1 GBP = 93.00 INR                       

BREAKING NEWS

പൊലീസ് വെടിയുണ്ട കാണാതായ സംഭവത്തില്‍ അരയും തലയും മുറുക്കി തച്ചങ്കരി; അന്വേഷണം ഡി.വൈ.എസ്പി, സിഐ റാങ്കിലുള്ള ഉന്നത ഉദ്യോഗസ്ഥരിലേക്കും; തോക്കുകളുടെ കണക്കെടുത്ത മാതൃകയില്‍ വെടിയുണ്ടകള്‍ എണ്ണിത്തിട്ടപ്പെടുത്തി നഷ്ടം നിശ്ചയിക്കാന്‍ ക്രൈംബ്രാഞ്ച് മുന്നോട്ട്; അന്വേഷണം അറസ്റ്റിലായ എസ്ഐയില്‍ മാത്രം ഒതുങ്ങില്ലെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍; എസ്എപി ക്യാംപില്‍ 1996 മുതല്‍ 2018 ജോലി ചെയ്ത ഉയര്‍ന്ന ഉദ്യോഗസ്ഥരെ അടക്കം ചോദ്യം ചെയ്യും

Britishmalayali
kz´wteJI³

തിരുവനന്തപുരം: പൊലീസ് വെടിയുണ്ട കാണാതായ സംഭവത്തില്‍ അന്വേഷണം ഉന്നത ഉദ്യോഗസ്ഥരില്ലേക്കും. സിഐ, ഡി.വൈ.എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞഞ്ച് നീക്കം.ഇവരെ വിശദമായി ചോദ്യം ചെയ്യും. വൈകാതെ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണു സൂചന. വെടിയുണ്ടകള്‍ കാണാതായിട്ടില്ലെന്ന് ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയതിനു പിന്നാലെയാണു വ്യാജ വെടിയുണ്ട നിര്‍മ്മിച്ചു വച്ച കേസില്‍ എസ്.എ.പിയിലെ മുന്‍ എസ്ഐ റെജി ബാലചന്ദ്രന്‍ അറസ്റ്റിലായത്. ഇതു സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

തോക്കുകളുടെ കണക്കെടുത്ത മാതൃകയില്‍ വെടിയുണ്ടകള്‍ എണ്ണിത്തിട്ടപ്പെടുത്തി നഷ്ടം നിശ്ചയിക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചു. ബറ്റാലിയിനുകളില്‍ നിന്ന് 12,061 വെടിയുണ്ടകള്‍ നഷ്ടമായെന്നു സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. അത്രയും ഇല്ലെന്നാണു പൊലീസിന്റെ കണക്ക്. ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ ടച്ചങ്കരിയുടെ ചുമതലയില്‍ ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘനമാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്. എസ്.എ.പി ക്യാമ്പില്‍ നേരിട്ടെത്തി ക്രൈംബ്രാഞ്ച് ഡയറക്ടര്‍ തച്ചങ്കരി ഉള്‍പ്പെടുന്ന സംഘം പരിശോധന നടത്തിയിരുന്നു.

പേരൂര്‍ക്കട എസ്എപി ക്യാംപില്‍ 1996 മുതല്‍ 2018 വരെ ജോലി നോക്കിയ ആംഡ് പൊലീസ് ഇന്‍സ്പെക്ടര്‍മാര്‍, അസിസ്റ്റന്റ് കമന്‍ഡാന്റുമാര്‍, ഡപ്യൂട്ടി കമന്‍ഡാന്റുമാര്‍, എസ്പി റാങ്കിലുള്ള കമന്‍ഡാന്റുമാര്‍ എന്നിവരെയെല്ലാം ചോദ്യം ചെയ്യും. വീഴ്ച വരുത്തിയവരെല്ലാം കുടുങ്ങുമെന്നു ക്രൈംബ്രാഞ്ച് ഉന്നതര്‍ അറിയിച്ചു. വെടിയുണ്ടകള്‍ നഷ്ടമായത് 22 വര്‍ഷം കൊണ്ടായതിനാല്‍ ഒന്നോ രണ്ടോ ഉദ്യോഗസ്ഥരില്‍ ഒതുങ്ങുന്നതാവില്ല തട്ടിപ്പെന്നാണു ക്രൈംബ്രാഞ്ച് വിലയിരുത്തല്‍. വെടിയുണ്ടകള്‍ നഷ്ടമായ കാര്യം വര്‍ഷങ്ങളോളം മറച്ചുവയ്ക്കാന്‍ ഒരു എസ്ഐ മാത്രം വിചാരിച്ചാല്‍ സാധിക്കില്ല.

വെടിയുണ്ട ഉരുക്കി നിര്‍മ്മിച്ച മുദ്ര ക്യാംപിലെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥനായ കമന്‍ഡാന്റിന്റെ മുറിയിലെ പോഡിയത്തിലാണു പിടിപ്പിച്ചിരുന്നത്. അതിനാല്‍ ഉന്നതര്‍ക്ക് ഇതിലെല്ലാം അറിവോ പങ്കോ ഉണ്ടെന്നു ക്രൈംബ്രാഞ്ച് കരുതുന്നു. മാത്രമല്ല നിലവില്‍ അസിസ്റ്റന്റ് കമന്‍ഡാന്റ് ആയ വി.ഒ.ഷാജിമോന്‍ ഇന്‍സ്പെക്ടറായിരുന്ന കാലയളവില്‍ 3624 വെടിയുണ്ടകള്‍ നഷ്ടമായെന്നും കണ്ടെത്തിയിട്ടുണ്ട്. അതിനാലാണ് എസ്എപി ക്യാംപിലുണ്ടായിരുന്ന 7 ആംഡ് പൊലീസ് ഇന്‍സ്പെക്ടര്‍മാരെയും അതതു കാലത്തെ അസിസ്റ്റന്റ് കമന്‍ഡാന്റുമാരെയും ചോദ്യം ചെയ്യുന്നത്.

കേസിലെ 11 പ്രതികളില്‍ ഒരാളായ റെജി ബാലചന്ദ്രനാണ് പിടിയിലായത്. അടൂര്‍ കെഎപി ക്യാമ്പിലെ ട്രെയിനര്‍ എസ്‌ഐയാണ് റെജി ബാലചന്ദ്രന്‍. 2014 കാലയളവില്‍ റെജി ബാലചന്ദ്രന്‍ എസ്എപിയിലെ ക്വാര്‍ട്ടര്‍ മാസ്റ്റര്‍ ആയിരുന്നു. 2014 മെയിലാണ് 350 ഡ്രില്‍ കാട്രിഡ്ജ് കാണുന്നില്ലെന്ന് റെജി മനസിലാക്കിയത്. രണ്ടുമാസത്തിന് ശേഷം ജൂലൈയില്‍ 350 വ്യാജ ഡ്രില്‍ കാട്രിഡ്ജ് നിര്‍മ്മിച്ച് ക്വാര്‍ട്ടര്‍ ഗാര്‍ഡില്‍ പകരം വച്ചത്. റെജി ബാലചന്ദ്രന്റെ ഈ കുറ്റത്തിന് കൂട്ടുനിന്നവര്‍ക്കും, മറ്റു വെടിയുണ്ടകളും കാലി കെയ്‌സുകളും, കാണാതായതിന് കൂട്ടുനിന്നവര്‍ക്കും എതിരെ ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണ്. ഇക്കാര്യത്തില്‍ മേലുദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കും. ഒപ്പം കാണാതായ വെടിയുണ്ടകള്‍ ഭീകരവാദികള്‍ക്കോ മാവോയിസ്റ്റുകള്‍ക്കോ കിട്ടിയിട്ടുണ്ടോയെന്നും വിശദമായി അന്വേഷിച്ചുവരികയാണെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍.ജെ.തച്ചങ്കരി അറിയിച്ചു.

സിഎജി റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്. ഈ മാസം എസ്എപിയുടെ സഭാഹാളില്‍ വച്ച് സിഎജിയുടെ റിപ്പോര്‍ട്ടില്‍ നഷ്ടപ്പെട്ടതായി പറയുന്ന 25 റൈഫിളുകള്‍ അടക്കം, എസ്എപിയുടെ പൊലീസ് ചീഫ് സ്റ്റോറില്‍ നിന്നും നല്‍കിയ 640 ഇന്‍സാസ് റൈഫിളുകളും ബോഡി നമ്പര്‍ വച്ച് തിട്ടപ്പെടുത്തി. മണിപ്പൂരിലേക്ക് ഐആര്‍ ബറ്റാലിയന്‍ ട്രെയിനിംഗിനായി കൊണ്ടുപോയ 13 റൈഫിളുകളും വീഡിയോ കോണ്‍ഫറന്‍സിലൂടെ ബോഡി നമ്പര്‍ നോക്കി നഷ്ടപ്പെട്ടിട്ടില്ലെന്ന് സ്ഥിരീകരിച്ചു.

ഡയറക്ടറും ഐജിയും അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് പരിശോധന നടന്നത്. സിഎജി റിപ്പോര്‍ട്ടില്‍ ആരോപിക്കുന്ന പോലെ റൈഫിളുകള്‍ ഒന്നും എസ്എപിയില്‍ നിന്ന് നഷ്ടപ്പെട്ടില്ലെന്ന് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ അറിയിച്ചിരുന്നു. ഏപ്രില്‍ 19 ന് അന്വേഷണ സംഘം എസ്എപിയില്‍ നടത്തിയ പരിശോധനയില്‍ കാലി കെയ്‌സുകള്‍ കൊണ്ടുണ്ടാക്കി എന്ന് സംശയിക്കുന്ന രണ്ടര കിലോ ഭാരമുള്ള എംബ്ലം കസ്റ്റഡിയിലെടുത്തു. അക്കൂട്ടത്തില്‍ തന്നെയാണ് സിഎജി റിപ്പോര്‍ട്ടില്‍ കാണാതായെന്ന് സൂചിപ്പിച്ച 350 ഡമ്മി ഡ്രില്‍ കാട്രിഡ്ജുകളും കസ്റ്റഡിയില്‍ എടുത്ത് കോടതിയില്‍ ഹാജരാക്കി. 22 സാക്ഷികളെ ചോദ്യം ചെയ്യുകയും രജിസ്റ്ററുകളും രേഖകളും പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് അറസ്റ്റുണ്ടായതെന്നും തച്ചങ്കരി അറിയിച്ചു.

വെടിയുണ്ടകള്‍ കാണാതായ കേസില്‍ രണ്ടുമാസത്തിനകം കുറ്റപത്രം സമര്‍പ്പിക്കുമെന്ന് തച്ചങ്കരി നേരത്തെ വ്യക്തമാക്കിയിരുന്നു. ഉന്നതര്‍ക്കെതിരെയും അന്വേഷണവും അറസ്റ്റും ഉണ്ടാകും. സത്യസന്ധമായും സുതാര്യമായും അന്വേഷണം പൂര്‍ത്തിയാക്കും. ക്രൈംബ്രാഞ്ചിനെ വിശ്വസിക്കണം. പ്രാധാന്യം തെളിവുകള്‍ക്കു മാത്രമെന്നും തച്ചങ്കരി വ്യക്തമാക്കി.സിഎജി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച ഇന്‍സാസ് റൈഫിളുകള്‍ മുഴുവന്‍ തിരുവനന്തപുരം എസ്എപി ക്യാംപില്‍ പ്രദര്‍ശിപ്പിച്ചാണ് നേരത്തെ ടാമിന്‍ തച്ചങ്കരി തോക്കുകള്‍ നഷ്ടമായില്ലെന്ന് വിശദീകരിച്ചത്. 660 റൈഫിളുകളില്‍ 647 എണ്ണമാണ് ക്യാംപില്‍ എത്തിച്ചത്. ശേഷിച്ച പതിമൂന്ന് തോക്കുകള്‍ മണിപ്പൂരിലെ എആര്‍ ബറ്റാലിയനിലുണ്ടെന്ന് എഡിജിപി പറഞ്ഞു. വിഡിയോ കോള്‍ വഴി ഈ തോക്കുകളുടെ നമ്പറും പരിശോധിച്ച് ഉറപ്പുവരുത്തി.

ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ തച്ചങ്കരിയുടെ നേതൃത്വത്തില്‍ ഐ.ജി.ശ്രീജിത്തിനാണ് അന്വേഷണ ചുമതല. അന്വേഷണ സംഘത്തില്‍ പതിനഞ്ചോളം പേരെ ഉള്‍പ്പെടുത്തിയാണ് സംഘം വിപുലീകരിച്ചിരിക്കുന്നത്. 96 മുതല്‍ 2018 വരെയുള്ള കാലയളവിലാണ് 12,000ത്തോളം വെടിയുണ്ടകള്‍ കാണാതായത്. ഇതുസംബന്ധിച്ച് ക്രമക്കേട് ഉണ്ടെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി വ്യക്തമാക്കിയിരുന്നു.

എന്നാല്‍ 22 വര്‍ഷത്തെ കാലയളവിനുള്ളില്‍ സംഭവിച്ച ക്രമക്കേട് പരിശോധിക്കുന്നതിന് മതിയായ ഉദ്യോഗസ്ഥര്‍ സംഘത്തില്‍ ഇല്ല. അതുകൊണ്ടാണ് കൂടുതല്‍ പേരെ സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. രണ്ടുമാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കുന്ന വിധത്തിലാണ് പുതിയ ഉദ്യോഗസ്ഥരെ കൂടി ചേര്‍ത്ത് അന്വേഷണ സംഘം വിപുലപ്പെടുത്തി ക്രൈംബ്രാഞ്ച് മേധാവി ഉത്തരവിറക്കിയത്. നേരത്തെ പേരൂര്‍ക്കട പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയെങ്കിലും അന്വേഷണം മന്ദഗതിയിലായിരുന്നു. പിന്നീട് സിഎജി റിപ്പോര്‍ട്ടിലെ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് തോക്കുകള്‍ കേന്ദ്രീകരിച്ചുള്ള പരിശോധന കാര്യക്ഷമമാക്കിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category