1 GBP = 92.00INR                       

BREAKING NEWS

മോഷണം ലക്ഷ്യമിട്ട് വലിഞ്ഞ് കയറിയത് അപ്പാര്‍ട്ട്മെന്റിന്റെ മൂന്നാം നിലയിലേക്ക്; ഗ്രില്ലിട്ട ജനലിലൂടെ അകത്ത് കയറാന്‍ കഴിയാതെ വന്നതോടെ സകല കോണ്‍സണ്‍ട്രേഷനും പോയി; രക്ഷിക്കണമെന്ന് അലറി കരഞ്ഞ കള്ളനെ നിലത്തിറക്കിയത് ഫയര്‍ഫോഴ്സെത്തി: ബെംഗളൂരുവില്‍ നടന്ന പരാജയപ്പെട്ടു പോയ മോഷണത്തിന്റെ വീഡിയോ വൈറല്‍

Britishmalayali
kz´wteJI³

ബെംഗളൂര്‍: മോഷ്ടിക്കാനായി അപ്പാര്‍ട്ട്മെന്റിന്റെ മുകളിലേക്ക് വലിഞ്ഞ് കയറിയ കള്ളന്‍ ജനലിന്റെ സൈഡില്‍ കുടുങ്ങി. രക്ഷിക്കണമെന്ന് അലറി കരഞ്ഞ കള്ളനെ ഒടുവില്‍ പൊലീസ് എത്തിയാണ് നിലത്തിറക്കിയത്. മൂന്നാം നിലയിലെ അപ്പാര്‍ട്ട്മെന്റ് ലക്ഷ്യമാക്കി കയറിയ കള്ളന്‍ ജനലിലൂടെ അകത്ത് കയറാനാണ് പദ്ധതിയിട്ടത്. എന്നാല്‍ മൂന്നാം നിലയിലെത്തിയപ്പോഴാണ് അപ്പാര്‍ട്ട്മെന്റിന്റെ ജനലിന് ഗ്രില്ലിട്ടിരിക്കുകയാണെന്ന കാര്യം ഇയാള്‍ക്ക് മനസ്സിലായത്. ഇതോടെ ജനലിലൂടെ അകത്തേക്ക് കടക്കാനും കഴിഞ്ഞില്ല. ജനലിന് സൈഡില്‍ ഇതോടെ ഇയാള്‍ കുടുങ്ങുകയും ചെയ്തു.

മോഷണ ശ്രമം പരാജയപ്പെട്ടതോടെ മുകളില്‍ നിന്നും താഴേക്ക് നോക്കിയ ഇയാള്‍ താഴെ റോഡിലൂടെ ആളുകള്‍ പോകുന്നത് കണ്ട് ഭയപ്പെടുകയും ചെയ്തു. ഇതോടെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കള്ളന്‍ അലറി കരയുകയായിരുന്നു. ബെംഗളൂരുവിലാണ് സംഭവം. സുഹാന്ത് എന്നയാളാണ് മോഷണ ശ്രമം നടത്തിയത്. ഒടുവില്‍ ഫയര്‍ ഫോഴ്സ് എത്തിയാണ് ഇയാളെ താഴെ ഇറക്കിയത്. സംഭവത്തിന്റെ വീഡിയോയും സോഷ്യല്‍ മീഡിയകളില്‍ വൈറലായി. ഫെബ്രുവരി 23നാണ് സംഭവം നടന്നത്.

കള്ളന്റെ കരച്ചില്‍ കേട്ട വീട്ടുകാര്‍ പൊലീസിനെയും ഫയര്‍ഫോഴ്സിനെയും അറിയിക്കുക ആയിരുന്നു. ഒടുവില്‍ ഫയര്‍ഫോഴ്സ് എത്തി ഏണി വഴി ഇയാളെ കെട്ടി ഇറക്കുകയാണ് ചെയ്തത്. വിഐപി സുരക്ഷയില്‍ കള്ളന്‍ ഇറങ്ങുന്നത് കാണാന്‍ നിരവധി ആളുകളും തടിച്ചു കൂടി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category