1 GBP = 93.50 INR                       

BREAKING NEWS

ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ 'പുരസ്‌കാരസന്ധ്യ 2020' നാളെ കോട്ടയത്ത്; തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടകനും പുരസ്‌കാര സമര്‍പ്പണവും നടത്തും

Britishmalayali
സുലൈമാന്‍

ണ്ടന്‍ മലയാള സാഹിത്യവേദിയുടെ പത്താം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന 'പുരസ്‌കാര സന്ധ്യ 2020' നാളെ ശനിയാഴ്ച വൈകുന്നേരം നാലിനു കോട്ടയത്ത് ഹോട്ടല്‍ അര്‍കാഡിയയില്‍ വച്ച് നടത്തപ്പെടുന്നു. ചടങ്ങില്‍ മലയാള കല സാംസ്‌കാരിക സാഹിത്യ രംഗങ്ങളില്‍ തിളക്കമാര്‍ന്ന സംഭാവനകള്‍ നല്‍കിയ പ്രമുഖ വ്യക്തിത്വങ്ങളെ പുരസ്‌കാരം നല്‍കി ആദരിക്കുന്നു.

ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ ജനറല്‍ കോര്‍ഡിനേറ്റര്‍ റജി നന്തികാട്ട് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനവും പുരസ്‌കാര സമര്‍പ്പണവും നടത്തും. ലണ്ടന്‍ മലയാള സാഹിത്യവേദി കോര്‍ഡിനേറ്ററും പത്താം വാര്‍ഷികാഘോഷങ്ങളുടെ പ്രോഗ്രാം കോര്‍ഡിനേറ്ററും ആയ സി. എ. ജോസഫ് സ്വാഗതവും പുരസ്‌കാര സന്ധ്യയുടെ കോര്‍ഡിനേറ്ററും സാമൂഹ്യ പ്രവര്‍ത്തകനുമായ സന്തോഷ് ഫിലിപ്പ് നന്തികാട്ട് നന്ദിപ്രകാശനവും ചെയ്യും.

പ്രമുഖ സാഹിത്യകാരനും പത്രപ്രവര്‍ത്തകനുമായ ജോസ് പനച്ചിപ്പുറം മുഖ്യപ്രഭാഷണം നടത്തുന്ന ചടങ്ങില്‍ തോമസ് ചാഴികാടന്‍ എം.പിയും മുന്‍ കേരള സര്‍ക്കാര്‍ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ ഡോ. പോള്‍ മണലിലും ആശസകള്‍ നേര്‍ന്ന് സംസാരിക്കും. കിളിരൂര്‍ രാധാകൃഷ്ണന്‍, കെ.എ. ഫ്രാന്‍സിസ്, കാരൂര്‍ സോമന്‍, മാത്യു നെല്ലിക്കുന്ന്, ജോസ് പുതുശ്ശേരി എന്നിവരെ പുരസ്‌കാരം നല്‍കി ആദരിക്കും.

ആധുനീക കാലത്തിന്റെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് ഡിജിറ്റല്‍ യുഗത്തിന്റെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി ലണ്ടന്‍ മലയാള സാഹിത്യവേദി നിരവധി കര്‍മ്മ പരിപാടികള്‍ക്കാണ് രൂപം കൊടുക്കുന്നത്. നിരവധി സര്‍ഗ്ഗാത്മക പരിപാടികളിലൂടെ യുകെയിലെ പ്രമുഖ സംഘടനകളില്‍ ഒന്നായി വളര്‍ന്നിരിക്കുന്ന ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ പ്രവര്‍ത്തനമേഖലയില്‍ കേരളവും ഉള്‍പ്പെടുത്തി പ്രവര്‍ത്തനമേഖല വിപുലമാക്കുന്നതിന്റെ ആദ്യപടിയാണ് ഇപ്പോള്‍ നടക്കുന്ന പുരസ്‌കാര സന്ധ്യയെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category