1 GBP = 93.00 INR                       

BREAKING NEWS

ഹാര്‍ട്ട്പൂളില്‍ ആത്മഹത്യ ചെയ്ത ഡോ. ശ്രീധരന്‍ സുരേഷ് മലയാളിയാണോ? ഡോക്ടര്‍ സ്വയം ജീവനെടുത്തത് ലൈംഗിക ആരോപണത്തില്‍ അന്വേഷണം നേരിടുമ്പോള്‍

Britishmalayali
kz´wteJI³

യുകെയിലെ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ ശ്രീധരന്‍ സുരേഷ് (50) ആത്മഹത്യ ചെയ്തത് തനിക്ക് നേരെയുള്ള ലൈംഗിക ആരോപണത്തെ തുടര്‍ന്നുള്ള അന്വേഷണം നേരിടുമ്പോഴാണെന്ന് വെളിപ്പെട്ടു. ഇന്നലെ നടന്ന ഇന്‍ക്വസ്റ്റിലാണ് ഇത് സംബന്ധിച്ച സ്ഥിരീകരണമുണ്ടായിരിക്കുന്നത്. നോര്‍ത്ത് ടീസ് ആന്‍ഡ് ഹാര്‍ട്ടില്‍പൂള്‍ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിലെ സീനിയര്‍ കണ്‍സള്‍ട്ടന്റായ ശ്രീധരന്‍ സുരേഷിനെ മരിച്ച നിലയില്‍ 2018  മേയ് രണ്ടിന്  സ്റ്റോക്ടണിലെ ജൂബിലീ ബ്രിഡ്ജിനടുത്തുള്ള ടീസ് നദിയിലായിരുന്നു കാണപ്പെട്ടിരുന്നത്.

തന്റെ ഭര്‍ത്താവ് ചെയ്യാത്ത ലൈംഗിക കുറ്റമാണ് അദ്ദേഹത്തിന് മേല്‍ കെട്ടി വച്ചതെന്നും അതിനെ തുടര്‍ന്നുണ്ടായ മാനസികാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹം സ്വയം ജീനെടുത്തതെന്നും ടീസൈഡ് കൊറോണേര്‍സ് കോടതിയില്‍ ഇന്നലെ നടന്ന ഇന്‍ക്വസ്റ്റിനിടയില്‍ സുരേഷിന്റെ ഭാര്യ വിശാലക്ഷ്മി ബോധിപ്പിച്ചിരുന്നു.താന്‍ ആര്‍ക്കെതിരെയും ലൈംഗിക കുറ്റം ചെയ്തിട്ടില്ലെന്ന് സുരേഷ് തുടര്‍ച്ചയായി നിഷേധിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

സുരേഷിന്റെ ബോധിപ്പിക്കലുകള്‍ ശരിയാണെന്ന് മനസിലായതിനെ തുടര്‍ന്ന് അദ്ദേഹത്തിനെതിരെ പ്രസ്തുത കേസിലുള്ള അന്വേഷണം പോലീസ് നിര്‍ത്തി വച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ ജോലിയില്‍ തിരികെ പ്രവേശിക്കാനും അനുവദിച്ചിരുന്നുവെന്ന് ഇന്നലെ കോടതിയില്‍ ഇന്‍ക്വസ്റ്റിന്റെ ഭാഗമായി ബോധിപ്പിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ പിന്നീട് സുരേഷിനെതിരെയുള്ള അന്വേഷണം തുടരുന്നുവെന്ന് ജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍ ഇദ്ദേഹത്തിന് ഇമെയില്‍ അയക്കുകയായിരുന്നു. ഈ ഞെട്ടിപ്പിക്കുന്ന ഇ മെയില്‍ അദ്ദേഹത്തെ മാനസികമായി തകര്‍ക്കുകയും ആ ദിവസം തന്നെ അദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും ഇന്നലെ ബോധിപ്പിക്കപ്പെട്ടിരിക്കുന്നു.

ഇത്തരത്തില്‍ ചെയ്യാത്ത കുറ്റത്തിന് ജിഎംസി അടക്കമുള്ളവ മാനസികമായി പീഡിപ്പിക്കുകയും തേജോവധം ചെയ്യുകയും ചെയ്തതിനെ തുടര്‍ന്നാണ് തന്റെ ഭര്‍ത്താവ് സ്വയം ജീവനെടുക്കാന്‍ നിര്‍ബന്ധിതനായതെന്നാണ് ഇന്നലെ വിശാലാക്ഷി ഇന്‍ക്വസ്റ്റിനിടെ ബോധിപ്പിച്ചിരിക്കുന്നത്. 2018 ഏപ്രില്‍ 19നായിരുന്നു സുരേഷ് പോലീസ് അന്വേഷണത്തില്‍ നിന്നും മുക്തനായതിനെ തുടര്‍ന്ന് ജോലിയിലേക്ക് തിരിച്ച് പ്രവേശിക്കാനിരുന്നത്. എന്നാല്‍ ഇയാളുടെ സസ്പെന്‍ഷന്‍ നാലാഴ്ചത്തേക്ക് കൂടി ദീര്‍ഘിപ്പിക്കുന്നുവെന്ന് അദ്ദേഹം ജോലി ചെയ്തിരുന്ന എന്‍എച്ച്എസ് ട്രസ്റ്റ് അറിയിച്ചതിനെ തുടര്‍ന്ന് അദ്ദേഹം ആകെ തകര്‍ന്നിരുന്നുവെന്നും ബോധിപ്പിക്കപ്പെട്ടിട്ടുണ്ട്.

ഇദ്ദേഹത്തിനെതിരെ വേണ്ടത്ര തെളിവുകളില്ലെന്ന് പോലീസിന് ബോധ്യമായതിനാല്‍ പോലീസ് ഇദ്ദേഹവുമായി ബന്ധപ്പെട്ട കേസ് ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസിന് റഫര്‍ ചെയ്യേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു. തുടര്‍ന്ന് ഏപ്രില്‍ 19ന് നോര്‍ത്ത് ടീസ് ആന്‍ഡ് ഹാര്‍ട്ടില്‍ പൂള്‍ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റുമായി സുരേഷിന് കൂടിക്കാഴ്ച നടത്താന്‍ അവസരമേകുമെന്ന് വാഗ്ദാനം ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പോലീസില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ തങ്ങള്‍ കാത്തിരിക്കുകയാണെന്ന് ഏപ്രില്‍ 30ന് ട്രസ്റ്റിന്റെ എച്ച്ആര്‍ സുരേഷിനെ അറിയിച്ചിരുന്നുവെന്ന് ഭാര്യ വെളിപ്പെടുത്തുന്നു.

തുടര്‍ന്ന് അദ്ദേഹത്തിന് എതിരെയുള്ള അന്വേഷണം തുടരുന്നുവെന്ന ഇമെയില്‍ ജിഎംസി യില്‍ നിന്ന് ലഭിച്ചുവെന്നും അതോടെ തന്റെ ഭര്‍ത്താവ് ആകെ തകര്‍ന്ന് ആത്മഹത്യയില്‍ അഭയം തേടുകയായിരുന്നുവെന്നും വിശാലക്ഷ്മി ബോധിപ്പിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ജനിച്ച സുരേഷ് ഇന്‍ഗില്‍ബൈ ബാര്‍വിക്കിലാണ് വളര്‍ന്നത്. പരിചയസമ്പന്നനും ബഹുമാന്യനുമായ ഡോക്ടര്‍ എന്ന പേര് ചുരുങ്ങിയ കാലം കൊണ്ട് സമ്പാദിക്കാന്‍ ഇദ്ദേഹത്തിന് സാധിച്ചിരുന്നു. ഇത് സംബന്ധിച്ച ഇന്‍ക്വസ്റ്റ് ഇന്നും തുടരുമെന്നാണ് റിപ്പോര്‍ട്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category