1 GBP = 94.40 INR                       

BREAKING NEWS

കറുത്ത ചുരിദാറില്‍ ചിരിച്ച മുഖവുമായി മഞ്ജു വാര്യര്‍; ഖദര്‍ വേഷത്തില്‍ പ്രസന്നവദനനായി സിദ്ദിഖ്; സായി കുമാറിനൊപ്പം കാറിലെത്തി ബിന്ദു പണിക്കര്‍; കേശു ഈ വീടിന്റെ നാഥന്‍ ലുക്കില്‍ ദുഃഖ ഭാവത്തില്‍ പ്രതി ദിലീപും; അങ്ങനെ വിവാഹ മോചനം നേടിയ കോടതി മുറിയില്‍ ലേഡി സൂപ്പര്‍ സ്റ്റാറും ദിലീപും വീണ്ടും കണ്ടു മുട്ടി; നടിയെ ആക്രമിച്ച കേസിലെ വിചാരണയ്ക്ക് ഇനി നക്ഷത്ര തിളക്കം; താരങ്ങള്‍ സാക്ഷിക്കൂട്ടില്‍ കയറുമ്പോള്‍ നീതി പ്രതീക്ഷിച്ച് പീഡനത്തിന് ഇരയായ നടിയും

Britishmalayali
ആര്‍ പീയൂഷ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മൊഴി നല്‍കാന്‍ മഞ്ജു വാര്യര്‍ കോടതിയിലെത്തി. കേസില്‍ നടന്‍ ദിലീപിനെതിരെ ആദ്യ ഭാര്യ മഞ്ജു വാര്യര്‍ മൊഴി നല്‍കാന്‍ എത്തുന്നത് 5 വര്‍ഷം മുമ്പ് ഇവര്‍ വിവാഹ മോചനം നേടിയ അതേ കോടതിയിലായിരുന്നു.. അന്ന് കുടുംബ കോടതിയായിരുന്ന അതേ മുറിയിലാണ് ഇപ്പോള്‍ നടിയെ ആക്രമിച്ച കേസിലെ വിചാരണ നടക്കുന്ന പ്രത്യേക സിബിഐ കോടതി. അതുകൊണ്ട് തന്നെ ഈ കോടതി മുറി ദിലീപിനും മഞ്ജുവിനും എന്നും ജീവിതത്തില്‍ നിര്‍ണ്ണായകമാണ്.

2015 ജനുവരി 31ന് ഇവിടെ നിന്നാണ് നിറ കണ്ണുകളോടെ മഞ്ജു വിവാഹമോചന നടപടി പൂര്‍ത്തിയാക്കി ഇറങ്ങിയത്. കലൂരിലെ ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കുടുംബ കോടതി പിന്നീട് മഹരാജാസ് കോളജിന് സമീപം പുതിയ കോടതി സമുച്ചയത്തിലേക്ക് മാറ്റി. ഇതോടെ കുടുംബ കോടതി പ്രവര്‍ത്തിച്ച മുറി എറണാകുളം പ്രത്യേക സിബിഐ കോടതിയാക്കി മാറ്റി. നടിയെ അക്രമിച്ച കേസിന്റെ വിചാരണ സെഷന്‍സ് കോടതിയിലാണ് നടേക്കണ്ടിയിരുന്നത്. എന്നാല്‍ വനിതാ ജഡ്ജിയുള്ള കോടതി വേണമെന്ന ഇരയായ നടി ആവശ്യമുന്നയിച്ചു. ഇതോടെ കേസ് ജഡ്ജി ഹണി വര്‍ഗ്ഗീസിന് മുമ്പിലെത്തി. അങ്ങനെ ദിലീപും മഞ്ജുവും വീണ്ടും ഈ കോടതി മുറിയില്‍ എത്തി. രാവിലെ ഒന്‍പതരയോടെ തന്നെ മഞ്ജു കോടതിയിലെത്തി. കറുത്ത ചുരിദാറില്‍ ചിരിച്ച മുഖം. പത്രക്കാരെല്ലാം വരുന്നതിന് മുമ്പ് തന്നെ എത്തിയത് തിരക്കും മറ്റും ഒഴിവാക്കാനാണ്. പിന്നീട് സിദ്ദിഖും ബിന്ദു പണിക്കരും എത്തി. ഖദര്‍ മുണ്ടും ഷര്‍ട്ടുമായിരുന്നു സിദ്ദിഖിന്റെ വേഷം. സായി കുമാറിനൊപ്പമാണ് ബിന്ദു പണിക്കര്‍ കോടതിയില്‍ എത്തിയത്.

കേശു ഈ വീടിന്റെ നാഥന്‍ എന്ന ചിത്രത്തിലെ ലുക്കിലാണ് ദിലീപ് കോടതിയില്‍ എത്തിയത്. മഞ്ജു വാര്യര്‍ വരുന്നതിനാല്‍ ദിലീപ് അവധി അപേക്ഷ നല്‍കുമോ എന്ന സംശയം ഉയര്‍ന്നിരുന്നു. എന്നാല്‍ കോടതിയിലെ പ്രതിക്കൂട്ടില്‍ നില്‍ക്കാനായിരുന്നു ദിലീപിന്റെ തീരുമാനം. ഇതോടെ വിവാഹ മോചനം നേടിയെടുത്ത ആ മുറിയില്‍ നടനും നടിയും വീണ്ടും ഒരുമിച്ചെത്തി. നടിയെ ആക്രമിച്ച സംഭവത്തിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നായിരുന്നു മഞ്ജു വാര്യരുടെ ആരോപണം. താര സംഘടന കൊച്ചിയില്‍ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ മഞ്ജു വാര്യര്‍ ഇത് പരസ്യമായി പറയുകയും ചെയ്തിരുന്നു.

തുടര്‍ന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്യുന്നതും ജയിലിലാക്കുന്നതും. സാക്ഷി വിസ്താരത്തിനിടെ മഞ്ജു വാര്യര്‍ ഇക്കാര്യം കോടതിയിലും ആവര്‍ത്തിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഗൂഢാലോചന കുറ്റം തെളിയിക്കുന്നതില്‍ മൊഴി നിര്‍ണ്ണായകവും ആണ്. സിദ്ദിഖ്, ബിന്ദു പണിക്കര്‍ എന്നിവരുടെ സാക്ഷി വിസ്താരവും ഇന്ന് തന്നെ നടക്കും. പതിനൊന്ന് മണിക്കാണ് സാക്ഷി വിസ്താരം തുടങ്ങിയത്. ഒമ്പതേമുക്കാലോടെ തന്നെ മഞ്ജു വാര്യര്‍ കോടതിയിലെത്തി. അതിന് ശേഷം പ്രോസിക്യൂട്ടറുമായി അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തി. മഞ്ജു വാര്യരുടെ ആവശ്യപ്രകാരമാണ് ചര്‍ച്ച. മഞ്ജു മൊഴിയില്‍ ഉറച്ചു നില്‍ക്കുമെന്നാണ് സൂചന.

നാളെ ഗീതു മോഹന്‍ദാസ്, സംയുക്ത വര്‍മ്മ, കുഞ്ചാക്കോ ബോബന്‍ എന്നിവരും മറ്റന്നാള്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനും മാര്‍ച്ച് നാലിനു റിമി ടോമയും മൊഴി നല്‍കാനെത്തും. കുഞ്ചാക്കോ ബോബനും നാളെ എത്തുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. സിനിമാക്കാര്‍ കേസില്‍ കൂറുമാറുന്നുണ്ടോ എന്ന് ഇന്ന് മുതല്‍ വ്യക്തമായി തുടങ്ങും. അതുകൊണ്ടായാല്‍ കേസില്‍ ദിലീപിന് അനുകൂലമായി വിധിയുണ്ടാകാനാണ് സാധ്യത. ദിലീപിനെതിരെ ഗൂഢാലോചന തെളിയിക്കാന്‍ സിനിമാക്കാരുടെ മൊഴി നിര്‍ണ്ണായകമാണ്.

ആക്രമിക്കപ്പെട്ട നടിയുമായും പ്രതി ദിലീപുമായും ഒരേപോലെ ബന്ധവും പരിചയവും ഉള്ളവരാണു മൊഴി കൊടുക്കാനെത്തുന്ന താരങ്ങള്‍. ആദ്യം പള്‍സര്‍ സുനി ആസൂത്രണം ചെയ്ത ആക്രമണം എന്ന നിലയിലായിരുന്നു കേസന്വേഷണം മുന്നോട്ടുപോയത്. പിന്നീട് ദിലീപും കേസില്‍ പ്രതിയായി. ഈ സാഹചര്യത്തില്‍ സിനിമാക്കാരുടെ മൊഴി നിര്‍ണായകമാണ്. പള്‍സര്‍ സുനിക്കെതിരായ കുറ്റം തെളിഞ്ഞുവെന്നാണ് പ്രോസിക്യൂഷന്റെ വിലയിരുത്തല്‍. ദൃശ്യങ്ങള്‍ തെളിവായുള്ളതാണ് ഇതിന് കാരണം. ഇന്നലെ 13 പേരുടെ വിസ്താരമാണു നടന്നത്. നടിയെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച വണ്ടിയുടെ ഉടമ, വാടകയ്ക്കു വണ്ടിയെടുത്തയാള്‍, ഫോണ്‍ വാങ്ങിക്കൊടുത്തയാള്‍ തുടങ്ങിയവര്‍ ഇതില്‍ ഉള്‍പ്പെടുന്നു.

താരങ്ങളില്‍ പലരും നേരത്തെ മജിസ്ട്രേറ്റിനു മുന്നില്‍ രഹസ്യമൊഴി നല്‍കിയിട്ടുണ്ട്. വിസ്താര സമയത്ത് ഇവര്‍ ഇതേ മൊഴി ആവര്‍ത്തിക്കുമോ എന്നാണ് പ്രോസിക്യൂഷനും പ്രതിഭാഗവും ഉറ്റുനോക്കുന്നത്. മൊഴിമാറ്റുന്നപക്ഷം സാക്ഷികള്‍ കൂറുമാറിയതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിക്കും. ദിലീപും കാവ്യാ മാധവനും തമ്മിലുള്ള ബന്ധം ആക്രമണത്തിനിരയായ നടി മഞ്ജു വാര്യരെ അറിയിച്ചെന്നതാണ് ക്വട്ടേഷന്‍ നല്‍കാനുള്ള കാരണമെന്നാണു പ്രോസിക്യൂഷന്റെ വാദം. നടിയെ ആക്രമിച്ചതിനു പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയാണെന്ന് ആദ്യം പരസ്യമായി പ്രസ്താവിച്ചത് മഞ്ജു വാര്യരാണ്. പിന്നീട് മാസങ്ങള്‍ക്ക് ശേഷം പള്‍സര്‍ സുനിയും ദിലീപിനെ കേസിലേക്ക് കൊണ്ടു വരുന്ന മൊഴി നല്‍കുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category