1 GBP = 94.20 INR                       

BREAKING NEWS

പച്ചക്കറിക്കും പാലിനും ഗോതമ്പിനും ഇരട്ടി വില; മറ്റ് മേഖലകളില്‍ നിന്നാരും വടക്കു കിഴക്കന്‍ ഭാഗത്ത് എത്തുന്നതുമില്ല; സംഘര്‍ഷം ഒഴിയുമ്പോഴും ദുരിതം മാറാതെ കലാപ ബാധിത പ്രദേശങ്ങള്‍; സംഘര്‍ഷാവസ്ഥ നിയന്ത്രിക്കുന്നതിന് കൂട്ടം കൂടുന്നതിനുള്ള വിലക്ക് ഇപ്പോഴും തുടരുന്നു; അക്രമികളില്‍ നിന്നു രക്ഷപ്പെടാനായി കെട്ടിടങ്ങളില്‍ നിന്നു താഴേക്കു ചാടി പരുക്കേറ്റവരും ആശുപത്രികളില്‍; ഡല്‍ഹി സമാധാനത്തിലേക്ക് നീങ്ങുന്നത് ആശങ്കകള്‍ ബാക്കിയാക്കി

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ സംഘര്‍ഷാവസ്ഥയ്ക്ക് അയവ് വന്നെങ്കിലും ജനങ്ങള്‍ ദുരിതത്തില്‍ തന്നെ. നിത്യോപയോഗ സാധനങ്ങളും പച്ചക്കറികളും പോലും ഇവിടെ ലഭിക്കുന്നില്ല. ലഭ്യമായവയുടെ വില കുത്തനെ കൂടുകയും ചെയ്തു. സംഘര്‍ഷാവസ്ഥ നിയന്ത്രിക്കുന്നതിനുള്ള മുന്‍കരുതലായി ഈ മേഖലകളില്‍ കൂട്ടം കൂടുന്നതിന് പൊലീസ് നിയന്ത്രണം ഉണ്ട്. ഇതും ആളുകളെ ഭയപ്പെടുത്തുന്നു. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക് എത്തുമെന്ന് പൊലീസും പറയുന്നു.

സംഘര്‍ഷത്തെ തുടര്‍ന്ന് വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ജാഫറാബാദ്, മൗജ്പുര്‍, ബാബര്‍പുര്‍, നൂറിലാഹി, യമുന വിഹാര്‍ എന്നീ മേഖലകളിലെ പല വ്യാപാര സ്ഥാപനങ്ങളും തകര്‍ക്കപ്പെട്ടു. തുറന്നു പ്രവര്‍ത്തിക്കുന്നവയില്‍ സാധനങ്ങള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ വിറ്റുപോവുന്നു. പച്ചക്കറിയും പാലും ഗോതമ്പും തുടങ്ങിയ സാധനങ്ങള്‍ക്ക് ഇരട്ടിവിലയാണ്. തുറന്ന കടകള്‍ക്കു മുന്‍പില്‍ സാധനങ്ങള്‍ വാങ്ങാനുള്ളവരുടെ നീണ്ടനിര തന്നെ കാണാം. മറ്റ് മേഖലകളില്‍ നിന്നുള്ള കച്ചവടക്കാരും ഈ മേഖലയിലേക്ക് വരാന്‍ മടിക്കുകയാണ്.

അതുകൊണ്ട് തന്നെ കയ്യില്‍ കിട്ടിയതെടുത്തു രക്ഷപ്പെടുകയാണു വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ ജനങ്ങള്‍. ഇനി എന്നു മടങ്ങുമെന്ന് അറിയില്ല. സ്ഥിതി നിയന്ത്രണ വിധേയമെന്നു പൊലീസ് പറയുമ്പോഴും വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ ചില മേഖലകളില്‍ അക്രമസംഭവങ്ങള്‍ അവസാനിച്ചിട്ടില്ല. നിരോധനാജ്ഞ നിലനില്‍ക്കുന്ന ഭജന്‍പുര, ഗോകുല്‍പുരി, ചാന്ദ്ബാഗ്, കരാവല്‍നഗര്‍, മൗജ്പുര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഇന്നലെയും അക്രമമുണ്ടായി. ഗോകുല്‍പുരിയില്‍ ടയര്‍ കടയ്ക്കു തീയിട്ടു. ആശുപത്രിയില്‍ മരിച്ചവരെ തിരിച്ചറിയാനും മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാനും ബന്ധുക്കളുടെ തിരക്കാണ്. കൊല്ലപ്പെട്ടവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. വെടിയേറ്റും കല്ലേറിലും മറ്റ് ആയുധങ്ങള്‍ കൊണ്ടും പരുക്കേറ്റവരാണ് ആശുപത്രിയിലുള്ളവരിലേറെയും.

അക്രമികളില്‍നിന്നു രക്ഷപ്പെടാനായി കെട്ടിടങ്ങളില്‍ നിന്നു താഴേക്കു ചാടി പരുക്കേറ്റവരുമുണ്ട്. കലാപവുമായി ബന്ധപ്പെട്ട് ആകെ 18 എഫ്ഐആറുകളാണു രജിസ്റ്റര്‍ ചെയ്തത്. 106 പേരെ അറസ്റ്റ് ചെയ്തു. സംഘര്‍ഷങ്ങളില്‍ കോടതികളുടെ ഇടപെടല്‍ അതിശക്തമാണ്. സംഘര്‍ഷം തടയുന്നതില്‍ പരാജയപ്പെട്ട ഡല്‍ഹി പൊലീസിനെ സുപ്രീം കോടതിയും ഹൈക്കോടതിയും നിശിതമായി വിമര്‍ശിച്ചു.പരുക്കേറ്റവരുടെ ചികിത്സയ്ക്കും കൊല്ലപ്പെട്ടവരുടെ സംസ്‌കാരത്തിനും സൗകര്യമൊരുക്കാന്‍ ഇടപെട്ട ഹൈക്കോടതി, രാത്രികാലങ്ങളിലെ അടിയന്തര നടപടികള്‍ക്കായി 2 ആഴ്ചത്തേക്ക് മജിസ്ട്രേട്ടുമാരെ നിയോഗിച്ചു, കേസുകളില്‍ സഹായിക്കാന്‍ അമിക്കസ് ക്യൂറിയായി സുബേദാ ബീഗത്തെ ചുമതലപ്പെടുത്തി. 1984 ലെ സിഖ് വിരുദ്ധ കലാപം പോലുള്ള സാഹചര്യം ആവര്‍ത്തിക്കരുതെന്ന് അധികാരികള്‍ക്കു കര്‍ശന മുന്നറിയിപ്പു നല്‍കി.

വിദ്വേഷ പ്രസംഗം നടത്തിയതിന് കേന്ദ്ര ധന സഹമന്ത്രി അനുരാഗ് ഠാക്കൂര്‍, ബിജെപി നേതാക്കളായ പര്‍വേഷ് വര്‍മ എംപി, മുന്‍ മന്ത്രി കപില്‍ മിശ്ര, അഭയ് വര്‍മ എംഎല്‍എ എന്നീ ബിജെപി നേതാക്കള്‍ക്കെതിരെ ഉടന്‍ കേസെടക്കണമെന്നും നടപടി ഇന്ന് അറിയിക്കണമെന്നും പൊലീസിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. പൊലീസിനു പ്രവര്‍ത്തന സ്വാതന്ത്ര്യമില്ലെന്നു വിവിധ ഹര്‍ജികള്‍ പരിഗണിച്ച സുപ്രീം കോടതി കുറ്റപ്പെടുത്തി. ഈ പരാമര്‍ശം പൊലീസിന്റെ മനോവീര്യം തകര്‍ക്കുമെന്നും സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടിയെങ്കിലും കോടതി വിമര്‍ശനം തുടര്‍ന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ സംഘര്‍ഷ മേഖലകള്‍ സന്ദര്‍ശിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷാ രാജി വയ്ക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടവര്‍ 27 ആയി. ഇരുനൂറിലേറെപ്പേര്‍ക്കു പരുക്കുണ്ട്. ചില സ്ഥലങ്ങളില്‍ ഇന്നലെയും ഒറ്റപ്പെട്ട സംഘര്‍ഷങ്ങളുണ്ടായി. ഐബി ജീവനക്കാരന്‍ അങ്കിത് ശര്‍മയുടെ മൃതദേഹം ചാന്ദ് ബാഗിലെ അഴുക്കുചാലില്‍ നിന്ന് കണ്ടെടുത്തു. കല്ലേറില്‍ കൊല്ലപ്പെട്ടതാണെന്നു സൂചന.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category