1 GBP = 97.60 INR                       

BREAKING NEWS

നെഞ്ചിലും വയറ്റിലും വെടികൊണ്ട നിരവധി പേര്‍ അത്യാഹിത വിഭാഗത്തില്‍ തുടരുന്നതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കും; ഇന്റലിജന്‍സ് ബ്യൂറോയിലെ സെക്യൂരിറ്റി അസിസ്റ്റന്റ് അങ്കിത് ശര്‍മയുടെ മൃതദേഹം കണ്ടെത്തിയത് ചന്ദ്ബാഗിലെ അഴുക്കുചാലില്‍; കൊല്ലപ്പെട്ട 27 പേരില്‍ തിരിച്ചറിഞ്ഞത് 22 പേരെ; സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമെന്ന് ഡോവല്‍; കോടതി ഇടപെടലുകള്‍ സമാധാനം കൊണ്ടു വരുമെന്ന പ്രതീക്ഷയില്‍ ഡല്‍ഹിക്കാര്‍; ഇടപെട്ട് ഐക്യരാഷ്ട്ര സഭയും; ജാഗ്രതാ നിര്‍ദ്ദേശവുമായി അമേരിക്കയും ഫ്രാന്‍സും റഷ്യയും

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ മരിച്ചവരുടെ എണ്ണം 27 ആകുമ്പോള്‍ ലോക രാജ്യങ്ങളും നിലപാട് വിശദീകരണവുമായി എത്തുകയാണ്. ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്ന് ഐക്യരാഷ്ട്ര സംഘടനയും പ്രതികരിച്ചു. സുരക്ഷാ ഏജന്‍സികള്‍ സംയമനം പാലിക്കണം. സമാധാനപരമായി പ്രതിഷേധിക്കാന്‍ അവസരം നല്‍കണമെന്നും യുഎന്‍ ആവശ്യപ്പെട്ടു. കലാപത്തെ തുടര്‍ന്ന് വിവിധ രാജ്യങ്ങള്‍ സ്വന്തം പൗരന്മാര്‍ക്കു ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. യുഎസ്, ഫ്രാന്‍സ്, റഷ്യ എന്നീ രാജ്യങ്ങളാണ് സ്വന്തം പൗരന്മാര്‍ക്കു നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. ഇതുവരെ 106 പേര്‍ അറസ്റ്റിലായി. 18 കേസുകള്‍ എടുത്തതായി ഡല്‍ഹി പൊലീസ് അറിയിച്ചു.

ഡല്‍ഹി കലാപത്തില്‍ 18 കേസുകളെടുത്തെന്നും 106 പേര്‍ അറസ്റ്റിലായെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു. സംഘര്‍ഷ ബാധിത പ്രദേശങ്ങളിലേക്ക് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കൂടുതല്‍ കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. പ്രദേശങ്ങളില്‍ പൊലീസും കേന്ദ്രസേനയും റൂട്ട്മാര്‍ച്ചുകള്‍ നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിലേതില്‍ നിന്ന് വ്യത്യസ്തമായി ഇന്ന് പുതിയ അക്രമങ്ങള്‍റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഡ്രോണുകള്‍ ഉപയോഗിച്ചുള്ള നിരീക്ഷണം നടത്തുന്നുണ്ടെന്നും ഡല്‍ഹി പൊലീസ് വിശദീകരിച്ചു. എല്ലാ കെട്ടിടങ്ങളുടെയും മേല്‍ക്കൂരകളും ടെറസുകളും ഡ്രോണുകള്‍ വഴി നിരീക്ഷിക്കുന്നുണ്ട്. ഏതെങ്കിലും വീടുകളുടേയോ കെട്ടിടങ്ങളുടെയോ മുകളില്‍ കല്ലുകള്‍ സംഭരിച്ചിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ നടപടിയുണ്ടാകുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.

കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 27 ആയി. 17 പേരെ തിരിച്ചറിഞ്ഞു. പരിക്കേറ്റവരുടെ എണ്ണം 200 ആയി. അക്രമങ്ങളുമായി ബന്ധപ്പെട്ട് 18 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും 106 പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. ഡല്‍ഹി ദില്‍ശാദ് ഗാര്‍ഡന്‍ ജി.ടി.ബി ആശുപത്രിയില്‍ കൊണ്ടുവന്ന 22 മൃതദേഹങ്ങളില്‍ 17 പേരുടേതാണ് തിരിച്ചറിഞ്ഞത്. 70ഉം 40ഉം 22ഉം 25ഉം 30ഉം വയസ്സുള്ള അഞ്ചുപേരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. തിരിച്ചറിഞ്ഞവര്‍: ദീപക് (34), ഇസ്ഹാഖ് ഖാന്‍ (24), മുഹമ്മദ് മുദ്ദസര്‍ (30), വീര്‍ഭന്‍ (50), മുബാറക് ഹുസൈന്‍ (28), ഷാന്‍ മുഹമ്മദ് (35), പര്‍വേഷ് (48), സാകിര്‍ (24), മഹ്താബ് (22), അശ്ഫാഖ് (22), രാഹുല്‍ സോളങ്കി (26), ശാഹിദ് (25), മുഹമ്മദ് ഫുര്‍ഖാന്‍ (30), രാഹുല്‍ ഠാകുര്‍ (23), രത്തന്‍ ലാല്‍ (42), അങ്കിത് ശര്‍മ (26), ദില്‍ബര്‍.

നെഞ്ചിലും വയറ്റിലും വെടികൊണ്ട നിരവധി പേര്‍ ആശുപത്രി അത്യാഹിതവിഭാഗത്തില്‍ തുടരുന്നതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കും. വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ പലയിടത്തും ബുധനാഴ്ചയും വെടിവയ്പടക്കം അക്രമസംഭവങ്ങളുണ്ടായി. എന്നാല്‍ രാത്രിയോടെ എല്ലാം ശാന്തമാകുന്നുവെന്നാണഅ സൂചന. കരാവല്‍ നഗറില്‍ ആസിഫ് എന്നയാള്‍ക്ക് വെടിയേറ്റു. ഭജന്‍പുരയില്‍ രാവിലെ ബാറ്ററിക്കടയ്ക്ക് തീവച്ചു. കഴിഞ്ഞ രണ്ടുദിവസം തീവയ്പുണ്ടായ ഗോകുല്‍പുരിയില്‍ വീണ്ടും ടയര്‍ കടകള്‍ക്ക് തീയിട്ടു. പലയിടത്തും കല്ലേറും തീവയ്പും ഉണ്ടായി. ഇന്റലിജന്‍സ് ബ്യൂറോയിലെ സെക്യൂരിറ്റി അസിസ്റ്റന്റ് അങ്കിത് ശര്‍മയുടെ മൃതദേഹം ചന്ദ്ബാഗിലെ അഴുക്കുചാലില്‍നിന്ന് കണ്ടെത്തി. കലാപമേഖലകള്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സന്ദര്‍ശിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും സുരക്ഷ ഉറപ്പാക്കുമെന്ന് താന്‍ വാക്ക് നല്‍കുന്നെന്നും ഡോവല്‍ പറഞ്ഞു. ലക്ഷ്മിനഗറില്‍ രാത്രി ബിജെപി എംഎല്‍എ അഭയ് വര്‍മയുടെ നേതൃത്വത്തില്‍ പ്രകോപനമുദ്രാവാക്യങ്ങളുമായി പ്രകടനം നടന്നു. പൊലീസിനെ കൊന്നവരെ വെടിവച്ച് കൊല്ലണം എന്ന മുദ്രാവാക്യവുമായാണ് പ്രകടനം നടന്നത്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനിടെയായിരുന്നു കലാപം. അതുകൊണ്ട് തന്നെ അന്താരാഷ്ട്ര മാധ്യമ ശ്രദ്ധ മുഴുവന്‍ ഇന്ത്യയിലുണ്ടായിരുന്നു. അങ്ങനെ ഡല്‍ഹി കലാപം ലോകത്തിന് മുമ്പില്‍ ഇന്ത്യയ്ക്ക് നല്‍കിയത് ചീത്ത പേരായിരുന്നു. ഇത് മനസ്സിലാക്കിയാണ് അതിവേഗ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയത്. എല്ലാവരും സമാധാനവും സാഹോദര്യവും നിലനിര്‍ത്തണമെന്ന് ട്വിറ്റര്‍ സന്ദേശത്തില്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. രാജ്യതലസ്ഥാനത്ത് പൗരത്വ നിയമ അനുകൂലികളും പ്രതികൂലികളും തമ്മിലുള്ള സംഘര്‍ഷത്തില്‍ ഒരു ഐബി ഉദ്യാഗസ്ഥനും മരിച്ചു.8 പൊലീസുകാരടക്കം ഇരുന്നൂറോളം പേര്‍ക്ക് പരുക്കുണ്ട്. 189 പേര്‍ പരുക്കേറ്റ് ചികില്‍സയിലുണ്ടെന്ന് ജിടിബി ആശുപത്രി അറിയിച്ചു.

ഡല്‍ഹി പൊലീസിനെ സുപ്രീം കോടതി കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു. എല്ലാം സംഭവിക്കുന്നത് പൊലീസിന്റെ കണ്‍മുന്നിലാണെന്നും പൊലീസില്‍ നവീകരണം ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു. ഡല്‍ഹിയില്‍ സ്ഥിതിഗതികള്‍ അനിയന്ത്രിതമാണെന്നും സൈന്യത്തെ വിന്യസിക്കണമെന്നും മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ആവശ്യപ്പെട്ടു. സംഘര്‍ഷ ബാധിത കേന്ദ്രങ്ങളില്‍ ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഉപമുഖ്യന്ത്രി മനീഷ് സിസോദിയയും സന്ദര്‍ശനം നടത്തി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും സംഘര്‍ഷ ബാധിത മേഖലകള്‍ സന്ദര്‍ശിച്ചിരുന്നു. അതിന് ശേഷം ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തു. ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു.

പൗരത്വ നിയമപ്രശ്നത്തില്‍ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ കപില്‍ മിശ്ര ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ നടത്തിയ പ്രസംഗങ്ങളുടെ വിഡിയോ ദൃശ്യങ്ങള്‍ ഡല്‍ഹി ഹൈക്കോടതിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. പ്രസംഗങ്ങള്‍ കേട്ടില്ലെന്നു കോടതിയിലുണ്ടായിരുന്ന സോളിസിറ്റര്‍ ജനറല്‍ (എസ്ജി) തുഷാര്‍ മേത്തയും ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥനും പറഞ്ഞപ്പോഴാണു ജസ്റ്റിസ് എസ്. മുരളീധര്‍ വിഡിയോ ക്ലിപ് പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചത്. സംഘര്‍ഷത്തെക്കുറിച്ചു പ്രത്യേക സംഘത്തിന്റെ അന്വേഷണം (എസ്ഐടി) ആവശ്യപ്പെട്ടു മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഹര്‍ഷ് മന്ദര്‍ നല്‍കിയ ഹര്‍ജിയാണു കോടതി പരിഗണിച്ചത്. വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കാത്തതും ഹര്‍ജിയില്‍ ചോദ്യം ചെയ്തിരുന്നു.

കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ പ്രസംഗം നടത്തി 20 ദിവസത്തിനു ശേഷമാണു കേസുണ്ടായിരിക്കുന്നതെന്നും സ്ഥിതി മോശമാക്കരുതെന്നും എസ്ജി ആവശ്യപ്പെട്ടു. സാഹചര്യം തീര്‍ത്തും മോശമെന്ന് ജസ്റ്റിസ് മുരളീധര്‍. കേസ് ഒരു ദിവസത്തേക്കു മാറ്റണമെന്ന് എസ്ജി ആവശ്യപ്പെട്ടപ്പോഴാണു കപില്‍ മിശ്രയുടെ പ്രസംഗം കേട്ടിട്ടില്ലേയെന്ന് ചോദിച്ചത്. പൊലീസ് കമ്മിഷണറുടെ ഓഫിസില്‍ ടിവിയുണ്ടായിട്ടും പ്രസംഗം ശ്രദ്ധയില്‍പ്പെട്ടില്ലെന്നത് അദ്ഭുതമാണെന്നും കോടതി പറഞ്ഞു. പ്രസംഗങ്ങള്‍ ജനങ്ങളില്‍ ഭീതി സൃഷ്ടിച്ചെന്നും കുറ്റക്കാരെ ഉടന്‍ അറസ്റ്റ് ചെയ്യണമായിരുന്നെന്നും ഹര്‍ജിക്കാരനുവേണ്ടി കോളിന്‍ ഗോണ്‍സാല്‍വസ് വാദിച്ചു. അനുരാഗ് ഠാക്കൂറിന്റെ പ്രസംഗത്തിനു പിന്നാലെ ചിലര്‍ പ്രകടനം നടത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category