.. എന്നു പറഞ്ഞ രജിത് കുമാറിനോട് താന്‍ കണ്ടോ ആ ഡയമണ്ട്.. എന്നായിരുന്നു ജസ്ല ചോദിച്ചത്. പിന്നെ ആ കയ്യില്‍ ഇരിക്കുന്ന പൊതി എന്താണെന്നും ആ ടിഷ്യൂ പേപ്പറില്‍ പൊതിഞ്ഞിരിക്കുന്നത് ഡയമണ്ട്‌സാണെന്നും രജിത് കുമാര്‍ തറപ്പിച്ചു പറഞ്ഞു. ബിഗ്‌ബോസ് ലോക്കറില്‍ വയ്ക്കാന്‍ പറഞ്ഞ ഡയമണ്ട്‌സ് കയ്യില്‍ കൊണ്ടു നടക്കുകയാണ് എന്നും രജിത് കുമാര്‍ പറഞ്ഞപ്പോള്‍ ഉടന്‍ തന്നെ കയ്യിലിരുന്ന പൊതി ബോക്‌സിലേക്ക് വച്ച ശേഷം ഞാന്‍ മുണുങ്ങി.. വാ.. കയ്യിട്ട് എടുക്ക്... കയ്യിട്ട് എടുക്ക്... എന്നു പറഞ്ഞു കൊണ്ട് ജസ്ല രജിത് കുമാറിനു നേരെ ചെല്ലുകയായിരുന്നു.

ആ പോക്കറ്റിനകത്ത് കവറിലായിരുന്നു ഡയമണ്ട്‌സ്.. എന്നു രജിത് കുമാര്‍ മറുപടി നല്‍കിയപ്പോള്‍ രാവിലെ ഞാന്‍ അപ്പിയിടാന്‍ പോകുമ്പോള്‍ വിളിക്കാം.. അപ്പോ വന്ന് മാന്തിയെടുത്തോ... എന്നായിരുന്നു ജസ്ലയുടെ വാക്കുകള്‍. നീ അപ്പിയിടാന്‍ പോകുമ്പോള്‍ മാന്താന്‍ വരലല്ല എന്റെ പണി.. എന്നു രജിത് കുമാര്‍ മറുപടി നല്‍കി. എന്തു ഭാഷയാണ് ജസ്ലാ ഉപയോഗിക്കുന്നത് എന്ന് അമൃത ചോദിക്കുകയും ചെയ്യുന്നുണ്ട്.

ലക്ഷ്വറി ബജറ്റിനുവേണ്ടിയുള്ള വീക്ക്‌ലി ടാസ്‌കുകളാണ് ഏറ്റവും ശ്രദ്ധ നേടാറ്. വാറും വാശിയും കൂടുതല്‍ ഉണ്ടാകുന്ന വീക്ക്‌ലി ടാസ്‌കുകളില്‍ ആദ്യത്തെ മൂന്ന് സ്ഥാനങ്ങളില്‍ എത്തുന്നവരാണ് അടുത്ത വാരത്തിലേക്കുള്ള ക്യാപ്റ്റന്‍സി ടാസ്‌കിലും മത്സരിക്കുക. എന്നാല്‍ ഇനിയങ്ങോട്ടുള്ള വീക്ക്‌ലി ടാസ്‌കുകളില്‍ ഒരു പ്രത്യേകതയുണ്ട്. ലക്ഷ്വറി ബജറ്റിനൊപ്പം വ്യക്തിഗതമായ പോയന്റുകളും ഈയാഴ്ച മുതല്‍ ബിഗ് ബോസ് മത്സരാര്‍ഥികള്‍ക്ക് നല്‍കും. ഈ വാരം മുതല്‍ പന്ത്രണ്ടാം ആഴ്ച വരെയുള്ള വീക്ക്‌ലി ടാസ്‌കുകളില്‍ ഏറ്റവുമധികം പോയിന്റ് നേടുന്ന വ്യക്തി നേരിട്ട് ഗ്രാന്‍ഡ് ഫിനാലെയിലേക്ക് തെരഞ്ഞെടുക്കപ്പെടുമെന്നാണ് ബിഗ് ബോസിന്റെ വാഗ്ദാനം. അതിനാല്‍ വീശി കൂടിയതായിരുന്നു ഇത്തവണത്തെ ലക്ഷ്വറി ബജറ്റ് ടാസ്‌ക്.

ആക്ടിവിറ്റി ഏരിയ ഒരു സ്വര്‍ണ്ണ ഖനി ആക്കിക്കൊണ്ടായിരുന്നു ബിഗ് ബോസിന്റെ ടാസ്‌ക്. ബസര്‍ അടിക്കുമ്പോള്‍ ഓടിച്ചെന്ന് ആക്ടിവിറ്റി ഏരിയയിലേക്കുള്ള വാതിലില്‍ ആദ്യം തൊടുന്ന രണ്ട് പേര്‍ക്ക് 'ഖനി'യില്‍ ഒളിപ്പിച്ചുവച്ചിരിക്കുന്ന 'സ്വര്‍ണ്ണ'വും 'രത്‌നങ്ങളും' എടുക്കാമായിരുന്നു. ഒരാള്‍ക്ക് മത്സരത്തില്‍ എത്രതവണ വേണമെങ്കിലും പങ്കെടുക്കാമായിരുന്നു. സുജോ എല്ലാത്തവണയും പ്രവേശനം നേടിയപ്പോള്‍ സൂരജും ഷാജിയും അമൃത-അഭിരാമി സഹോദരിമാരും ഓരോ തവണ മാത്രം പ്രവേശനം നേടി. സുജോയുടെ സ്വര്‍ണം സൂക്ഷിച്ച വകയില്‍ രജിത്തിനും രഘുവിനും സുജോ താന്‍ നേടിയതില്‍ അല്‍പം പങ്കുവെക്കുകയും ചെയ്തു.

എന്നാല്‍ അവസാനറൗണ്ടില്‍ നിശ്ചിതസമയത്തേക്ക് ഓരോ മത്സരാര്‍ഥിക്കും ബിഗ് ബോസ് അവസരം നല്‍കി. ഇതനുസരിച്ച് കണ്‍ഫെഷന്‍ മുറിയിലെത്തി ഓരോരുത്തരും തങ്ങള്‍ക്ക് ലഭിച്ച സ്വര്‍ണ്ണവും രത്‌നങ്ങളും ഹാജരാക്കി. ഇതനുസരിച്ച് ഏറ്റവുമധികം പോയിന്റുകള്‍ നേടിയത് സുജോ ആണ്. ഏറ്റവും കുറവ് പോയിന്റുകള്‍ നേടിയത് പാഷാണം ഷാജിയും. സ്വര്‍ണം 100 ഗ്രാമിന് 10 പോയിന്റുകളും രത്‌നം ഒന്നിന് പത്ത് പോയിന്റുകളുമാണ് ബിഗ് ബോസ് നിശ്ചയിച്ചിരുന്ന വില. ഈ ടാസ്‌കിനിടെയാണ് രജിത് കുമാറിനെ ജസ്ല കടന്നാക്രമിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category