1 GBP = 99.00INR                       

BREAKING NEWS

മൈ ഫോണ്‍ നമ്പര്‍ ഈസ് 2255! തൂവെള്ള നിറത്തിലുള്ള ലാന്‍ഡ്ക്രൂയ്സറിന്റെ നമ്പര്‍ രാജാവിന്റെ മകനിലെ പഞ്ച് ഡയലോഗിന് സാമ്യം; ആന്റണി പെരുമ്പാവൂരിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത അത്യാഡബരക്കാര്‍ വാങ്ങിയത് 2016ല്‍; ഇനി ചാരിക്കിടന്ന് സുഹൃത്തിനൊപ്പം സുഖയാത്രയ്ക്ക് 'വെല്‍ഫയര്‍'; സെറ്റുകളില്‍ നിന്ന് സെറ്റുകളിലേക്കും ബിഗ് ബോസിലേക്കുമുള്ള യാത്ര സുഖകരമാക്കി സൂപ്പര്‍ സ്റ്റാര്‍; പുതിയ കാറിലെ ലാലേട്ടന്റെ മറ്റൊരു ഫോട്ടോ കൂടി വൈറലാകുമ്പോള്‍

Britishmalayali
kz´wteJI³

കൊച്ചി: തിരക്കുകളില്‍ നിന്ന് തിരക്കുകളിലേക്കാണ് മോഹന്‍ലാലിന്റെ യാത്ര. വിമാനത്തിലും കാറിലുമായാണ് കൂടുതല്‍ കറക്കം. ബിഗ് ബോസ് ഷൂട്ടിംഗും സിനിമാ അഭിനയവും പിന്നെ ചാനലുകളുടെ അവാര്‍ഡ് നിശയുമെല്ലാം മോഹന്‍ലാലിന് തിരക്കിന്റെ കൊടുമുടിയിലെത്തിക്കുന്നു.

ഈ തിരക്കുകള്‍ക്കിടയില്‍ ആശ്വാസം കണ്ടെത്താനാണ് മോഹന്‍ലാല്‍ അത്യാഡംബര വാഹനം സ്വന്തമാക്കുന്നത്. കാറുകളുടെ ഒരിക്കലും ഹരം കാണിക്കാത്തെ മോഹന്‍ലാലിന് ടൊയോട്ടയുടെ എംപിവി വെല്‍ഫയര്‍ ഈ തിരക്ക് കാലത്ത് നല്‍കുന്നത് സുഖയാത്രയാണ്. വാഹനം സ്വീകരിക്കുന്ന മോഹന്‍ലാലിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ഇതിനൊപ്പമാണ് കാറിനുള്ളില്‍ സുഖമായി ചരിഞ്ഞിരിക്കുന്ന ലാലിന്റെ ചിത്രം.

80 ലക്ഷത്തിനടുത്താണ് വെല്‍ഫെയറിന്റെ വില. കേരളത്തില്‍ ഈ വാഹനം സ്വന്തമാക്കിയത് വെറും മൂന്ന് പേര്‍ മാത്രമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അത്യാധുനിക സജ്ജീകരണങ്ങളാണ് വാഹനത്തിലുള്ളത്. മധ്യനിരയില്‍ പൂര്‍ണമായും ചായ്ക്കാന്‍ സാധിക്കുന്ന സീറ്റുകള്‍, റൂഫിലെ സ്‌ക്രീന്‍, ഇലക്ട്രോണിക് ഫൂട്ട്റെസ്റ്റ്, വൈഫൈ ഹോട്ട് സ്പോട്ട് തുടങ്ങിയവയാണ് വാഹനത്തിന്റെ പ്രത്യേകതകള്‍. തിരക്കുകളില്‍ നിന്ന് തിരക്കുകളിലേക്ക് ഓടുന്നതിനിടെയില്‍ ആശ്വാസമാണ് ഈ വാഹനം. 4935 എംഎം നീളവും 1850 എംഎം വീതിയും 1895 എംഎം ഉയരവും 3000 എംഎം വീല്‍ബെയ്സുമുണ്ട് വെല്‍ഫെയറിന്. 16.35 കിലോമീറ്ററാണ് ഇന്ധനക്ഷമത.

നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനൊപ്പമെത്തിയാണ് മോഹന്‍ലാല്‍ വെല്‍ഫയര്‍ സ്വന്തമാക്കിയത്. എക്‌സ്‌ക്യൂട്ടീവ് ലോഞ്ച് എന്ന ഒരു വേരിയന്റില്‍ മാത്രമാണ് വെല്‍ഫയര്‍ ഇന്ത്യയിലെത്തുന്നത്. മധ്യനിരയില്‍ പൂര്‍ണമായും ചായ്ക്കാന്‍ കഴിയുന്ന സീറ്റുകള്‍, ഇലക്ട്രോണിക് ഫുട്ട്‌റെസ്റ്റ് എന്നീ സംവിധാനങ്ങളുള്ള വെന്റിലേറ്റഡ് സീറ്റുകള്‍, റൂഫില്‍ ഘടിപ്പിച്ചിട്ടുള്ള എന്റര്‍ടെയ്‌ന്മെന്റ് സ്‌ക്രീന്‍, വൈഫൈ ഹോട്ട് സ്‌പോട്ട് എന്നിവയാണ് ഇന്റീരിയറിലുള്ളത്. ബ്ലാക്ക്- വുഡന്‍ ഫിനീഷിലാണ് വെല്‍ഫെയറിന്റെ ഇന്റീരിയര്‍ ഒരുക്കിയിരിക്കുന്നത്. 7.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്‌ന്മെന്റ് സിസ്റ്റം, പിന്‍ സീറ്റ് യാത്രക്കാര്‍ക്കായി 10.2 ഇഞ്ച് സ്‌ക്രീന്‍, വയര്‍ലെസ് ചാര്‍ജര്‍, ക്യാപ്റ്റന്‍ സീറ്റ്, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍ എന്നിവയാണ് ഇന്റീരിയറിനെ റിച്ചാക്കുന്നത്.

പെട്രോള്‍ ഹൈബ്രിഡ് എന്‍ജിനായിരിക്കും വെല്‍ഫയറിലുണ്ടാവുക. 2.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 87 ബിഎച്ച്പി പവറും 198 എന്‍എം ടോര്‍ക്കുമേകും. ഇതില്‍ നല്‍കിയിട്ടുള്ള ഇലക്ട്രിക് മോട്ടോറുമായി ചേര്‍ന്ന് 196 ബിഎച്ച്പി പവറാണ് മൊത്തം എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. സിവിടി ട്രാന്‍സ്മിഷന്‍ വഴി എല്ലാ വീലിലേക്കും ഒരുപോലെ കരുത്തെത്തും. ടോയോട്ടയില്‍ നിന്ന് മോഹന്‍ലാല്‍ സ്വന്തമാക്കുന്ന രണ്ടാമത് വമ്പന്‍ ആണ് വെല്‍ഫയര്‍ എന്നാണ് റിപ്പോര്‍ട്ട്. ഇതിനു മുന്‍പ് 2016-ല്‍ താരം ടൊയോട്ടയുടെ ആഡംബര എസ്യുവി ലാന്‍ഡ്ക്രൂയ്സര്‍ സ്വന്തമാക്കിയിരുന്നു. എന്നാല്‍ അത് ലാലിന്റെ പേരിലായിരുന്നില്ല.
തൂവെള്ള നിറത്തിലുള്ള ലാന്‍ഡ്ക്രൂയ്സറിന്റെ നമ്പര്‍ ആണ് ആകര്‍ഷണം. KL-07-CJ-2255. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത് 'രാജാവിന്റെ മകന്‍' എന്ന സിനിമയിലെ വിന്‍സന്റ് ഗോമസ് എന്ന മോഹന്‍ലാല്‍ കഥാപാത്രം അഡ്വ. ആന്‍സിയോട് പറയുന്ന ഡയലോഗിലെ പ്രസക്തമായ ഭാഗമാണ് 'മൈ ഫോണ്‍ നമ്പര്‍ ഈസ് 2255'. 4.4 ലിറ്റര്‍ ഡീസല്‍ എഞ്ചിനുള്ള ടൊയോട്ട ലാന്‍ഡ് ക്രൂയ്സറിന് 1.36 കോടി രൂപയാണ് വില. അന്ന് അത് വാങ്ങിയത് പക്ഷെ ആന്റണി പെരുമ്പാവൂരിന്റെ പേരിലായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category