1 GBP = 92.00INR                       

BREAKING NEWS

ഡല്‍ഹി കലാപത്തിന് പിന്നില്‍ രണ്ട് കുറ്റവാളി സംഘങ്ങളും ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഇവരുടെ കൂട്ടാളികളും! നാസിര്‍, ഇര്‍ഫാന്‍ എന്നിവരുടെ സംഘത്തിലുള്ള പന്ത്രണ്ടോളം പേരുടെ സാന്നിധ്യം അക്രമത്തില്‍ കണ്ടത്തെി; സംഘര്‍ഷമേഖലകളില്‍ കലാപകാരികള്‍ വെടിയുതിര്‍ത്തത് 500 റൗണ്ടിനു മുകളില്‍; അക്രമികള്‍ ലഭിച്ചത് വന്‍ തോതില്‍ തോക്കുകളും ആയുധങ്ങളും; വീടുകളുടെ മുകള്‍ ഭാഗങ്ങളില്‍ കല്ലുകളും നാടന്‍ ബോംബുകളും കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടുകള്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: 27 പേര്‍ കൊല്ലപ്പെട്ട ഡല്‍ഹി കലാപത്തില്‍ 18 കേസുകളെടുത്തെന്നും 106 പേര്‍ അറസ്റ്റിലായെന്നും ഡല്‍ഹി പൊലീസ് വ്യക്തമാക്കുമ്പോള്‍ സംഘര്‍ഷ ബാധിത പ്രദേശങ്ങളിലേക്ക് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കൂടുതല്‍ കേന്ദ്രസേനയെ വിന്യസിച്ച് അധികൃതര്‍ എന്നാല്‍, ഡല്‍ഹി അക്രമ സംഭവങ്ങളില്‍ രണ്ട് കുറ്റവാളി സംഘങ്ങളും ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഇവരുടെ കൂട്ടാളികളും നിരീക്ഷണത്തിലെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. അക്രമ സംഭവങ്ങളില്‍ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരിലേക്ക് അന്വേഷണം എത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതും.

അക്രമങ്ങളില്‍ കുറ്റവാളികളായ നാസിര്‍, എതിരാളിയായ ഇര്‍ഫാന്‍ എന്നിവരുടെ സംഘത്തിലുള്ള പന്ത്രണ്ടോളം പേരുടെ സാന്നിധ്യം കണ്ടെത്തിയെന്നു പൊലീസ് പറയുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരിലേക്ക് അന്വേഷണമെത്തിയതെന്നാണു സൂചന. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം ജാഫറാബാദ്, മൗജ്പുര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തി. 4 ദിവസമായി ഡല്‍ഹിയില്‍ തുടരുന്ന അക്രമങ്ങളില്‍ കലാപകാരികള്‍ 500 റൗണ്ടിനു മുകളില്‍ വെടിയുതിര്‍ത്തിട്ടുണ്ടെന്നാണു വിലയിരുത്തല്‍. അക്രമികള്‍ക്കു വലിയ തോതില്‍ തോക്കും വെടിയുണ്ടയുമെല്ലാം ലഭിച്ചിട്ടുണ്ടെന്നും ഇതിന്റെ ഉറവിടം അന്വേഷിക്കുന്നുണ്ടെന്നും ഡല്‍ഹി പൊലീസ് വ്യക്തമാക്കി. അക്രമം ആസൂത്രണം ചെയ്യാന്‍ ഉപയോഗിച്ച വാട്സാപ് ഗ്രൂപ്പുകളും നിരീക്ഷണത്തിലുണ്ട്. എന്നാല്‍ പരിശോധനകളില്‍ നിന്നു രക്ഷപെടാന്‍ പുതിയ ഗ്രൂപ്പുകള്‍ ഉണ്ടാക്കിയും പഴയവ ഉപേക്ഷിച്ചുമാണു സംഘം പ്രവര്‍ത്തിക്കുന്നതെന്നാണു വിലയിരുത്തല്‍.

വീടുകളുടെ മുകള്‍ ഭാഗം, ബാല്‍ക്കണികള്‍ എന്നിവിടങ്ങളില്‍ സൂക്ഷിച്ച കല്ലുകളും നാടന്‍ ബോംബുകളും പൊലീസ് കണ്ടെത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് ഡല്‍ഹി പൊലീസ് വക്താവ് മന്‍ദീപ് രണ്‍ധാവ പറഞ്ഞു. ദ്രുതകര്‍മ സേന, സശസ്ത്ര സീമാബല്‍, സിആര്‍പിഎഫ് എന്നിവരെയാണു ഡല്‍ഹി പൊലീസിനു പുറമേ സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. സേനയെ ഇറക്കണമെന്നു മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ വീണ്ടും ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം നിരസിച്ചു. ഇതേസമയം, ഡല്‍ഹി പൊലീസില്‍ അഴിച്ചുപണി തുടരുകയാണ്. ഡല്‍ഹി പൊലീസ് സ്പെഷല്‍ കമ്മിഷണറായി എസ്.എന്‍. ശ്രീവാസ്തവയെ കഴിഞ്ഞ ദിവസം നിയമിച്ചിരുന്നു. പിന്നാലെ 5 ഡപ്യൂട്ടി പൊലീസ് കമ്മിഷണര്‍മാരെയും സ്ഥലംമാറ്റി.

കൂടാതെ, പ്രദേശങ്ങളില്‍ പൊലീസും കേന്ദ്രസേനയും റൂട്ട്മാര്‍ച്ചുകള്‍ നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിലേതില്‍ നിന്ന് വ്യത്യസ്തമായി ഇന്ന് പുതിയ അക്രമങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഡ്രോണുകള്‍ ഉപയോഗിച്ചുള്ള നിരീക്ഷണം നടത്തുന്നുണ്ടെന്നും ഡല്‍ഹി പൊലീസ് വിശദീകരിച്ചു. എല്ലാ കെട്ടിടങ്ങളുടെയും മേല്‍ക്കൂരകളും ടെറസുകളും ഡ്രോണുകള്‍ വഴി നിരീക്ഷിക്കുന്നുണ്ട്. ഏതെങ്കിലും വീടുകളുടേയോ കെട്ടിടങ്ങളുടെയോ മുകളില്‍ കല്ലുകള്‍ സംഭരിച്ചിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ നടപടിയുണ്ടാകുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.

അതേസമയം സംഘര്‍ഷ ബാധിത കേന്ദ്രങ്ങളില്‍ ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഉപമുഖ്യന്ത്രി മനീഷ് സിസോദിയയും സന്ദര്‍ശനം നടത്തി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും സംഘര്‍ഷ ബാധിത മേഖലകള്‍ സന്ദര്‍ശിച്ചിരുന്നു. അതിന് ശേഷം ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തു. ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category