1 GBP = 93.00 INR                       

BREAKING NEWS

പ്രാണന്‍ പിടയുന്ന വേദനയുമായി ആശുപത്രികള്‍ തോറും കയറി ഇറങ്ങി എങ്കിലും എല്ലാവരും ഒര സ്വരത്തില്‍ പറഞ്ഞത് കണ്ണില്‍ കാന്‍സര്‍ എന്ന്; ഒടുവില്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് മൂന്നര സെന്റി മീറ്റര്‍ വലുപ്പമുള്ള മരക്കൊമ്പിന്‍ കഷണം

Britishmalayali
kz´wteJI³

കോഴിക്കോട്: പ്രാണന്‍ പിടയുന്ന വേദനയുമായാണ് 67കാരന്‍ ആശുപത്രികള്‍ തോറും കയറി ഇറങ്ങിയത്. കണ്ണില്‍ കുത്തുന്ന വേദനയ്ക്ക് പരിഹാരം തേടി വയാനാട്ടിലെ ആശുപത്രികള്‍ മുഴുവന്‍ കയറി ഇറങ്ങി എങ്കിലും പല ആശുപത്രികളും ഒരേ പോലെ പറഞ്ഞത് കണ്ണില്‍ കാന്‍സറാണെന്നാണ്. എന്നാല്‍ എത്ര കടിച്ചമര്‍ത്തിയിട്ടും വേദന സഹിക്കാനാവാതെ ആശുപത്രികള്‍ തോറും കയറിയ വൃദ്ധന്റെ കണ്ണില്‍ നിന്നും ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് മൂന്നര സെന്റീമീറ്റര്‍ നീളമുള്ള മരക്കഷ്ണം.

83 ദിവസമാണ് അതിശക്തമായ വേദനയും രോഗഭീതിയുമായി ഈ വൃദ്ധന്‍ കഴിച്ചു കൂട്ടിയത്. ഒടുവില്‍ ഇന്നലെ കോംട്രസ്റ്റ് കണ്ണാശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയ്ക്കൊടുവില്‍ പുറത്തെത്തിയത് മൂന്നര സെന്റീ മീറ്റര്‍ വലുപ്പമുള്ള മരക്കൊമ്പിന്‍ കഷണം. മരക്കമ്പു തറച്ചുകയറിയതാണെന്നറിയാതെയാണ് വയനാട് പുല്‍പള്ളി സ്വദേശിയാണ് വേദന സഹിച്ച് ആശുപത്രികള്‍ കയറിയിറങ്ങിയത്.

ഡിസംബറില്‍ ഇയാള്‍ മരച്ചില്ലയിലേക്കു വീണിരുന്നു. കണ്ണിനു താഴെ മരക്കൊമ്പ് കുത്തി മുറിഞ്ഞെങ്കിലും മരക്കഷണം ഉള്ളില്‍ കയറിയ കാര്യം ഇയാള്‍ അറിഞ്ഞില്ല. കാന്‍സറാണെന്ന സംശയ പ്രകാരം പലയിടങ്ങളില്‍ നിന്നും ബയോപ്സി ടെസ്റ്റിനു പോലും നിര്‍ദേശിക്കുകയുണ്ടായി.

ഒടുവിലാണ് കോംട്രസ്റ്റ് ചാരിറ്റബിള്‍ ട്രസ്റ്റ് കണ്ണാശുപത്രിയിലെത്തിയത്. വിശദമായ പരിശോധനയ്ക്കായി ചീഫ് സര്‍ജന്‍ ഡോ. ലൈലാ മോഹന്‍ രോഗിയെ സ്‌കാനിങ്ങിനു വിധേയനാക്കി. അനീസ്തെറ്റിസ്റ്റ് ഡോ. ദ്വിദീപ് ചന്ദ്രനും പങ്കെടുത്തു. രോഗിക്കു കാഴ്ചയ്ക്ക് തകരാറൊന്നും സംഭവിച്ചില്ലെന്നും ഇത്തരത്തില്‍ ഒരു സംഭവം ആദ്യമായാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. പല ആശുപത്രികളില്‍ നിന്നും കാന്‍സറാണെന്നു പറഞ്ഞ് ഇദ്ദേഹത്തെ മടക്കുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category