1 GBP = 92.50 INR                       

BREAKING NEWS

ആല്‍ത്തറയും പഞ്ചായത്തുക്കിണറും ചായക്കടകളും പുനരാവഷ്‌കരിച്ചു; എണ്‍പതുകളിലെ ഓര്‍മ്മങ്ങള്‍ പുതുക്കി ട്രാഫോര്‍ഡ് മലയാളീ അസോസിയേഷന്റെ നൊസ്റ്റാള്‍ജിക് കേരളം

Britishmalayali
സാബു ചുണ്ടക്കാട്ടില്‍

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്ററിലെ ട്രാഫോര്‍ഡ് മലയാളീ അസോസിയേഷന്റെ (ടിഎംഎ) നേതൃത്വത്തില്‍ നടത്തിയ പരിപാടിയായ 'നൊസ്റ്റാള്‍ജിക് കേരളം' സംഘടക മികവുകൊണ്ടു ശ്രദ്ധേയമായും കാണികളെ അവരുടെ പഴയകാലത്തിലേയ്ക്കു കൂട്ടികൊണ്ടുപോയും ശ്രദ്ധേയമായി. ആധുനികയുഗത്തിന്റെ മാസ്മരിക വലയത്തില്‍പ്പെട്ടു അതിവേഗം കലഹരണപ്പെട്ടു കൊണ്ടിരിക്കുന്ന നമ്മുടെയെല്ലാം ചെറുപ്പകാലത്തെ നിറപ്പകിട്ടായിരുന്ന ഓര്‍മ്മകള്‍ പൊടിതട്ടിയെടുത്തു അടുത്തതലമുറകള്‍ക്ക് അനുഭവഭേദ്യമാക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യമെന്ന് സംഘടകര്‍ വ്യക്തമാക്കി. അതോടൊപ്പം മനുഷ്യര്‍ ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ തമ്മിലടിക്കുന്ന ഈ കാലഘട്ടത്തില്‍ സ്നേഹത്തിന്റെയും സഹകരണത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും സര്‍വോപരി മാനവികതയില്‍ അധിഷ്ഠിതമായി ജീവിച്ചു കടന്നുപോയ ഒരു തലമുറ നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഉണ്ടായിരുന്നു എന്നത്തിന്റെ ഒരോര്‍മപ്പെടുത്താല്‍ കൂടിയായിരുന്നു ഈ പരിപാടി. 

1970 - 80 കാലഘട്ടത്തിലെ കേരളത്തിലെ നാട്ടുമ്പുറങ്ങളില്‍ പൊതുവെ കാണപ്പെടാറുണ്ടായിരുന്ന ആല്‍ത്തറയും പഞ്ചായത്തുക്കിണറും ചായക്കടകളും തട്ടുകടകളും കൊടിതോരണങ്ങളും എല്ലാം ഓഡിറ്റോറിയത്തില്‍ കണികള്‍ക്കായി സംഘടകര്‍ സജ്ജമാക്കിയിരുന്നു. അതേസമയം തങ്ങളുടെ പരമ്പരാഗതമായ വേഷഭൂഷാതികളണിഞ്ഞു പുരുഷന്മാരും സ്ത്രീകളും കുട്ടികളും വന്നപ്പോള്‍ പൂര്‍ണമായും 1970 കളിലേയ്ക്കൊരു എത്തിനോട്ടം തന്നെയായിരുന്നു. ട്രാഫോര്‍ഡിലെ വനിതകള്‍ അവരുടെ വീടുകളിലുണ്ടാക്കിയ പഴയകാല വിഭവങ്ങളായ കപ്പയും ചേമ്പും കാച്ചിലുപുഴുങ്ങിയതും പഴംപൊരിയും കൊഴുക്കട്ടയും അടപ്രഥമനും പുട്ടും മുതല്‍ തട്ടുകടയിലുണ്ടാക്കുന്ന ഐറ്റംസ് വരെ നല്‍കിക്കൊണ്ടാണ് കാണികളെ കയ്യിലെടുത്തത്. 

നൊസ്റ്റാള്‍ജിക് കേരളം പരിപാടിയോടനുബന്ധിച്ചു ഒരുക്കിയ 'ഗ്രാമവിസ്മയം ദ്രശ്യാവിഷ്‌ക്കാരവും' പുരുഷന്മാരുടെ 'വയലും വീടും' പരിപാടിയും  ചടങ്ങുകള്‍ക്ക് മാറ്റുകൂട്ടി. പരിപാടിയില്‍ സ്റ്റാനി ഇമ്മാനുവേല്‍ സ്വാഗതവും അഡ്വ. റെന്‍സണ്‍ തുടിയന്‍പ്ലാക്കല്‍ അധ്യക്ഷതയും  വഹിച്ചു. സുശീല ജേക്കബ് പരിപാടി ഉല്‍ഘടനം നിര്‍വഹിച്ചു. ബിജു നിടുംപള്ളി, സിജു ഫിലിപ്പ്,  സിന്ധു സ്റ്റാന്‍ലി,  ഫെബിലു സാജു, ഷിബി റെന്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു. ജോര്‍ജ് തോമസ് നന്ദിയര്‍പ്പിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category