1 GBP = 97.40 INR                       

BREAKING NEWS

പ്രസിഡന്റ് ബിജോ തോമസ്, സെ ക്രട്ടറി ബിജോയ് വര്‍ഗീസ്, സോജ് ജയപ്രകാശ് ട്രഷറര്‍; എക്സിറ്റര്‍ മലയാളി അസ്സോസ്സിയേഷന് ചുമതലയേറ്റ പുതു നേതൃത്വം ഇങ്ങനെ

Britishmalayali
സുധാകരന്‍ പാലാ

ക്സിറ്റര്‍ മലയാളി അസ്സോസ്സിയേഷന്റെ (ഇമ) 2020-2021 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. അമേരിക്ക ഹാളില്‍ ക്രിസ്തുമസ് പുതുവല്‍സര ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന വാശിയേറിയ വോട്ടെടുപ്പില്‍ ഇമയുടെ ചരിത്രത്തിലാദ്യമായി ബാലറ്റിലൂടെ പുതിയ കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുക്കുകയും അതിനു ശേഷം ബല്‍മണ്ട് ഹാളില്‍ ചെയര്‍മാന്‍ മോഹന്‍ കുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ആദ്യ ഭരണസമിതി മീറ്റിംഗിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

ബിജോ തോമസ് - പ്രസിഡന്റ്, ഡിറ്റാ ജ്യൂവല്‍ - വൈസ് പ്രസിഡന്റ്, ബിജോയ് പി. വര്‍ഗീസ് - സെക്രട്ടറി, ജോബി തോമസ് - ജോയിന്റ് സെക്രട്ടറി, സോജ് ജയപ്രകാശ് - ട്രഷറര്‍, തെരേസാ സാബു - പ്രോഗ്രാം കോര്‍ഡിനേറ്റര്‍, ജോയി ജോണ്‍, റോബി വര്‍ഗീസ്, വില്‍സണ്‍ പുന്നോലില്‍, രാജേഷ് നായര്‍, ജിന്നി തോമസ്, ഷിബു സേവ്യര്‍, ജോമോന്‍ തോമസ്, സെബാസ്റ്റ്യന്‍ സ്‌കറിയ എന്നിവര്‍ കമ്മിറ്റിയംഗങ്ങള്‍.

മുന്‍ ഭരണ സമിതിയംഗങ്ങള്‍ അവരുടെ രണ്ടു വര്‍ഷക്കാലത്തെ പ്രവര്‍ത്തന നേട്ടങ്ങളെ മുന്‍നിര്‍ത്തി ഇലക്ഷനില്‍ മത്സരിക്കുകയും അതിനെതിരെ മത്സര രംഗത്തുണ്ടായിരുന്ന പാനലില്‍ നിന്നും വളരെ ശക്തമായ മത്സരം ഉണ്ടാകുകയും ബഹുഭൂരിപക്ഷം അംഗങ്ങളും വോട്ടെടുപ്പില്‍  പങ്കെടുത്ത് മുന്‍ ഭരണ സമിതിയംഗങ്ങളെ വന്‍ഭൂരിപക്ഷത്തോടു കൂടി വിജയിപ്പിക്കുകയുണ്ടായി.

എക്സിറ്ററിലെ മലയാളികളുടെ സാമൂഹിക- സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെ ലക്ഷ്യമാക്കി രൂപം കൊടുത്ത ഇമ കഴിഞ്ഞകാലങ്ങളിലെ പ്രവര്‍ത്തന മികവുകൊണ്ട് എല്ലാവരുടെയും പ്രശംസയേറ്റുവാങ്ങി മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നു. വളരെ വിപുലവും വ്യത്യസ്തവുമായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2020-2021ല്‍ Exeter Community Together (ECT) മായി കൂടുതല്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുവാനും, ലഭ്യമാകുന്ന ഫണ്ടുകള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രയോജനകരമായ പദ്ധതികള്‍ക്കായി വിനിയോഗിച്ച് മുന്നോട്ടു പോകുവാനും പുതുതായി എക്സിറ്ററില്‍ എത്തിയ കുടുംബങ്ങളെ സംഘടനയില്‍ അംഗങ്ങളാക്കി വളരെ ശക്തമായ രീതിയില്‍ വരും കാലങ്ങളില്‍ പ്രവര്‍ത്തിക്കുവാനും തീരുമാനമായി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category