1 GBP = 93.00 INR                       

BREAKING NEWS

പ്രവര്‍ത്തന പരിചയത്തിനും യുവതലമുറക്കും മുന്‍ഗണ നല്‍കി ലെസ്റ്റര്‍ കേരളാ കമ്മ്യുണിറ്റിക്ക് നവ നേതൃത്വം; ബിജു ചാണ്ടി പ്രസിഡന്റായി പുതിയ നേതൃനിര

Britishmalayali
ജോര്‍ജ് എടത്വാ

യുകെയിലെ മലയാളി കുടിയേറ്റ ചരിത്രത്തില്‍ എന്നും സ്ഥാനം പിടിച്ച നഗരമാണ് ലെസ്റ്റര്‍. യുക്മ പോലുള്ള ദേശീയ തലത്തില്‍ പിറന്നു വീണ പല സംഘടകളുടേയും ഈറ്റില്ലമായിരുന്നു ലെസ്റ്റര്‍. ഓരോ കുടിയേറ്റത്തിലും നൂറു കണക്കിന് മലയാളി കുടുംബങ്ങളാണ് ലെസ്റ്ററിലേക്ക് എത്തിച്ചേരുന്നത്. ലെസ്റ്ററിലെ എല്ലാ മലയാളികളെയും ഒരു കുടകീഴില്‍ ഒന്നിപ്പിച്ചു നിര്‍ത്തിയുള്ള പ്രവര്‍ത്തനമാണ് ലെസ്റ്റര്‍ കേരളാ കമ്മ്യുണിറ്റി ഇതുവരെ കാഴ്ചവച്ചത്. രണ്ടായിരത്തി ഇരുപത് ഇരുപത്തിയൊന്ന് പ്രവര്‍ത്തന വര്‍ഷത്തേക്കായി സംഘടനാ പ്രവര്‍ത്തന പരിചയമുള്ളവരെയും പുതു തലമുറയുയെയും ഉള്‍പ്പെടുത്തിയാണ് ഭരണസമിതിയെ തിരഞ്ഞെടുത്തിരിക്കുന്നത്. 

ഫെബ്രുവരി 22 ന് ലെസ്റ്ററിലെ ബ്രോണ്‍സ്റ്റന്‍ സോഷ്യല്‍ സെന്ററില്‍ വച്ച് നടന്ന ആനുവല്‍ ജനറല്‍ ബോഡി യോഗത്തിലായിരുന്നു പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തത്. 

ഭാരവാഹികളും കമ്മറ്റി അംഗങ്ങളും ബിജു ചാണ്ടി - പ്രസിഡന്റ്, ബിന്‍സി അബ്രഹാം - സെക്രട്ടറി, ഷിബു പാപ്പന്‍ - ട്രഷറര്‍, ലൂയിസ് കെന്നടി - വൈസ് പ്രസിഡന്റ്, ബിനു ശ്രീധരന്‍ -ജോയിന്റ് സെക്രട്ടറി, അനില്‍ മാര്‍ക്കോസ് - ജോയിന്റ് ട്രഷറര്‍, മായാ ഉണ്ണി, ബെന്നി പോള്‍, അനീഷ് ജോ, റ്റല്‍സ്‌മോന്‍ തോമസ് , ജോര്‍ജ്ജ് എടത്വ. ജെയിന്‍ ജോസഫ്, സജിമോന്‍ സിറിയക്, ജെയിംസ് വട്ടക്കുന്നേല്‍, അലക്സ് ആന്‍ഡ്രുസ്, സുബിന്‍ സുഗണന്‍, മനു ഷൈന്‍, ഡൈഫിന്‍ ജോര്‍ജ്ജ്, അനു  അംബി എന്നിവരും എക്സ് ഒഫീഷ്യ ബിന്‍സു ജോണും അടങ്ങുന്നതാണ് കമ്മറ്റി അംഗങ്ങള്‍. 

ലെസ്റ്ററിലെ മലയാളി സമൂഹത്തിന്റെ ഉന്നമനത്തിനും മനസികോല്ലാസത്തിനുമായി ഗൃഹാതുരുത്വം ഉണര്‍ത്തുന്ന നിരവധി നവം നവമായ പരിപാടികള്‍ അണിയറയില്‍ ഒരുങ്ങുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category