1 GBP = 94.20 INR                       

BREAKING NEWS

വനിത ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയുടെ പടയോട്ടം തുടരുന്നു: അവസാന പന്തില്‍ ന്യൂസിലന്റിനെ തോല്‍പിച്ച് ഇന്ത്യ സെമിയില്‍; ആവേശകരമായ മല്‍സരത്തില്‍ കരുത്തരായ ന്യൂസിലാന്‍ഡിനെ മറികടന്നത് നാല് റണ്‍സിന്; വെടിക്കെട്ട് ബാറ്റിങ് റെക്കോര്‍ഡുമായി ഷഫാലി വര്‍മയുടെ മുന്നേറ്റം

Britishmalayali
kz´wteJI³

മെല്‍ബന്‍: തുടര്‍ച്ചയായി മൂന്ന് മത്സരങ്ങള്‍ ജയിച്ച് ഇന്ത്യ ട്വിന്റി20 വനിതാ ലോകകപ്പ് സെമി ഫൈനലില്‍. അവസാന പന്ത് വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ മൂന്ന് റണ്‍സിനാണ് ഇന്ത്യ കിവീസിനെ തോല്‍പിച്ചത്. ആദ്യം ബാറ്റിംങിനിറങ്ങിയ ഇന്ത്യ 8ന് 133 റണ്‍സെടുത്തു ന്യൂസിലന്റിന്റെ മറുപടി 6ന്129ല്‍ അവസാനിച്ചു. ഒരിക്കല്‍ കൂടി ഓപണര്‍ ഷഫാലി വര്‍മ ഫോം തെളിയിച്ചതോടെ ഇന്ത്യക്ക് മികച്ച തുടക്കമാണ് ന്യൂസിലന്റിനെതിരെ ലഭിച്ചത്. 34 പന്തില്‍ നിന്നാണ് ഷഫാലി 46 റണ്‍ അടിച്ചത്. ആസ്‌ട്രേലിയക്കും(29) ന്യൂസിലന്റിനുമെതിരെ(39)യും ഷഫാലി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. അവസാന ഓവറുകളില്‍ പ്രതീക്ഷിച്ച റണ്‍ വന്നില്ലെങ്കിലും പിന്നീട് മെല്‍ബണിലെ പിച്ചില്‍ 134 മികച്ച സ്‌കോറാണെന്ന് കിവീസ് ബാറ്റിംങിലൂടെ തെളിയിച്ചു. 

കിവീസിന്റെ ആദ്യ മൂന്നു വിക്കറ്റുകള്‍ വേഗത്തില്‍ നഷ്ടമായതോടെ അവര്‍ 3ന് 34എന്ന നിലയിലെത്തി. പിന്നീട് മാഡി ഗ്രീന്‍ 23 പന്തില്‍ 24), കാത്തി മാര്‍ട്ടിന്‍(28പന്തില്‍ 25) എന്നിവര്‍ക്കൊപ്പം അമേലിയ കെറിന്റെ(19 പന്തില്‍ 34) ബാറ്റിംങും അവരെ വിജയത്തിന് തൊട്ടടുത്ത് വരെ എത്തിച്ചു. അവസാന രണ്ട് ഓവറില്‍ 34 റണ്‍ വേണ്ടിയിരുന്നു ന്യൂസിലന്റിന് ജയിക്കാന്‍. മുന്‍ മത്സരങ്ങളില്‍ എതിരാളികളെ കറക്കിയ ഇന്ത്യന്‍ സ്പിന്നര്‍ പൂനം യാദവിന്റെ അവസാന ഓവറില്‍ കെര്‍ അടിച്ചെടുത്തത് 18 റണ്‍സായിരുന്നു. ഇതോടെ വിജയലക്ഷ്യം അവസാന ഓവറില്‍ 16 റണ്‍ എന്നായി മാറി. അവസാന ഓവര്‍ എറിയാനെത്തിയ ശിഖ പാണ്ഡെയെ ഹാര്‍ലി ജെന്‍സണ്‍ ബൗണ്ടറിയോടെയാണ് സ്വീകരിച്ചത്. അവസാന രണ്ട് പന്തില്‍ കിവീസ് ജയത്തിന് വേണ്ടിയിരുന്നത് എട്ട് റണ്‍. കെര്‍ ആദ്ദയ പന്ത് ബൗണ്ടറി പായിച്ചു. നിര്‍ണ്ണായക പന്ത് യോര്‍കര്‍ എറിഞ്ഞ പാണ്ഡെ കിവീസിനെ ഒരു ലെഗ്‌ബൈയില്‍ ഒതുക്കി രണ്ടാം റണ്ണിനോടിയ ഹാര്‍ലിയെ റണ്‍ ഔട്ടാക്കുകയും ചെയ്തു.

അതേസമയം, വെടിക്കെട്ട് ബാറ്റിങിലൂടെ മിന്നും ജയം കാഴ്ചവെക്കുന്ന താരങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യന്‍ വനിതാ ടീമിലെ ഷഫാലി വര്‍മയെന്ന 16-കാരിയാണ് ആ വിശേഷണം നേടിയെടുക്കുന്നതും. ഇപ്പോഴിതാ ആ വിശേഷണത്തിന് അടിവരയിടുന്ന ഒരു റെക്കോഡും താരം സ്വന്തമാക്കിയിരിക്കുകയാണ്. വനിതാ ട്വന്റി 20 ലോകകപ്പില്‍ ന്യൂസീലന്‍ഡിനെ നാലു റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ സെമിയിലെത്തിയ മത്സരത്തിലെ താരമായത് ഷഫാലിയായിരുന്നു. വെറും 34 പന്തില്‍ നിന്ന് മൂന്നു സിക്‌സും നാലു ഫോറുമടക്കം 46 റണ്‍സെടുത്ത ഷഫാലിയുടെ മികവിലാണ് ഇന്ത്യ കിവീസിനെതിരേ ഭേദപ്പെട്ട സ്‌കോറിലെത്തിയത്.

തന്റെ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ഒരു അപൂര്‍വ റെക്കോഡും ഈ 16-കാരി സ്വന്തമാക്കിയിരിക്കുകയാണ്. 29, 39, 46 എന്നിങ്ങനെയാണ് ഈ ടൂര്‍ണമെന്റില്‍ ഷഫാലിയുടെ സ്‌കോറുകള്‍. അതായത് മൂന്ന് മത്സരങ്ങളില്‍ നിന്ന് അടിച്ചുകൂട്ടിയത് 114 റണ്‍സ്. സ്‌ട്രൈക്ക് റേറ്റ് ആകട്ടെ 172.72. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഇത്രയും ഉയര്‍ന്ന സ്ട്രൈക്ക്റേറ്റില്‍ കളിക്കുന്ന ആദ്യ താരമെന്ന നേട്ടമാണ് ഷഫാലിയെ തേടിയെത്തുന്നതും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category