1 GBP = 97.40 INR                       

BREAKING NEWS

ബിഗ് ബോസ് വീട്ടില്‍ നിന്നും ഉയര്‍ന്ന ഡോ. രജിത് കുമാര്‍ തരംഗം യുകെയിലും; യൂറോപ്പിലെ ആദ്യ ഡോ രജിത് ആര്‍മി മീറ്റ് അപ്പ് ഈമാസം 14ന് ലണ്ടനില്‍

Britishmalayali
അജിമോന്‍ ഇടക്കര

ഷ്യാനെറ്റിലെ ബിഗ് ബോസ് സീസണ്‍ 2 മത്സരാര്‍ത്ഥി ഡോ. രജിത്കുമാറിനെ പിന്തുണയ്ക്കുന്ന രജിത് ആര്‍മിയുടെ യുകെ ഘടകം ഈമാസം 14നു ഈസ്റ്റ്ഹാമില്‍ ഒത്തു കൂടുന്നു. യുഎഇയിലും, കോട്ടയത്തും വച്ച് നടന്ന രജിത് ആര്‍മി സമ്മേളനങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടു കൊണ്ടാണ് യൂറോപ്പിലെ ആദ്യ മീറ്റ് അപ് ലണ്ടനിലെ ഈസ്റ്റ് ഹാമില്‍ വച്ച് മിമിക്രിയും ഗാനമേളയും അടക്കം വിവിധ കലാപരിപാടികളുടെ അകമ്പടിയോടെ അരങ്ങേറുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിലും  പ്രത്യേക സമ്മേളനങ്ങളും അവസാനം കൊച്ചിയില്‍ എല്ലാ ജില്ലാക്കാരെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു ഗ്രാന്റ് മീറ്റിങ്ങും ബിഗ് ബോസ് ഷോ തീരും മുന്‍പെ ഉണ്ടാകും എന്ന് രജിത് ആര്‍മി ഫേസ് ബുക്ക് പേജ് അഡ്മിന്മാരിലൊരാള്‍ ആയ അമല്‍ അമ്പലത്തറ സൂചിപ്പിക്കുകയുണ്ടായി.

ഡോ. രജിത്കുമാര്‍ തന്റെ ജീവിതത്തിലൂടെ തന്നെ കാണിച്ചു തരുന്ന നന്മയുടെ ആശയങ്ങള്‍ കൂടുതല്‍ ആളുകളിലേക്കെത്തിക്കുക, പരമാവധി പ്രേക്ഷക വോട്ടുകള്‍ ഡോ. രജിത് കുമാറിന് ഉറപ്പു വരുത്തുക എന്ന ലക്ഷ്യം മാത്രമാണ് ഈ കൂട്ടായ്മയുടെ ഉദ്ദേശം എന്ന് യുകെയില്‍ ഈ കൂട്ടായ്മയ്ക്ക് തുടക്കമിട്ട രഘുലാല്‍ രവി പറഞ്ഞു.

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്‍ സ്വദേശിയായ രജിത് കുമാറിന് മൈക്രോ ബയോളജിയില്‍ ഡോക്ടറേറ്റും സൈറ്റോജെനറ്റിക്‌സില്‍ സ്വര്‍ണ്ണ മെഡലോടെ എം ഫില്‍ ബിരുദം, നാച്ചുറല്‍ സയന്‍സില്‍ ബീ എഡ്, സൈക്കോ തെറാപ്പിയില്‍ മാസ്റ്റേഴ്‌സ് ഡിഗ്രിയും, ഉണ്ട്. കാലടി ശ്രീ ശങ്കര കോളേജിലെ അധ്യാപകനായിരുന്ന ഡോ. രജിത് കുമാര്‍  ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റിയുടെ ആജീവനാന്ത അംഗവും ഡോ. രജിത്കുമാര്‍ ചാരിറ്റി സര്‍വീസസ് എന്ന ചാരിറ്റി ഓര്‍ഗനൈസേഷന്‍ന്റെ സ്ഥാപകനും ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത നടത്തുന്ന ഒരു സാമൂഹ്യപ്രവര്‍ത്തകന്‍  ആണ്. ആയിരക്കണക്കിന് പാവപ്പെട്ട കുട്ടികള്‍ക്ക് സൗജന്യ ട്യൂഷന്‍, ഭക്ഷണം, യൂണിഫോം, പഠന സാമഗ്രികള്‍ എന്നിവ സ്വന്തം ശമ്പളത്തില്‍ നിന്ന് കണ്ടെത്തുന്ന ഡോ. രജിത്കുമാര്‍ അറിയപ്പെടുന്ന ഒരു മോട്ടിവേഷണല്‍ പ്രാസംഗികനാണു. ജീവിതവിജയം കണ്ടെത്താന്‍ സഹായിക്കുന്ന ഒട്ടേറെ പുസ്തകള്‍ എഴുതിയിട്ടുള്ള ഡോ രജിത് കുമാര്‍ ചെറുതും വലുതുമായ അനേകം അവാര്‍ഡുകളും നേടിയിട്ടുണ്ട്. സ്ത്രീകളുടെ  വസ്ത്രധാരണ സംബന്ധമായ അദ്ദേഹത്തിന്റെ ചില വിവാദപരമായ അഭിപ്രായങ്ങള്‍ ഒട്ടേറെ യുക്തി വാദികളും സ്ത്രീ പക്ഷവാദികളും ഏറ്റെടുത്തിരുന്നു. നീണ്ട നരച്ച താടിയും മുടിയുമൊക്കെയായി തികച്ചും സാത്വികനായ ഒരു താപസനെ പോലെ കഴിഞ്ഞ ഡോ. രജിത് കുമാര്‍ ജനലക്ഷങ്ങള്‍ കാണുന്ന ഷോയ്ക്കിണങ്ങുന്ന വിധം മുടിയൊക്കെ കറുപ്പിച്ചു, താടിയൊക്കെ ഉപേക്ഷിച്ചു ഉറ്റവര്‍ പോലും തിരിച്ചറിയാത്ത ഗെറ്റപ്പില്‍ ആയിരുന്നു ബിഗ്ബോസ് വീട്ടില്‍ പ്രവേശിച്ചത്.
ഈ മാസം പതിനാലിനു ലണ്ടനിലെ ഈസ്റ്റ്ഹാമില്‍ എംഎ യുകെ ഹാളില്‍ ഉച്ചയ്ക്ക് രണ്ടു മണിക്കാണ് സമ്മേളനം ആരംഭിക്കുക. ശനിയാഴ്ചയിലെ എപ്പിസോഡ് വലിയ സ്‌ക്രീനില്‍ ഒന്നിച്ചിരുന്നു കാണാനുള്ള സൗകര്യവും പങ്കെടുക്കുന്നവര്‍ക്ക് ഭക്ഷണ ക്രമീകരണവും ഉണ്ടായിരിക്കും. രജിത് സാര്‍ യുകെ ആര്‍മിയിലെ അംഗങ്ങളും അറിയപ്പെടുന്ന ഗായകരും മിമിക്രി കലാകാരന്മാരുമായവരുടെ കലാപരിപാടികളും അണിയറയില്‍ ഒരുങ്ങികൊണ്ടിരിക്കുന്നു. എല്ലാവരെയും ഈ കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
രജിത് സര്‍ ആര്‍മി (യുകെ) എന്ന ഫേസ് ബുക്ക് പേജ് സന്ദര്‍ശിക്കുകയോ ഇതിന്റെ സംഘാടക നിരയില്‍ മുന്നില്‍ നില്‍ക്കുന്ന രഘുലാല്‍ രവി (ഫോണ്‍ 07960120099), ജോജി:- (തോമസ് ഫിലിപ്പ് -ഫോണ്‍  07454023115) എന്നിവരെ വിളിക്കുകയോ ചെയ്യുക.
സ്ഥലത്തിന്റെ വിലാസം
MAUK Hall, 671 Romford Road, Manor Park, London E12 5AD

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category