1 GBP = 93.00 INR                       

BREAKING NEWS

ഇതുവരെ കണ്ടതൊക്കെ സാമ്പിള്‍ വെടിക്കെട്ട്... ഇന്ന് മുതലാണ് ശരിക്കുള്ള കൊടുങ്കാറ്റും മഴയും; ബ്രിട്ടന്‍ വീണ്ടും നനയുന്നു

Britishmalayali
kz´wteJI³

നിശ്ചിതത്വം നിറഞ്ഞ കാലാവസ്ഥയില്‍ നിന്നും ബ്രിട്ടന് ഇനിയും മോചനമില്ലേ? തുടര്‍ച്ചയായി മൂന്നാമത്തെ വീക്കെന്‍ഡിലും കടുത്ത കാറ്റുകള്‍ രാജ്യത്തെ പിടിച്ച് കുലുക്കാനെത്തുന്നുവെന്നാണ് ഏറ്റവും പുതിയ കാലാവസ്ഥാ മുന്നറിയിപ്പ്. കഴിഞ്ഞ ആഴ്ചകളിലുണ്ടായ കാറ്റുകളും മഴയുമെല്ലാം സാമ്പിള്‍ വെടിക്കെട്ടുകളായിരുന്നുവെന്നും ഇന്ന് മുതലാണ് ശരിക്കുള്ള കൊടുങ്കാറ്റും മഴയും ബ്രിട്ടനെ വേട്ടയാടാനെത്തുന്നതെന്നും മുന്നറിയിപ്പുണ്ട്. ബ്രിട്ടന്‍ ഇത്തരത്തില്‍ കാറ്റിലും മഴയിലും വലയാനൊരുങ്ങുന്നത് കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.

ഇപ്രാവശ്യം ജോര്‍ജ് കൊടുങ്കാറ്റാണ് രാജ്യത്തെ പിടിച്ചുലക്കാനെത്തുന്നത്. ഇതിനെ തുടര്‍ന്ന് മണിക്കൂറില്‍ 70 മൈല്‍ വേഗതയിലുള്ള കാറ്റായിരിക്കും കടുത്ത കെടുതികള്‍ വിതയ്ക്കുന്നത്. സ്പെയിനില്‍ നിന്നാണീ കാറ്റ് രാജ്യത്തെ വേട്ടയാടാനെത്തുന്നത്. ഇതിനെ തുടര്‍ന്ന് മുമ്പത്തേക്കാള്‍ കടുത്ത മഴയും വെള്ളപ്പൊക്കവും രാജ്യത്തെ വലയ്ക്കുമെന്ന ആശങ്കയും ശക്തമാണ്. ഏതാനും ദിവസം മുമ്പ് രാജ്യത്ത് വീശിയടിച്ച ഡെന്നീസ് കൊടുങ്കാറ്റ് വിതച്ച ദുരിതത്തില്‍ നിന്നും പല പ്രദേശങ്ങളും ഇനിയും കരകയറാത്ത അവസ്ഥയിലാണ് പുതിയ കാറ്റ് രാജ്യത്തെ വേട്ടയാടാനെത്തുന്നതെന്നത് കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഡെന്നീസ് കൊടുങ്കാറ്റും മഴയും കാരണം സെവേണ്‍ നദി കരകവിഞ്ഞ്  വോര്‍സെസ്റ്റര്‍ഷെയറിലെ മാല്‍വേണ്‍ ഹില്ലിന് സമീപമുള്ള പ്രദേശങ്ങളില്‍ വെള്ളം കയറിയതിന്റെ ആകാശ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

ഇതിനെ തുടര്‍ന്ന് നിരവധി പേരാണ് ഭവനരഹിതരായത്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് സെവേണ്‍ സ്റ്റോക്ക് പ്രദേശം ഒറ്റപ്പെട്ടിട്ടുണ്ട്. ഇവിടെ ഏതാണ്ട് 600ഓളം പേരാണ് വസിക്കുന്നത്. സ്പാനിഷ് മെറ്റീരിയോളജിക്കല്‍ സര്‍വീസസ് പേരിട്ടിരിക്കുന്ന ജോര്‍ജ് കൊടുങ്കാറ്റ് ഇംഗ്ലണ്ടിന്റെ മിക്ക ഭാഗങ്ങളിലും വെയില്‍സിലും നോര്‍ത്തേണ്‍ അയര്‍ലണ്ടിലും ശനിയാഴ്ച വീശിയടിക്കുമെന്നാണ് പ്രവചനം. ഇതിന് തീരപ്രദേശങ്ങളില്‍ മണിക്കൂറില്‍ 70 മൈല്‍ വേഗതയും ഉള്‍പ്രദേശങ്ങളില്‍ 60 മൈല്‍ വേഗതയുമാണുണ്ടാകുക. കഴിഞ്ഞ കാറ്റ് കാരണമുണ്ടായ ദുരിതങ്ങളെ തുടര്‍ന്ന്  ഒഴിപ്പിക്കല്‍ നടപടികള്‍ നേരിടുന്ന ഷ്രോപ്ഷെയറിലും വൂസ്റ്റര്‍ഷെയറിലും പുതിയ കാറ്റ് സ്ഥിതിഗതികളെ കൂടുതല്‍ വഷളാക്കുമെന്നാണ് പോലീസ് മുന്നറിയിപ്പേകുന്നത്.

വരും ദിവസങ്ങളില്‍ ഇവിടങ്ങളില്‍ കടുത്ത കാറ്റും മഴയുമുണ്ടാകുമെന്നും കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമാകുമെന്നും  ആശങ്ക ശക്തമാണ്.  കഴിഞ്ഞ ആഴ്ചകളിലുണ്ടായ കാലാവസ്ഥാ ദുരന്തങ്ങളെ തുടര്‍ന്ന്  അയണ്‍ബ്രിഡ്ജിലെ താമസക്കാര്‍ മാറിത്താമസിക്കാന്‍ വിസമ്മതിച്ചിരുന്നു. വരും ദിവസങ്ങളിലുണ്ടാകുന്ന കൂടുതല്‍ കാറ്റും മഴയും ഇവരുടെ ജീവിതം കൂടുതല്‍ ദുരിതമയമാക്കുമെന്ന പ്രവചനവും ശക്തമാണ്. പുതിയ കാറ്റും അതിനെ തുടര്‍ന്നെത്തുന്ന മഴയും ചുരുങ്ങിയത് പത്ത് ദിവസത്തെ ബുദ്ധിമുട്ടുകളെങ്കിലുമുണ്ടാക്കുമെന്നാണ് മുന്നറിയിപ്പ്.

ക്ലിഫ്ടണും സെവേണ്‍ സ്റ്റോക്കിനും സമീപത്തുള്ള പ്രദേശങ്ങളില്‍ പ്രളയം തുടരുമെന്നും വരും ദിവസങ്ങളിലെത്തുന്ന കാറ്റും മഴയും കാര്യങ്ങളെ കൂടുതല്‍ വഷളാക്കുമെന്നുമാണ് മെറ്റ് ഓഫീസ് പ്രവചിക്കുന്നത്. ജോര്‍ജ്കാറ്റും അതിനെ തുടര്‍ന്നുള്ള മഴയും ഇംഗ്ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളിലെ നിരവധി പ്രദേശങ്ങളെ നരകത്തിലാക്കുമെന്നുറപ്പാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category