1 GBP = 93.00 INR                       

BREAKING NEWS

സ്‌കൂളുകള്‍ രണ്ടുമാസത്തേക്ക് അടഞ്ഞു കിടക്കും; ഫുട്ബോള്‍ മാച്ചുകളും കണ്‍സേര്‍ട്ടുകളും റദ്ദാക്കും; എല്ലാ ആശുപത്രികളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍; പ്രായമായവര്‍ക്കും കുട്ടികള്‍ക്കും ചികിത്സ ലഭിച്ചെന്ന് വരില്ല; കൊറോണ ആശങ്കയില്‍ ബ്രിട്ടന്‍ ഒരുങ്ങുന്നു

Britishmalayali
kz´wteJI³

കൊറോണ വൈറസ് പടരുന്നത് നാള്‍ക്ക് നാള്‍ അപകടകരമാകുന്ന സാഹചര്യത്തില്‍ യുകെയില്‍ കടുത്ത നടപടികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി രാജ്യത്തെ സ്‌കൂളുകള്‍ രണ്ട് മാസത്തേക്ക് അടച്ചിടാനും പദ്ധതിയൊരുങ്ങുന്നുണ്ട്. ആളുകള്‍ കൂട്ടം കൂടി വൈറസ് ബാധയുണ്ടാകാനുള്ള സാഹചര്യങ്ങള്‍ തീര്‍ത്തും ഒഴിവാക്കാനായി ഫുട്ബോള്‍ മാച്ചുകളും കണ്‍സേര്‍ട്ടുകളും റദ്ദാക്കുന്നതായിരിക്കും. രാജ്യത്തെ എല്ലാ ആശുപത്രികളിലും കൊറോണ ബാധിതരെ ലക്ഷ്യം വച്ച് ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കുകയും ചെയ്യും. ഇത്തരമൊരു അടിയന്തിര സാഹചര്യത്തില്‍ പ്രായമായവര്‍ക്കും കുട്ടികള്‍ക്കും ചികിത്സ ലഭിച്ചെന്ന് വരില്ലന്ന ആശങ്കയും ശക്തമാണ്. കൊറോണ പടരുമെന്ന ആശങ്കയില്‍ ബ്രിട്ടന്‍ ഒരുങ്ങുന്നത് ഇത്തരത്തിലാണ്.

ചീഫ് മെഡിക്കല്‍ ഓഫീസറായ ക്രിസ് വിറ്റിയാണ് പുതിയ പദ്ധതികളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. സ്‌കൂളുകള്‍ അടച്ച് പൂട്ടുന്നത് അടക്കമുള്ള കടുത്ത നടപടികള്‍ നല്ല പോലെ ആലോചിച്ച് അനിവാര്യമായ സാഹര്യത്തില്‍ മാത്രമേ അനുവര്‍ത്തിക്കുകയുള്ളുവെന്നും അത് സമൂഹത്തിനും സമ്പദ് വ്യവസ്ഥയ്ക്കും മേലുണ്ടാക്കുന്ന വന്‍ ആഘാതത്തെ കുറിച്ച് ആശങ്കയുണ്ടെന്നും വിറ്റി പറയുന്നു.ഇത്തരം കടുത്ത നടപടികള്‍ എത്ര മാത്രം പ്രായോഗികമാണെന്ന് പരിശോധിച്ച് വരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. നിലവില്‍ യുകെയില്‍ 16 കൊറോണ വൈറസ് ബാധിതരുണ്ടെന്നാണ്  ഗവണ്‍മെന്റ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ മൂന്ന് പുതിയ കേസുകള്‍ ഇന്നലെയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

എന്നാല്‍ രാജ്യത്ത് ഇതുവരെ ആരും കൊറോണ ബാധിച്ച് മരിച്ചിട്ടില്ല. ഡെര്‍ബിഷെയറിലെ ബക്സ്ടണിലുള്ള ബര്‍ബേജ് പ്രൈമറി സ്‌കൂളാണ് കൊറോണ കേസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് യുകെയില്‍ അടച്ചു പൂട്ടിയ ആദ്യത്തെ സ്‌കൂള്‍. ഈ സ്‌കൂളിലെ ഒരു കുട്ടിയുമായി ബന്ധമുള്ള ഒരു മുതിര്‍ന്ന ആളാണ് പുതുതായി കൊറോണ ബാധിച്ചിരിക്കുന്ന മൂന്ന് പേരില്‍ ഒരാള്‍. ടെനെറൈഫില്‍ നിന്നും തിരിച്ചെത്തിയ ഇയാള്‍ ചികിത്സയിലാണ്. സറെയിലുള്ള ആളാണ് ഏറ്റവും ഒടുവില്‍ രാജ്യത്ത് കൊറോണ ബാധിച്ച മൂന്ന് പേരില്‍ മറ്റൊരാള്‍. നോര്‍ത്തേണ്‍ ഇറ്റലിയില്‍ നിന്നും സ്‌കി ട്രിപ്പ് കഴിഞ്ഞെത്തിയ ഇയാള്‍ രോഗലക്ഷണങ്ങള്‍ പ്രകടമാക്കിയതിനെ തുടര്‍ന്ന് ചികിത്സയിലാണ്.

മൂന്നാമത്തെ കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ നിന്നാണ്.  ഈ വ്യക്തിയും അടുത്തിടെ നോര്‍ത്തേണ്‍ ഇറ്റലിയില്‍ നിന്നും ഡബ്ലിനിലേക്ക് വന്നയാളാണ്. കൊറോണയെ നേരിടുന്നതിന് സര്‍ക്കാര്‍ അടിയന്തിരമായി കൈക്കൊള്ളാനിരിക്കുന്ന നടപടികളെക്കുറിച്ച് വിറ്റി വിശദീകരിക്കുന്നുണ്ട്. ഇക്കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഇദ്ദേഹം ചീഫ് മെഡിക്കല്‍ ഓഫീസറായി ചാര്‍ജെടുത്തത്. യുകെയില്‍ കൊറോണ കേസുകള്‍ ഞൊടിയിടെ കുതിച്ച് കയറാന്‍ സാധ്യതയുണ്ടെന്ന ആശങ്കയാലാണ് കടുത്ത നടപടികള്‍ക്കായി അധികൃതര്‍ ഒരുങ്ങുന്നതെന്നും വിറ്റി പറയുന്നു. നിലവില്‍ രാജ്യത്തെ 13ല്‍ പരം സ്‌കൂളുകളാണ് കൊറോണ ഭീഷണിയെ തുടര്‍ന്ന് അടച്ചിട്ടിരിക്കുന്നത്.

കൊറോണയെ നേരിടുന്നതിനായി എന്‍എച്ച്എസില്‍ പ്രത്യേക വാര്‍ഡുകളും കൂടുതല്‍ ജീവനക്കാരെയും നിയോഗിക്കുന്നതിനെ തുടര്‍ന്ന് കൊറോണ രോഗികള്‍ക്കായിരിക്കും മുന്‍ഗണന ലഭിക്കുകയെന്നും തല്‍ഫലമായി ആശുപത്രികളിലെത്തുന്ന പ്രായമായവര്‍ക്കും കുട്ടികള്‍ക്കും സാധാരണ രോഗങ്ങള്‍ക്ക് ചികിത്സ ലഭിച്ചേക്കില്ലെന്നുമുള്ള ആശങ്ക അതിനിടെ ശക്തമായിട്ടുണ്ട്. കൊറോണയുടെ പശ്ചാത്തലത്തില്‍ മറ്റ് രോഗങ്ങള്‍ ബാധിച്ചെത്തുന്ന ഗുരുതര രോഗികള്‍ക്ക് പോലും ക്രിട്ടിക്കല്‍ കെയര്‍ പോലും നിഷേധിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന കാര്യം ഡോക്ടര്‍മാര്‍ പോലും സമ്മതിക്കുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category