1 GBP = 92.50 INR                       

BREAKING NEWS

15 ലെ പൊതുയോഗത്തിന്റെ വേദിക്ക് മാറ്റം; ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ട്രസ്റ്റിമാരായി നന്മ ചെയ്യാന്‍ ആഗ്രഹമുള്ളവര്‍ക്ക് വിളിക്കാം

Britishmalayali
kz´wteJI³

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ഈ വര്‍ഷത്തെ പൊതുയോഗം മാര്‍ച്ച് 15 ന് ലെസ്റ്ററില്‍ നടക്കുകയാണ്. ചാരിറ്റി ഫൗണ്ടേഷനില്‍ അംഗത്വം എടുത്തിട്ടുള്ളവര്‍ക്കെല്ലാം പൊതുയോഗത്തില്‍ പങ്കെടുക്കേണ്ടതുണ്ട്.വര്‍ഷത്തില്‍ രണ്ട് തവണഎങ്കിലും സംഭാവന നല്കിയവര്‍ അപേക്ഷിച്ചാല്‍ അവര്‍ക്ക് അംഗത്വം ലഭിക്കാന്‍ അര്‍ഹതയും ഉണ്ട്. ചാരിറ്റി ഫൗണ്ടേഷന്‍ പ്രവര്‍ത്തിച്ചിട്ട് യുകെയിലെ മലയാളികള്‍ക്ക് നന്മചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ട്രെസ്റ്റിമാരായി സ്ഥാനക്കയറ്റം നല്കുന്നതാണ്. താത്പര്യമുള്ളവര്‍ ചെയര്‍മാന്‍ ഷാജി ലൂക്കോസിനെയോ -44877731744 ജോര്‍ജ് എടത്വായെയോ -447809491206 ബന്ധപ്പെടുക.

ചാരിറ്റി ഫൗണ്ടേഷന്റെ വാര്‍ഷിക പൊതുയോഗം നേരത്തെ നിശ്ചയിച്ചിരുന്ന വേദിയില്‍ നിന്നും കൂടുതല്‍ സൗകര്യമുള്ള മറ്റൊരു ഹാള്‍ ലെസ്റ്ററിനടുത്ത് തന്നെ ലഭിച്ചതിനാല്‍ പുതിയ വേദിയിലേക്ക് മാറ്റിയിട്ടുണ്ട്. യോഗം ലെസ്റ്ററിനടുത്ത് കോള്‍വില്ലയിലെ ബ്രാസ്സ്ഹൗസ് ഹാളില്‍ വച്ചാണ് നടക്കുക. ഉച്ചതിരിഞ്ഞ് 2 മണിക്ക് വാര്‍ഷിക പൊതുയോഗം ആരംഭിക്കും.പാര്‍ക്കിങ് അടക്കമുള്ള കാര്യങ്ങള്‍ മുന്‍പ് ഒരുക്കിയിരുന്ന വേദിയ്ക്ക് ഇല്ലാതിരുന്നതും കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളിക്കാവുന്ന മറ്റൊരു സ്ഥലം കുറഞ്ഞ നിരക്കില്‍ ലഭിച്ചത് കൊണ്ടുമാണ് ഇങ്ങനെയൊരു മാറ്റം ക്രമീകരിച്ചത്.

മോട്ടോര്‍വേM1 ല്‍ നിന്നും ജങ്ഷന്‍ 22 മാര്‍ക്ക്ഫീല്‍ഡില്‍ ഇറങ്ങി A511 എന്ന റോഡിലൂടെയാണ് കോള്‍വില്ലെയ്ക്ക് വരുന്നത്. ഈ റോഡില്‍ നിന്നും പത്ത് മിനിട്ട് ഡ്രൈവ് ചെയ്യുമ്പോള്‍ മോറിസണ്‍, സ്റ്റീവന്‍സന്‍ കോളേജ് റൗണ്ട് എബൗട്ടില്‍ നിന്നും ആദ്യത്തെ എക്സിറ്റ് എടുത്ത് കഴിഞാലുടന്‍ തന്നെ രണ്ടാമത്തെ ഇടത്ത് തിരിഞ്ഞാല്‍ ആല്‍ബര്‍ട്ട് റോഡിലെ ബ്രാസ്സ്ഹൗസ് ഹാളില്‍ എത്തും. കോള്‍വില്ല ഹേര്‍മിട്ടേജ് പാര്‍ക് ഹോട്ടലിന്റെ എതിര്‍വശത്തായാണ് ഈ ഹാള്‍ സ്ഥിതി ചെയ്യുന്നത്. മോട്ടോര്‍വേ M42 ല്‍ നിന്നും കോള്‍വില്ലയിലേക്ക് അനായാസം എത്താവുന്നതാണ്.മോട്ടോര്‍വേയ്ക്ക് അടുത്തായി ട്രാഫിക്ക് പ്രശ്നങ്ങളില്ലാത്ത ഒരു കൊച്ചു ടൗണിലായതിനാല്‍ മീറ്റിങ്ങില്‍ പങ്കെടുക്കുവാനുള്ളവര്‍ക്ക് ബുദ്ധിമുട്ടില്ലാതെ എത്തുവാനും സാധിക്കും.

മാര്‍ച്ച് 15 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിക്കുന്ന മീറ്റിങ്ങില്‍ ചാരിറ്റി ഫൗണ്ടേഷന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലിരുത്തുകയും കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനറിപ്പോര്‍ട്ടും അക്കൗണ്ടും അവതരിപ്പിക്കുന്ന തുമാണ്. പുതിയ ട്രസ്റ്റിമാരെയും ഭാരവാഹികളെയും തിരഞ്ഞെടുക്കുകയും അടുത്ത വര്‍ഷം നടത്തേണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആലോചിക്കുന്നതുമാണ്.

ഏഴ് വര്‍ഷത്തിനു മുകളിലായി യുകെയിലെ മലയാളികളുടെ യിടയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ കേരളത്തിലങ്ങോളമിങ്ങോളമുള്ള നൂറു കണക്കിന് നിര്‍ധനരായ രോഗികള്‍ക്കും നഴ്സിംഗ് വിദ്യാര്‍ത്ഥിനികള്‍ക്കും സഹായമെത്തിക്കുവാന്‍ സാധിച്ചിട്ടുണ്ട്. സമാഹരിക്കുന്നതും വിതരണം ചെയ്യുന്നതുമായ എല്ലാ തുകയുടെയും കൃത്യമായ കണക്കുകളടക്കം എല്ലാ കാര്യങ്ങളും വളരെ സുതാര്യമായി പ്രസിദ്ധീകരിച്ചു കൊണ്ടാണ് ചാരിറ്റി ഫൗണ്ടേഷന്‍ പ്രവര്‍ത്തിക്കുന്നത്. യാതൊരു പ്രതിഫലേശ്ചയുമില്ലാതെ പ്രവര്‍ത്തിക്കുന്ന പതിനഞ്ചോളം ട്രസ്റ്റികളാണ് ഫൗണ്ടേഷന്റെ ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. ഏഴര ലക്ഷം പൗണ്ടോളം ഇതുവരെ സഹായമായി നല്‍കിയിട്ടുണ്ട്.

പൊതുയോഗം നടക്കുന്ന വേദിയുടെ അഡ്രസ്സ്:
Desford Colliery Band, the Brass House, Albert Road, Off Whitwick Road, Coalville, LE67 3FA.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category