1 GBP = 94.20 INR                       

BREAKING NEWS

സ്വാതന്ത്ര്യം ആഗ്രഹിച്ചതിന് ഞങ്ങള്‍ കൊടുക്കുന്നത് വലിയ വില; ഒറ്റ തിരിഞ്ഞു ആക്രമിക്കപ്പെടുന്ന ഞങ്ങളാണ് ഇരകള്‍; രാജ്ഞിയെ അവഹേളിച്ചെന്ന ആരോപണം തള്ളി മേഗന്‍; പ്രിന്‍സ് പട്ടം ഉപേക്ഷിച്ച് വെറും ഹാരിയായും പൊതുപരിപാടികളിലെത്തി വില്യമിന്റെ അനിയന്‍

Britishmalayali
kz´wteJI³

രാജപദവികള്‍ ഉപേക്ഷിച്ച് സ്വന്തം വ്യവഹാരങ്ങള്‍ നടത്തി തീര്‍ത്തും സ്വതന്ത്രരായി ജീവിക്കാന്‍ ആഗ്രിച്ച തങ്ങള്‍ക്ക് വന്‍ വിലയാണ് നല്‍കേണ്ടി വരുന്നതെന്ന് പരിതപിച്ച് ഹാരി രാജകുമാരന്റെ പത്നി മേഗന്‍ മാര്‍കിള്‍ രംഗത്തെത്തി. ഇത്തരത്തില്‍ ഒറ്റ തിരിഞ്ഞ് ആക്രമിക്കപ്പെടുന്ന തങ്ങളാണ് യഥാര്‍ത്ഥ ഇരകളെന്ന് മേഗന്‍ തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളോട് സങ്കടപ്പെട്ടുവെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. തങ്ങള്‍ രാജ്ഞിയെ അവഹേളിച്ചതെന്നത് വ്യാജ ആരോപണമാണെന്നും മേഗന്‍ പറയുന്നു.അതിനിടെ പ്രിന്‍സ് പട്ടം ഉപേക്ഷിച്ച് വെറും ഹാരിയായും പൊതുപരിപാടികളിലെത്തി വില്യമിന്റെ അനിയന്‍ കഴിഞ്ഞ ദിവസം തിളങ്ങിയിരുന്നു.

തീര്‍ത്തും സ്വതന്ത്രരായി ജീവിക്കാന്‍ തങ്ങള്‍ ആഗ്രഹിച്ചതിന്റെ പേരിലാണ് ഒരു ശിക്ഷയെന്നോണം തങ്ങള്‍ക്ക് മേല്‍ കടുത്ത നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിച്ച് കൊണ്ടിരിക്കുന്നതെന്നും കഴിഞ്ഞ ആഴ്ച മേഗന്‍ തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളോട് പരിതപിച്ചുവെന്ന് ഡെയിലി മെയിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പാലസ് മറ്റ് രാജകുടുംബാംഗങ്ങളില്‍ നിന്നും വ്യത്യസ്തമായാണ് തങ്ങളുടെ പ്രശ്നം കൈകാര്യം ചെയ്യുന്നതെന്ന പരാതിയും മേഗനുണ്ട്. മറ്റ് വഴികളൊന്നുമില്ലാത്തതിനാലാണ് തങ്ങള്‍ രാജപദവികള്‍ ഉപേക്ഷിച്ചിറങ്ങിയതെന്നും എന്നാല്‍ ഇതിനെ കുറിച്ച് വ്യക്തമായ പൊതു പ്രസ്താവന തങ്ങള്‍ പുറപ്പെടുവിച്ചിരുന്നുവെന്നും ആരോടും പറയാതെ ഒരു സുപ്രഭാതത്തിലാണീ വിവാദ തീരുമാനമെടുത്തതെന്നുള്ളത് വെറും ആരോപണം മാത്രമാണെന്നും മേഗന്‍ വിശദീകരിക്കുന്നു.

അതിന്റെ പേരില്‍ തങ്ങള്‍ ഇപ്പോഴും കൊട്ടാരമടക്കമുള്ള അധികാര കേന്ദ്രങ്ങളില്‍ നിന്നും നിരന്തരം പലരീതിയില്‍ ക്രൂശിക്കപ്പെട്ട് കൊണ്ടിരിക്കുന്നുവെന്നും മേഗന്‍ ആരോപിക്കുന്നു. തങ്ങളാല്‍ ആര്‍ക്കെങ്കിലും അപമാനിക്കപ്പെട്ടുവെന്ന തോന്നലുണ്ടാകുന്നുവെങ്കില്‍ അതിന് തങ്ങളെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും മേഗന്‍ പറയുന്നു. തങ്ങള്‍ റോയല്‍ എന്ന പദവി ഉപയോഗിച്ച് യാതൊരു വിധത്തിലുളള വ്യക്തിപരമോ ബിസിനസ് പരമോ ആയ നേട്ടങ്ങളുണ്ടാക്കാന്‍ ശ്രമിച്ചിട്ടില്ല. സസെക്സ് റോയല്‍ എന്ന പേര് തങ്ങളുടെ ബിസിനസ് ബ്രാന്‍ഡിന് ഉപയോഗിക്കുന്നതില്‍ രാജ്ഞി തങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനോട് പരോക്ഷമായി പ്രതികരിക്കുകയായിരുന്നു മേഗന്‍.

രാജപദവിയിലിരുന്ന് കൊണ്ടുള്ള തന്റെ അവസാനത്തെ ദൗത്യങ്ങള്‍ നിര്‍വഹിക്കുന്നതിന്റെ തിരക്കിലാണ് നിലവില്‍ എഡിന്‍ബര്‍ഗിലുള്ള ഹാരി. ഇതിന്റെ ഭാഗമായി ചില പരിപാടികളില്‍ ഹാരി പങ്കെടുക്കുന്നുണ്ട്. ഇതിലൊന്നും മേഗന്‍ ഹാരിക്കൊപ്പം പോയിട്ടില്ല. പകരം ലണ്ടനിലാണ് നിലവില്‍ മേഗനുള്ളത്. കാനഡയിലായിരുന്ന മേഗന്‍ നേരിട്ട് ലണ്ടനിലേക്ക് വരുകയായിരുന്നുവെന്നും ഹാരിക്കൊപ്പം എഡിബര്‍ഗിലേക്ക് പോയിരുന്നില്ലെന്നും മേഗന്റെ അടുത്ത സുഹൃത്ത് വെളിപ്പെടുത്തുന്നു. തങ്ങള്‍ക്ക ്മേല്‍ കടുത്ത നടപടികളെടുക്കാന്‍ ചിലര്‍ രാജ്ഞിക്ക് മേല്‍ സമ്മര്‍ദം ചെലുത്തുകയായിരുന്നുവെന്നും ഹാരി രാജ്ഞിയുടെ ഏറ്റവും പ്രിയപ്പെട്ട ചെറുമകനായതിന്റെ അസൂയ ചിലര്‍ക്കുണ്ടെന്നുമുള്ള സൂചനയും മേഗന്‍ നല്‍കുന്നുണ്ട്.

തന്നെ ഇനി വെറും ഹാരി എന്ന് വിളിച്ചാല്‍ മതിയെന്നും പ്രിന്‍സ് ഹാരിയെന്ന് വിളിക്കേണ്ടെന്നും നിര്‍ദേശിച്ച് എഡിന്‍ബര്‍ഗില്‍ വച്ച് നടന്ന എക്കോ ഫ്രണ്ട്ലി ടൂറിസം ഫേം പരിപാടിയില്‍ പങ്കെടുക്കവെ ഹാരി രംഗത്തെത്തിയിരുന്നു. ഇന്നലെ രാവിലെയായിരുന്നു എഡിന്‍ബര്‍ഗില്‍ തന്റെ പുതിയ ട്രാവല്‍ പാര്‍ട്ണര്‍ഷിപ്പായ ട്രാവലിസ്റ്റിന്റെ പരിപാടി ഹോസ്റ്റ് ചെയ്യാനായി ഹാരി എത്തിച്ചേര്‍ന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ ആംസ്റ്റര്‍ഡാമിലായിരുന്നു ഇത് സംബന്ധിച്ച ഹോളിഡേ സ്‌കീം ആദ്യമായി ലോഞ്ച് ചെയ്തിരുന്നത്. പരിസ്ഥിതി സൗഹൃദം പുലര്‍ത്തുന്ന യാത്രകളെ പ്രോത്സാഹിപ്പിക്കുന്ന സംരംഭമാണിത്.

സീനിയര്‍ റോയല്‍ പദവിയില്‍ നിന്നും വിട്ട് പോകുന്നതിന് മുമ്പ് വരും ദിവസങ്ങളില്‍ നിരവധി പരിപാടികളിലാണ് ഹാരിക്ക് പങ്കെടുക്കാനുളളത്. നാളെ അദ്ദേഹം ഇന്‍വിക്ടസ് ഗെയിംസ് കൊയറില്‍ പങ്കെടുക്കുന്നതായിരിക്കും. തുടര്‍ന്ന് മാര്‍ച്ച് അഞ്ചിന്  ഹാരിയും മേഗനും എന്‍ഡ്യൂവര്‍ ഫണ്ട് അവാര്‍ഡ് പരിപാടിയില്‍ ഭാഗഭാക്കാകും. മാര്‍ച്ച് ആറിന് സില്‍വര്‍‌സ്റ്റോണ്‍ എക്‌സ്പീരിയന്‍സില്‍ ഹാരിയുടെ സാന്നിധ്യമുണ്ടായിരിക്കും. മാര്‍ച്ച് ഏഴിന്  മൗണ്ട് ബാറ്റണ്‍ മ്യൂസിക്ക് ഫെസ്റ്റിവലില്‍ ഹാരിയും മേഗനും പങ്കെടുക്കും. മാര്‍ച്ച് എട്ടിന് ഇന്റര്‍നാഷണല്‍ വുമണ്‍സ് ഡേയുടെ പ്രോഗ്രാമിന് മേഗന്റെ സാന്നിധ്യമുണ്ടാകും.

മാര്‍ച്ച് ഒമ്പതിന് കോമണ്‍വെല്‍ത്ത് സര്‍വീസില്‍ ഹാരിയും മേഗനും ഒരുമിച്ച് പങ്കെടുക്കും. ബിസിനസ് ചെയ്തും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തിയും സ്വന്തം കാലില്‍ ജീവിക്കാന്‍ വേണ്ടിയാണ് ഹാരിയും മേഗനും രാജപദവികള്‍ ഉപേക്ഷിച്ച് പോകുകയെന്ന വിവാദ തീരുമാനമെടുത്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി ബക്കിംഗ്ഹാം കൊട്ടാരത്തിലെ തങ്ങളുടെഓഫീസ് ഇവര്‍ അടച്ച് പൂട്ടുകയും ജീവനക്കാരെ പിരിട്ട് വിടുകയും ചെയ്തിരുന്നു. ശേഷിക്കുന്ന കാലം യുകെയിലും കാനഡയിലുമായി ചെലവഴിക്കാനാണ് ഇവരുടെ തീരുമാനം. എന്നാല്‍ ശേഷിക്കുന്ന രാജകീയ ഡ്യൂട്ടികള്‍ ചെയ്ത് തീര്‍ത്താല്‍ പിന്നീട് ഹാരി യുകെയിലേക്ക് വളരെ അപൂര്‍വമായി മാത്രമേ വരുകയുള്ളൂവെന്ന ആശങ്ക ശക്തമാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category