1 GBP = 94.20 INR                       

BREAKING NEWS

അവിനാശിയിലെ ട്രക്ക് ഡ്രൈവറുടെ ക്രൂരത ജീവനെടുത്തത് നന്മമരമായ ഡ്രൈവറുടെ; എല്ലാവരും പാടി പുകഴ്ത്തിയിട്ടും മൃതദേഹമെത്തിയ ആംബുലന്‍സിന് പണം നല്‍കിയത് ബൈജുവിന്റെ വിയോഗം തളര്‍ത്തിയ കുടുംബാഗങ്ങള്‍; വലിയ വായില്‍ വീമ്പു പറഞ്ഞ സര്‍ക്കാരിനേയും കെ എസ് ആര്‍ ടി സിയേയും പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ; നാണക്കേട് ഒഴിവാക്കാന്‍ ചെലവെല്ലാം തിരിച്ചു നല്‍കുമെന്ന പ്രസ്താവനയുമായി ശശീന്ദ്രന്‍ മന്ത്രിയും; ഈ കുടുംബങ്ങളോട് സര്‍ക്കാര്‍ കാട്ടിയത് ക്രൂരത തന്നെ

Britishmalayali
kz´wteJI³

അങ്കമാലി: തമിഴ്നാട്ടിലെ അവിനാശിയിലുണ്ടായ അപകടത്തില്‍ മരിച്ച കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ വെളിയനാട് വാളകത്തില്‍ വി.ആര്‍. ബൈജു (47) വിന്റെ മൃതദേഹം വസതിയിലെത്തിച്ച ആംബുലന്‍സിന്റെ തുക വീട്ടുകാര്‍ നല്‍കിയത് വന്‍ വിവാദത്തില്‍. കെ എസ് ആര്‍ ടി സിയിലെ നന്മ മരങ്ങളില്‍ ഒരാളായിരുന്നു ബൈജു. ബൈജുവിന്റെ മരണം കെ എസ് ആര്‍ ടി സിക്ക് വേണ്ടിയായിരുന്നു. എന്നിട്ടും വലിയ വായില്‍ വീമ്പു പറയുന്ന സര്‍ക്കാരും കെഎസ്ആര്‍ടിസിയും മരണത്തിലും ബൈജുവിനു വേണ്ടി ഒന്നും ചെയ്തില്ല.

അവിനാശിയില്‍നിന്നു പാലക്കാട് വരെ തമിഴ്നാട് സര്‍ക്കാരിന്റെ ആംബുലന്‍സിലായിരുന്നു മൃതദേഹം കൊണ്ടുവന്നത്. പാലക്കാട് മുതല്‍ വെളിയനാട് വരെ മറ്റൊരു ആംബുലന്‍സിലും. ഇതിന്റെ തുകയായ 12,000 രൂപയാണ് ബൈജുവിന്റെ വീട്ടുകാര്‍ നല്‍കിയത്. ഈ വാഹനം ഏര്‍പ്പെടുത്തിയതാരാണെന്നു ബന്ധുക്കള്‍ക്ക് നിശ്ചയമില്ല. ഇതിനെ വിവാദമാക്കാന്‍ വീട്ടുകാര്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാണ് നടക്കുന്നത്. എല്ലാം നോക്കുമെന്ന് പറഞ്ഞവര്‍ ആംബുലന്‍സ് വീട്ടിലെത്തിയപ്പോള്‍ മുങ്ങിയെന്നാണ് ഉയരുന്ന ആരോപണം. അതിനിടെ മൃതദേഹം എത്തിക്കുന്നതിനുള്ള ചെലവ് നല്‍കുമെന്ന് മന്ത്രി എക് ശശീന്ദ്രന്‍ അറിയിച്ചിട്ടുണ്ട്.

ആംബുലന്‍സിന് നല്‍കിയ തുക സംബന്ധിച്ച് ആര്‍ക്കും പരാതി നല്‍കിയിട്ടില്ലെന്നും അനാവശ്യ വിവാദങ്ങളിലേക്ക് കുടുംബത്തെ വലിച്ചിഴയ്ക്കരുതെന്നും ബൈജുവിന്റെ സഹോദരന്‍ ബിജു പറഞ്ഞു. സര്‍ക്കാര്‍ ഇടപെടല്‍ മൂലമാണ് വേഗത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം വീട്ടിലെത്തിക്കാന്‍ സാധിച്ചത്. അതിന് സംസ്ഥാന സര്‍ക്കാരിനോട് പറഞ്ഞാല്‍ തീരാത്ത നന്ദിയുണ്ടെന്നും ബിജു കൂട്ടിച്ചേര്‍ത്തു. 20 നു പുലര്‍ച്ചെ മൂന്നിനാണ് കെ.എസ്.ആര്‍.ടി.സി. ബസില്‍ കണ്ടെയ്‌നര്‍ ഇടിച്ച് ബൈജു ഉള്‍പ്പെടെ 19 പേര്‍ മരിച്ചത്.

അപകടത്തില്‍ മരിച്ച കെ.എസ്.ആര്‍.ടി.സി. ജീവനക്കാരനും പെരുമ്പാവൂര്‍ സ്വദേശിയുമായ ഗിരീഷ്, അങ്കമാലി സ്വദേശികളായ എംസി.കെ. മാത്യു, ജിസ്‌മോന്‍ എന്നിവരുടെയും ബന്ധുക്കളില്‍നിന്ന് ആംബുലന്‍സ് ചെലവ് ഇടാക്കിയാതായി ആക്ഷേപമുണ്ട്. മരിച്ചവരുടെ കാര്യങ്ങളെല്ലാം നോക്കുമെന്നും പരിക്കേറ്റവരുടെ ചികില്‍സ ഏറ്റെടുക്കുമെന്നും സര്‍ക്കാര്‍ വീമ്പു പറഞ്ഞിരുന്നു. എന്നിട്ടും ആംബുലന്‍സ് പോലും വീട്ടുകാര്‍ക്ക് പണം നല്‍കേണ്ടി വന്നു. അവിനാശിയില്‍ കെഎസ്ആര്‍ടിസി ബസില്‍ കണ്ടെയ്‌നര്‍ ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 ലക്ഷം രൂപ ശുദ്ധ തട്ടിപ്പാണെന്ന വിവരം നേരത്തെ പുറത്തു വന്നിരുന്നു.

ഖജനാവില്‍ നിന്ന് ഒരു തുക പോലും സര്‍ക്കാര്‍ ആശ്രിതര്‍ക്ക് നല്‍കില്ല. പത്ത് ലക്ഷം രൂപ കെഎസ്ആര്‍ടിസി ഏര്‍പ്പെടുത്തിയ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ നിന്നുള്ള സഹായമാണ്. ടിക്കറ്റുകളില്‍ നിന്നുള്ള സെസ് പിരിവിലൂടെ പ്രതിവര്‍ഷം 3 കോടി രൂപയാണു കെഎസ്ആര്‍ടിസി ഇന്‍ഷുറന്‍സ് പ്രീമിയമായി അടയ്ക്കുന്നത്. അതായത് യാത്രക്കാരില്‍ നിന്ന് പിരിച്ചെടുത്ത് നല്‍കുന്ന തുകയാണ് നല്‍കുന്നത്.
അപകടമുണ്ടായപ്പോള്‍ തന്നെ മരിച്ചവര്‍ക്കുള്ള സഹായം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് ഇന്‍ഷുറന്‍സ് തുകയാണെന്ന് പിന്നീടാണ് വ്യക്തമായത്. സര്‍ക്കാര്‍ പ്രഖ്യാപിച്ചില്ലെങ്കിലും ഈ തുക മരിച്ചവരുടെ ആശ്രിതര്‍ക്ക് കിട്ടും. അങ്ങനെ ഭൂലോക തട്ടിപ്പായി മാറുകയാണ് സര്‍ക്കാരിന്റെ ധനസഹായ പ്രഖ്യാപനം. പരുക്കേറ്റവര്‍ക്കു പരുക്കിന്റെ തോത് അനുസരിച്ചു പരമാവധി 3 ലക്ഷം രൂപ വരെ നല്‍കും. ബസ് ഡ്രൈവര്‍ ഗിരീഷ്, കണ്ടക്ടര്‍ ബൈജു എന്നിവരുടെ കുടുംബങ്ങള്‍ക്കു 30 ലക്ഷം രൂപ നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഇതില്‍ 10 ലക്ഷം രൂപ കെഎസ്ആര്‍ടിസി ഏര്‍പ്പെടുത്തിയിട്ടുള്ള അപകട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിന്നാണ്. മറ്റൊരു 10 ലക്ഷം രൂപ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി വഴിയാണു ലഭിക്കുക. ഇതിനായി പ്രതിവര്‍ഷം 600 രൂപയോളം ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് പ്രീമിയമായി ഈടാക്കി വരുന്നു. ഇനിയുള്ള 10 ലക്ഷം രൂപ ദേശസാല്‍കൃത ബാങ്കിന്റെ അക്കൗണ്ട് ഉടമകള്‍ എന്ന പേരില്‍ ലഭിക്കുന്ന ഇന്‍ഷുറന്‍സ് പരിരക്ഷയുടെ ഭാഗമാണ്. കെഎസ്ആര്‍ടിസി ജീവനക്കാരില്‍ ഭൂരിഭാഗം പേരും ഒരേ ദേശസാല്‍കൃത ബാങ്കില്‍ അക്കൗണ്ട് ഉടമകളായതിനാല്‍ ഇവരില്‍ മിക്കവരും ബാങ്കിന്റെ ഇന്‍ഷുറന്‍സ് പദ്ധതിയിലും അംഗങ്ങളാണ്. അങ്ങനെ ആ തുകയും ഇന്‍ഷുറന്‍സ്.

മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കു വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണല്‍ (എംഎസിടി) മുഖേനയുള്ള നഷ്ടപരിഹാരത്തിനും അപേക്ഷിക്കാം. അതേസമയം, മരിച്ച ജീവനക്കാരുടെ കുടുംബാംഗങ്ങള്‍ക്കുള്ള ആശ്രിത നിയമനം കെഎസ്ആര്‍ടിസിയില്‍ 4 വര്‍ഷമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ചുരുക്കത്തില്‍ പറഞ്ഞാല്‍ കെ എസ് ആര്‍ ടിയിലെ നന്മമരങ്ങളായിരുന്ന ഡ്രൈവറുടേയും കണ്ടക്ടറുടേയും കുടുംബത്തിന് കെ എസ് ആര്‍ ടി സി ഒന്നും നല്‍കില്ല. ആശ്രിത നിയമനവും ലഭിക്കാനിടയില്ലെന്നാണ് സൂചന. ഇതിനിടെയാണ് ആംബുലന്‍സ് തുകയും വീട്ടുകാര്‍ക്ക് നല്‍കേണ്ടി വന്നതെന്ന വാര്‍ത്ത ചര്‍ച്ചയാകുന്നത്.

ആനവണ്ടിയിലെ അപൂര്‍വ്വ സൗഹൃദമാണ് അവിനാശിയില്‍ ഒരുമിച്ച് അവസാനിച്ചത്. കെ.എസ്.ആര്‍.ടി.സി ബസ് ജീവനക്കാരായ ഡ്രൈവര്‍ ടി.ഡി. ഗിരീഷ്, കണ്ടക്ടര്‍ ബൈജുവും സ്‌നേഹത്തിന്റെ സ്പര്‍ശവുമായി ബസ് യാത്രികരെ കൊണ്ടു പോയവരാണ്. ഇരുവരും മികച്ച സേവനത്തിലുള്ള അംഗീകാരം നേടിയവര്‍. എറണാകുളം -ബാംഗ്ലൂര്‍ സ്ഥിരയാത്രക്കാര്‍ക്ക് പരിചിതരാണ് ഇരുവരും. 2018-ല്‍ എറണാകുളം-ബംഗളൂരു യാത്രക്കിടയില്‍ യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും ബന്ധുക്കള്‍ വരുന്നതുവരെ അവര്‍ക്കൊപ്പം നില്‍ക്കുകയും ചെയ്ത മനുഷ്യസ്‌നേഹികള്‍. അന്ന് കെ.എസ്.ആര്‍.ടി.സി ചെയര്‍മാനും എംഡിയുമായിരുന്ന ടോമിന്‍ തച്ചങ്കരിയുടെ കൈയില്‍ നിന്ന് അഭിനന്ദന കത്ത് ഏറ്റുവാങ്ങിയ സുഹൃത്തുക്കള്‍. രണ്ടും പേര്‍ക്കും ഒരേ മനസ്സായിരുന്നു. അടുത്ത സുഹൃത്തുക്കള്‍.

2018 ജൂണിലാണ് സംഭവം. യാത്രക്കിടെ ഒരു യാത്രക്കാരന്‍ മുന്നിലേക്ക് വന്ന് സാര്‍ താക്കോല്‍ ഉണ്ടൊ എന്ന് ബസ് ജീവനക്കാരോട് ചോദിച്ചു എന്താണ് കാര്യമെന്ന അന്വേഷിച്ചപ്പോഴാണ് തൃശ്ശൂരില്‍ നിന്ന് കയറിയ കവിത വാര്യര്‍ എന്ന യാത്രക്കാരിക്ക് അപസ്മാരം വന്നതായി അയാള്‍ അറിയിക്കുന്നത്. താക്കോല്‍ നല്‍കിയെങ്കിലും കുറവൊന്നും കാണാതായതോടെ ഹോസ്പിറ്റലിലേക്ക് പോകേണ്ടി വരുമെന്ന് യാത്രക്കാര്‍ ബസ് ജീവനക്കാരെ അറിയിച്ചു. ഹൊസൂരെത്തിയ ബസ് പിന്നെ ഓടിയത് ജനനി ഹോസ്പിറ്റലിലേക്കാണ്. കവിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അഡ്മിറ്റ് ചെയ്യുന്നതിന് മുമ്പ് പണം മുന്‍കൂറായി കെട്ടിവെക്കണമായിരുന്നു. ജീവനാണ് വലുതെന്ന് മനസ്സിലാക്കിയ ഇരുവരും മേല്‍ഉദ്യോഗസ്ഥന്റെ അനുവാദം വാങ്ങി പണം കെട്ടിവെച്ചു. രോഗിയുടെ അവസ്ഥ ഗുരുതരമായതിനാല്‍ കൂടെ ഒരാള്‍ നില്‍ക്കണമെന്ന ആശുപത്രി അധികൃതരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ബൈജുവാണ് ബന്ധുക്കളെത്തും വരെ കവിതക്ക് കൂട്ടുനിന്നത്. ബസിലെ മറ്റു യാത്രക്കാരുമായി ഗിരീഷ് ബാഗ്ലൂരേക്ക് പുറപ്പെടുകയും ചെയ്തു. പിറ്റേന്ന് രാവിലെയാണ് കവിതയുടെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തുന്നതും ഡിസ്ചാര്‍ജ് വാങ്ങുന്നതും. അങ്ങനെ കണ്ടക്ടറില്ലാതെ മനുഷ്യസ്‌നേഹത്തിന്റെ പര്യായമായി ആ ബസ് ലക്ഷ്യത്തിലെത്തി.

കാരുണ്യത്തിന്റെ മുഖങ്ങളായ ബൈജുവിനെയും ഗിരീഷിനെയും കുറിച്ച് ആശുപത്രി വിട്ട രോഗി പിന്നീടു ഫേസ്ബുക്കില്‍ കുറിച്ചു: 'നന്മയുടെ കരം നീട്ടിയ ഗിരീഷേട്ടനും ബൈജുവേട്ടനും ഒരായിരം അഭിനന്ദനങ്ങള്‍.' യാത്രക്കാരിയുടെ ജീവന് കരുതലേകിയ കെഎസ്ആര്‍ടിസി ജീവനക്കാരുടെ കഥ വാര്‍ത്തയായി. സോഷ്യല്‍ മീഡിയയുടെ താരങ്ങളാണ് അവര്‍. തുടര്‍ന്ന് ഇവരെ തേടി അന്നത്തെ കെ.എസ്.ആര്‍.ടി.സി ചെയര്‍മാനായിരുന്ന ടോമിന്‍ തച്ചങ്കരിയുടെ അഭിനന്ദനക്കത്തും എത്തി. പ്രളയകാലത്ത് ബെഗംളുരിവിലെ മലയാളികള്‍ക്ക് സഹായമെത്തിക്കാനും പൊതു സമൂഹത്തിനൊപ്പം ചേര്‍ന്ന് കൈയടി നേടി. ഈ നന്മ മരങ്ങളുടെ അവസാന യാത്രയുടെ ചെലവ് പോലും കെ എസ് ആര്‍ ടി സിക്ക് നല്‍കാന്‍ വിവാദങ്ങളുണ്ടാകേണ്ടി വന്നുവെന്നതാണ് വസ്തുത.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category