1 GBP = 95.60 INR                       

BREAKING NEWS

വാര്‍ത്താതാരമാകാന്‍ ഒരുങ്ങിയെത്തിയത് 33 പേരുടെ ലിസ്റ്റ്; ചെറുപ്പക്കാരിലെ മിടുക്കരാകാന്‍ പാട്ടുകാരുടെയും നര്‍ത്തകരുടെ പഠിപ്പിസ്റ്റുകളുടെയും പട; നഴ്സുമാര്‍ക്ക് മടിയും നാണവും; യുകെ മലയാ ളികളുടെ സ്‌നേഹം നിറയുന്ന അവാര്‍ഡ് ഷോര്‍ട് ലിസ്റ്റില്‍ കൗതു കമേറെ; മുന്‍ വിജയികളില്‍ വൈദികന്‍ മുതല്‍ പാചകക്കാര്‍ വരെ

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: വാര്‍ത്ത താരമാകാന്‍ കൂട്ടയിടി. ചെറുപ്പക്കാരില്‍ ആരാണ് താരം എന്നറിയാനും വന്‍പട തന്നെ രംഗത്ത് വന്നിരിക്കുകയാണ്. മികച്ച നേഴ്സുമാര്‍ക്ക് മാത്രമാണ് എന്‍ട്രികളില്‍ വലിയ തള്ളിക്കയറ്റം ഇല്ലാതെ പോയിരിക്കുന്നത്. പോയവര്‍ഷത്തെ യുകെ മലയാളികളിലെ താരങ്ങള്‍ ആരെന്നറിയാന്‍ ബ്രിട്ടീഷ് മലയാളി നടത്തുന്ന ജനകീയ കണക്കെടുപ്പില്‍ ഷോര്‍ട് ലിസ്റ്റ് തയ്യാറാകുമ്പോള്‍ കാണുന്ന കാഴ്ചകളില്‍ വത്യസ്തതയും കൗതുകവും ഏറെയാണ്. ഏതാനും ആഴ്ചകള്‍ മുന്‍പാണ് പോയ വര്‍ഷത്തെ വാര്‍ത്ത താരത്തെയും മികച്ച യുവ പ്രതിഭയെയും നഴ്സിങ് രംഗത്ത് വ്യത്യസ്തത കാട്ടുന്നവരെയും ആദരിക്കാന്‍ വായനക്കാരുടെ നിര്‍ദേശങ്ങള്‍ ക്ഷണിച്ചു വാര്‍ത്ത നല്‍കുന്നത്. എന്നാല്‍ പോയ വര്‍ഷങ്ങളെ അപേക്ഷിച്ചു പത്താം വര്‍ഷത്തെ അവാര്‍ഡ് നോമിനേഷനിലേക്കു വലിയ തോതില്‍ ഉള്ള അപേക്ഷ പ്രവാഹമാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഇവരില്‍ നിന്നും മികച്ചവരില്‍ മികച്ചവരെ കണ്ടെത്തി ഷോര്‍ട് ലിസ്റ്റ് തയ്യാറാക്കുക എന്നത് ഭാരിച്ച പണിയായി മാറിയിരിക്കുയാണ് ബ്രിട്ടീഷ് മലയാളി ന്യൂസ് ടീമിന്. ചെറിയ പാളിച്ചകള്‍ പോലും ഇല്ലാതെ മികവുറ്റവരെ കണ്ടെത്താന്‍ ഉള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. അടുത്ത ആഴ്ച തന്നെ ഷോര്‍ട് ലിസ്റ്റില്‍ എത്തിയവരെ യുകെ മലയാളികളുടെ മുന്നിലേക്ക് എത്തിക്കാന്‍ സാധിക്കും എന്ന പ്രതീക്ഷയാണ് അവാര്‍ഡ് നൈറ്റ് ടീം നല്‍കുന്നത്.

കടുത്ത പോരാട്ടം ന്യൂസ് മേക്കറാകാന്‍
പതിവ് വിട്ടു ഇത്തവണ ഏറ്റവും കൂടുതല്‍ അപേക്ഷകളും നോമിനേഷനുകളും എത്തിയത് പ്രധാന അവാര്‍ഡായ ന്യൂസ് മേക്കറിന് തന്നെയാണ്. സാധാരണ നിലയില്‍ യുവ പ്രതിഭകള്‍ക്ക് വേണ്ടി മാതാപിതാക്കള്‍ തന്നെ രംഗത്ത് വരുമ്പോള്‍ ഇത്തവണ ന്യൂസ് മേക്കര്‍ ആയി പരിഗണിക്കണം എന്ന ആവശ്യത്തോടെ വ്യക്തികള്‍ നേരിട്ടും സുഹൃത്തുക്കള്‍ മുഖേനെയും എത്തിയിരിക്കുന്നത് 33 പേരുടെ നീണ്ട ലിസ്റ്റാണ്. ഇതില്‍ നിന്നും മികച്ചവരില്‍ മികച്ചവരായ അഞ്ചു പേരെ അവതരിപ്പിക്കാന്‍ ഉള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ന്യൂസ് മേക്കര്‍ പുരസ്‌ക്കാരം തേടി മത്സരിക്കാന്‍ പതിവ് പോലെ മികച്ച ഷെഫുമാര്‍, കര്‍ഷകര്‍, സാമൂഹ്യ സേവനത്തിനു മികവിന്റെ നേട്ടങ്ങള്‍ സ്വന്തമാക്കിയവര്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍, തൊഴില്‍ രംഗത്ത് അഭൂതപൂര്‍വവും അസൂയാര്ഹവുമായ നേട്ടങ്ങള്‍ സ്വന്തമാക്കിയവര്‍, ബ്രിട്ടന്റെ ഔദ്യോഗിക അംഗീകാരം നേടിയവര്‍, ഗവേഷണ രംഗത്ത് നേട്ടം കൊയ്തവര്‍, മള്‍ട്ടി നാഷണല്‍ കമ്പനികളുടെ ഉന്നത പദവിയില്‍ എത്തിയവര്‍ , സിനിമയിലും കലാകായിക രംഗത്തും നേട്ടം എടുത്തവര്‍, യുകെയിലെ രാഷ്ട്രീയ രംഗത്ത് ശ്രദ്ധിക്കപ്പെട്ടവര്‍ തുടങ്ങി വ്യത്യസ്ത തരത്തില്‍ മികവ് കാട്ടിയവരാണ് ഇത്തവണ മത്സര രംഗത്തുണ്ടാവുക.

യുവ പ്രതിഭകള്‍ക്ക് ഇത്തവണയും പഞ്ഞമില്ല
ബ്രിട്ടീഷ് മലയാളി പത്തു വര്‍ഷമായി യുകെയിലെ ന്യു മലയാളി ജെനെറേഷന് അവരുടെ വളര്‍ച്ചയില്‍ ആത്മവിശ്വാസം പകരാന്‍ ഏര്‍പ്പെടുത്തിയ യാങ് ടാലന്റ് അവാര്‍ഡിലേക്കു ഇത്തവണയും അപേക്ഷ പ്രവാഹം തന്നെയാണ്. എല്ലാ വര്‍ഷവും ഈ അവാര്‍ഡ് തേടിയാണ് ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ എത്തുന്നതെങ്കിലും ഇത്തവണ എണ്ണത്തില്‍ മുന്നില്‍ കയറിയത് ന്യൂസ് മേക്കര്‍ പുരസ്‌ക്കാരം തേടി എത്തുന്നവരാണ്. മികച്ച യുവനക്ഷത്രം  ആരെന്നു കണ്ടെത്താന്‍ ഇത്തവണ അവാര്‍ഡ് കമ്മിറ്റിക്കു മുന്നില്‍ ഉള്ളത് 22 പേരുടെ ലിസ്റ്റാണ്. ഇതില്‍ നിന്നും വ്യത്യസ്ത മേഖലയില്‍ നേട്ടം കൊയ്ത അഞ്ചു പേരെയാണ് ഫൈനല്‍ ഷോര്‍ട് ലിസ്റ്റില്‍ ഉള്‍പ്പെടുതെണ്ടത്. അവസാന അഞ്ചു പേരാകുക എന്നത് പോലും നേട്ടമായി മാറുന്നത് ഈ സാഹചര്യത്തിലാണ്. ഇത്തവണയും പരീക്ഷ വിജയവും കലാ കായിക രംഗത്തെ നേട്ടം കൊയ്തവരും ഏറെയുണ്ട് പരിഗണന പട്ടികയില്‍. ഇതോടൊപ്പം ജീവകാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന മിടുക്കര്‍, സംഗീത രംഗത്തെ മിന്നും താരങ്ങള്‍, ആരും കൈവയ്ക്കാത്ത നൂതന മേഖലകളില്‍ എത്തിയ ചെറുപ്പക്കാര്‍ അങ്ങനെ നീളുകയാണ് പട്ടിക.

നഴ്സുമാര്‍ ഏറെയുണ്ടായിട്ടും വ്യത്യസ്തമായി ചിന്തിക്കുന്നവര്‍ പിന്നിലേക്ക്
യുകെ മലയാളികളുടെ അന്നമായി കരുതപ്പെടുന്ന നേഴ്സിങ് മേഖലയില്‍ പ്രവര്‍ത്തകുന്നവരുടെ കഴിവുകള്‍ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കുന്നതിനാണ് കൊല്‍ക്കത്തയില്‍ ജോലിക്കിടയില്‍ ജീവത്യാഗം നടത്തേണ്ടി വന്ന യുവ മലയാളി നേഴ്‌സുമാരായ രമ്യയുടേയും വിനീതയുടെയും ഓര്‍മ്മക്കായി ബ്രിട്ടീഷ് മലയാളി ബെസ്റ്റ്് നേഴ്‌സ് പുരസ്‌ക്കാരം ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഈ രംഗത്ത് ഒട്ടേറെ പേര്‍ മികച്ച നിലയില്‍ നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ടെകിലും അവാര്‍ഡ് പട്ടികയില്‍ പരിഗണിക്കാന്‍ എത്തിയ അപേക്ഷകളുടെ എണ്ണത്തില്‍ കാര്യമായ കുറവ് ശ്രദ്ധയില്‍ പെട്ടിരിക്കുകയാണ്. ഒരു ഡസന്‍ പേരില്‍ നിന്നും അവസാന അഞ്ചുപേരില്‍ ആരൊക്കെ ഇടം പിടിക്കും എന്ന കണ്ടെത്തലാണ് ഇപ്പോള്‍ അവാര്‍ഡ് കമ്മിറ്റി നടത്തുന്നത്. പതിവ് പോലെ നേഴ്സിങ് കരിയറിന്റെ ഉന്നത പടവുകളില്‍ എത്തിയവര്‍ , ജീവകാരുണ്യ മേഖലയില്‍ പേര് പതിപ്പിച്ചവര്‍ , പ്രാദേശിക ട്രസ്‌റ് അവാര്‍ഡുകള്‍ വാങ്ങിയവര്‍ , ജോലിക്കിടയിലെ നിയമ പോരാട്ടങ്ങളില്‍ വിജയിച്ചവര്‍ , എന്നിവരൊക്കെ ഇത്തവണ പരിഗണന ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്.

മുന്‍കാല വിജയികള്‍
ഒന്ന് - സ്വിണ്ടന്‍
വാര്‍ത്താ താരം - ഫാ: സെബാസ്റ്റ്യന്‍ കല്ലത്ത്.. ബിബിസി യില്‍ പോപിനെ സ്വീകരിച്ചു മലയാള ഗാനം യുവ പ്രതിഭ - ആദര്‍ശ് ജോര്‍ജ്ജ്, ഓര്‍മ്മശക്തിയിലെ അപൂര്‍വ പ്രതിഭ
നഴ്സിംഗ് പുരസ്‌കാരം ഉണ്ടായിരുന്നില്ല

രണ്ട് - മാഞ്ചസ്റ്റര്‍
വാര്‍ത്താ താരം - പ്രിയ ലാല്‍, യുകെ മലയാളികളുടെ ആദ്യ സിനിമ സാന്നിധ്യം 
യുവ പ്രതിഭ - ടോണി ഡെന്നീസ്, ബോളിവുഡില്‍ റഷ്യയില്‍ വരെയെത്തിയ മിടുക്കന്‍ 
നഴ്സിംഗ് പുരസ്‌കാരം ഉണ്ടായിരുന്നില്ല

മൂന്ന് - ലെസ്റ്റര്‍
വാര്‍ത്താ താരം - ആരതി മേനോന്‍, യൂറോപ്യന്‍ സൗന്ദര്യ മത്സരത്തിലെ മലയാളി മുഖം
യുവ പ്രതിഭ - മരിയ തങ്കച്ചന്‍, കലാ തിലകമായി തിളങ്ങി
നഴ്സ് - അജിമോള്‍ പ്രദീപ്, അവയവ ദാന പ്രചാരക

നാല് - ക്രോയിഡോണ്‍
വാര്‍ത്താ താരം - കലാഭവന്‍ നൈസ്, നൂറുകണക്കിന് മലയാളി കുട്ടികളെ നര്‍ത്തകരാക്കി മാറ്റി
യുവ പ്രതിഭ - ലിയാ ടോം, കലാതിലകത്തിന്റെ തിളക്കം
നഴ്സ് - ബെറ്റി വര്‍ഗീസ്, അഡ്വാന്‍സ് നേഴ്സിങ് നേട്ടം

അഞ്ച് - സതാംപ്ടണ്‍
വാര്‍ത്താ താരം - സിബി തോമസ്, യുകെ മലയാളികളുടെ ആദ്യ അവയവ ദാതാവ്
യംഗ് ടാലന്റ് - ടോയല്‍ കോയിത്തറ, വിധിയെ തോല്‍പ്പിച്ച് കേംബ്രിജ് വരെയെത്തിയ മിടുക്കന്‍
നഴ്സ് - റീജ ബോബി, നേഴ്സിങ്ങിനൊപ്പം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കും പരിശീലക

ആറ് - കേംബ്രിഡ്ജ്
വാര്‍ത്താ താരം -ലീഡോ ജോര്‍ജ്, യുകെ മലയാളികളിലെ ഏറ്റവും പ്രായം കുറഞ്ഞ കൗണ്‍സിലര്‍
യുവ പ്രതിഭ - സ്‌നേഹാ സജി, കലാതിലകത്തിന്റെ കരുത്തു
നഴ്സ് - ഷിബു ചാക്കോ, അവയവദാന രംഗത്ത് അപൂര്‍വ നേട്ടങ്ങള്‍

ഏഴ് ഗ്ലോസ്റ്റര്‍
വാര്‍ത്താ താരം - മിനിജ ജോസഫ്, യുകെയിലെ ഏറ്റവും മികച്ച കാര്‍ഡിയാക് നേഴ്‌സെന്ന നേട്ടം
യുവ പ്രതിഭ - അലന്‍ ഫിലിപ്പ്, ബ്രിട്ടീഷ് നാടക, ഗാന രംഗത്ത് തിളങ്ങുന്ന ബഹുമുഖ പ്രതിഭ
നഴ്സ് - എലിസാ മാത്യു, , നേഴ്സില്‍ നിന്നും മേട്രണ്‍ പദവിയില്‍ 

എട്ട് - സതാംപ്ടണ്‍
വാര്‍ത്താ താരം - സുരേഷ് പിള്ള, ബിബിസി മാസ്റ്റര്‍ ഷെഫ് പരിപാടിയിലെ ആദ്യ മലയാളി
യുവ പ്രതിഭ - ശ്രദ്ധാ വിവേക് ഉണ്ണിത്താന്‍, കലാതിലകത്തിന്റെ സൗന്ദര്യം 
നഴ്സ് - ജോഷി എബ്രഹാം, നേഴ്സില്‍ നിന്നും മാനേജരായി വിജയ വഴിയില്‍ 

ഒന്‍പത് - കവന്‍ട്രി
വാര്‍ത്താ താരം - ജോമോന്‍ കുര്യാക്കോസ്, സെലിബ്രിറ്റി മാസ്റ്റര്‍ ഷെഫിലെ മലയാളി
യുവ പ്രതിഭ - ഡെന്നാ ജോമോന്‍, പാട്ടിന്റെ യുവ നക്ഷത്രം
നഴ്സ് - സീമാ സൈമണ്‍, നേഴ്സില്‍ നിന്നും ഗവേഷകയിലേക്ക്

പത്താമത് ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിന് വേദിയാകുന്നത് നോര്‍വ്വിച്ചാണ്. അവാര്‍ഡ് നൈറ്റ് ഇത്തവണ നോര്‍വിച്ച് ഹെവിറ്റ് അക്കാദമി ഹാളിലാണ് അരങ്ങേറുന്നത്. ജൂണ്‍ ആറു ശനിയാഴ്ച നോര്‍വിച്ച് മലയാളികളുടെ നേതൃത്വത്തില്‍ അവാര്‍ഡ് നൈറ്റിന് തിരശീല ഉയരുമ്പോള്‍ തങ്ങളുടെ നാട്ടില്‍ ആദ്യമായി വിരുന്നെത്തുന്ന ഒരു മെഗാ ഇവന്റ് എന്ന നിലയിലാകും നാട്ടുകാര്‍ സ്വീകരിക്കുക. മലയാള മാധ്യമ രംഗത്തെ വേറിട്ട പരീക്ഷണമായ ബ്രിട്ടീഷ് മലയാളി പത്തുവര്‍ഷമായി യുകെയിലെ ഒന്‍പതു നഗരങ്ങളില്‍ സംഘടിപ്പിച്ച അവാര്‍ഡ് നൈറ്റ് വായനക്കാര്‍ക്കുള്ള വാര്‍ഷിക ഉപഹാരം എന്ന നിലയിലാണ് പരിഗണിക്കപ്പെടുന്നത്.2011 ല്‍ സ്വിണ്ടനില്‍ യാത്ര തുടങ്ങിയ അവാര്‍ഡ് നൈറ്റ് മാഞ്ചസ്റ്റര്‍, ലെസ്റ്റര്‍, ക്രോയ്ഡോണ്‍, സൗത്താംപ്ടണ്‍, ഹണ്ടിങ്ങ്ടണ്‍, ഗ്ലോസ്റ്റര്‍, സൗത്താംപ്ടണ്‍, കവന്‍ട്രി എന്നീ നഗരങ്ങള്‍ ചുറ്റിക്കറങ്ങിയാണ് ഒടുവില്‍ നോര്‍വിച്ചില്‍ എത്തി നില്‍ക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category