1 GBP = 93.00 INR                       

BREAKING NEWS

മകളെ കാണാനില്ലെന്ന വിവരം ഒമാനില്‍ ഇരുന്ന് അച്ഛന്‍ ഉള്‍ക്കൊണ്ടത് പൊട്ടിക്കരച്ചിലുമായി; മസ്‌കറ്റില്‍ നിന്ന് ഇന്ന് നാട്ടില്‍ പറന്നെത്തുന്ന അച്ഛനെ കാത്തിരിക്കുന്നത് മകളുടെ വിയോഗ വാര്‍ത്ത; കുടവട്ടൂരിലെ സ്വന്തം വീട്ടില്‍ നിന്ന് ഇളവൂരിലെ കുടുംബ വീട്ടില്‍ പ്രവാസിയുടെ ഭാര്യ എത്തിയത് പ്രസവ ശുശ്രൂഷകള്‍ക്കായി; ദേവനന്ദയെ കാണാതാകുന്നത് അമ്മൂമ്മ തൊഴിലുറപ്പ് പണിക്കും അപ്പൂപ്പന്‍ ജോലിക്കും പോയപ്പോള്‍; വാക്കനാട് സ്വരസ്വതി വിദ്യാപീഠത്തിലെ ഡാന്‍സുകാരിയായ മിടുമിടുക്കിയുടെ മരണം കേട്ട് ഞെട്ടി കേരളം

Britishmalayali
kz´wteJI³

കൊല്ലം: ചിരിച്ചുകൊണ്ട് അമ്മയ്ക്കരികില്‍ ചേര്‍ന്നിരിക്കുന്ന അവളുടെ ചിത്രത്തിനായുള്ള കാത്തിരിപ്പില് വെറുതെയായി. കൊല്ലത്തെ ഇളവൂരുകാരെ ഞെട്ടിച്ച് ദേവനന്ദയുടെ മരണത്തിന് സ്ഥിരീകരണം. കണ്ണനല്ലൂര്‍ പൊലീസ് തുടങ്ങിയ കുട്ടിക്ക് വേണ്ടിയുള്ള തെരച്ചില്‍ കേരളമാകെ ഏറ്റെടുത്തിരുന്നു. ഇത് വെറുതെയായി എന്ന് മലയാളി തിരിച്ചറിയുകയായിരുന്നു. ദേവനന്ദയുടെ വീട്ടില്‍ നിന്ന് 70 മീറ്റര്‍ അകലെ മൃതദേഹം പൊങ്ങി.

കുട്ടിയെ കാണാതായ വിവരം കാട്ടുതീ പോലെ പടര്‍ന്നതോടെ ഇളവൂരും പരിസരവും ജനങ്ങളെക്കൊണ്ട് നിറഞ്ഞു. സോഷ്യല്‍ മീഡിയയിലും പകല്‍ മൊത്തം ദേവനന്ദയെ കാണാതായി എന്ന സന്ദേശം പ്രവഹിച്ചു. പ്രമുഖര്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേരാണ് സന്ദേശം ഷെയര്‍ ചെയ്തത്. അങ്ങനെ മലയാളികളെല്ലാം തെരച്ചിലിന്റെ ഭാഗമായി. പ്രതീക്ഷയെല്ലാം അസ്തമിക്കുന്ന തരത്തില്‍ മൃതദേഹം പുഴയില്‍ പൊങ്ങി. വ്യാഴാഴ്ച രാവിലെ 10.15 ഓടെയാണ് ഇളവൂരിലെ പ്രദീപ്-ധന്യ ദമ്പതിമാരുടെ മകള്‍ ദേവനന്ദയെ വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കെ കാണാതായത്. വാക്കനാട് സരസ്വതി വിദ്യാപീഠം വിദ്യാര്‍ത്ഥിനിയാണ് ദേവനന്ദ.

ദേവനന്ദയുടെ തിരോധാനം കാട്ടുതീ പോലെ പടര്‍ന്നിരുന്നു. ഈ സമയം ഒമാനില്‍ ജോലിയിലായിരുന്നു അച്ഛന്‍. വീട്ടില്‍ നിന്ന് മകളെ കാണാനില്ലെന്ന് അറിഞ്ഞ പ്രദീപിനെ നിയന്ത്രിക്കാന്‍ സഹ ജീവനക്കാര്‍ക്ക് കഴിഞ്ഞില്ല. തേങ്ങുന്ന മനസ്സുമായി അച്ഛന്‍ പ്രദീപ് കുമാര്‍ മസ്‌കത്തില്‍ നിന്ന് ഇന്ന് നാട്ടിലെത്തും. അപ്പോള്‍ കാത്തിരിക്കുന്നത് മകളുടെ വിയോഗ വാര്‍ത്തയാണ്. പ്രസവ ശുശ്രൂഷകള്‍ക്കായാണ് ധന്യ കുടവട്ടൂരിലെ സ്വന്തം വീട്ടില്‍നിന്ന് ഇളവൂരിലെ കുടുംബവീട്ടിലെത്തിയത്. അച്ഛന്‍ മോഹനന്‍പിള്ളയ്ക്കും അമ്മ രാധാമണിയമ്മയ്ക്കും ഒപ്പമായിരുന്നു താമസം. വ്യാഴാഴ്ച രാവിലെ രാധാമണി തൊഴിലുറപ്പ് ജോലികള്‍ക്കും മോഹനന്‍പിള്ള ജോലിക്കായി പുറത്തേക്കും പോയ സമയത്താണ് കുട്ടിയെ കാണാതാകുന്നത്.

കുട്ടികളെ വീട്ടിലാക്കിയ ശേഷം മുറ്റത്ത് തുണി കഴുകുകയായിരുന്ന അമ്മ ധന്യ തിരിച്ചെത്തിയപ്പോഴാണ് ദേവനന്ദയെ കാണാതായതായി അറിയുന്നത്. ഉടനെ അയല്‍വീടുകളിലും ബന്ധുവീടുകളിലും അന്വേഷിച്ചെങ്കിലും ഒരു വിവരവും ലഭിച്ചില്ല. നാട്ടുകാരില്‍നിന്ന് വിവരം അറിഞ്ഞെത്തിയ നെടുമ്പന പഞ്ചായത്ത്അംഗം ഉഷ കണ്ണനല്ലൂര്‍ പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് ഉടന്‍ തന്നെ വിവരം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയശേഷം സ്ഥലത്തെത്തി വ്യാപകമായ അന്വേഷണം ആരംഭിച്ചു. മറ്റു സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ ബസുകളിലും റെയില്‍വേ സ്റ്റേഷനുകളിലും തെരച്ചില്‍ നടത്തി.

കൊല്ലത്തുനിന്ന് എത്തിയ ഫയര്‍ഫോഴ്‌സ് സംഘം കുട്ടിയുടെ വീടിന് നൂറുമീറ്റര്‍ അകലെയുള്ള പള്ളിമണ്‍ ആറ്റില്‍ പരിശോധന നടത്തിയിരുന്നു. പൊലീസിന്റെ ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. തെരച്ചില്‍ വിഫലമായതോടെ വൈകിട്ട് ആറോടെ ഫയര്‍ഫോഴ്‌സ് സംഘം പരിശോധന നിര്‍ത്തി മടങ്ങി. പൊലീസ് സംഘം പരിസര പ്രദേശത്തെ ഒഴിഞ്ഞ സ്ഥലങ്ങളെല്ലാം അരിച്ചുപെറുക്കി പരിശോധന നടത്തി. സമീപത്തെ കിണറുകളും പൊലീസ് പരിശോധിച്ചു. ദേവനന്ദയുടെ വീട്ടില്‍ നിന്നിറങ്ങിയ പൊലീസ് നായ മണം പിടിച്ച് ആറ്റിന് തീരത്തുകൂടെ പൊന്തക്കാട്ടിലേക്കാണ് ആദ്യം പോയത്. തുടര്‍ന്ന് ആറ്റിനക്കരയിലേക്കും വള്ളക്കടവ് എന്ന ആറ്റിന്റെ ഭാഗത്തേക്കും പോയെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. എന്നാല്‍ ഇന്ന് രാവിലെയോടെ മൃതദേഹം പൊങ്ങുകയായിരുന്നു.

വാക്കനാട് സരസ്വതി വിദ്യാലയത്തിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ ദേവനന്ദ ബുധനാഴ്ച സ്‌കൂള്‍ വാര്‍ഷികാഘോഷത്തിലെ ഡാന്‍സ് മത്സരങ്ങളിലും പങ്കെടുത്തിരുന്നു. സ്‌കൂളിന് വ്യാഴാഴ്ച അവധിയായിരുന്നു. അതുകൊണ്ടായിരുന്നു വീട്ടില്‍ നിന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category