1 GBP = 93.00 INR                       

BREAKING NEWS

തണുപ്പുകാലത്ത് ആയുസിന്റെ ബലം കൊണ്ട് മാത്രം ജീവിതത്തിലേക്ക് മടങ്ങുന്നവര്‍ ദുരവസ്ഥ വിവരിക്കുന്നു; എന്‍എച്ച്എസിനോടുള്ള പ്രതിഷേധം വര്‍ധിക്കുമ്പോള്‍ എന്ത് ചെയ്യണമെന്നറിയാതെ ആരോഗ്യ രംഗം; ചെവിത്തോണ്ടിക്കെടുക്കേണ്ടത് തൂമ്പ കൊണ്ടാകുമ്പോള്‍ തുലാസിലാകുന്നത് മനുഷ്യ ജീവനുകള്‍

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: ''ഈ തണുപ്പ് കാലം യുകെ മലയാളികള്‍ പലരും ജീവിച്ചിരിക്കുന്നത് ആയുസിന്റെ ബലം കൊണ്ട് ആണെന്ന് പറയേണ്ടി വരും. ചെറിയ പനിയും മൂക്കടപ്പും മൂലം കൃത്യമായ വിശ്രമവും പരിചരണവും കിട്ടാതെ ദിവസങ്ങളോളം വീടുകളിലും ആശുപത്രിയിലും കഴിയേണ്ടി വന്നത് അനേകം പേരാണ്. വെറും ഒരു ഡോസ് ആന്റി ബയോട്ടിക്കില്‍ തീരേണ്ട അനേകം പേരാണ് ഇപ്പോള്‍ എന്നെ പോലെ ആഴ്ചകളായി രോഗക്കിടക്കയില്‍ കഴിയേണ്ടി വന്നിരിക്കുന്നത്.

എന്തു കൊണ്ടാണ് എന്‍എച്ച്എസ് ഇത്തരത്തില്‍ പെരുമാറുന്നത്? അസുഖവും ആയി എത്തുന്ന ഒരു രോഗിയോടു വീട്ടില്‍ പോയി പാരസെറ്റമോള്‍ കഴിച്ചു വിശ്രമിക്കൂ എന്ന് പറയുന്ന ഈ രാജ്യത്തെ ആരോഗ്യ രംഗം കേരളത്തെക്കാളും പിന്നിലേക്കു നടക്കുകയാണോ? ഈ ചിന്തയില്‍ നിന്നുമാണ് രോഗക്കിടക്കയില്‍ കഴിയുമ്പോഴും കൊറോണ പ്രതിരോധത്തിലും ചികിത്സയിലും കേരളത്തിന്റെ മികവ് പോലും കാട്ടാനാകാതെ പോകുന്ന ബ്രിട്ടനിലെ ആരോഗ്യ രംഗത്തെ കുറിച്ച് ഭയാകേണ്ടി വരുന്നത് ''- ആയുസിന്റെ ബലം കൊണ്ട് മാത്രം ജീവിതത്തിലേക്ക് തിരികെ നടന്നു തുടങ്ങിയ ലണ്ടനിലെ മലയാളി യുവതിയുടെ വാക്കുകളാണിത്.

മലയാളി ഡോക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ ചികില്‍സിച്ചു വഷളാക്കിയ കാര്യം ആയതിനാല്‍ പേര് വെളിപ്പെടുത്താന്‍ രോഗി മടിക്കുകയാണ്. രോഗം ആരംഭിക്കുമ്പോള്‍ തന്നെ ആവശ്യത്തിന് വിശ്രമം എടുക്കേണ്ടതാണെങ്കിലും ആശുപത്രികളിലും മറ്റും ജോലി ചെയ്യുന്നവര്‍ക്ക് ജീവനക്കാരുടെ കടുത്ത ക്ഷാമം മൂലം പലപ്പോഴും രോഗം ഉള്ളപ്പോഴും ജോലിക്കു ഹാജരാകേണ്ടി വരുകയാണ്. സിക്ക് ലീവുകള്‍ കാര്യമായി കൈവശം ഇല്ലാത്തവര്‍ക്ക് എതിരെ അച്ചടക്ക നടപടി ഉണ്ടാകുന്നതാണ് രോഗമായിട്ടും ജോലിക്കു ഹാജരാകാന്‍ മിക്കവരും നിര്‍ബന്ധിതരാകുന്നത്.

ചെയ്യുന്നത് തെറ്റാണെന്ന് അറിഞ്ഞിട്ടും ജിപി ഡോക്ടറെ കണ്ടാലും ആന്റിബയോട്ടിക് നല്‍കാത്ത സാഹചര്യത്തിലാണ് യുകെ മലയാളികളില്‍ പലരും സ്വയം ചികിത്സയ്ക്കും തയ്യാറാകുന്നത്. അമോക്സിലിന്‍ ഉള്‍പ്പെടെയുള്ള ആന്റിബയോട്ടിക്കുകള്‍ കേരളത്തില്‍ പോകുന്ന സമയം ആവശ്യം പോലെ വാങ്ങിക്കൊണ്ടു വരുന്നവര്‍ പലപ്പോഴും ഡോക്ടറെ കാണാന്‍ നില്‍ക്കാതെ മരുന്നു കഴിക്കാന്‍ നിര്‍ബന്ധിതരാകുന്നതും ഈ സാഹചര്യത്തിലാണ്.

സാധാരണ ശൈത്യകാല രോഗാവസ്ഥയായ നെഞ്ചിലെ അണുബാധയ്ക്കു നാലാഴ്ചയിലേറെ എന്‍എച്ച്എസ് തന്നോട് കാട്ടിയ ചികിത്സാ നിഷേധം ഒടുവില്‍ ന്യൂമോണിയയും ശ്വാസകോശത്തില്‍ നീര്‍ക്കെട്ടും ആയി മാറിയതോടെ രോഗത്തിനും മരണത്തിനും ഇടയിലൂടെ കടന്നു പോയിരിക്കുകയാണ് ഈ യുവതി. ഇത് ഒറ്റപ്പെട്ട സംഭവം അല്ലെന്നാണ് ബ്രിട്ടീഷ് മലയാളി നടത്തിയ അന്വേഷണത്തില്‍ വ്യക്തമായത്. ഹോസ്പിറ്റല്‍ തീയേറ്റര്‍ ജീവനക്കാര്‍, സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ കോള്‍ഡ് സ്റ്റോറേജ് വിഭാഗം ജീവനക്കാര്‍, ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ള പുറം ജോലിക്കാര്‍ തുടങ്ങി ആയിരക്കണക്കിന് ആളുകളെയാണ് വിന്റര്‍ ഫ്‌ലൂ പിടികൂടുക. എന്നാല്‍ ആവശ്യത്തിന് വിശ്രമം ലഭിക്കാതെ ഇവര്‍ വീണ്ടും ജോലിക്കെത്തുമ്പോള്‍ ഫ്‌ലൂ സാവധാനം നെഞ്ചില്‍ അണുബാധ ആയി മാറും.

ഈ സാഹചര്യത്തിലും ജിപിയെ കാണുമ്പോള്‍ ആന്റിബയോട്ടിക് ലഭിച്ചില്ലെങ്കില്‍ ന്യൂമോണിയ ആയി രോഗം കലശലാകും. എന്നാല്‍ ആശുപത്രിയിലെ തിരക്ക് കുറയ്ക്കാന്‍ റഫര്‍ ചെയ്യാന്‍ മടിക്കുന്ന ജിപി സംവിധാനം രോഗികളുടെ ജീവന്‍ വച്ച് പന്താടുകയാണ്. നെഞ്ചിലെ അണുബാധ തടയാന്‍ വെറും പാരസെറ്റാമോളിനു സാധിക്കാതെ വരുമ്പോള്‍ രോഗത്തിന്റെ കാഠിന്യം അറിയാന്‍ നെഞ്ചിന്റെ എക്സ്റേ പരിശോധന കൂടിയേ തീരൂ. ഈ ഘട്ടത്തില്‍ പല രോഗികള്‍ക്കും ശ്വാസ തടസം ഉള്‍പ്പെടെയുള്ള അസ്വസ്ഥതകള്‍ ഉണ്ടാകുകയും ചെയ്യും.

എന്നാല്‍ നാലാഴ്ചയോളം ജിപിയെ കണ്ടിട്ടും ആന്റിബയോട്ടിക് ലഭിക്കാതെ നെഞ്ചില്‍ കടുത്ത അണുബാധ ഉണ്ടായ ദുരനുഭവം ഉള്ളവരും കുറവല്ല. ഈ അവസ്ഥയിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കാതെ വീടുകളില്‍ വിശ്രമം എടുക്കാന്‍ ഉള്ള നിര്‍ദേശമാണ് രോഗികള്‍ക്ക് ലഭിക്കുന്നത്. ഇതുകൊണ്ടാണ് രോഗം വീണ്ടും വഷളായി ശ്വാസകോശത്തില്‍ നീര്‍ക്കെട്ട് രൂപം കൊള്ളുന്നത്. ഇത്തരം ഒരനുഭവത്തിലൂടെ കടന്നു പോകുന്ന മലയാളിയായ രോഗിയാണ് ആശുപത്രികള്‍ നടത്തുന്ന അലസത വെളിപ്പെടുത്താന്‍ തയ്യാറായിരിക്കുന്നത്.

അതിനിടെ ഇത്തവണ ഒട്ടുമിക്ക ആശുപത്രികളിലും കൊറോണ ഭീതി കൂടി ഉണ്ടായതോടെ കാത്തിരിപ്പു സമയം റെക്കോര്‍ഡ് ഭേദിച്ചിരിക്കുകയാണ്. സാധാരണ അനുവദനീയമായ നാലു മണിക്കൂറിനു പകരം ആറും ഏഴും മണിക്കൂറുകള്‍ കാത്തിരിക്കേണ്ടി വന്നവര്‍ അനേകമാണ്. പലപ്പോഴും വീക്കെന്‍ഡ് രാത്രികളില്‍ ആണ് ഈ ദുരനുഭവം ഉണ്ടായിട്ടുള്ളതും. സാധാരണ ചെസ്റ്റ് ഇന്‍ഫെക്ഷന്‍ സുഖപ്പെടാന്‍ മൂന്നാഴ്ച വരെ എടുത്തേക്കാം എന്നാണ് എന്‍എച്ച്എസ് നല്‍കുന്ന ഉപദേശം. എന്നാല്‍ ഈ കാലയളവ് പിന്നിട്ടാല്‍ രോഗം ജീവനു തന്നെ ഭീഷണിയാകും എന്നും എന്‍എച്ച്എസ് ഓര്‍മ്മിപ്പിക്കുന്നുണ്ട്.
ഈ ഘട്ടത്തിലൂടെയാണ് ഇത്തവണ പല മലയാളികളും കടന്നു പോയിരിക്കുന്നതും. സാധാരണ വീട്ടുമരുന്നുകള്‍ ഉപയോഗിക്കന്നതു നാനായിരിക്കുമെന്നാണ് എന്‍എച്ച്എസിന്റെയും ഉപദേശം. നാരങ്ങയും തേനും ചേര്‍ന്ന മിശ്രിതം ഒക്കെ ധാരാളം ആണെന്നും എന്‍എച്ച്എസ് പറയുന്നു. എന്നാല്‍ ഈ ഘട്ടം പിന്നിട്ടാല്‍ ഉണ്ടാകുന്ന ഗുരുതരാവസ്ഥ മനസിലാക്കുന്നതിലും കൃത്യ ചികിത്സ ആരംഭിക്കുന്നതിലും ഉണ്ടാകുന്ന വീഴ്ചയാണ് രോഗികളുടെ പരാതികള്‍ക്ക് ഇടയാക്കുന്നത്.
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category