1 GBP = 93.50 INR                       

BREAKING NEWS

ഡല്‍ഹിയില്‍ കൊല്ലപ്പെട്ട 43 പേരെ ഹിന്ദുവെന്നോ മുസല്‍മാനെന്നോ വിളിക്കേണ്ട; അവരെല്ലാം നിരാലംബരായ പാവം മനുഷ്യ ഇരകളാണ്; കൊല കത്തിയുമായി ഇറങ്ങിയവരും മുസ്ലീമുകളോ ഹിന്ദുക്കളോ അല്ല; അവരൊക്കെ കൊലപാതകം കച്ചവടമാക്കി ജീവിക്കുന്ന ക്രിമിനലുകളാണ്; ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ ഹിന്ദുവിന്റെയോ മുസല്‍മാന്റേയോ പേരില്‍ കണ്ണീരൊഴുക്കിയാല്‍ അങ്ങനെയാവണമെന്നുണ്ടോ?

Britishmalayali
kz´wteJI³

താനും ദിവസങ്ങള്‍ നീണ്ട കലാപത്തിന് ശേഷം ഡല്‍ഹി ശാന്തമായിരിക്കുന്നു എന്ന വാര്‍ത്ത ഏതൊരു ദേശസ്നേഹിയേയും ആഹ്ലാദിപ്പിക്കുന്നതാണ്. ആ ആശ്വാസത്തിന്റെ ആയുസ് കുറയ്ക്കുന്നു. 45 പച്ചജീവനുകള്‍ കലാപകാരികള്‍ കൊത്തിയെടുത്തപ്പോള്‍ അനേകായിരം വീടുകളും കിടപ്പാടങ്ങളും സ്ഥാപനങ്ങളും അഗ്‌നിയില്‍ വെന്തുരുകിയിരിക്കുന്നു. കൊല്ലപ്പെട്ടതും കൊന്നതും മുസ്ലിമാണോ ഹിന്ദുവാണോ എന്നതിന്റെ കണക്കെടുപ്പാണ് പലരും നടത്തുന്നത്.

കൊല്ലപ്പെട്ടവരെല്ലാം മുസ്ലിമുകളും അഗ്‌നിക്കിരയായവയെല്ലാം മുസ്ലിമുകളുടേതുമാണ് എന്ന് സ്ഥാപിക്കാന്‍ ഒരു കൂട്ടരും. കൊല്ലപ്പെട്ടവരില്‍ കുറച്ച് പേരെങ്കിലും ഹിന്ദുക്കളും കൊള്ളയടിക്കപ്പെട്ടതില്‍ കുറച്ച് സ്ഥാപനങ്ങള്‍ എങ്കിലും ഹിന്ദുക്കളുടേത് എന്ന് സ്ഥാപിക്കാന്‍ മറുകൂട്ടരും ശ്രമിക്കുന്നു. എന്നാല്‍ ഒരു കാര്യം തീര്‍ത്ത് പറയാം.കൊല്ലപ്പെട്ടവരോ കൊന്നവരോ ഹിന്ദുക്കളോ മുസ്ലിങ്ങളോ അല്ല, കൊല്ലപ്പെട്ടവരെല്ലാം ചേരികളില്‍ താമസിക്കുന്ന സാധാരണക്കാരായ പച്ച മനുഷ്യരാണ്. ഒരു ഇന്റലിജന്‍സ് ഓഫീസര്‍ അല്ലാതെ മറ്റാരുടേയും മൃതദേഹം പുറത്തുവരുമ്പോള്‍ അവരെല്ലാം അസാധാരണ മനുഷ്യരോ നേതാക്കളോ അല്ലെന്ന് വ്യക്തമാകുന്നു. എല്ലാവരും ഉപജീവനത്തിന് വേണ്ടി കഷ്ടപ്പെടുന്ന സാധാരണക്കാരായ മനുഷ്യരാണ്. അവരില്‍ ഹിന്ദുക്കളും മുസ്ലിമുകളുമുണ്ട്. ഒരുപക്ഷേ ഹിന്ദുവും മുസ്ലിമുമല്ലാത്ത മറ്റൊരു മതക്കാരനുമുണ്ടാകും.

ഇവരാരും ഏതെങ്കിലും ഒരു കലാപത്തിന് ഇറങ്ങി പുറപ്പെട്ടവരല്ല. അവരുടെ വസ്ത്രം കൊണ്ടോ നിറം കൊണ്ടോ, നിര്‍ഭാഗ്യകരമായ ഒരു സാഹചര്യത്തില്‍ എത്തപ്പെട്ടതുകൊണ്ടോ നിഷ്ഠൂരം വധിക്കപ്പെട്ട പാവങ്ങളാണ്. കൊല്ലപ്പെട്ടവരുടെ വിധവകളും ബന്ധുക്കളും മാതാപിതാക്കളും വിലപിക്കുന്നതിന്റേയും മോര്‍ച്ചറിയുടെ മുന്നിലിരുന്ന് കൊണ്ട് അവിടെ കൂട്ടിയിട്ടിരിക്കുന്ന മൃതദേഹങ്ങളില്‍ എന്റെ ഭര്‍ത്താവോ എന്റെ മകനോ ഇല്ലെന്ന് ആശ്വസിക്കുന്നതിന് വേണ്ടി കണ്ണീര് ഒലിപ്പിക്കുന്നതിന്റേയും ചിത്രങ്ങള്‍ പുറഡത്തുവരുമ്പോള്‍ എങ്ങനെയാണ് അത് ഹിന്ദുവാണ് മുസല്‍മാനാണ് എന്നൊക്കെ പറയാന്‍ കഴിയുന്നത്.


ഒരുനേതാവും ഈ കലാപത്തില്‍ കൊല്ലപ്പെട്ടിട്ടില്ല. ഒരു അറിയപ്പെടുന്ന വ്യക്തിയും ഈ കലാപത്തില്‍ കൊല്ലപ്പെട്ടിട്ടില്ല. എന്നിട്ടും ഹിന്ദുവിനെ കൊന്നു എന്നും മുസല്‍മാനെ കൊന്നു എന്നും അവകാശവാദം ഉയര്‍ത്തുന്നവര്‍ കൊലയ്ക്ക് കൂട്ട്നിന്നവരും കൊലയ്ക്ക് നേതൃത്വം കൊടുത്തവരാണോ എന്ന് വിസ്മരിക്കരുത്.

ബി.ബി.സിയുടെ ഒരു ന്യൂസ് റിപ്പോര്‍ട്ട് എന്റെ ശ്രദ്ധയില്‍പ്പെട്ടു. അവര്‍ ഡല്‍ഹി കലാപത്തിന്റെ ഭീതതിമായ മുഖം പുറംലോകത്ത് എത്തിച്ചതില്‍ വിജയിച്ചു എന്ന് ആദ്യം തന്നെ പറയട്ടെ. പക്ഷേ ഹിന്ദുക്കള്‍ കൂട്ടത്തോടെ മുസ്ലിമുകളെ കൊന്നൊടുക്കുന്നു എന്ന ബി.ബി.സിയുടെ നിഗമനം ശുദ്ധവിഡ്ഢിത്തമാണ്. ഒരു ഹിന്ദുവും ഒരു മുസല്‍മാനേയും കൊല്ലാന്‍ രംഗത്തിറങ്ങിയിട്ടില്ല. ഒരു മുസല്‍മാനും ഒരു ഹിന്ദുവിനെ കൊല്ലാനും രംഗത്തിറങ്ങിയിട്ടില്ല. എത്രയോ ഇടങ്ങള്‍ മുസല്‍മാന്റെ ജീവിതം കാക്കുന്നതിന് വേണ്ടി ഹിന്ദുക്കള്‍ കൈകോര്‍ത്ത് നിന്നതിന്റെ ചിത്രം നമ്മള്‍ കണ്ടു. (ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് പൂര്‍ണരൂപം വീഡിയോ കാണാം).

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category