1 GBP = 93.00 INR                       

BREAKING NEWS

സര്‍ജിക്കല്‍ സ്പിരിറ്റും മെഡിക്കല്‍ മാസ്‌കുകളും കിട്ടാനില്ലാതായി; ടിന്‍ഫുഡും ബോട്ടില്‍ഡ് വാട്ടറും വിറ്റ് തീര്‍ന്നത് ഞൊടിയിടയില്‍; കൊറോണ പടരുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ബ്രിട്ടീഷുകാര്‍ സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നു

Britishmalayali
kz´wteJI³

യൂറോപ്പിലാകമാനം അതിവേഗം പടര്‍ന്ന് പിടിക്കുന്ന കൊറോണ ബ്രിട്ടനിലും സ്ഥിതിഗതികള്‍ ഗുരുതരമാക്കുമെന്ന ആശങ്ക ശക്തമായതിനെ തുടര്‍ന്ന് രാജ്യത്ത് സര്‍ജിക്കല്‍ സ്പിരിറ്റും മെഡിക്കല്‍ മാസ്‌കുകളും കിട്ടാനില്ലാത്ത അവസ്ഥ സംജാതമായെന്നാണ് റിപ്പോര്‍ട്ട്. അടിന്തിരഘട്ടത്തെ മുന്നില്‍ കണ്ട് ആളുകള്‍ ടിന്‍ഫുഡും ബോട്ടില്‍ഡ് വാട്ടറും വന്‍ തോതില്‍ വാങ്ങിക്കൂട്ടിയതിനെ തുടര്‍ന്ന് ഇവയും ഞൊടിയിടയിലാണ് വിറ്റ് തീര്‍ന്നിരിക്കുന്നത്. കൊറോണ പെട്ടെന്ന് പടര്‍ന്ന് പിടിക്കുകയും ദീര്‍ഘനാള്‍ ഐസൊലേഷനില്‍ കഴിയേണ്ടി വരുകയും ചെയ്യേണ്ടി വരുമെന്നും ആ സമയത്ത് ഈ വക സാധനങ്ങള്‍ ആവശ്യമായി വരുമെന്നുമുള്ള ആശങ്ക കനത്തതിനെ തുടര്‍ന്നാണ് ഈ വക സാധനങ്ങള്‍ക്ക് വന്‍ ഡിമാന്റേറിയിരിക്കുന്നത്.

തങ്ങളുടെ സമൂഹങ്ങളില്‍ കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തെ നേരിടാന്‍ ചിലര്‍ തങ്ങളുടെ വീടുകളില്‍ ഇപ്പോള്‍ തന്നെ ഐസൊലേഷന്‍ റൂമുകള്‍ സജ്ജീകരിച്ചുവെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിട്ടുണ്ട്. അടിയന്തിര സാഹചര്യത്തെ നേരിടാനായി നിരവധി പേര്‍ നാപ്പികളും ടോയ്ലറ്റ് റോളുകളും സൂപ്പും ടിന്‍ഡ് ഫ്രൂട്ടുകളും പെറ്റ് ഫുഡും, മരുന്നുകളും വൈനും വന്‍ തോതില്‍ വാങ്ങിക്കൂട്ടിയിട്ടുണ്ട്.തല്‍ഫലമായി ഇവയ്ക്ക് വന്‍ ക്ഷാമവും അനുഭവപ്പെടുന്നുണ്ട്. അടിയന്തിര സാഹചര്യത്തെ നേരിടുന്നതിന് തങ്ങളുടെ വീടുകളെ സജ്ജമാക്കുന്നതിന് ചിലര്‍ പുതിയ ചെസ്റ്റ് ഫ്രീസറുകളും വാങ്ങി അതില്‍ ഭക്ഷ്യവസ്തുക്കള്‍ സംഭരിച്ചിട്ടുണ്ട്.

കൊറോണ അടുത്തവരില്‍ നിന്ന് പോലും പകരുന്നത് തടയുന്നതിനായി പോര്‍ട്ടബിള്‍ ടോയ്ലറ്റ് വരെ വാങ്ങി സൂക്ഷിച്ചവര്‍ യുകെയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. മാറിയ സാഹചര്യത്തില്‍ അണുനാശിനിയായ ആന്റിബാക്ടീരിയല്‍ ജെല്ലിനും വന്‍ ക്ഷാമമാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. സര്‍ജിക്കല്‍ സ്പിരിറ്റിന്റെ വില്‍പനയില്‍ ഇബേയിലും ആമസോണിലും വന്‍ കുതിച്ച് ചാട്ടമാണുണ്ടായിരിക്കുന്നത്. കൊറോണ വന്നാല്‍ കഴിയാനായി തങ്ങളുടെ വീട്ടിലെ ചെറിയ മുറിയെ ഐസൊലേഷന്‍ സോണായി ഇപ്പോള്‍ തന്നെ പരിവര്‍ത്തനപ്പെടുത്തിയെന്ന് വെളിപ്പെടുത്തി ഒരാള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത് ശ്രദ്ധേയമായിരുന്നു. ഇവിടെ പാചകത്തിനുള്ള സൗകര്യം, കിടക്കാനുള്ള സംവിധാനങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍ തുടങ്ങിയ സജ്ജീകരിച്ചതിന്റെ ചിത്രങ്ങളും അയാള്‍ പങ്ക് വച്ചിരുന്നു.

ഫാം കാരവാന്‍ ഐസൊലേഷന്‍ സ്യൂട്ടാക്കി താന്‍ പരിവര്‍ത്തനപ്പെടുത്തിയെന്നാണ് മറ്റൊരാള്‍ വെളിപ്പെടുത്തിയത്. രാജ്യത്ത് കൊറോണ പടര്‍ന്ന് പിടിക്കുന്ന സാഹചര്യമുണ്ടായാല്‍ എല്ലാ ടൗണുകളും ഒറ്റപ്പെടാനും ഷോപ്പുകള്‍ അടച്ച് പൂട്ടാനും സാധ്യതയുണ്ടെന്ന ആശങ്ക പ്രചരിച്ചതിനാലാണ് ഇത്തരത്തില്‍ ആളുകള്‍ സാധനങ്ങള്‍ വന്‍ തോതില്‍ വാങ്ങിക്കൂട്ടുന്നതെന്നാണ് യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ആംഗ്ലിയയിലെ ബിസിനസ് മാനേജ്മെന്റ് പ്രഫസറായ റാറ്റുല ചക്രബര്‍ത്തി പറയുന്നത്. തങ്ങളുടെ ജീവിതത്തെ കൊറോണ വൈറസ് കടുത്ത രീതിയില്‍ ബാധിക്കുമെന്ന കാര്യത്തില്‍ ആളുകള്‍ ഇപ്പോള്‍ തന്നെ ആശങ്കാകുലരാണെന്നും വിദഗ്ധര്‍ എടുത്ത് കാട്ടുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category