1 GBP = 94.20 INR                       

BREAKING NEWS

നാളെ വാട്‌ഫോര്‍ഡില്‍ പെയ്തിറങ്ങാന്‍ കൊതിച്ച് സംഗീത മഴ; ദൃശ്യവിരു ന്നാകാന്‍ നാട്യമയൂരികളും; ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി സംഗീത പ്രേമികളെ കാത്ത് സംഘാടകര്‍

Britishmalayali
kz´wteJI³

ദ്യ മൂന്നു സീസണിന്റെ വന്‍ വിജയത്തിനു ശേഷം 7 ബീറ്റ്സ് സംഗീതോത്സവം സീസണ്‍-4 ചാരിറ്റി ഇവന്റും പത്മശ്രീ ഓ.എന്‍.വി കുറുപ്പിന്റെ അനുസ്മരണവും വാറ്റ് ഫോര്‍ഡില്‍ വീണ്ടും 7 മ്യൂസിക് ബാന്‍ഡും, കേരളാ കമ്യൂണിറ്റി ഫൗണ്ടേഷന്‍ വാറ്റ്‌ഫോര്‍ഡുമായി സംയുക്തമായി സഹകരിച്ച് അതിവിപുലമായി നടത്തപ്പെടുന്നു. മലയാള സിനിമാഗാന രംഗത്ത് അതുല്യ സംഭാവന ചെയ്ത, ഒഎന്‍വി കുറുപ്പിന്റെ അനുസ്മരണവും ഈമാസം 29നു ശനിയാഴ്ച മൂന്നു മണി മുതല്‍ 11 മണി വരെ വാറ്റ്‌ഫോര്‍ഡിലെ ഹോളി വെല്‍ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് നടത്തപ്പെടുന്നുണ്ട്.

യുകെയിലെ വളര്‍ന്നുവരുന്ന 15ല്‍ അധികം യുവഗായകര്‍ മൂന്നു മണിമുതല്‍ 7 ബീറ്റ്സ് അണിയിച്ചൊരുക്കുന്ന വേദിയില്‍ സംഗീത വിസ്മയമൊരുക്കുമെന്നതാണ് ഇത്തവണത്തെ സംഗീതോത്സവത്തിന്റെ പ്രത്യേകത. യുകെയില്‍ നിന്നും 'തോപ്പില്‍ ജോപ്പന്‍' 'ജോസഫ്' എന്നീ സൂപ്പര്‍ഹിറ്റ് സിനിമകളിലൂടെ മലയാള സിനിമാ പിന്നണി ഗാനരംഗത്തു ശ്രദ്ധിക്കപ്പെട്ട ബെനഡിക്ട് ഷൈന്‍, ബ്രിസ്റ്റോള്‍ ബ്രാഡ്ലി സ്റ്റോക്ക് കൗണ്‍സില്‍ മേയര്‍ ടോം ആദിത്യ, യുക്മ നാഷണല്‍ പ്രസിഡന്റ് മനോജ് പിള്ള, ജര്‍മ്മനിയിലെ മലയാളി കുടിയേറ്റക്കാരനായ ജോസ് കുമ്പിളുവേലില്‍ എന്നിവരാണ് മുഖ്യാതിഥികളായി എത്തുന്നത്.

സംഗീതോത്സവത്തില്‍ 15ല്‍ പരം യുവ ഗായകരും 30 മുതിര്‍ന്നവരും സംഗീത വിസ്മയമൊരുക്കും. കൂടാതെ 15 ല്‍ പരം ക്ലാസിക്കല്‍ സിനിമാറ്റിക് ഡാന്‍സുകളും ഒരുങ്ങുന്നുണ്ട്. നാട്ടിലെ യുവജനോത്സവത്തോടു കിടപിടിക്കുന്ന തരത്തിലുള്ള പ്രോഗ്രാമുകള്‍ ആണ് സംഗീതോത്സവ വേദിയായ വാറ്റ് ഫോര്‍ഡില്‍ മൂന്നു മണിമുതല്‍ 11 മണി വരെ അരങ്ങേറുക.

സംഗീത വിസ്മയമൊരുക്കുവാന്‍ യുവ ഗായകരായെത്തുന്നത് ഡെന്ന ആന്‍ ജോമോന്‍ ബെഡ്ഫോര്‍ഡ്, അലീന സജീഷ് ബേസിംഗ്‌സ്റ്റോക്ക്, ജിയാ ഹരികുമാര്‍ ബര്‍മിംഗ്ഹാം, ഇസബെല്‍ ഫ്രാന്‍സിസ് ലിവര്‍പൂള്‍, അന്ന ജിമ്മി ബര്‍മിംഗ്ഹാം, ഡെന ഡിക്സ് നോട്ടിങ്ഹാം, കെറിന്‍ സന്തോഷ് നോര്‍ത്താംപ്ടണ്‍, ആനി ആലോസിസ്സ് ലൂട്ടന്‍, ഫിയോന ബിജു ഹാവെര്‍ഹില്‍, ഫ്രേയ ബിജു ഹാവെര്‍ഹില്‍, ജോണ്‍ സജി ലിവര്‍പൂള്‍, ദൃഷ്ടി പ്രവീണ്‍ സൗത്തെന്‍ഡ്, ജെയ്മി തോമസ് വാറ്റ്‌ഫോര്‍ഡ്, ജിസ്മി & അന്‍സിന്‍ ലിവര്‍പൂള്‍, ദിയ ദിനു വൂസ്റ്റര്‍, നാട്ടാന്യ നോര്‍ഡി (വോക്കിങ്), ജെസീക്ക സാവിയോ (നോട്ടിങ്ങ്ഹാം) കൂടാതെ 7 ബീറ്റ്‌സ് സാരഥി മനോജ് തോമസ് (കെറ്ററിംഗ്), ലിന്‍ഡ ബെന്നി (കെറ്ററിംഗ്), സത്യനാരായണന്‍ (നോര്‍ത്താംപ്ടണ്‍), ജോണ്‍സന്‍ ജോണ്‍ (ഹോര്‍ഷം), തോമസ് അലക്സ് (ലണ്ടന്‍), ഷാജു ജോണ്‍ (സ്പാല്‍ഡിങ്), മഴവില്‍ സംഗീത സാരഥി അനീഷ് & ടെസ്സമോള്‍ (ബോണ്‍മൗത്ത്), രഞ്ജിത് ഗണേഷ് (മാഞ്ചസ്റ്റര്‍), ഷാജു ഉതുപ്പ് (ലിവര്‍പൂള്‍), ബിജു യോഹന്നാന്‍ (കവന്‍ട്രി), മൗറീഷ്യന്‍ ഗായകന്‍ സാന്‍ സാന്റോക് (ലണ്ടന്‍), സജി സാമുവേല്‍ (ഹാരോ), ഹാര്‍മോണിക്ക സംഗീത വിസ്മയവുമായി റോണി എബ്രഹാം (ബ്രിസ്റ്റോള്‍), ജോണ്‍ പണിക്കര്‍ (വാറ്റ്‌ഫോര്‍ഡ്), ഫെബി (പീറ്റര്‍ബോറോ), ഉല്ലാസ് ശങ്കരന്‍ (പൂള്‍), അഭിലാഷ് കൃഷ്ണ (വാറ്റ്‌ഫോര്‍ഡ്), ഷെനെ (വാറ്റ്‌ഫോര്‍ഡ്), സൂസന്‍ (നോര്‍ത്താംപ്ടണ്‍), ഡോക്ടര്‍ കാതറീന്‍ ജെയിംസ് (ബെഡ്ഫോര്‍ഡ്), ലീമ എഡ്ഗര്‍ (വാറ്റ്‌ഫോര്‍ഡ്), ഡോക്ടര്‍ സുനില്‍ കൃഷ്ണന്‍ (ബെഡ്ഫോര്‍ഡ്), ജോര്‍ജ് തോമസ് (വാറ്റ്‌ഫോര്‍ഡ്), ജോര്‍ജ് വര്‍ഗീസ് (വാറ്റ്‌ഫോര്‍ഡ്), റെജി തോമസ് (വൂസ്റ്റര്‍), ജിജോ മത്തായി (ഹൈ വൈകോംബ്), ജയശ്രീ (വാറ്റ്‌ഫോര്‍ഡ്), സൂസന്‍ (നോര്‍ത്താംപ്ടണ്‍), ഷാ (പീറ്റര്‍ബോറോ) എന്നിവര്‍ ഗാനങ്ങള്‍ ആലപിക്കും.

നൃത്തവും സംഗീതവും ഒന്നുചേരുന്ന ഈ വേദിയില്‍ യുകെയില്‍ വിവിധ വേദികളില്‍ കഴിവു തെളിയിച്ച സിനിമാറ്റിക് ക്ലാസിക്കല്‍ നൃത്ത ചുവടുകളുമായി എത്തുന്നത് ടീം 'ത്രിനേത്ര നടനം' ജയശ്രീ, ഗ്രീഷ്മ, ഷെല്ലി ഗ്രൂപ്പ് വാറ്റ്‌ഫോര്‍ഡ് ടീം അവതരിപ്പിക്കുന്ന സെമിക്ലാസ്സിക്കല്‍ ഫ്യൂഷന്‍, ഓ.എന്‍.വി ട്രിബുട്ട് സ്പെഷ്യല്‍ സെമിക്ലാസ്സിക്കല്‍ ഫ്യൂഷന്‍ ഡാന്‍സ്, ജിഷ സത്യന്‍ 'നടനം ഡാന്‍സ് സ്‌കൂള്‍' നോര്‍ത്താംപ്ടണ്‍, സെമി ക്ലാസിക്കല്‍ ഫ്യൂഷന്‍ മഞ്ജു സുനില്‍ 'ലാസ്യരസ ടീം റെഡ്ഡിങ്', സയന, ഇസബെല്‍ ആന്റ് ടീം സെമിക്ലാസ്സിക്കല്‍ ഫ്യൂഷന്‍ നടനം സ്‌കൂള്‍ നോര്‍ത്താംപ്ടണ്‍, ഫെബ, ഫെല്‍ഡ ടീം ഹയര്‍ഫീല്‍ഡ് സിനിമാറ്റിക് ഡാന്‍സ്, യുക്മ കലാപ്രതിഭ 2019 ടോണി അലോഷ്യസ് (ല്യൂട്ടന്‍) അവതരിപ്പിക്കുന്ന സിനിമാറ്റിക് ഡാന്‍സ്, മുന്‍ യുക്മ കലാതിലകം മിന്നാ ജോസ് (സാലിസ്ബറി) അവതരിപ്പിക്കുന്ന കുച്ചിപ്പുഡി, ഹോര്‍ഷം ബോയ്‌സ് ആരോണ്‍ & ടീം നയിക്കുന്ന ഫ്യൂഷന്‍ ഡാന്‍സ്, ടാന്‍വി, മേഘ്‌നാ (വാറ്റ്‌ഫോര്‍ഡ്) ടീം അവതരിപ്പിക്കുന്ന ഫ്യൂഷന്‍, ഹോര്‍ഷം ഗേള്‍സ് ആന്‍ഡ്രിയ, ഏംലിസ് ടീം ഫ്യൂഷന്‍ ഡാന്‍സ്, നിമ്മി, അനീറ്റ(വാറ്റ്‌ഫോര്‍ഡ്) & ടീം നയിക്കുന്ന സിനിമാറ്റിക് ഫ്യൂഷന്‍, ടീം 'റെഡ് ചില്ലീസ് 'ജയശ്രീ വാറ്റ്‌ഫോര്‍ഡ് അവതരിപ്പിക്കുന്ന കുച്ചിപ്പുഡി, ശ്രേയ സജീവ് (എഡ് മണ്ടന്‍) സെമിക്ലാസ്സിക്കല്‍, ബെഥനി സാവിയോ (നോട്ടിങ്ഹാം) സെമിക്ലാസ്സിക്കല്‍ എന്നിങ്ങനെ നിരവധി പ്രോഗ്രാമുകള്‍ അണിയറയില്‍ ഒരുങ്ങുന്നു.

തികച്ചും സൗജന്യമായി നടത്തപ്പെടുന്ന സംഗീതോത്സവം സീസണ്‍ 4ല്‍ അവതാരകരായെത്തുന്നത് നതാഷാ സാം, നിരവധി വേദികളില്‍ കഴിവ് തെളിയിച്ച ആന്റ്‌റോ ബാബുവും (ബെഡ്ഫോര്‍ഡ്) ബ്രോണിയ ടോമി (വാട്ട് ഫോര്‍ഡ്) യുമാണ്. കൂടാതെ കളര്‍ മീഡിയ ലണ്ടനും ബീറ്റ്‌സ് യുകെ ഡിജിറ്റലും ചേര്‍ന്നൊരുക്കുന്ന ഫുള്‍ എച്ച്ഡി ലെഡ് വാള്‍ സംഗീതോത്സവം സീസണ്‍ 4-നു മാറ്റേകും.

കൂടാതെ മിതമായ നിരക്കില്‍ ഭക്ഷണം ലഭ്യമാകുന്ന വാട്ട്ഫോര്‍ഡ് കെസിഎഫിന്റെ വനിതകള്‍ പാചകം ചെയ്യുന്ന സ്വാദേറും ലൈവ് ഭക്ഷണശാല വേദിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായിരിക്കും. തികച്ചും സൗജന്യമായി പ്രവേശനമൊരുക്കുന്ന ഈ കലാമാമാങ്കത്തിലേക്ക് ഏവരെയും കുടുംബ സമേതം സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ജോമോന്‍ മാമ്മൂട്ടില്‍: 07930431445, സണ്ണിമോന്‍ മത്തായി: 07727 993229, മനോജ് തോമസ്: 07846 475589
വേദിയുടെ വിലാസം
HolyWell Community Centre, Watford, WD18 9QD

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category