1 GBP = 93.00 INR                       

BREAKING NEWS

ഇന്നലെ രാത്രി വരെ ആളുകള്‍ മുങ്ങി തപ്പിയ പുഴ; ചെളിയില്ലാത്ത വ്യക്തതയുള്ള വെള്ളം; അര്‍ദ്ധരാത്രി വരെ ഇല്ലാതിരുന്ന കുട്ടിയുടെ മൃതദേഹം രാവിലെ പുലര്‍ച്ചെ ആറില്‍ പൊങ്ങിയത് എങ്ങനെ? വീട്ടിന് മുറ്റത്ത് പോലും അധികം ഇറങ്ങാത്ത കുട്ടിയുടെ മൃതദേഹം എങ്ങനെ പള്ളിമണ്‍ ആറിലെത്തി? ദേവനന്ദയുടേതു കൊലപാകം എന്ന് വിശ്വസിച്ച് ഇളവൂരുകാര്‍; കൊച്ചു മിടുക്കിയുടെ മരണത്തില്‍ ദുരൂഹതകള്‍ ഏറെ; തയ്യില്‍ കടപ്പുറത്തെ വിയാന്റെ കൊലപാതകം കേട്ട് കരഞ്ഞ മലയാളിയെ തേടി മറ്റൊരു ദുരന്തവാര്‍ത്ത

Britishmalayali
kz´wteJI³

കൊല്ലം: ദിവസങ്ങള്‍ക്ക് മുമ്പ് മലയാളിയെ കരയിപ്പിച്ചത് തയ്യില്‍ കടപ്പുറത്തെ വിയാന്റെ തിരോധാനവും കൊലപാതകവുമായിരുന്നു. ഇതിന് പിറകെ മലയാളിയെ കരയിക്കാന്‍ ദേവനന്ദയുടെ മരണവും. ദേവനന്ദയ്ക്ക് പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയായിരുന്നു ഇളവൂരും കേരളമൊട്ടാകെയും. അവര്‍ക്ക് മുന്നിലേയ്ക്കാണ് വെള്ളിയാഴ്ച രാവിലെ ദേവനന്ദയുടെ മരണ വാര്‍ത്ത എത്തുന്നത്. വീടിന് സമീപത്തെ ഇത്തിക്കരയാറ്റില്‍ നിന്നാണ് രാവിലെ 7.30 ഓടെ പൊലീസിലെ മുങ്ങല്‍ വിദഗ്ദ്ധര്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇത്തിക്കരയാറ്റിലെ തടയണയ്ക്ക് സമീപം വള്ളിപ്പടര്‍പ്പുകള്‍ക്ക് ഇടിയല്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ രാത്രി വരെ ആളുകള്‍ മുങ്ങി തപ്പിയ പുഴയാണ് ഇത്. ചെളിയില്ലാത്ത വ്യക്തതയുള്ള വെള്ളമാണ് ആറിലേത്. അര്‍ദ്ധരാത്രി വരെ ഇല്ലാതിരുന്ന കുട്ടിയുടെ മൃതദേഹം രാവിലെ പുലര്‍ച്ചെ ആറില്‍ മുങ്ങിയത് എങ്ങനെയെന്ന് നാട്ടുകാര്‍ ചോദിക്കുകയാണ്. വീട്ടിന് മുറ്റത്ത് പോലും അധികം ഇറങ്ങാത്ത കുട്ടിയുടെ മൃതദേഹം എങ്ങനെ പള്ളിമണ്‍ ആറിലെത്തി എന്ന ചോദ്യമാണ് അവര്‍ ഇപ്പോള്‍ ഉയര്‍ത്തുന്നത്. അതുകൊണ്ട് തന്നെ ദേവനന്ദയുടേതുകൊലപാകം എന്ന് വിശ്വസിച്ച് ഇളവൂരുകാര്‍ കരയുകയാണ്. കൊച്ചു മിടുക്കിയുടെ മരണത്തില്‍ ദുരൂഹതകള്‍ ഏറെയെന്നും അവര്‍ പറയുന്നു. തയ്യില്‍ കടപ്പുറത്തെ വിയാന്റെ കൊലപാതകം കേട്ട് കരഞ്ഞ മലയാളിയെ തേടി മറ്റൊരു ദുരന്തവാര്‍ത്ത അങ്ങനെ എത്തി.

പ്രദേശവാസികള്‍ക്ക് കണ്ണിലുണ്ണിയായിരുന്ന ഏഴുവയസ്സുകാരി ദേവനന്ദയെ വീട്ടിനുള്ളില്‍നിന്ന് കാണാതായെന്ന വാര്‍ത്ത കാട്ടുതീപോലെ പടര്‍ന്നു. കേട്ടവരെല്ലാം ഓടിക്കൂടി. പരിസരവാസികളെല്ലാം ചേര്‍ന്ന് വീടും ചുറ്റുവട്ടവും അരിച്ചുപെറുക്കി. വീടിന്റെ മുന്‍ഭാഗത്തെ ഹാളിലിരുന്ന കുട്ടിയെ നിമിഷനേരംകൊണ്ട് കാണാതായെന്നത് കേട്ടവര്‍ക്കൊന്നും ആദ്യം വിശ്വസിക്കാനായില്ല. വാക്കനാട് സരസ്വതി വിദ്യാനികേതനിലെ ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ദേവനന്ദ. ബുധനാഴ്ച നടന്ന സ്‌കൂള്‍ വാര്‍ഷികാഘോഷത്തിന് കൃഷ്ണവേഷത്തില്‍ ദേവനന്ദ നൃത്തമാടിയിരുന്നു. ഡാന്‍സിലും പാട്ടിലും പഠനത്തിലും മിടുക്കിയായിരുന്നു. ബുധനാഴ്ച സ്‌കൂള്‍ വാര്‍ഷികമായതിനാല്‍ വ്യാഴാഴ്ച അവധിയായിരുന്നു. അപ്പൂപ്പനും അമ്മൂമ്മയും ജോലിക്ക് പുറത്തുപോയതോടെ അമ്മയും നാലുമാസം പ്രായമുള്ള സഹോദരനും മാത്രമായി വീട്ടില്‍. ഇതിനിടെയായിരുന്നു കാണാതാകല്‍.
കുഞ്ഞിനെ ഉറക്കിക്കിടത്തി ദേവനന്ദയെ മുന്‍വശത്തെ ഹാളില്‍ ഇരുത്തിയ ശേഷമാണ് അമ്മ ധന്യ വീടിനോടു ചേര്‍ന്നുള്ള അലക്കുകല്ലില്‍ തുണി അലക്കാന്‍ പോയത്. തുണി അലക്കുന്നതിനിടെ മകള്‍ അമ്മയുടെ അടുത്തെത്തിയെങ്കിലും കുഞ്ഞ് അകത്തു കിടക്കുന്നതിനാല്‍ വീടിനകത്തേക്ക് പറഞ്ഞുവിട്ടു. വീടിനകത്തുനിന്ന് അയല്‍വീട്ടിലെ കൂട്ടുകാരിയുമായി സംസാരിക്കുന്നത് കേട്ടതായാണ് അമ്മ പറയുന്നത്. പിന്നീട് ദേവനന്ദയുടെ ശബ്ദമൊന്നും കേള്‍ക്കാതായപ്പോഴാണ് ധന്യ മുറിയിലെത്തിയത്. ചാരിയിരുന്ന മുന്‍വാതില്‍ തുറന്നു കിടക്കുകയായിരുന്നു. മകളെ അവിടെ കാണാതായതോടെ പേരു വിളിച്ച് തിരക്കിയെങ്കിലും മറുപടിയുണ്ടായില്ല. അയല്‍വീടുകളിലും തിരക്കിയെങ്കിലും കണ്ടെത്താനായില്ല. പിന്നെ കേരളം മുഴുവന്‍ അന്വേഷണത്തിലായി. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തുന്നത്. പൊലീസിന്റെ മുങ്ങല്‍ വിദഗ്ധരാണ് വെള്ളിയാഴ്ച രാവിലെ കുട്ടിയെ മരിച്ച നിലയില്‍ ആറ്റില്‍ കണ്ടെത്തിയത്.

ഇളവൂര്‍ തടത്തില്‍മുക്ക് ധനേഷ് ഭവനത്തില്‍ പ്രദീപ് കുമാറിന്റെ ആറുവയസുള്ള മകള്‍ പൊന്നു എന്നു വിളിക്കുന്ന ദേവനന്ദയാണ് മരിച്ചത്. ഇന്നലെ മുതല്‍ കുട്ടിയെ കണ്ടെത്താന്‍ നാട്ടുകാരും പൊലീസും ചേര്‍ന്ന് വ്യാപക തെരച്ചിലാണ് നടത്തിക്കൊണ്ടിരുന്നത്. അന്വേഷണത്തിന് ചാത്തന്നൂര്‍ എസിപിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു വിപുലമായ അന്വേഷണമായിരുന്നു പൊലീസും നടത്തിയത്. അതിനിടയിലാണ് ഇന്ന് രാവിലെ മുങ്ങല്‍ വിദഗ്ദ്ധര്‍ പുഴയില്‍ ഒരു മൃതദേഹം കണ്ടെത്തിയത്. ഇന്നലെ കുട്ടിയെ കാണാതായത് മുതല്‍ സംസ്ഥാന, ജില്ലാ അതിര്‍ത്തികളിലും റെയില്‍വേ, ബസ് സ്റ്റാന്റുകളിലുമെല്ലാം പരിശോധന നടത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ല. സൈബര്‍ വിദഗ്ധരടക്കം വിപുലമായ സംഘവുമായി പൊലീസ് വിപുലമായ അന്വേഷണത്തിനിടെ നാടാകെ പ്രാര്‍ത്ഥനയോടെയുള്ള കാത്തിരിക്കുകയായിരുന്നു.

ഇന്ന് രാവിലെ കുട്ടിയുടെ വീട്ടിലെത്തി ബാലാവകാശ കമ്മീഷനും മൊഴിയെടുത്തിരുന്നു. കൊല്ലം നെടുമണ്‍കാവ് പുലിയില ഇളവൂര്‍ തടത്തില്‍ മുക്ക് ധനേഷ് ഭവനില്‍ പ്രദീപ്കുമാര്‍-ധന്യ ദമ്പതികളുടെ മകളാണ് ഏഴു വയസ്സുകാരി ദേവനന്ദ. വിദേശത്ത് ജോലി ചെയ്യുന്ന പിതാവ് പ്രദീപ് കുമാര്‍ ഇന്ന് നാട്ടിലെത്തും. വീടിനടുത്തുള്ള പള്ളിക്കലാറ്റില്‍ അഗ്നിരക്ഷാസേനയുടെ മുങ്ങല്‍ വിദഗ്ദ്ധര്‍ തെരച്ചില്‍ നടത്തി. ഡോഗ് സ്‌ക്വാഡുമെത്തി. വീട്ടില്‍ നിന്നു വസ്ത്രങ്ങളുടെ മണം പിടിച്ചോടിയ നായ ആറിനു കുറുകെ നിരത്തിയിട്ട മണല്‍ചാക്കുകള്‍ കടന്നു മറുകരയില്‍ 200 മീറ്ററോളം അകലെ ആളില്ലാത്ത വീടിന്റെ വരാന്തയില്‍ കയറി. തുടര്‍ന്ന് അരക്കിലോമീറ്ററോളം ദൂരെയുള്ള വള്ളക്കടവിലെത്തിനിന്നു.

പൊലീസും നാട്ടുകാരും നെടുമണ്‍കാവ് ആറിന്റെ ഇരുകരകളിലുമുള്ള പൊന്തക്കാടുകളിലും തെരച്ചില്‍ നടത്തി. ഇതൊന്നും ഫലം കണ്ടില്ല. ഇതോടെ കുട്ടിയെ ആരോ തട്ടിക്കൊണ്ടു പോയെന്നും സംശയമെത്തി. ഇതെല്ലാം അസ്ഥാനത്താക്കിയാണ് മൃതദേഹം കണ്ടെത്തിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category