1 GBP = 93.00 INR                       

BREAKING NEWS

ക്വാഡന്‍ ബെയില്‍സ് ഡിസ്നി ലാന്‍ഡിലേക്ക് പോകുന്നില്ല; ആ മൂന്ന് കോടി രൂപ സന്നദ്ധ പ്രവര്‍ത്തനത്തിന് നല്‍കുമെന്ന് ക്വാഡന്റെ അമ്മ

Britishmalayali
kz´wteJI³

ലോകം ഒരു പോലെ നെഞ്ചിലേറ്റിയ കുരുന്നണ് ഓസ്ട്രേലിയയിലെ ക്വാഡന്‍ ബെയില്‍സ്. 'എന്നെ ഒന്നു കൊന്നു തരൂ' എന്നുള്ള ആ ഒമ്പതു വയസ്സുകാരന്റെ ആ കരച്ചില്‍ അത്ര പെട്ടന്നൊ്ന്നും മറക്കാന്‍ ആര്‍ക്കും കഴിയുകയുമില്ല. ഉയരക്കുറവിന്റെ പേരില്‍ സഹപാഠികളുടെ പരിഹാസം കേട്ടുമടുത്ത് ക്വാഡന്റെ കണ്ണീരു പടര്‍ന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയും പിന്നാലെ അവന് പിന്തുണയുമായി ആയിരക്കണക്കിന് ആളുകള്‍ രംഗത്തെത്തുകയുമായിരുന്നു.

ക്വാഡനെ സാമ്പത്തികമായി പിന്തുണയ്ക്കാനും നിരവധിപേര്‍ മുന്നോട്ടുവന്നിരുന്നു. യു.എസ്. കൊമേഡിയന്‍ ബ്രാഡ് വില്യംസാണ് 'ഗോ ഫണ്ട് മി' എന്ന പേജിലൂടെ ക്വാഡനു വേണ്ടി ധനസമാഹരണം ആരംഭിച്ചത്. ക്വാഡന്റെ വീഡിയോ കണ്ടതിനു പിന്നാലെയായിരുന്നു ഇത്. ക്വാഡനെയും അമ്മ യരാക്കയെയും ഡിസ്‌നിലാന്‍ഡിലേക്ക് അയക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ധനസമാഹാരണം. എന്നാല്‍, തനിക്കു ലഭിച്ച കോടിക്കണക്കിന് രൂപയുടെ സാമ്പത്തികസഹായം സന്നദ്ധപ്രവര്‍ത്തനത്തിന് സംഭാവന ചെയ്യാനൊരുങ്ങുകയാണ് ക്വാഡനും അമ്മയും.

ബ്രാഡ് വില്യംസ് തുടങ്ങിവെച്ച സഹായ നിധിയിലേക്ക് 475,000 യു.എസ്. ഡോളര്‍ അതായത് ഏകദേശം മൂന്നുകോടി നാല്‍പ്പതു ലക്ഷത്തോളം രൂപ വന്നുചേരുകയും ചെയ്തു. എന്നാല്‍, ക്വാഡനും അമ്മയും ഡിസ്‌നിലാന്‍ഡിലേക്ക് പോകുന്നില്ലെന്നും പകരം ആ തുക സന്നദ്ധ പ്രവര്‍ത്തനത്തിന് ഉപയോഗിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും ക്വാഡന്റെ ആന്റി ഓസ്‌ട്രേലിയയിലെ എന്‍.ഐ.ടി.വി. ന്യൂസിനോടു പ്രതികരിച്ചു.

ഞങ്ങള്‍ക്ക് ഡിസ്‌നി ലാന്‍ഡില്‍ പോകണമെന്ന് ആഗ്രഹമുണ്ട്. എന്നാല്‍ അതിനേക്കാള്‍ നല്ലത്, ബുള്ളിയിങ് വിധേയരായവരുടെ സമൂഹത്തിന് ഈ പണം കൊണ്ട് ഗുണമുണ്ടാകുന്നതാണ് നല്ലതെന്നാണ് ക്വാഡന്റെ അമ്മ യരാക്കയുടെ പ്രതികരണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category