1 GBP = 93.00 INR                       

BREAKING NEWS

റയലിന്റെ തട്ടകത്തില്‍ തകര്‍പ്പന്‍ ജയവുമായി സിറ്റി: റോണോയുടെ വമ്പന്മാരായ യുവെന്റസിനെ അട്ടിമറിച്ച് ലിയോണും; പ്രതിരോധ വീഴ്ച മുതലെടുത്ത് റയല്‍ നടത്തിയ മുന്നേറ്റത്തില്‍ തടയിട്ടത് എഴുപത്തിയെട്ടാം മിനിറ്റിലെ ഗബ്രിയേല്‍ ജെസ്യൂസിന്റെ സൂപ്പര്‍ ഗോളില്‍

Britishmalayali
kz´wteJI³

മഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ പ്രീക്വാര്‍ട്ടറില്‍ റയല്‍ മാഡ്രിനിനെതിരേ ഞെട്ടിച്ച് മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം. റയലിന്റെ സ്വന്തം മൈതാനമായ സാന്തിയാഗോ ബര്‍ണബ്യൂവില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു സിറ്റിയുടെ ജയം. റയലിന്റെ തട്ടകത്തില്‍ രണ്ടു ഗോളുകള്‍ നേടാനായത് എത്തിഹാദ് സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം പാദത്തില്‍ സിറ്റിക്ക് മുന്‍തൂക്കം നല്‍കും.

ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്ന മത്സരത്തില്‍ ഒരു ഗോളിന് മുന്നില്‍ നിന്ന ശേഷമാണ് റയല്‍ തോല്‍വി വഴങ്ങിയത്. ഗോള്‍രഹിതമായ ആദ്യ പകുതിക്കുശേഷം ഇസ്‌കോയിലൂടെ 60-ാം റയലാണ് ലീഡെടുത്തത്. സിറ്റിയുടെ പ്രതിരോധ വീഴ്ച മുതലെടുത്ത് റയല്‍ നടത്തിയ മുന്നേറ്റമാണ് ഗോളില്‍ കലാശിച്ചത്. 2016 ന് ശേഷം ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ട് റൗണ്ടില്‍ ഡിബ്രുയിന്റെ ആദ്യ ഗോളാണിത്. അറുപതാം മിനിറ്റില്‍ ഇസ്‌കോയിലൂടെയായിരുന്നു റയല്‍ ലീഡ് നേടിയത്. 78-ാം മിനിറ്റില്‍ ഗബ്രിയേല്‍ ജെസ്യൂസ് സിറ്റിയെ ഒപ്പമെത്തിച്ചു. അടുത്ത മാസം 17ന് സിറ്റി മൈതാനത്താണ് രണ്ടാംപാദം.

ഗോള്‍ വീണതോടെ സിറ്റി ഉണര്‍ന്നു കളിച്ചു. പകരക്കാരനായി റഹീം സ്റ്റെര്‍ലിങ്ങും എത്തിയതോടെ സിറ്റിയുടെ കളിമാറി. 78-ാം മിനിറ്റില്‍ ഗബ്രിയേല്‍ ജെസ്യൂസിലൂടെ സിറ്റി ഒപ്പമെത്തി. സിറ്റിയുടെ പ്രസ്സിങ് ഗെയിമിനിടെ ഇടതുവിങ്ങില്‍നിന്ന് റയല്‍ ബോക്‌സിലേക്ക് കയറിയ സ്റ്റെര്‍ലിങ്ങിനെ ഡാനി കാര്‍വഹാല്‍ വീഴ്ത്തിയതോടെ റഫറി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത കെവിന്‍ ഡിബ്രൂയ്‌ന് പിഴച്ചില്ല, 83-ാം മിനിറ്റില്‍ സിറ്റി മുന്നില്‍. പിന്നാലെ 86-ാം മിനിറ്റില്‍ ജെസ്യൂസിന്റെ മുന്നേറ്റം തടഞ്ഞ സെര്‍ജിയോ റാമോസിന് ചുവപ്പുകാര്‍ഡും ലഭിച്ചു. ഇതോടെ അടുത്ത മാസം 17-ന് സിറ്റിയുടെ മൈതാനത്ത് നടക്കുന്ന രണ്ടാം പാദത്തില്‍ റാമോസിന്റെ സേവനം റയലിന് നഷ്ടമാകുമെന്നാണ് സൂചന.

അതേസമയം, സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇറ്റാലിയന്‍ വമ്പന്മാരായ യുവന്റസിനെ ഫ്രഞ്ച് ക്ലബായ ലിയോണ്‍ അട്ടിമറിച്ചു. ലിയോണിന്റെ മൈതാനത്ത് നടന്ന ആദ്യപാദ പ്രീക്വാര്‍ട്ടറില്‍ മറുപടിയില്ലാത്ത ഒരു ഗോളിനാണ് ജയം. 31-ാം മിനിറ്റില്‍ ലൂക്കാസ് തൗസാര്‍ട്ട് ആണ് നിര്‍ണായക ഗോള്‍ നേടിയത്. ഈ സീസണിലെ ചാമ്പ്യന്‍സ് ലീഗില്‍ യുവന്റസിന്റെ ആദ്യ തോല്‍വിയാണിത്. അടുത്ത മാസം പതിനേഴിനാണ് രണ്ടാംപാദ മത്സരം. 2010ന് ശേഷം ലിയോണ്‍ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ കടന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category