1 GBP = 93.00 INR                       

BREAKING NEWS

ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഗ്ലെന്‍ മാക്‌സ്വെല്‍ വിവാഹിതനാകുന്നു; വധു ഇന്ത്യന്‍ വംശജയായ വിനി രാമന്‍: വിവാഹ നിശ്ചയം കഴിഞ്ഞ വിവരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ച് താരം

Britishmalayali
kz´wteJI³

മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഗ്ലെന്‍ മാക്‌സ്വെല്‍ വിവാഹിതനാകുന്നു. ഇന്ത്യന്‍ വംശജയായ വിനി രാമനാണ് വധു. തമിഴ്നാട്ടില്‍ വേരുകളുള്ള വിനി രാമന്‍ ജനിച്ചതും വളര്‍ന്നതും ഓസ്ട്രേലിയയിലാണ്. ഓസ്ട്രേലിയയില്‍ ഫാര്‍മസിസ്റ്റായി ജോലി നോക്കുകയാണ് വിനി. വിവാഹ നിശ്ചയം കഴിഞ്ഞതായി സമൂഹമാധ്യമങ്ങളിലൂടെ മാക്‌സ്വെല്‍ ആരാധകരെ അറിയിച്ചു. വിനി രാമനും ഈ ചിത്രം പങ്കുവച്ചിട്ടുണ്ട്.

മാക്‌സ്വെലും വിനിയും 2017 മുതല്‍ പ്രണയത്തിലായിരുന്നു. ഈ വര്‍ഷം വിവാഹിതരാവാനാ് ഇരുവരുടേയും തീരുമാനം. ഓസീസ് ടീമിലെ സഹതാരമായ ക്രിസ് ലിന്‍ ഉള്‍പ്പെടെയുള്ളവര്‍ മാക്സ്വെലിനും വിനിക്കും ആശംസകളുമായി രംഗത്തെത്തി. ബിഗ് ബാഷ് ലീഗില്‍ മാക്‌സ്വെലിന്റെ ടീമായ മെല്‍ബണ്‍ സ്റ്റാര്‍സിന്റെ ഒരു പരിപാടിക്കിടെയാണ് ഇരുവരും കണ്ടുമുട്ടിയത്. ഈ അടുപ്പം പിന്നീട് പ്രണയമായി വളരുകയായിരുന്നു.

മുപ്പത്തൊന്നുകാരനായ മാക്‌സ്വെല്‍ ഓസ്ട്രേലിയയ്ക്കായി ഏഴു ടെസ്റ്റുകളും 110 ഏകദിനങ്ങളും 61 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. മൂന്നു ഫോര്‍മാറ്റിലും സെഞ്ചുറി നേടിയിട്ടുള്ള താരങ്ങളിലൊരാള്‍ കൂടിയാണ്. ഐപിഎല്ലില്‍ ഇത്തവണ കിങ്സ് ഇലവന്‍ പഞ്ചാബാണ് മാക്‌സ്വെലിനെ സ്വന്തമാക്കിയത്. പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഹസന്‍ അലി ഇന്ത്യന്‍ യുവതിയെ വിവാഹം ചെയ്തതിന്റെ അലയൊലികള്‍ അടങ്ങും മുന്‍പാണ് വിദേശ ടീമില്‍നിന്ന് ഇന്ത്യയ്ക്ക് മറ്റൊരു മരുമകന്‍ കൂടി എത്തുന്നത്.

അതേസമയം, ഇന്ത്യക്കാരിയെ പ്രണയിച്ചു വിവാഹം കഴിക്കുന്ന ആദ്യത്തെ ഓസീസ് താരമല്ല മാക്‌സ്വെല്‍. മുന്‍ ഓസീസ് താരം ഷോണ്‍ ടെയ്റ്റ് ഇന്ത്യന്‍ മോഡലായ മഷൂം സിന്‍ഹയെ വിവാഹം ചെയ്തത് 2014ലാണ്. പാക്കിസ്ഥാന്‍ താരങ്ങളായ ശുഐബ് മാലിക്ക്, മൊഹ്‌സിന്‍ ഖാന്‍, ശ്രീലങ്കന്‍ താരം മുത്തയ്യ മുരളീധരന്‍, ന്യൂസീലന്‍ഡ് താരം ഗ്ലെന്‍ ടേണര്‍ എന്നിവരെല്ലാം ഇന്ത്യന്‍ യുവതികളെയാണ് വിവാഹം കഴിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category