1 GBP = 92.00INR                       

BREAKING NEWS

ലോകത്ത് 2816 ബില്യണര്‍മാര്‍; ഒമ്പതാം സ്ഥാനത്തുള്ള അംബാനി ഉള്‍പ്പെടെ ഇന്ത്യയില്‍ 137 ശതകോടീശ്വരന്മാര്‍; ബ്രിട്ടനിലെ അതി സമ്പന്നനും ഇന്ത്യക്കാരന്‍; ഏറ്റവും കൂടുതല്‍ ശതകോടീശ്വരന്മാര്‍ ചൈനയില്‍

Britishmalayali
kz´wteJI³

ഭൂമിയിലെ ശതകോടീശ്വരന്‍മാരുടെ ഏറ്റവും പുതിയ പട്ടിക പുറത്തിറക്കിക്കൊണ്ട് ഹുരുണ്‍ ഗ്ലോബല്‍ റിച്ച് ലിസ്റ്റ് ഇപ്രാവശ്യവും രംഗത്തെത്തി. ഇത് പ്രകാരം ലോകമെമ്പാടുമായി മൊത്തത്തില്‍ ലോകത്ത് 2816 ബില്യണര്‍മാരാണുള്ളത്. 140 ബില്യണ്‍ ഡോളറിന്റെ ആസ്തിയുള്ള ആമസോണ്‍ സ്ഥാപകനായ ജെഫ് ബെസോസ് ആണ് ഇപ്രാവശ്യവും ലോകത്തിലെ ഏറ്റവും വലിയ ധനികന്‍ എന്ന സ്ഥാനം നിലനിര്‍ത്തിയിരിക്കുകയാണ്. തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് അദ്ദേഹം ഈ സ്ഥാനമലങ്കരിക്കുന്നത.് ഒമ്പതാം സ്ഥാനം നേടിയ മുകേഷ് അംബാനി ഉള്‍പ്പെടെ ഇന്ത്യയില്‍ മാത്രം 137 ശതകോടീശ്വരന്‍മാരാണുള്ളത്. ബ്രിട്ടനിലെ അതി സമ്പന്നന്‍ ഇന്ത്യക്കാരനായ ഹിന്ദുജയാണ്. ഏറ്റവും കൂടുതല്‍ ശതകോടീശ്വരന്‍മാരുള്ളത് എല്ലാവര്‍ക്കും സമത്വം വാഗ്ദാനം ചെയ്യുന്ന കമ്മ്യൂണിസ്റ്റ് ചൈനയിലാണെന്ന വിരോധാഭാസവും ഈ പട്ടിക വെളിപ്പെടുത്തുന്നു.

ലോകത്തിലെ 2816 ശതകോടീശ്വരന്‍മാരുടെയും മൊത്തം സമ്പത്ത് 11.2 ട്രില്യണ്‍ ഡോളറാണ്. അമേരിക്കയും ചൈനയും ഒഴിച്ചുള്ള ലോകത്തിലെ ഏത് രാജ്യത്തിന്റെയും ജിഡിപിയേക്കാള്‍ വലിയ തുകയാണിത്.  ഇപ്രാവശ്യത്തെ ശതകോടീശ്വരന്‍മാരുടെ ലിസ്റ്റില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 346 പേര്‍ കൂടി അധികമായി സ്ഥാനം പിടിച്ചിട്ടുണ്ട്. ജെഫ് ബെസോസില്‍ നിന്നും കഴിഞ്ഞ വര്‍ഷം വിവാഹമോചനം നേടിയ ഭാര്യ മാക് കെന്‍സി ബെസോസും ഇപ്രാവശ്യത്തെ പട്ടികയിലുണ്ട്. ഈ വര്‍ഷത്തെ ലിസ്റ്റില്‍ മൊത്തം 479 ബില്യണയര്‍മാരാണുളളത്. കഴിഞ്ഞ പ്രാവശ്യത്തെ ലിസ്റ്റിലുള്ള 130 പേര്‍ പുറത്താവുകയും 16 പേര്‍ മരിച്ച് പോവുകയും ചെയ്തിരിക്കുന്നു.

സമ്പത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തുളളത് എല്‍വിഎംഎച്ച് എന്ന ലക്ഷ്വറി ഗുഡ്സ് ബ്രാന്‍ഡിന്റെ ഉടമ ബെര്‍ണാഡ് ആര്‍നൗള്‍ട്ടാണ്. 83.1 ബില്യണ്‍ പൗണ്ടാണ് ഇദ്ദേഹത്തിന്റെ ആസ്തി. മൂന്നാം സ്ഥാനത്തുള്ള മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്സിന്റെ ആസ്തി 82.3 ബില്യണ്‍ പൗണ്ടാണ്. നാലാം സ്ഥാനത്ത് 79.2 ബില്യണ്‍ പൗണ്ടുള്ള വാരെന്‍ ബഫെറ്റാണ്. ഇന്‍വെസ്റ്റ്മെന്റ് സ്ഥാപനമായ ബെര്‍ക്ക്ഷെയര്‍ ഹാത്ത്വേയിലൂടെയാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. 84 ബില്യണ്‍ ഡോളറിന്റെ സമ്പത്തുള്ള ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് അഞ്ചാം സ്ഥാനത്താണ്.  

യഥാക്രമം 68 ബില്യണ്‍ ഡോളര്‍, 67 ബില്യണ്‍ ഡോളര്‍ എന്നിങ്ങനെ ആസ്തിയുള്ള ഗൂഗിള്‍ സ്ഥാപകരായ സെര്‍ജി ബ്രിന്‍, ലാറി പേജ്, 67 ബില്യണ്‍ ഡോളര്‍ ആസ്തിയുളള മൈക്രോസോഫ്റ്റിന്റെ സ്റ്റീവ് ബാല്‍മെര്‍ തുടങ്ങിയവര്‍ ശതകോടീശ്വരന്‍മാരുടെ ആദ്യത്തെ പത്ത് സ്ഥാനങ്ങളില്‍ ഉള്‍പ്പെടുന്നു. 799 ബില്യണയര്‍മാരുള്ള ചൈനയാണ് ഇക്കാര്യത്തില്‍ ഈ വര്‍ഷം മുമ്പിലെത്തിയിരിക്കുന്നത്. 626 ബില്യണയര്‍മാരുള്ള യുഎസിനെയാണ് ചൈന ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനത്തേക്ക് തള്ളിയിരിക്കുന്നത്. ചൈന, ഹോംഗ്കോംഗ്, തായ് വാന്‍ എന്നിവിടങ്ങളില്‍ നിന്നും ഇപ്രാവശ്യം 182 പുതിയ ബില്യണയര്‍മാര്‍ ഉയര്‍ന്ന് വന്നിട്ടുണ്ട്.

മയക്കുമരുന്ന് കടത്ത്, ഓണ്‍ലൈന്‍ എന്റര്‍ടെയിന്‍മെന്റ്, എന്നിവയില്‍ നിന്നാണിവര്‍ കോടികളുണ്ടാക്കിയിരിക്കുന്നത്. യുഎസില്‍ നിന്നും 59 പുതിയ ബില്യണയര്‍മാര്‍ ഉയര്‍ന്ന് വന്ന് ലിസ്റ്റില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. ലോകത്തിലെ മൊത്തം ബില്യണയര്‍മാരില്‍ പകുതിയിലേറെ പേരും ചൈനക്കാരും യുഎസുകാരുമാണ്. ഇക്കാര്യത്തില്‍ അടുത്ത സ്ഥാനത്തുള്ള ഇന്ത്യയാണ്. തുടര്‍ന്ന് ജര്‍മനി, യുകെ എന്നിവയാണ്. ഇവിടങ്ങളിലെല്ലാം 100ല്‍ അധികം വീതം ബില്യണയര്‍മാരാണ് ലിസ്റ്റില്‍ സ്ഥാനം പിടിച്ചത്. ഏറ്റവും സമ്പത്തുള്ള പത്ത് ബില്യണയര്‍മാരില്‍ ഏഴ് പേരും അമേരിക്കക്കാരാണ്. ചൈനയിലെ ഏറ്റവും സമ്പന്നനും 45 ബില്യണ്‍ ഡോളറിന്റെ ആസ്തിയുള്ളയാളുമായ ജാക്ക് മാ ലിസ്റ്റില്‍ 21ാം സ്ഥാനത്താണുള്ളത്.

ശതകോടീശ്വര ലിസ്റ്റില്‍ തിളങ്ങുന്ന ഇന്ത്യക്കാര്‍
ലിസ്റ്റിലെ ആദ്യത്തെ പത്തില്‍ സ്ഥാനം പിടിച്ചിരിക്കുന്ന ഏക ഇന്ത്യക്കാരന്‍ മുകേഷ് അംബാനിയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനായ അദ്ദേഹത്തിന് 67 ബില്യണ്‍ ഡോളറാണ് ആസ്തി. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടെ ഓരോ മണിക്കൂറിലും ഏഴ് കോടി രൂപം വീതം തന്റെ സമ്പത്തിലേക്ക് കൂട്ടിച്ചേര്‍ക്കാന്‍ റിലയന്‍സ് ഇന്റസ്ട്രീസിന്റെ ചെയര്‍മാനായ അംബാനിക്ക് സാധിച്ചുവെന്ന് ഈ ലിസ്റ്റ് എടുത്തു കാട്ടുന്നു. പുതിയ ലിസ്റ്റില്‍ 33 പേര്‍ പുതിതയായി കൂട്ടിച്ചേര്‍ക്കപ്പെട്ടപ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ ലിസ്റ്റിലുണ്ടായിരുന്ന 10 ഇന്ത്യക്കാര്‍ പുറത്തായിട്ടുമുണ്ട്.

ഗൗതം അദാനി, ഉദയ് കൊഡാക്ക് എന്നിവര്‍ ഇപ്രാവശ്യത്തെ ലിസ്റ്റില്‍ ആദ്യത്തെ 100 സ്ഥാനങ്ങളിലെത്തിയിരിക്കുന്നു. 1,20,700 കോടിയുടെ ആസ്തിയുമായി ഗൗതം അദാനി ലിസ്റ്റില്‍ 68ാം സ്ഥാനത്താണുള്ളത്. കൊഡാക് മഹീന്ദ്രയുടെ ഉദയ് 1.04,300 കോടിയുടെ ആസ്തിയുമായി ലിസ്റ്റില്‍ 91ാം സ്ഥാനത്താണുളളത്. ലോകത്തിലെ ഏറ്റവും ധനികനായ സെല്‍ഫ് മെയ്ഡ് ബാങ്കര്‍ എന്ന പദവിയും ഉദയ്ക്ക് ലഭിച്ചിരിക്കുന്നു. ഇന്ത്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ ബില്യണയര്‍മാരുള്ളത് മുംബൈയില്‍ നിന്നാണ്.

ലിസ്റ്റിലെ ഇന്ത്യക്കാരില്‍ 50 പേരും മുംബൈയ്ക്കാരാണ്. യഥാക്രമം 30ഉം 17ഉം ബില്യണയര്‍മാരുള്ള ന്യൂ ദല്‍ഹിയും ബാംഗളുരുവുമാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളിലുളളത്. 24 വയസുള്ള റിതേഷ് അഗര്‍വാളാണ് ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ ബില്യണയര്‍.ഇന്ത്യക്കാരനായ സമ്പ്രദ സിംഗ് 1.0 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായി ലിസ്റ്റിലുണ്ട്. അല്‍കെ ലബോറട്ടറീസിലൂടെയാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ശിവ് നാടാര്‍ ആന്‍ഡ് ഫാമിലി,തുടങ്ങിയ ഇന്ത്യക്കാരും ലിസ്റ്റില്‍ സ്ഥാനം പിടിച്ചിരിക്കുന്നു.

27 ബില്യണ്‍ ഡോളറിന്റെ ആസ്തിയുളള എസ്പി ഹിന്ദുജ ആന്‍ഡ് ഫാമിലിയാണ് അംബാനി കഴിഞ്ഞാല്‍ ഏറ്റവും സമ്പത്തുള്ളത്. യുകെയിലെ ഏറ്റവും വലിയ സമ്പത്തുള്ളതും ഈ കുടുംബത്തിനാണ്. മൂന്നാം സ്ഥാനത്തുള്ള ഇന്ത്യന്‍ സമ്പന്നന്‍ 17 ബില്യണ്‍ ഡോളര്‍ ആസ്തിയുളള ഗൗതം അദാനിയാണ്. നാലാം സ്ഥാനത്താണ് എച്ച് സിഎല്ലിന്റെ ശിവ് നാടാര്‍ ആന്‍ഡ് ഫാമിലി. 17 ബില്യണ്‍ ഡോളറാണിവരുടെ ആസ്തി. 15 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ലക്ഷ്മി മിത്തലാണ് അഞ്ചാം സ്ഥാനത്ത്. ബ്രിട്ടനില്‍ നാലാം സ്ഥാനത്തുള്ളതും മിത്തലാണ്. 15 ബില്യണ്‍ ഡോളറുള്ള ഉദയ് കൊഡാക്ക് ആറാം സ്ഥാനത്തും 14 ബില്യണ്‍ ഡോളറുള്ള അസിംപ്രേംജി ഏഴാം സ്ഥാനത്തുമുള്ള ഇന്ത്യന്‍ സമ്പന്നരാണ്. 12 ബില്യണ്‍ ഡോളറുള്ള സൈപ്രസ് പൂനവാല എട്ടാം സ്ഥാനത്തും 11 ബില്യണ്‍ ഡോളറുള്ള സൈപ്രസ് പല്ലോന്‍ജി മിസ്ട്രി ഒമ്പതാം സ്ഥാനത്തും നിലകൊള്ളുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category