1 GBP = 93.00 INR                       

BREAKING NEWS

പ്രണയം നടിച്ചു ചൂഷണം; കാമുകിയെ കാണാന്‍ രാത്രി വീട്ടിലുമെത്തി; കാമുകന് മറ്റൊരു പെണ്‍കുട്ടിയുമായി അടുപ്പമുണ്ടെന്നും വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നതും ശരണ്യ അറിഞ്ഞത് കുഞ്ഞിനെ കൊലപ്പെടുത്തുന്നതിന്റെ തലേദിവസം തര്‍ക്കമായി; സ്വീകരിക്കാന്‍ കുഞ്ഞാണു തടസ്സമെന്നും ഇല്ലായിരുന്നെങ്കില്‍ വിവാഹം കഴിക്കുമായിരുന്നു എന്നും പറഞ്ഞത് കാമുകിക്ക് സ്വന്തം കുഞ്ഞിന്റെ കൊലയ്ക്കുള്ള പ്രേരണയായി; തെളിവായി ചാറ്റും; തയ്യിലിലെ ക്രൂരതയില്‍ നിധിന്‍ കുടുങ്ങുമ്പോള്‍

Britishmalayali
kz´wteJI³

കണ്ണൂര്‍: തയ്യില്‍ കടപ്പുറത്ത് ഒന്നരവയസുള്ള കുഞ്ഞിനെ കടലില്‍ എറിഞ്ഞ കൊന്ന കേസില്‍ നിധിനെ കുടുക്കിയത് വിശദമായ പൊലീസ് അന്വേഷണം. ശരണ്യയെ ഇയാള്‍ ശാരീരികമായും, സാമ്പത്തികമായും ചൂഷണം ചെയ്തിരുന്നതായി പൊലീസ് പറയുന്നു. സാഹചര്യ തെളിവുകള്‍ക്കൊപ്പം ഇരുവരും തമ്മില്‍ നടത്തിയ വാട്സാപ്പ്, ഫേസ്ബുക്ക് ചാറ്റുകളില്‍ നിന്നും നിര്‍ണായക തെളിവുകള്‍ അന്വേഷണത്തിന് ലഭിച്ചു. കുട്ടിയില്ലായിരുന്നെങ്കില്‍ വിവാഹം കഴിച്ചെനെ എന്നതടക്കമുള്ള കാര്യങ്ങള്‍ ചാറ്റിംഗില്‍ നിന്നും ലഭിച്ചെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തിലാണ് പ്രേരണാ കുറ്റം ചുമത്തുന്നത്.

തയ്യിലില്‍ വിയ്യാനെ കൊന്നത് അമ്മ ശരണ്യയായിരുന്നു. കൊലപാതകത്തിന് ശേഷം ഭര്‍ത്താവിനെ പ്രതിയാക്കാന്‍ ശരണ്യ നടത്തിയ നാടകം പൊളിച്ചായിരുന്നു അറസ്റ്റ്. ഇതിനിടെയാണ് വലിയന്നൂര്‍ സ്വദേശി നിധിനിലേക്ക് അന്വേഷണം എത്തിയത്. കേസില്‍ രണ്ടാം പ്രതിയാണ് നിധിന്‍. കുഞ്ഞിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ കാമുകന്റെ പങ്കാളിത്തവുമുണ്ടാകുമെന്ന് ഭര്‍ത്താവ് പ്രണവും മൊഴിനല്‍കിയിരുന്നു. ശരണ്യയുടെ സ്വര്‍ണാഭരണങ്ങള്‍ നിധിന്‍ കൈവശപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.പ്രേരണയ്ക്കൊപ്പം ഗുഡാലോചനക്കുറ്റവും പ്രതിക്കുമേല്‍ ചുമത്തിയിട്ടുണ്ട്. കുട്ടി മരിക്കുന്നതിന് തലേ ദിവസം രാത്രി ഒരു മണിക്ക് ശരണ്യയെ കാണാന്‍ വീട്ടില്‍ പോയിരുന്നുവെന്ന് നിതിന്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ശരണ്യയെക്കൊണ്ട് ബാങ്കില്‍ നിന്നും ലോണ്‍ എടുത്ത് ആ പണം കൊണ്ട് കടക്കാനും ഇയാള്‍ ശ്രമിച്ചതായി പൊലീസ് പറയുന്നു. ബാങ്ക് ലോണിന് ശ്രമിച്ചതിന്റെ രേഖകള്‍ കാമുകന്റെ വീട്ടില്‍ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

മൂന്നുദിവസം തുടര്‍ച്ചയായി ചോദ്യം ചെയ്ത ശേഷമാണ് നിധിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പൊലീസ് കസ്റ്റഡിയിലുള്ള ശരണ്യ കാമുകനെതിരെ മൊഴി നല്‍കി. സാഹചര്യതെളിവുകള്‍ക്കൊപ്പം ഇരുവരും തമ്മില്‍ നടത്തിയ വാട്സാപ്പ്, ഫേസ്ബുക്ക് ചാറ്റുകളില്‍ നിന്നും നിര്‍ണായക തെളിവുകള്‍ അന്വേഷണത്തിന് ലഭിച്ചു. കുഞ്ഞിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ കാമുകന്റെ പങ്കാളിത്തവുമുണ്ടാകുമെന്ന് ഭര്‍ത്താവ് പ്രണവും മൊഴിനല്‍കിയിരുന്നു. ശരണ്യയുടെ സ്വര്‍ണാഭരണങ്ങള്‍ നിധിന്‍ കൈവശപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. ഒരു വയസുകാരന്‍ വിയാനെ കടല്‍ ഭിത്തിയിലെ പാറക്കൂട്ടത്തില്‍ എറിഞ്ഞാണ് അമ്മ കൊലപ്പെടുത്തിയത്.

കൊലപാതകത്തില്‍ പങ്കില്ലെന്ന വിശ്വാസത്തില്‍ ആദ്യഘട്ടത്തില്‍ പൊലീസ് ചോദ്യം ചെയ്തു വിട്ടയച്ച നിധിന്‍ കുടുങ്ങാന്‍ കാരണം നാട്ടുകാരനായ യുവാവ് അപ്രതീക്ഷിതമായി കണ്ട നിധിന്റെ ഫോട്ടോയായിരുന്നു. വിയാന്റെ സംസ്‌കാരം നടത്തിയതിനു തൊട്ടടുത്ത ദിവസം ശരണ്യയുമായി പൊലീസ് തയ്യില്‍ കടപ്പുറത്തെ വീട്ടില്‍ തെളിവെടുപ്പിന് എത്തിയിരുന്നു. പൊലീസ് നടത്തിയ തിരച്ചിലില്‍ ശരണ്യയുടെ ബാഗില്‍ നിന്നു നിധിനു വേണ്ടിയുള്ള ബാങ്ക് വായ്പയക്കായി തയാറാക്കിയ അപേക്ഷ, നികുതി അടച്ച രസീത്, നിധിന്റെ പാസ്പോര്‍ട്ടിന്റെ പകര്‍പ്പ്, ഇയാളുടെ 2 ഫോട്ടോകള്‍ എന്നിവ ലഭിച്ചിരുന്നു. പൊലീസ് ഇവ പരിശോധിക്കുന്നതിനിടെയാണു നാട്ടുകാരനായ യുവാവ് അപ്രതീക്ഷിതമായി നിധിന്റെ ഫോട്ടോ കണ്ടത്.

ഫോട്ടോയില്‍ കണ്ടയാളെ തലേന്ന് ശരണ്യയുടെ വീടിനു പിറകിലെ വഴിയില്‍ കണ്ടതായി ഈ യുവാവ് നാട്ടുകാരോടു വെളിപ്പെടുത്തി. പുലര്‍ച്ചെ 1.30നു ശരണ്യയുടെ വീടിനു പിറകിലെ വഴിയില്‍ ബൈക്കില്‍ ഇയാള്‍ ഇരിക്കുന്നതു കണ്ടെന്നായിരുന്നു മൊഴി. പിന്നീട് സിസിടിവി ദൃശ്യങ്ങളിലൂടെ പൊലീസ് ഇതു സ്ഥിരീകരിച്ചു.ഇതിനു ശേഷം നിധിനെ ചോദ്യം ചെയ്യാന്‍ പൊലീസ് വിളിപ്പിച്ചെങ്കിലും ആദ്യം ഹാജരായില്ല. തുടര്‍ന്നു വീണ്ടും നോട്ടിസ് നല്‍കി.സംഭവത്തില്‍ പങ്കില്ലെന്ന രീതിയില്‍ നിധിന്‍ ഉറച്ചു നിന്നതിനെ തുടര്‍ന്നു രണ്ടു ദിവസം ചോദ്യം ചെയ്തു വിട്ടയച്ചു. പിന്നീട് ശരണ്യയെയും നിധിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തതോടെ സിസിടിവി ദൃശ്യങ്ങളും പണമിടപാട് രേഖകളും മൊബൈല്‍ ചാറ്റ് വിവരങ്ങളും പൊലീസ് തെളിവായി കിട്ടി.

സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നത് ഇങ്ങനെ: ശരണ്യയെ പ്രണയം നടിച്ചു നിധിന്‍ ചൂഷണം ചെയ്തു. ഒന്നര വര്‍ഷത്തെ പരിചയത്തിനിടെ ശരണ്യയുടെ ആഭരണങ്ങള്‍ കൈക്കലാക്കി. ബാങ്കില്‍ നിന്നു വായ്പ എടുക്കാനായി നിരന്തരം ഭീഷണിപ്പെടുത്തുകയും നിര്‍ബന്ധിക്കുകയും ചെയ്തു. ശരണ്യയെ കാണാനായി പലപ്പോഴും രാത്രി തയ്യില്‍ കടപ്പുറത്തെ വീട്ടിലും എത്തി. ഇതിനിടെ നിധിനു മറ്റൊരു പെണ്‍കുട്ടിയുമായി അടുപ്പമുണ്ടെന്നും വിവാഹം കഴിക്കാനായി ഉദ്ദേശിക്കുന്നതായും ശരണ്യ അറിഞ്ഞു. കുഞ്ഞിനെ കൊലപ്പെടുത്തുന്നതിന്റെ തലേദിവസം ഇതേച്ചൊല്ലി തര്‍ക്കമുണ്ടായി. ശരണ്യയെ സ്വീകരിക്കാന്‍ കുഞ്ഞാണു തടസ്സമെന്നും കുഞ്ഞ് ഇല്ലായിരുന്നെങ്കില്‍ ശരണ്യയെ വിവാഹം കഴിക്കുമായിരുന്നു എന്നും നിധിന്‍ പറഞ്ഞു. ഇതാണു കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശരണ്യയെ പ്രേരിപ്പിച്ചതെന്നു പൊലീസ് വ്യക്തമാക്കി.

കാമുകനൊപ്പം ജീവിക്കാന്‍ ശരണ്യ തനിയെ നടത്തിയ കൊലപാതകമെന്നായിരുന്നു പൊലീസിന്റെ ആദ്യ നിഗമനം. എന്നാല്‍ സംഭവത്തിന്റെ തലേദിവസം രാത്രി നിധിനെ പ്രദേശത്തു കണ്ടതായി നാട്ടുകാരില്‍ ഒരാള്‍ പൊലീസിനു മൊഴി നല്‍കിയതാണു വഴിത്തിരിവായത്. കൊലപാതകം, ഗൂഢാലോചന, പ്രേരണ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് അറസ്റ്റ്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category