1 GBP = 93.00 INR                       

BREAKING NEWS

പോപ്പ് ഫ്രാന്‍സിസിനും കൊറോണ ബാധിച്ചോ? സെന്റ് പീറ്റേര്‍സ് സ്‌ക്വയറില്‍ കുട്ടികള്‍ക്ക് മുത്തം കൊടുത്ത ശേഷം കുര്‍ബാനക്കിടയില്‍ ചുമച്ച പോപ്പ് പൊതു പരിപാടികള്‍ എല്ലാം റദ്ദാക്കി; വത്തിക്കാന് ചുറ്റും വൈറസ് പടരുമ്പോള്‍ പുറത്ത് വരുന്ന വിവരങ്ങളിലും അവ്യക്തതകള്‍ മാത്രം

Britishmalayali
kz´wteJI³

റ്റലിയിലാകമാനം കൊറോണ വൈറസ് പടരുകയും മരണങ്ങള്‍ പെരുകുകയും ചെയ്യുന്ന സാഹചര്യത്തില്‍ പോപ്പ് ഫ്രാന്‍സിസിനും കൊറോണ ബാധിച്ചോയെന്ന ആശങ്ക ശക്തമായി. കഴിഞ്ഞ ദിവസം സെന്റ് പീറ്റേര്‍സ് സ്‌ക്വയറില്‍ കുട്ടികള്‍ക്ക് മുത്തം കൊടുത്ത ശേഷം കുര്‍ബാനക്കിടയില്‍ ചുമച്ച പോപ്പ് പൊതു പരിപാടികള്‍ എല്ലാം റദ്ദാക്കിയെന്നാണ് റിപ്പോര്‍ട്ട്. വത്തിക്കാന് ചുറ്റും വൈറസ് പടരുമ്പോള്‍ പുറത്ത് വരുന്ന വിവരങ്ങളിലും അവ്യക്തതകള്‍ മാത്രമാണ്. ചില്ലറ ശാരീരിക അസ്വസ്ഥതകള്‍ കാരണം 83 കാരനായ പോപ്പ് ഇന്നലെ രാവിലെ റോമിലെ സെന്റ് ജോണ്‍ ലാറ്റെറെന്‍ ബസിലിക്കയില്‍ വച്ച് നടന്ന ഇവന്റില്‍ പങ്കെടുത്തില്ലെന്നാണ് വത്തിക്കാന്‍ വ്യക്തമാക്കിയിരിക്കുന്നത്.

എന്നാല്‍ ഇന്നലെ ശേഷിക്കുന്ന സമയം തന്റെ പതിവ് പരിപാടികളില്‍ പോപ്പ് കര്‍മനിരതനായിരുന്നുവെന്നാണ് വത്തിക്കാന്റെ വക്താവ് പറയുന്നത്.എന്നാല്‍ അദ്ദേഹം നഗരത്തിലെ മറ്റെവിടേക്കും പോകാതെ വത്തിക്കാനില്‍ തന്നെ കഴിഞ്ഞ് കൂടിയെന്നും വക്താവ് പറയുന്നു. പോപ്പിന് നിലവിലുണ്ടായിരിക്കുന്ന അനാരോഗ്യത്തെക്കുറിച്ച് വത്തിക്കാന്‍ യാതൊന്നും പറഞ്ഞിട്ടില്ല. എന്നാല്‍ ആഷ് വെഡ്നെസ്ഡേ മാസിനിടെ അദ്ദേഹം ചുമയ്ക്കുകയും മൂക്ക് ചീറ്റുകയും അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്യുന്ന ചിത്രങ്ങളും വീഡിയോയും പുറത്ത് വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് പലവിധ വാര്‍ത്തകള്‍ ഇപ്പോള്‍ പ്രചരിക്കുന്നത്.

സെന്റ് പീറ്റേര്‍സ് ബര്‍ഗില്‍ അതിന് ഒരു ദിവസം മുമ്പ് പോപ്പ് ജനക്കൂട്ടത്തെ കാണുകയും അവരെ ചുംബിക്കുകയും അനുഗ്രഹിക്കുകയും മുഖം തൊടുകയും ചെയ്തിരുന്നു. കൊറോണ വൈറസ് ബാധിച്ച് നരകിക്കുന്നവരോട് അനുതാപം പ്രകടിപ്പിച്ച് അദ്ദേഹം ആ അവസരത്തില്‍ സംസാരിക്കുകയും ചെയ്തിരുന്നു. ജനക്കൂട്ടവുമായി ഇത്തരത്തില്‍ പോപ്പ് അടുത്തിടപഴകുന്നതിലൂടെ അദ്ദേഹത്തിന് വൈറസ് ബാധിക്കാന്‍ സാധ്യതയുണ്ടെന്ന ആശങ്കയും നിരവധി പേര്‍ പങ്ക് വയ്ക്കുന്നുണ്ട്. ഇറ്റലിയില്‍ കൊറോണ ബാധിച്ച് 19 പേര്‍ മരിക്കുകയും നൂറു കണക്കിന് പേര്‍ക്ക് രോഗബാധയുണ്ടായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പോപ്പിന്റെ അനാരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകള്‍ ശക്തമായിരിക്കുന്നത്.

നിലവില്‍ യൂറോപ്പില്‍ കൊറോണ ഏറ്റവുമധികം സംഹാരതാണ്ഡവമാടുന്ന രാജ്യമായി ഇറ്റലി മാറിയിരിക്കുകയാണ്. വത്തിക്കാനും ഇതിനെ തുടര്‍ന്ന് കടുത്ത ഭീഷണിയാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. സെന്റ് പീറ്റേര്‍സ് സ്‌ക്വയറില്‍ കഴിഞ്ഞ ദിവസം നടന്ന മാസില്‍ 12,000 പേര്‍ പങ്കെടുത്തിരുന്നു. കൊറോണ പടരുന്ന സാഹചര്യത്തിലും ഇതില്‍ വളരെ കുറച്ച് പേര്‍ മാത്രമാണ് ഫേസ് മാസ്‌കുകള്‍ ധരിച്ചിരുന്നത്. അതിനാല്‍ ഇവിടെ തടിച്ച് കൂടിയവര്‍ക്കിടയില്‍ രോഗം പടര്‍ന്ന് പിടിക്കാന്‍ സാധ്യതയേറെയാണെന്ന ആശങ്കയും ശക്തമാണ്. ഈ പരിപാടിക്കിടെ ആളുകളുമായി അടുത്തിടപഴകുന്നതിന് പോപ്പ് യാതൊരു ആശങ്കയും മടിയും പ്രകടിപ്പിച്ചിരുന്നില്ല. ചില കുട്ടികളെ ചുംബിക്കാന്‍ വരെ പോപ്പ് ഈ ചടങ്ങില്‍ വച്ച് തയ്യാറായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category