1 GBP = 94.20 INR                       

BREAKING NEWS

ഡല്‍ഹി കലാപക്കേസ് പരിഗണിച്ചു; ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട ജസ്റ്റിസ് മുരളീധറിനെ തെറിപ്പിച്ചു; പഞ്ചാബ്- ഹരിയാന കോടതിയിലേക്ക് അര്‍ദ്ധരാത്രിയില്‍ സ്ഥലം മാറ്റം; പരിഗണിച്ചത് കലാപത്തില്‍ വിശദമായ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ഹര്‍ജി; കേസ് പരിഗണിക്കുന്ന ഹൈക്കോടതി ബെഞ്ചില്‍ മാറ്റം വരുത്തിയതിന് പിന്നാലെ സ്ഥലം മാറ്റ ഉത്തരവില്‍ കേന്ദ്രസര്‍ക്കാര്‍ വീണ്ടും വിവാദത്തിലേക്ക്

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കലാപത്തിന് കാരണമായ വിദ്വേഷപ്രസംഗത്തിന്റെ പേരില്‍ ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ് മുരളീധറിന് അര്‍ദ്ധരാത്രിയില്‍ സ്ഥലമാറ്റം. വിദ്വേഷ പ്രസംഗം നടത്തിയ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ അടക്കമുള്ള ബിജെപി നേതാക്കള്‍ക്കെതിരെയാണ് കേസെടുക്കാന്‍ ഡല്‍ഹി ഹൈക്കോടതി ബെഞ്ചിലെ ജസ്റ്റിസ് എസ്. മുരളീധര്‍ ഉത്തരവിട്ടത്. അര്‍ധരാത്രി സ്ഥലം മാറ്റം. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലേക്കാണ് അടിയന്തര സ്ഥലംമാറ്റം.

കലാപം സംബന്ധിച്ചു പ്രത്യേക സംഘത്തിന്റെ അന്വേഷണമാവശ്യപ്പെട്ടുള്ള കേസ് ഇന്നലെ തന്നെ ഡല്‍ഹി ഹൈക്കോടതിയില്‍ ജസ്റ്റിസ് എസ്. മുരളീധറിന്റെ ബെഞ്ചില്‍നിന്നു മാറ്റിയിരുന്നു. ചീഫ് ജസ്റ്റിസ് ഡി.എന്‍. പട്ടേല്‍ അധ്യക്ഷനായ ബെഞ്ചാണ് ഇന്നു കേസ് പരിഗണിക്കുക. പിന്നാലെയാണു സ്ഥലംമാറ്റ ഉത്തരവ്. ജസ്റ്റിസ് മുരളീധറിനെ സ്ഥലംമാറ്റാന്‍ കഴിഞ്ഞ 12നു കൊളിജീയം ശുപാര്‍ശ ചെയ്തിരുന്നതാണ്. കൂടാതെ, ഇന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക എന്ന് സൂചനയുണ്ട്. കൂടാതെ, ഇതിനെതിരെ ബാര്‍ അസോസിയേഷന്‍ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. ഡല്‍ഹി ഹൈക്കോടതിയിലെ ഏറ്റവും മുതിര്‍ന്ന മൂന്നാമത്തെ ജഡ്ജാണ് ജസ്റ്റിസ് മുരളീധര്‍.

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കാന്‍ വിസമ്മതിച്ച സുപ്രിം കോടതി കേസ് ഡല്‍ഹി ഹൈക്കോടതി പരിഗണിക്കട്ടെ എന്ന് നിലപാട് എടുത്തിരുന്നു. ഇതോടെയാണ് എസ് മുരളീധരന്റെ ബെഞ്ച് കേസ് പരിഗണിച്ചത്. ഡഖി പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച മുരളീധര്‍ വിദ്വേഷ പ്രസംഗം നടത്തിയ നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് പൊലീസിനോട് നിര്‍ദ്ദേശിച്ചിരുന്നു. കലാപത്തിനു തുടക്കമിട്ട കപില്‍ മിശ്രയുടെ വിദ്വേഷ പ്രസംഗം കേട്ടില്ലെന്നറിയിച്ച ഡല്‍ഹി പൊലീസിന്, കോടതി മുറിയില്‍ വെച്ച് തന്നെ പ്രസംഗം കാണിച്ച് നല്‍കിയ അദ്ദേഹം കപില്‍ മിശ്രക്കൊപ്പം പര്‍വേഷ് വെര്‍മ, അഭയ് വെര്‍മ, അനുരാഗ് താക്കൂര്‍ എന്നിവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും നിര്‍ദ്ദേശിച്ചു. 1984 ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല.

സോളിസിറ്റര്‍ ജനറലിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച കോടതി ഇത് അടിയന്തര വിഷയമല്ലേയെന്നും അക്രമത്തിന്റെ ദൃശ്യങ്ങള്‍ കണ്ടില്ലേയെന്നും കോടതി ചോദിച്ചു. ആവശ്യമായ വിവരങ്ങളുമായി നാളെ തിരിച്ച് വരാമെന്നായിരുന്നു സോളിസിറ്റര്‍ ജനറലിന്റെ മറുപടി. എന്നാല്‍ കപില്‍ മിശ്രയുടെ വീഡിയോ കണ്ടില്ലേയെന്നായിരുന്നു കോടതിയുടെ മറു ചോദ്യം. എന്തുകൊണ്ട് വിഷയത്തില്‍ നപടിയെടുത്തില്ലെന്ന് പൊലീസിനോട് കോടതി ചോദിക്കുകയും ചെയ്തു. എന്നാല്‍ വീഡിയോ കണ്ടില്ലെന്നായിരുന്നു ഡല്‍ഹി പൊലീസിന്റെ ഉന്നത ഉദ്യോഗസ്ഥന്റെ മറുപടി. തുടര്‍ന്ന് വീഡിയോ ഹൈക്കോടതിയില്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു.

വിദ്വേഷ പ്രസംഗം നടത്തിയതിന് കേസെടുക്കാതിരുന്നാല്‍ ഉണ്ടാവുന്ന പ്രത്യാഘാതങ്ങള്‍ ഗൗരവത്തോടെ കാണണമെന്ന് പറഞ്ഞ ജസ്റ്റിസ് ഇക്കാര്യത്തില്‍ പൊലീസിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. ആരും നിയമത്തിന് അതീതരല്ലെന്നു ചൂണ്ടിക്കാട്ടിയ കോടതി ലളിതകുമാരി കേസിലെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ പൊലീസിനു നിര്‍ദ്ദേശം നല്‍കി. കലാപം സംബന്ധിച്ച് സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ ഇന്ന് ചീഫ് ജസ്റ്റിസ് ആകും പരിഗണിക്കുക.

ആരും നിയമത്തിന് അതീതരല്ലെന്നും ജസ്റ്റിസ് എസ് മുരളീധര്‍ പറഞ്ഞു. കേസില്‍ കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു മുരളീധര്‍ ഡല്‍ഹിയില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ അഭയ കേന്ദ്രങ്ങള്‍ തുറക്കണമെന്നും ആവശ്യപ്പെട്ടു. ഇതിനു പിന്നാലെയാണ് തിടുക്കത്തില്‍ അദ്ദേഹത്തിന്റെ സ്ഥലം മാറ്റം. അതേ സമയം, സ്ഥലം മാറ്റം നീതിന്യായ വ്യവസ്ഥിതിയെ തകര്‍ക്കുന്നതാണെന്നാണ് പരക്കെ ഉയരുന്ന ആക്ഷേപം. ജസ്റ്റിസ് മുരളീധറിനെ സ്ഥലം മാറ്റാന്‍ നേരത്തെ കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, കൃത്യമായ കാരണങ്ങള്‍ പറയാതെ രാത്രി തന്നെ അദ്ദേഹത്തെ സ്ഥലം മാറ്റിയത് രാഷ്ട്രീയ തത്പര്യങ്ങള്‍ക്കു വേണ്ടിയാണെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

അതേസമയം, ഡല്‍ഹി സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടവര്‍ 27 ആയി. ഇരുനൂറിലേറെപ്പേര്‍ക്കു പരുക്കുണ്ട്.ചില സ്ഥലങ്ങളില്‍ ഇന്നലെയും ഒറ്റപ്പെട്ട സംഘര്‍ഷങ്ങളുണ്ടായി. ഐബി ജീവനക്കാരന്‍ അങ്കിത് ശര്‍മയുടെ മൃതദേഹം ചാന്ദ് ബാഗിലെ അഴുക്കുചാലില്‍ നിന്ന് കണ്ടെടുത്തു. കല്ലേറില്‍ കൊല്ലപ്പെട്ടതാണെന്നു സൂചന.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category