1 GBP = 92.00INR                       

BREAKING NEWS

സൗദി അറേബ്യയുടെ പ്രീമിയം റസിഡന്‍സി കാര്‍ഡ് ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനായി എം.എ.യൂസഫലി; ലുലുവിന്റെ തലവന് ഇനി സൗദിയില്‍ സ്പോണ്‍സര്‍ ഇല്ലാതെ തന്നെ വ്യവസായം ചെയ്യാം; മക്കയിലും മദീനയിലുമടക്കം വസ്തുവകകള്‍ വാങ്ങാനും യൂസഫലിക്ക് നിഷ്പ്രയാസം: യുഎഇയുടെ ആദ്യത്തെ സ്ഥിരതാമസാനുമതി സ്വന്തമാക്കിയതിന് പിന്നാലെ സൗദിയുടെ ഗ്രീന്‍കാര്‍ഡ് ലഭിച്ചതിന്റെ സന്തോഷം പങ്കുവെച്ച് മലയാളി വ്യവസായി

Britishmalayali
kz´wteJI³

റിയാദ്: മലയാളി വ്യവസായിയും ലുലു ഗ്രൂപ് ചെയര്‍മാനുമായ എം.എ യൂസഫലിക്ക് ഇനി സ്ഥിരമായി സൗദിയില്‍ താമസിക്കാം. ആവശ്യമെങ്കില്‍ സ്വന്തമായി ഭൂമിയും വാങ്ങാം. സൗദി അറേബ്യയില്‍ സ്ഥിര താമസത്തിനുള്ള പ്രീമിയം റസിഡന്‍സി കാര്‍ഡ് ലഭിക്കുന്ന ആദ്യത്തെ ഇന്ത്യാക്കാരനായി മാറിയിരിക്കുകയാണ് പ്രമുഖ മലയാളി വ്യവസായിയായ എം.എ യൂസഫലി. സൗദി പ്രീമിയം റസിഡന്‍സി സെന്റര്‍ ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തു.

സൗദി അറേബ്യയില്‍ കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി 2019ല്‍ ആവിഷ്‌കരിച്ച പദ്ധതിയുടെ ഭാഗമായാണ് വിദേശികള്‍ക്ക് സ്ഥിരതാമസത്തിനുള്ള അനുമതിയും സ്പോണ്‍സര്‍ ഇല്ലാതെ തന്നെ വ്യവസായം ചെയ്യുന്നതിനുള്ള അനുമതിയും സൗദി ഭരണകൂടം നല്‍കുന്നത്. സൗദി അറേബ്യയുടെ വിഷന്‍ 2030 പദ്ധതി അനുസരിച്ച് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണ് പ്രീമിയം റസിഡന്‍സി പദ്ധതി ആവിഷ്‌ക്കരിച്ചത്. ഇതോടെ സൗദി ഗ്രീന്‍കാര്‍ഡ് എന്ന് അറിയപ്പെടുന്ന പ്രീമിയം റസിഡന്‍സി കാര്‍ഡ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനായി മലയാളികളുടെ അഭിമാനമായ യൂസഫ് അലി മാറുകയായിരുന്നു.

പ്രീമിയം റസിഡന്‍സി പദ്ധതി അനുസരിച്ച് സ്ഥിരതാമസാനുമതി ലഭിക്കുന്ന സൗദി പൗരന്മാരല്ലാത്ത വ്യക്തികള്‍ക്ക് രാജ്യത്ത് സ്പോണ്‍സര്‍ ഇല്ലാതെ തന്നെ വ്യവസായം ചെയ്യാനും പുണ്യനഗരങ്ങളായ മക്കയിലും മദീനയിലുമടക്കം വസ്തുവകകള്‍ വാങ്ങിക്കുവാനും സാധിക്കും. വന്‍കിട നിക്ഷേപര്‍ക്കും വിവിധ മേഖലകളിലെ മികച്ച പ്രതിഭകള്‍ക്കും നല്‍കുന്ന ആജീവനാന്ത താമസരേഖയാണ് പ്രീമിയം റസിഡന്‍സി കാര്‍ഡ്. രാജ്യത്തേക്ക് ആഗോള നിക്ഷേപകരെ കൂടുതലായി ആകര്‍ഷിക്കുന്നതിനായുള്ള ഈ പദ്ധതി നിലവില്‍ വന്നതോടെ നിരവധി കോടീശ്വരന്മാരപാണ് സൗദിയുടെ സ്ഥിരതാമസാനുമതി സ്വന്തമാക്കിയത്.

സൗദി അറേബ്യയുടെ ആദ്യത്തെ പ്രീമിയം റസിഡന്‍സി കാര്‍ഡിന് അര്‍ഹനായത് ഏറെ അഭിമാനകരമായ നിമിഷമാണെന്നും സന്തോഷമുണ്ടെന്നും എം.എ.യൂസഫലി പറഞ്ഞു. ദീര്‍ഘദര്‍ശികളായ സല്‍മാന്‍ രാജാവിനും, കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും, സൗദി സര്‍ക്കാരിനും ഇതിന് നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു. വിവിധ മേഖലകളില്‍ വന്‍ തോതിലുള്ള മാറ്റങ്ങളാണ് സൗദി അറേബ്യയില്‍ നടന്നു കൊണ്ടിരിക്കുന്നത്. ആഗോള നിക്ഷേപകര നിക്ഷേപകര്‍ വരുന്നതോടെ രാജ്യത്തെ സാമ്പത്തിക രംഗം കൂടുതല്‍ അഭിവൃദ്ധിപ്പെടും. തനിക്ക് കിട്ടിയ ആദ്യത്തെ പ്രീമിയം റസിഡന്‍സി പ്രവാസികള്‍ക്കുള്ള ബഹുമതിയായാണ് കാണുന്നതെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു.

നേരത്തെ യുഎഇയുടെ ആദ്യത്തെ സ്ഥിരതാമസാനുമതിയും യൂസഫലിക്കാണ് ലഭിച്ചത്. 3000ല്‍പ്പരം സ്വദേശികള്‍ ജോലി ചെയ്യുന്ന ലുലുവിന് നിലവില്‍ സൗദിയിലെ വിവിധ ഭാഗങ്ങളിലായി 17 ഹൈപ്പര്‍മാര്‍ക്കറ്റുകളാണുള്ളത്. ഇത് കൂടാതെ എണ്ണ കമ്പനിയായ അരാംകോയുടെ 12 കൊമ്മിസറികളുടെയും ദേശീയ സുരക്ഷാ വിഭാഗമായ നാഷണല്‍ ഗാര്‍ഡിന്റെ എട്ടു മിനിമാര്‍ക്കറ്റുകളുടെയും നടത്തിപ്പ് ചുമതലയും ലുലുവിനാണ്. പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി 2022 ആകുമ്പോഴേക്കും 30 പുതിയ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ കൂടി ലുലു സൗദിയില്‍ ആരംഭിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category