1 GBP = 93.00 INR                       

BREAKING NEWS

മെഡിക്കല്‍ മാസ്‌ക് വച്ചാല്‍ കൊറോണ വൈറസ് പകരുകയില്ലേ? ഇതുവരെ തെളിയിക്കപ്പെടാത്ത കാര്യത്തിന് വേണ്ടി ആളുകളുടെ നെട്ടോട്ടം; മാസ്‌കിന്റെ വില കുതിച്ചുയര്‍ന്നത് 800 ശതമാനം വരെ; കൊറോണ ഭീതിയില്‍ ലോകത്തേറ്റവും വിലകൂടിയ ഉല്‍പന്നങ്ങളില്‍ ഒന്നായി മാറി മെഡിക്കല്‍ മാസ്‌ക് മാറുമ്പോള്‍

Britishmalayali
kz´wteJI³

ലോകമെമ്പാടും കൊറോണ മരണം വിതച്ച് കൊണ്ട് മുന്നേറുമ്പോള്‍ പ്രാണഭയത്താല്‍ മെഡിക്കല്‍ മാസ്‌കുകള്‍ വാങ്ങി ധരിക്കുന്നവരുടെ എണ്ണം നിമിഷം പ്രതി വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. ഇതിനുളള ഡിമാന്റേറിയിരിക്കുന്നതിനാല്‍ 800 ശതമാനം വില കൂട്ടിയാണ് ഇത് നിരവധി ഇടങ്ങളില്‍ വിറ്റ് കൊണ്ടിരിക്കുന്നത്. കൊറോണ ഭീതിയില്‍ ലോകത്ത് ഏറ്റവും വില കൂടിയ ഉല്‍പന്നങ്ങളില്‍ ഒന്നായി ഈ മാസ്‌ക് മാറിയിരിക്കുകയാണ്.എന്നാല്‍ മെഡിക്കല്‍ മാസ്‌ക് വച്ചാല്‍ കൊറോണ പകരുകയില്ലെന്ന് ഇതുവരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടുണ്ട്. തെളിയിക്കപ്പെടാത്ത ഒരു കാര്യത്തിന് വേണ്ടിയാണ് ആളുകള്‍ ഇത്തരത്തില്‍ നെട്ടോട്ടമോടുന്നതെന്ന അഭിപ്രായവും ശക്തമാണ്.

ബ്രിട്ടനില്‍ ഇത്തരം മാസ്‌കുകള്‍ നിലവില്‍ ഓണ്‍ലൈനില്‍ വില്‍ക്കുന്നത് പായ്ക്കിന് 120 പൗണ്ട് വാങ്ങിയാണ്. ഇത്തരം മാസ്‌കുകള്‍ ഉപകാരപ്രദമാണോ അല്ലയോ എന്ന കാര്യത്തില്‍ ആരോഗ്യ വിദഗ്ധര്‍ക്കിടയില്‍ കടുത്ത അഭിപ്രായ വ്യത്യാസമാണുള്ളത്. നിലവില്‍ ലോകമെമ്പാടും 81,000ത്തില്‍ അധികം പേര്‍ക്ക് കൊറോണ ബാധിക്കുകയും 2800 പേര്‍ മരിക്കുകയും ചെയ്തിരിക്കുന്നതിനാല്‍ ഇത്തരം മാസ്‌കുകള്‍ വാങ്ങി ജീവന്‍ രക്ഷിക്കാന്‍ തത്രപ്പെടുന്നവര്‍ പെരുകുന്ന അവസ്ഥയിലാണ് ബ്രിട്ടനിലും മറ്റ് നിരവധി രാജ്യങ്ങളിലും മെഡിക്കല്‍ മാസ്‌കുകള്‍ക്ക് വില കുത്തനെ കൂടിയിരിക്കുന്നത്.

ഇറ്റലിയടക്കമുള്ള വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ കൊറോണ സംഹാരതാണ്ഡവം നടത്തുകയും ബ്രിട്ടനില്‍ 15 പേര്‍ക്ക് കൊറോണ ബാധിക്കുകയും ചെയ്തിരിക്കുന്നതിനാല്‍ ഇവിടെ ഫേസ് മാസ്‌കിന് വന്‍ ഡിമാന്റാണ്. ചോദിക്കുന്ന വില കൊടുത്തിട്ടും ഇവ ലഭിക്കാത്ത അവസ്ഥയാണ് ലോകമെമ്പാടും ഇപ്പോഴുള്ളത്. വായയും മൂക്കും മൂടി വയ്ക്കുന്ന മാസ്‌കാണിത്. ഇത്തരം മാസ്‌ക് ധരിക്കുന്നത് കൊണ്ട് വൈറസിനെ പ്രതിരോധിക്കാനാവില്ലെന്നാണ് ഒരു മെഡിക്കല്‍ എക്സ്പര്‍ട്ട് വെളിപ്പെടുത്തുന്നത്. മാസ്‌കുകള്‍ കൊണ്ട് വളരെ കുറഞ്ഞ പ്രയോജനം മാത്രമേയുള്ളൂവെന്നാണ് പബ്ലിക്ക് ഹെല്‍ത്ത് ഇംഗ്ലണ്ടും പറയുന്നത്.

എന്നാല്‍ യാതൊരു സുരക്ഷയും ഇല്ലാത്തതിലും ഭേദം ഇത്തരം മാസ്‌കുകളാണെന്നാണ് ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി എക്സിക്യൂട്ടീവ്  അടുത്തിടെ നടത്തിയ ഗവേഷണത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്. ഇത്തരം മാസ്‌കുകള്‍ ധരിച്ചത് കൊണ്ട് മാത്രം കാര്യമില്ലെന്നും മറിച്ച് അവ വേണ്ട വിധത്തില്‍ ധരിക്കണമെന്നുമാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അതായത് വായയും മൂക്കും ബാഹ്യലോകവുമായി സമ്പര്‍ക്കമില്ലാത്ത വിധത്തില്‍ ഇത് ധരിക്കേണ്ടതാണ്. നിലവില്‍ വിപണിയില്‍ വിവിധ തരം ഫേസ് മാസ്‌കുകള്‍ ലഭ്യമാണ്. എന്നാല്‍ സ്‌ക്ര്യൂഫിക്സില്‍ നിന്നുള്ള 22.99 പൗണ്ടിന്റെ മാസ്‌ക് റെസ്പിറേറ്റര്‍ വിത്ത് ഫില്‍റ്റേര്‍സ് പോലുള്ളവ ഫലപ്രദമാണെന്ന് വിദഗ്ധര്‍ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category