1 GBP = 93.00 INR                       

BREAKING NEWS

കൈപിടിച്ചു കുലുക്കി പറഞ്ഞത് കണ്‍ഗ്രാജുലേഷന്‍സ്; എല്ലാം വിചാരിച്ചത് പോലെ നടന്നില്ലേയെന്ന് പ്രോസിക്യൂട്ടറുടെ മറു ചോദ്യം; ചിരിച്ചു കൊണ്ട് മറുപടി നല്‍കിയത് അതേയെന്നും; പിന്നെ അഭിഭാഷകന്റെ കാറില്‍ അന്വേഷകന്റെ മടക്കയാത്ര; മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തല്‍ പൂര്‍ത്തിയായ ശേഷം സിഐ ബൈജു പൗലോസും അഡ്വക്കേറ്റ് എ സുരേഷനും പ്രകടിപ്പിച്ചത് ആത്മവിശ്വാസത്തിന്റെ ശരീര ഭാഷ്യം; കോടതിക്ക് മുന്നിലെ കൂടിക്കാഴ്ചയില്‍ നിറയുന്നത് പ്രതീക്ഷകള്‍; ദിലീപിന്റെ മുഖം വാടുമ്പോള്‍ ചിരിക്കുന്നത് കേരളാ പൊലീസിലെ ആക്ഷന്‍ ഹീറോ

Britishmalayali
ആര്‍ പീയൂഷ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് തീര്‍ത്തും പ്രതിരോധത്തില്‍. മുന്‍ ഭാര്യ മഞ്ജു വാര്യരുടെ മൊഴി ദിലീപിന് എതിരാണ്. ഇരയ്ക്കൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന വെളിപ്പെടുത്തലാണ് ജഡ്ജി ഹണി എം വര്‍ഗ്ഗീസിന് മുമ്പില്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നടത്തിയത്. കോടതിയില്‍ നിന്ന് പുറത്തിറങ്ങിയ ദിലീപിന്റെ മുഖത്ത് നിരാശ വ്യക്തമായിരുന്നു. മഞ്ജുവാകട്ടെ ആര്‍ക്കും മുഖം കൊടുക്കാന്‍ തയ്യറാകാതെ മടങ്ങി. ഇന്നലെ മൊഴി കൊടുക്കാനെത്തിയ നടന്‍ സിദ്ദിഖിനും നടി ബിന്ദു പണിക്കര്‍ക്കും അതിന് കഴിഞ്ഞില്ല. മഞ്ജുവിന്റെ പ്രോസിക്യൂഷന്‍ വിസ്താരവും എതിര്‍ ഭാഗത്തിന്റെ വിസ്താരവും നീണ്ടതായിരുന്നു ഇതിന് കാരണം. നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കാനുള്ള പകയുടെ കാരണങ്ങളാണ് കോടതിയില്‍ ഇന്നലെ നിറഞ്ഞത്. കോടതി നടപടികള്‍ക്ക് ശേഷം രണ്ട് പേരുടെ കൂടിക്കാഴ്ചയും ചര്‍ച്ചയാവുകയാണ്. സിഐ ബൈജു പൗലോസും കേസിലെ പ്രോസിക്യൂട്ടര്‍ എ സുരേശനും.

ദിപീലിനെ കേസില്‍ അറസ്റ്റ് ചെയ്തതും അന്വേഷണം നടത്തിയതുമെല്ലാം ബൈജു പൗലോസായിരുന്നു. ഇതോടെ കേരളാ പൊലീസിലെ ആക്ഷന്‍ ഹീറോയുമായി ബൈജു പൗലോസ്. മഞ്ജു വാര്യരുടെ മൊഴി അതിനിര്‍ണ്ണായകമാണെന്ന് ബൈജു പൗലോസിനും അറിയാം. അതുകൊണ്ട് തന്നെ വിസ്താരം കഴിഞ്ഞ് പുറത്തു വന്ന പ്രോസിക്യൂട്ടറോട് തന്റെ മനസ്സ് തുറന്നു കാട്ടുകയായിരുന്നു ബൈജു. കണ്‍ഗ്രാജുലേഷന്‍സ് എന്ന് പറഞ്ഞ് കൈപിടിച്ചു കുലുക്കിയായിരുന്നു സംഭാഷണം തുടങ്ങിയത്. എല്ലാം വിചാരിച്ച പോലെ ആയിരുന്നില്ലേ എന്ന് പൊലീസ് ഉദ്യോഗസ്ഥനോട് പ്രോസിക്യൂട്ടര്‍ തിരിച്ചു ചോദിച്ചു. അതെ എന്ന ചിരിച്ചു കൊണ്ടുള്ള മറുപടിയിലും നിറഞ്ഞത് മഞ്ജുവിന്റെ മൊഴി അതിശക്തമായിരുന്നുവെന്ന് തന്നെയാണ്. ഇരുവരും തീര്‍ത്തും കോണ്‍ഫിഡന്റുമായിരുന്നു. അതിന് ശേഷം പ്രോസിക്യൂട്ടറുടെ കാറിലാണ് സിഐ ബൈജു പൗലോസ് കോടതിയില്‍ നിന്നും പുറത്തു പോയതും. സിനിമാക്കാരും കൂറുമാറില്ലെന്ന് ഉറപ്പിച്ചതിന്റെ സന്തോഷമായിരുന്നു ഇരുവരുടേയും മുഖത്ത് നിറഞ്ഞത്.

കോടതിയില്‍ നിന്ന് പുറത്തിറങ്ങിയ ദിലീപ് തീര്‍ത്തും നിരാശനായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ മുഖം വ്യക്തമാക്കുന്നത്. മറുഭാഗത്ത് ആത്മവിശ്വാസവും. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിലെ സാക്ഷിയായ മഞ്ജു വാര്യരുടെ വിസ്താരം പൂര്‍ത്തിയായത് മണിക്കൂറുകള്‍ എടുത്താണ്. മഞ്ജുവിന്റെ വിസ്താരം വൈകിട്ട് ആറുവരെ നീണ്ടതോടെ നടന്‍ സിദ്ദിഖ്, നടി ബിന്ദുപണിക്കര്‍ എന്നിവരുടെ വിസ്താരം മറ്റൊരു ദിവസത്തേക്കു മാറ്റി. കേസിലെ പതിനൊന്നാം സാക്ഷിയാണ് മഞ്ജു വാര്യര്‍. ഇന്നലെ വിസ്താരം നടക്കുമ്പോള്‍ കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപും മറ്റു പ്രതികളും ഹാജരായിരുന്നു. 12-ാം സാക്ഷി ബിന്ദു പണിക്കര്‍, 13-ാം സാക്ഷി സിദ്ദിഖ് എന്നിവര്‍ വൈകിട്ട് 5.30 വരെ കോടതിയില്‍ കാത്തിരുന്നു. എന്നാല്‍, മഞ്ജു വാര്യരുടെ എതിര്‍ വിസ്താരം 6.30 വരെ നീണ്ടു. മഞ്ജുവും ദിലീപും ഒരേ കോടതിമുറിയിലായിരുന്നെങ്കിലും ഇവര്‍ രണ്ടു ഭാഗത്തായിരുന്നു. ഏറ്റവും പിന്നിലായി ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളും ഏറ്റവും മുന്നില്‍ മഞ്ജു വാര്യരും. മഞ്ജുവിന്റെ വിസ്താരം സശ്രദ്ധം നിരീക്ഷിച്ച കോടതി പ്രത്യേകിച്ചു ചോദ്യങ്ങളൊന്നും ഉന്നയിച്ചില്ല.

നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനക്കുറ്റത്തില്‍ പൊലീസിന്റെ അന്വേഷണം നടന്നത് ആതീവ ജാഗ്രതയോടെയായിരുന്നു. ഒപ്പമുള്ള പൊലീസുകാരെ പോലും സംശയത്തോടെ കണ്ടു. യാത്രകളെല്ലാം തനിച്ചായി. എന്താണ് സിഐ ചെയ്യുന്നതെന്ന് പോലും ഓഫീസിലെ പൊലീസുകാര്‍ക്ക് പോലും അറിവില്ലായിരുന്നു. ദൃശ്യങ്ങള്‍ കണ്ടെത്തുന്നതുള്‍പ്പെടെയുള്ള തെളിവുകള്‍ ശേഖരിച്ചു. ഇതൊന്നും ആരുമായും പങ്കുവച്ചില്ല. ഈ രഹസ്യ യാത്രകളാണ് ദിലീപിനെ അഴിക്കുള്ളിലാക്കിയത്. ഇത് പുറം ലോകം അറിഞ്ഞിരുന്നുവെങ്കില്‍ രക്ഷപ്പെടാനുള്ള തന്ത്രവും സ്വാധീനവും സിനിമാ ലോകത്തെ മുന്നില്‍ നിര്‍ത്തി ദിലീപ് നടത്തുമായിരുന്നു. സ്വന്തം ഓഫീസിലെ ഉദ്യോഗസ്ഥരെ പോലും സംശയത്തോടെ കണ്ട ബിജു പൗലോസിന്റെ നീക്കം പഴുതുകളടുച്ചുള്ളതായിരുന്നു. എംപിയും എംഎല്‍എയും അടക്കമുള്ള ദിലീപിന്റെ സൗഹൃദക്കൂട്ടം എപ്പോള്‍ വേണമെങ്കിലും നടന് പ്രതിരോധമൊരുക്കാന്‍ എത്തുമെന്ന് ബൈജു പൗലോസ് തിരിച്ചറിഞ്ഞു. ഇതു തന്നെയാണ് അന്വേഷണ കഥയിലെ നായകനാക്കി ഈ സിഐയെ മാറ്റിയതും.

2003ലാണ് ബൈജു പൗലോസ് പൊലീസിലെത്തുന്നത്. നാലരവര്‍ഷം തൃപ്പുണ്ണിത്തുറയിലായിരുന്നു ജോലി. ട്രാഫിക് വാര്‍ഡന്‍ കേസിലെ ഇടപെടലാണ് നിര്‍ണ്ണായകമായത്. സിഐ ആയി പെരുമ്പാവൂരിലെത്തിയ ബൈജു സ്ഥിരം മോഷ്ടാക്കളുടെ പേടി സ്വപ്നമായി. വിജിലന്‍സ് ചമഞ്ഞ് മോഷണം നടത്തിയ ആളുകളെ പിടികൂടിയത് ബൈജു പൗലോസായിരുന്നു. തീവ്രവാദം ഉള്‍പ്പെടെ പലതും ചര്‍ച്ചായാക്കി. തിരുട്ട് ഗ്രാമത്തില്‍ നിന്നെത്തിയവരെ പെരുമ്പാവൂരില്‍ നിന്ന് തുരത്തി. ജിഷാ കേസിലും സജീവ സാന്നിധ്യമായി. ഈ അന്വേഷണ പരിചയമാണ് നടിയെ ആക്രമിച്ച കേസിലും നിര്‍ണ്ണായകമായത്. ആരോട് എന്തൊക്കെ പറയണമെന്ന് ബിജു പൗലോസിന് അറിയാം. സ്വാധീനത്തിന് വഴങ്ങുകയുമില്ല. ഇതാണ് ദിലീപിനെ കേസില്‍ പ്രതിയാക്കുന്നതില്‍ നിര്‍ണ്ണായകമായതും. മഞ്ജുവാര്യര്‍ മൊഴിയില്‍ ഉറച്ചു നില്‍ക്കുമ്പോള്‍ അതുകൊണ്ട് തന്നെ ബൈജു പൗലോസിന് അത് വലിയ ആശ്വാസമാണ്.

ദിലീപിനെതിരായ ഗൂഢാലോചനാക്കുറ്റം തെളിയിക്കുന്നതിന്റെ ഭാഗമായിട്ടാണ് മഞ്ജു അടക്കമുള്ള സിനിമാക്കാരുടെ സാക്ഷി മൊഴികള്‍ രേഖപ്പെടുത്തുന്നത്. അഞ്ച് വര്‍ഷം മുമ്പ് ദിലീപിന്റെയും മഞ്ജു വാര്യരുടേയും വിവാഹ മോചന കേസ് പരിഗണിച്ച കോടതി സമുച്ചയത്തിലാണ് മഞ്ജു ഇന്നലെ വീണ്ടും എത്തിയത്. അന്ന് കുടുംബ കോടതിയായി പ്രവര്‍ത്തിച്ച കോടതി മുറി പിന്നീട് പ്രത്യേക സിബിഐ കോടതിയാക്കി മാറ്റി. കേസില്‍ വനിതാ ജഡ്ജി വേണമെന്ന ആക്രമത്തെ അതിജീവിച്ച നടിയുടെ അഭ്യര്‍ത്ഥന കണക്കിലെടുത്ത് സിബിഐ ജഡ്ജിയായ ഹണി എം വര്‍ഗീസിനെ പ്രത്യേക കോടതി ജഡ്ജിയായി നിയമിച്ചത്. നടിയെ ആക്രമിച്ച സംഭവത്തിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നായിരുന്നു മഞ്ജു വാര്യരുടെ ആരോപണം. താര സംഘടന കൊച്ചിയില്‍ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ മഞ്ജു വാര്യര്‍ ഇത് പരസ്യമായി പറയുകയും ചെയ്തിരുന്നു. തുടര്‍ന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്യുന്നതും ജയിലിലായത്.
കേസിലെ പതിനൊന്നാം സാക്ഷിയായ മഞ്ജു രാവിലെ ഒന്‍പതരയ്ക്കു തന്നെ കോടതിയില്‍ എത്തിയിരുന്നു. കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപ് 10.50ന് എത്തി. രാവിലെ 11.05ന് കോടതി നടപടികള്‍ ആരംഭിച്ചു. ഇന്നലെ വിസ്താരം നടക്കുമ്പോള്‍ ദിലീപും മറ്റു പ്രതികളും ഹാജരായിരുന്നു. പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണെന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷന്‍ വിസ്താരം ഒന്നരമണിക്കൂര്‍ നീണ്ടു. തുടര്‍ന്ന് ദിലീപിന്റെ അഭിഭാഷകനായ ബി. രാമന്‍പിള്ള എതിര്‍വിസ്താരം ആരംഭിച്ചു. 12.30ന് തുടങ്ങിയ ക്രോസ് എക്സാമിനേഷന്‍ ആറര വരെ നീണ്ടു. ഇടയ്ക്ക് ഒരു മണിക്കൂര്‍ ഉച്ചഭക്ഷണത്തിനായി ഇടവേള ഉണ്ടായിരുന്നു.

അഞ്ചുവര്‍ഷം മുന്‍പ് ദിലീപില്‍ നിന്ന് വിവാഹമോചനം നേടിയ അതേ കോടതിയിലാണ് ദിലീപുമായി ബന്ധപ്പെട്ട ഈ കേസില്‍ മൊഴി നല്‍കാന്‍ മഞ്ജു എത്തിയത് എന്ന യാദൃച്ഛികതയും ഉണ്ടായിരുന്നു. 12-ാം സാക്ഷി ബിന്ദു പണിക്കര്‍, 13-ാം സാക്ഷി സിദ്ദിഖ് എന്നിവര്‍ വൈകിട്ട് 5.30 വരെ കോടതിയില്‍ കാത്തിരുന്നു. എന്നാല്‍, മഞ്ജു വാരിയരുടെ എതിര്‍ വിസ്താരം ആറുമണി വരെ നീണ്ടു. ഇതേത്തുടര്‍ന്നാണ് ഇവരുടെ വിസ്താരം മറ്റൊരു ദിവസത്തേക്കു മാറ്റിയത്. സാക്ഷികളുടെ വിസ്താരം തുടരുകയാണ്. ഗീതു മോഹന്‍ദാസും സംയുക്ത വര്‍മ്മയും കൊച്ചിയിലെ വിചാരണക്കോടതിയില്‍ ഹാജരായി. കുഞ്ചാക്കോ ബോബന്റെ വിസ്താരം നിശ്ചയിച്ചിരുന്നെങ്കിലും കേരളത്തിന് പുറത്ത് ആയതിനാല്‍ എത്താന്‍ സാധ്യതയില്ല. കൊച്ചി സിബിഐ കോടതിയില്‍ അടച്ചിട്ട മുറിയിലാണ് നടപടികള്‍.

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ഗൂഢാലോചനയുണ്ടെന്നാണ് കേസില്‍ ദിലീപ് പ്രതിചേര്‍ക്കപ്പെടുന്നതിന് മുമ്പ് തന്നെ മഞ്ജു ആരോപിച്ചത്. കേസില്‍ വഴിത്തിരിവായത് ഈ പ്രസ്താവനയായിരുന്നു. കേസില്‍, സാക്ഷികളായ നടി രമ്യ നമ്പീശന്‍, സഹോദരന്‍ രാഹുല്‍, സംവിധായകന്‍ ലാലിന്റെ ഡ്രൈവര്‍ എന്നിവരെയും പ്രത്യേക കോടതി നേരത്തെ വിസ്തരിച്ചിരുന്നു. ആക്രമിക്കപ്പെട്ട നടിയുമായി വിവിധ സിനിമ സെറ്റുകളില്‍ ദിലീപിന് ഉണ്ടായിരുന്ന വൈരാഗ്യത്തെ കുറിച്ച് ചോദിച്ച അറിയുന്നതിനായാണ് സിദ്ദീഖ് ,ബിന്ദു പണിക്കര്‍ എന്നിവരെ വിസ്തരിക്കുന്നത്.
ഹൗ ഓള്‍ഡ് ആര്‍ യൂ സിനിമയില്‍ മഞ്ജുവിനൊപ്പം അഭിനയിക്കരുതെന്ന് ദിലീപ് ആവശ്യപ്പെട്ടതായി നടന്‍ കുഞ്ചാക്കോ ബോബന്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.വിദേശ പര്യടനത്തില്‍ അടക്കം ആക്രമിക്കപ്പെട്ട നടിയും ദിലീപുമായുണ്ടായ അസ്വാരസ്യങ്ങള്‍ അറിയുന്നതിനായാണ് സംയുക്തയേയും ഗീതു മോഹന്‍ദാസിനേയും വിസ്തരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category