1 GBP = 93.00 INR                       

BREAKING NEWS

രാജപദവി ഉപേക്ഷിച്ചാല്‍ പിന്നെ സുരക്ഷ വേണമെങ്കില്‍ കാശ് തരണമെന്ന് കാനഡ! ഭാര്യയുടെ വാക്ക് കേട്ട് ബ്രിട്ടീഷ് രാജകുടുംബത്തെ തേച്ച് നാടു വിട്ട ഹാരി രാജകുമാരന് വമ്പന്‍ തിരിച്ചടി; സുരക്ഷയ്ക്ക് കണ്ടെത്തേണ്ടി വരിക കോടികള്‍

Britishmalayali
kz´wteJI³

ബ്രിട്ടീഷ് രാജകുടുംബത്തിലെ പരമ്പരാഗതമായി കിട്ടിയ പദവികള്‍ വലിച്ചെറിഞ്ഞ് കാനഡയില്‍ സാധാരണ ജീവിതം നയിക്കാനൊരുങ്ങുന്ന ഹാരി രാജകുമാരനും കുടുംബത്തിനും നികുതി ദായകന്റെ ചെലവില്‍ സുരക്ഷയൊരുക്കാനാവില്ലെന്ന കടുത്ത നിലപാടെടുത്ത് കാനഡ രംഗത്തെത്തി. അതായത് ഹാരിയും ഭാര്യ മേഗനും രാജപദവി ഉപേക്ഷിച്ചാല്‍ പിന്നെ സുരക്ഷ വേണമെങ്കില്‍ കാശ് തന്നേ മതിയാവൂ എന്നാണ് കാനഡ വ്യക്തമാക്കിയിരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ ഭാര്യയുടെ വാക്ക് കേട്ട് ബ്രിട്ടീഷ് രാജകുടുംബത്തെ തേച്ച് നാടു വിട്ട ഹാരി രാജകുമാരന് വമ്പന്‍ തിരിച്ചടിയാണ് ഇക്കാര്യത്തിലുണ്ടായിരിക്കുന്നത്. കാനഡ ആവശ്യപ്പെട്ടത് പോലെ   സുരക്ഷക്കായി പണം നല്‍കേണ്ടി വന്നാല്‍ ഈ വകയില്‍ ഹാരി കണ്ടെത്തേണ്ടി വരിക കോടികളായിരിക്കും.

രാജപദവികള്‍ പൂര്‍ണമായും ഉപേക്ഷിച്ച് ഹാരിയും മേഗനും കാനഡയില്‍ സാധാരണ ജീവിതം നയിക്കുമ്പോള്‍ ഇവര്‍ക്ക് പൊതുഖജനാവില്‍ നിന്നും പണമെടുത്ത് സുരക്ഷയേകാന്‍ സാധിക്കില്ലെന്നാണ് കാനഡയിലെ പബ്ലിക്ക് സേഫ്റ്റി മിനിസ്റ്റര്‍ തറപ്പിച്ചു പറഞ്ഞിരിക്കുന്നത്. ഇതോടെ ഹാരിയുടെയും മേഗന്റെയും കുഞ്ഞിന്റെയും സുരക്ഷയ്ക്കായി പ്രതിവര്‍ഷം വേണ്ടി വരുമെന്ന് കണക്കാക്കിയിരിക്കുന്ന 20 മില്യണ്‍ പൗണ്ടിന്റെ ചെലവ് ആര് വഹിക്കുമെന്ന ചോദ്യം ശക്തമാകുന്നുണ്ട്. കഴിഞ്ഞ കുറച്ച് നാളുകളായി കാനഡയില്‍ കഴിഞ്ഞ് വരുന്ന ഹാരിയുടെയും കുടുംബത്തിന്റെയും സുരക്ഷ നിര്‍വഹിക്കുന്നത് കനേഡിയന്‍ മൗണ്ടഡ് പോലീസാണ്. അടുത്ത മാസം അവസാനം മുതല്‍  ഇവര്‍ കാനഡയില്‍ സ്ഥിരമായി താമസിക്കാനെത്തുന്നത് മുതലായിരിക്കും ഈ പ്രശ്നത്തെ നേരിടേണ്ടി വരുന്നത്.

ബ്രിട്ടീഷ് രാജപദവികള്‍ ഉപേക്ഷിച്ച് വരുന്ന ഹാരിയും മേഗനും തന്റെ രാജ്യത്ത് സുരക്ഷിതരായിരിക്കുമെന്ന് ജനുവരിയില്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്യൂഡ്യൂ ബ്രിട്ടീഷ് രാജ്ഞി എലിസബത്തിന് ഉറപ്പേകിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വിരുദ്ധമായ നിലപാടെടുത്താണ് ഇപ്പോള്‍ കാനഡയിലെ ഓഫീസ് ഓഫ് ദി മിനിസ്റ്റര്‍ ഓഫ് പബ്ലിക്ക് സേഫ്റ്റി രംഗത്തെത്തിയിരിക്കുന്നത്. ഹാരിയും മേഗനും രാജകുടുംബങ്ങളെന്ന നിലയില്‍ ' ഇന്റര്‍നാഷണലി പ്രൊട്ടക്ടഡ്' സ്റ്റാറ്റസില്‍ ഉളളവരെന്ന നിലയിലായിരുന്നു കാനഡ അവര്‍ക്ക് ഇത്രയും നാള്‍ സര്‍ക്കാര്‍ ചെലവില്‍ സംരക്ഷണം നല്‍കിയിരുന്നതെന്നും എന്നാല്‍ രാജപദവി തീര്‍ത്തും ഉപേക്ഷിച്ചെത്തുന്നതോടെ ഇവരുടെ ആ സ്റ്റാറ്റസില്‍ മാറ്റമുണ്ടാകുമെന്നും അതിനാല്‍ സുരക്ഷയുടെ കാര്യത്തില്‍ പകരം സംവിധാനമേര്‍പ്പെടുത്താന്‍ നിര്‍ബന്ധിതമാകുമെന്നുമാണ് പബ്ലിക്ക് സേഫ്റ്റി മിനിസ്റ്ററുടെ ഓഫീസ് വ്യക്തമാക്കുന്നത്.

പാര്‍ട്ട് ടൈം അടിസ്ഥാനത്തില്‍ അഥവാ കുറച്ച് കാലം കാനഡയിലും കുറച്ച് കാലം ബ്രിട്ടനിലും ജീവിക്കുമെന്നാണ് തങ്ങളുടെ സര്‍ക്കാരിനോട് വ്യക്തമാക്കിയിരുന്നതെന്നും ഓഫീസ് പറയുന്നു. ഹാരിയുടെ കുടുംബത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസ് യുകെയിലെ ഒഫീഷ്യലുകളുമായി ചേര്‍ന്ന് സുരക്ഷാ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നുവെന്നും 2019 നവംബര്‍ മുതല്‍ ഹാരിയും മേഗനും കാനഡയില്‍ എത്തിയപ്പോഴൊക്കെ മെട്രൊപൊളിറ്റന്‍ പോലീസിന്റെ അഭ്യര്‍ത്ഥന പരിഗണിച്ച് കനേഡിയന്‍ മൗണ്ടഡ് പോലീസ് ആവശ്യമായ കാര്യങ്ങള്‍ ചെയ്ത് കൊടുക്കുന്നുണ്ടെന്നും പബ്ലിക്ക് സേഫ്റ്റി മിനിസ്റ്ററുടെ ഓഫീസ് വ്യക്തമാക്കുന്നു.

കാനഡയുടെ നിലപാടിനോട് ബക്കിംഗ്ഹാം പാലസ് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. സുരക്ഷാ കാര്യങ്ങളെ പറ്റി തങ്ങള്‍ക്ക് ചര്‍ച്ച ചെയ്യാന്‍ അവകാശമില്ലെന്നാണ് സ്‌കോട്ട്ലന്‍ഡ് യാര്‍ഡ് പ്രതികരിച്ചിരിക്കുന്നത്. ഹാരിയുടെയും മേഗന്റെയും സുരക്ഷക്കായി കാനഡയിലെ നികുതിദായകന്റെ പണം എടുത്തുപയോഗിക്കരുതെന്ന് ആവശ്യപ്പെട്ട് ദി കനേഡിയന്‍ ടാക്സ്പേയേര്‍സ് ഫെഡറേഷന്‍ 80,000 പേര്‍ ഒപ്പിട്ട ഒരു പെറ്റീഷന്‍ ട്യൂഡ്യൂവിന് സമര്‍പ്പിച്ചിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category