1 GBP = 98.50INR                       

BREAKING NEWS

എന്റെ ഉള്ളില്‍ സ്ഥാനം പിടിച്ച വിശപ്പും, ക്ഷീണവും, ഇച്ഛാശക്തിയും ഒരുമിച്ച്, ഓരോ ദിവസവും, വിചിത്രമായ ഒരു ആത്മീയ പ്രഭാവലയം സൃഷ്ടിക്കുന്നു; പല കാരണങ്ങളാലും അതാണ് നജീബിന്റെ യാത്രയെന്ന് ഞാന്‍ കരുതുന്നു; ജീവിതവും സിനിമയും കഥാപാത്രവും നിങ്ങളും പരസ്പരം അലിഞ്ഞു ചേരുമ്പോള്‍...; ഇന്ന് രണ്ട് കാരണങ്ങളാല്‍ രാജ്യം വിടുകയാണ്.. പൃഥ്വിരാജിന്റെ പോസ്റ്റ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

Britishmalayali
kz´wteJI³

തിരുവനന്തപുരം: സമീപകാലത്ത് റിലീസ് ചെയ്ത രണ്ട് പൃഥ്വിരാജ് ചിത്രങ്ങളാണ് അടുപ്പിച്ച് സൂപ്പര്‍ഹിറ്റായിരുന്നു. ഡ്രൈവിങ് ലൈസന്‍സും അയ്യപ്പനും കോശിയും. വിജയത്തിന്റെ നെറുകയില്‍ നില്‍ക്കുമ്പോഴും തുടര്‍ച്ചയായി സിനിമകളില്‍ അഭിനയിക്കാതെ ബ്രേക്ക് എടുത്ത് മാറി നില്‍ക്കുകയായിരുന്നു പൃഥ്വി. കരിയറിലെ ഏറ്റവും വലിയ സിനിമകളൊന്ന് എന്ന് വിലയിരുത്തപ്പെടുന്ന ആടുജീവിതത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളിലായിരുന്നു അദ്ദേഹം. ഇതിനിടെ പുതിയ പ്രഖ്യാപനം എത്തുകയാണ്. ഞാന്‍ രാജ്യം വിടുന്നുവെന്ന് പൃഥ്വി പ്രഖ്യാപിക്കുന്നു. ഇതിന് പിന്നില്‍ രാഷ്ട്രീയമില്ല. സിനിമയ്ക്കായുള്ള മാറി നില്‍ക്കല്‍.

ശാരീരികമായും മാനസികമായും ഏറെ മുന്നൊരുക്കങ്ങള്‍ ആവശ്യമുള്ള സിനിമയാണ് ആടുജീവിതം. രണ്ട് വ്യത്യസ്ത ഗറ്റപ്പുകളിലാണ് പൃഥ്വി ഈ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. കഥാപാത്രത്തിനായി ഇതിനോടകം 8 കിലോ ഭാരം കുറച്ച് കഴിഞ്ഞു. ബ്ലസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തില്‍ അമലാ പോളാണ് നായിക. ഈ സിനിമയ്ക്ക് വേണ്ടിയാണ് നാടുവിടല്‍. 'ഈ രണ്ട് കാരണങ്ങളാല്‍ രാജ്യം വിടുകയാണ്'; പൃഥ്വിരാജിന്റെ കുറിപ്പ് ചര്‍ച്ചയാക്കുകയാണ് സോഷ്യല്‍ മീഡിയ. കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായിത്തീരാവുന്ന ആടുജീവിതത്തിനായുള്ള തയ്യാറെടുപ്പിലാണ് നടന്‍ പൃഥ്വിരാജ്. ചിത്രത്തിലെ നജീബിനായി കഠിനമായ മേക്കോവറാണ് പൃഥ്വി നടത്തിയിരിക്കുന്നത്.

തടി കുറച്ച് താടിയും മുടിയും നീട്ടി വളര്‍ത്തിയുള്ള പൃഥ്വിയുടെ ലുക്ക് ആരാധകര്‍ ഏറ്റെടുത്തിരുന്നു. ചിത്രത്തിലെ നജീബാകാന്‍ നന്നേ മെലിഞ്ഞുള്ള പൃഥ്വിയുടെ ഗെറ്റപ്പ്. ഇപ്പോള്‍ നജീബാകാന്‍ തന്നെ പൂര്‍ണമായും സമര്‍പ്പിക്കുകയാണെന്ന് വ്യക്തമാക്കിയാണ് പൃഥ്വിരാജ് കുറിപ്പിടുന്നത്. കഠിനമായ മെയ്‌ക്കോവറിന്റെ അവസാന ഘട്ടത്തിനായി താന്‍ രാജ്യത്ത് മാറി നില്‍ക്കുകയാണെന്ന് പൃഥ്വിരാജ് കുറിപ്പില്‍ പറയുന്നു..തനിക്ക് വേണ്ടി കുറച്ച് സമയം മാറ്റിവയ്‌ക്കേണ്ടത് അത്യാവശ്യമാണെന്നും തന്റെ മെയ്‌ക്കോവറിന്റെ അവസാന ഘട്ടം, സിനിമ സ്‌ക്രീനുകളില്‍ എത്തുമ്പോള്‍ മാത്രം കാണേണ്ട ഒന്നാണെന്നാണ് താന്‍ കരുതുന്നതെന്നും പൃഥ്വി വ്യക്തമാക്കുന്നു.

ബ്ലസ്സി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. പൃഥ്വിരാജിന്റെ ഡെഡിക്കേഷനെ അഭിനന്ദിച്ച് ആരാധകര്‍ രംഗത്ത് എത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സിനിമയ്ക്ക് വേണ്ടി എടുക്കുന്ന തയ്യാറെടുപ്പുകളുടെ കുറിപ്പുമായി പൃഥ്വി എത്തുന്നത്. സിനിമയോട് പൃഥ്വിരാജ് കാണിക്കുന്ന ആത്മാര്‍ഥയും സമര്‍പ്പണവുമാണ് പുതിയ കുറിപ്പും ചര്‍ച്ചയാകുന്നത്. കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലെ സജീവചര്‍ച്ചയാണ് ഈ വിഷയം. ആടുജീവിതം എന്ന ചിത്രത്തിനായി ശരീരഭാരം കുറച്ച താരത്തെ അമ്പരപ്പോടെയാണ് മലയാളി നോക്കിയത്. ഇപ്പോഴിതാ സിനിമയെ കുറിച്ച് വിശദമായ ഒരു കുറിപ്പും പങ്കുവച്ച് വിദേശയാത്രക്ക് ഒരുങ്ങുകയാണ് താരം.

അര്‍ദ്ധരാത്രി ഉറക്കമുണര്‍ന്നു പോയ പൃഥ്വിരാജിന് വിശപ്പുകാരണം ഉറങ്ങാന്‍ പറ്റാത്തതും സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്തിരുന്നു. അക്കാര്യവും പൃഥ്വി തന്നെ ട്വീറ്റ് ചെയ്തു. ആടുജീവിതത്തിലെ കഥാപാത്രത്തിനു വേണ്ടി കഠിനമായ ഡയറ്റുകളും വ്യായാമങ്ങളും പിന്തുടര്‍ന്ന് ഇരിക്കുന്ന സമയത്തായിരുന്നു പൃഥ്വിയുടെ ഈ ട്വീറ്റ്. താരത്തിന്റെ ട്വീറ്റ് ആരാധകരും ഏറ്റെടുത്തു. താരത്തിന്റെ ആത്മാര്‍പ്പണത്തെ അഭിനന്ദിച്ചുകൊണ്ടാണ് പലരും കമന്റ് ചെയ്തു. ഒപ്പം രസകരമായ ട്രോളുകളും. വിശന്നാല്‍ നന്നായി ഉറങ്ങാന്‍ പറ്റുമെന്നാണ് ഒരു രസികന്‍ പറയുന്നത്. ചിത്രം സിനിമയില്‍ രഞ്ജിനിയും മോഹന്‍ലാലും ഒന്നിച്ചുള്ള ഒരു ട്രോള്‍ ചിത്രവും കമന്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്. ഓരോ നാരങ്ങാ വെള്ളം കാച്ചിയാലോ എന്നായിരുന്നു മറ്റൊരു ആരാധകന്റെ കമന്റ്. ഈചര്‍ച്ചകളെ പുതിയ തലത്തിലെത്തിക്കുയാണ് നാടുവിടല്‍ പോസ്റ്റും.

ബെന്യാമിന്റെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ 'ആടുജീവിതം' എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. ജീവിതത്തെ കുറിച്ചുള്ള സ്വപ്നങ്ങളുമായി ഗള്‍ഫ് രാജ്യങ്ങളിലെത്തുകയും പിന്നീട് മരുഭൂമിയില്‍ ആട്ടിടയനായി ജോലി ചെയ്യേണ്ടി വരികയും ചെയ്യുന്ന ഒരു മനുഷ്യന്റെ നരകയാതനകളുടെ നേര്‍ക്കാഴ്ചയാണ് 'ആടുജീവിതം'. ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം എ.ആര്‍. റഹ്മാന്‍ നിര്‍വഹിക്കുന്നു.
പൃഥ്വിരാജിന്റെ ഫേസ്ബുക്ക് കുറിപ്പ്
കഴിഞ്ഞ കുറച്ച് മാസങ്ങള്‍ കഠിനമായിരുന്നു. ആടുജീവിതത്തിനായി പുറപ്പെടുമ്പോള്‍, ഞാന്‍ എനിക്ക് മുന്നില്‍ മനഃപൂര്‍വം ഒരു ലക്ഷ്യം വച്ചിട്ടിലായിരുന്നു. എനിക്ക് കഴിയുന്നിടത്തോളം ഭാരം കുറയ്ക്കുക എന്നതായിരുന്നു ഉദ്ദേശം. ഒരുപക്ഷെ എനിക്ക് ഒരു ലക്ഷ്യമുണ്ടായിരുന്നുവെങ്കില്‍ ഞാന്‍ ഇപ്പോള്‍ അതിനെ മറികടന്നിരിക്കാം.

അടുത്ത രണ്ടാഴ്ച ഞാന്‍ എന്നെത്തന്നെ സ്വയം ഉന്തിവിടുകയാണ്. ഇന്ന് രണ്ട് കാരണങ്ങളാല്‍ രാജ്യം വിടുകയാണ്. ഒന്ന്, ഷെഡ്യൂള്‍ ആരംഭിക്കുന്നതിനുമുമ്പ് ഞാന്‍ എനിക്ക് വേണ്ടി തന്നെ കുറച്ച് സമയം മാറ്റിവയ്‌ക്കേണ്ടത് അനിവാര്യമാണെന്ന് ഞാന്‍ കരുതുന്നു, രണ്ട്, എന്റെ പരിവര്‍ത്തനത്തിന്റെ അവസാന ഘട്ടം, സിനിമ സ്‌ക്രീനുകളില്‍ എത്തുമ്പോള്‍ മാത്രം കാണേണ്ട ഒന്നാണെന്ന് ഞാന്‍ കരുതുന്നു.

അതെ, ഞാന്‍ ബ്ലെസി ചേട്ടന് വാഗ്ദാനം ചെയ്തതുപോലെ, അതിലും പ്രധാനമായി, ഞാന്‍ സ്വയം വാഗ്ദാനം ചെയ്തതുപോലെ, ഞാന്‍ എന്നെ പൂര്‍ണമായും നല്‍കുന്നു. അടുത്ത 15 ദിവസങ്ങളിലും, തുടര്‍ന്നുള്ള മുഴുവന്‍ ഷൂട്ട് ഷെഡ്യൂളിലൂടെയും, ഞാന്‍ നിരന്തരം എന്റെ പരിധി എന്തെന്ന് സ്വയം കണ്ടെത്തും. ശാരീരികമായും, മാനസികമായും, വൈകാരികമായും. ഓരോ ദിവസവും, ഓരോ നിമിഷവും, നജീബിന്റെ ജീവിതത്തിന്റെ വീക്ഷണകോണില്‍ കൂടി നോക്കുമ്പോള്‍ എന്റെ എല്ലാ ശ്രമങ്ങളും ചെറുതും അനുചിതവുമാണെന്ന സത്യം ഉള്‍ക്കൊണ്ട് ഞാന്‍ എന്നെത്തന്നെ പ്രചോദിപ്പിക്കും.

ഈ ഘട്ടത്തില്‍, എന്റെ ഉള്ളില്‍ സ്ഥാനം പിടിച്ച വിശപ്പും, ക്ഷീണവും, ഇച്ഛാശക്തിയും ഒരുമിച്ച്, ഓരോ ദിവസവും, വിചിത്രമായ ഒരു ആത്മീയ പ്രഭാവലയം സൃഷ്ടിക്കുന്നു, പല കാരണങ്ങളാലും അതാണ് നജീബിന്റെ യാത്രയെന്നാണ് ഞാന്‍ കരുതുന്നു. മരുഭൂമി അവന് നേരെ തൊടുത്തുവിട്ട എല്ലാ വെല്ലുവിളികളും, അവന്റെ സ്ഥായിയായ വിശ്വാസത്തിനും, അവന്റെ ആഗ്രഹത്തിനും, പ്രപഞ്ചത്തിലുള്ള അവന്റെ വിശ്വാസത്തിനും മുന്നില്‍ തകര്‍ന്നു തരിപ്പണമായി.. ആടുജീവിതം! ജീവിതവും സിനിമയും കഥാപാത്രവും നിങ്ങളും പരസ്പരം അലിഞ്ഞു ചേരുമ്പോള്‍...പൃഥ്വിരാജ് കുറിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category