1 GBP = 93.50 INR                       

BREAKING NEWS

ദേവനന്ദയുടേത് സ്വാഭാവികമായ അപകടമരണം എന്ന് ആശ്വസിക്കാന്‍ ഒരുങ്ങുന്നതിന് മുമ്പാണ് മാതാപിതാക്കളും മുത്തശ്ശനും ദുരൂഹതയെ കുറിച്ച് പറയുന്നത്? ഏതോ ഒരു അജ്ഞാത കരം മോളെ കൂട്ടികൊണ്ടുപോയി പുഴയില്‍ എറിഞ്ഞു എന്ന് വിശ്വസിക്കാന്‍ പറ്റുന്ന സാഹചര്യങ്ങള്‍ രൂപപ്പെടുന്നു; ഒരു ദേവനന്ദമാരും ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ ആ കൊലയാളിയെ കണ്ടെത്താന്‍ അല്‍പ്പം പോലും വൈകരുത്

Britishmalayali
kz´wteJI³

ദേവനന്ദ എന്ന ഏഴ് വയസുകാരി യാദൃശ്ചികമായി അപകടത്തില്‍ മരിച്ചതായിരിക്കും എന്ന നിഗമനത്തിലായിരുന്നു കേരള പൊലീസ് ആദ്യം എത്തിയത്. മരണവാര്‍ത്തയുടെ വിശദാംശങ്ങള്‍ പുറത്ത് വന്നപ്പോള്‍ എന്നെ പോലുള്ളവരുടെ പ്രാഥമിക നിഗമനവും അങ്ങനെതന്നെ ആവുമെന്നായിരുന്നു. അങ്ങനെയാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുവാന്‍ പല കാരണങ്ങള്‍ ഉണ്ടായിരുന്നു. ആ കുട്ടിയെ കണ്ടെത്തണം എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ച് പ്രാര്‍ത്ഥിച്ച ലക്ഷക്കണക്കിന് മലയാളികളില്‍ ഒരാള്‍ എന്ന നിലയില്‍ ആ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയപ്പോള്‍ ആ കുഞ്ഞിന് മറ്റൊന്നും സംഭവിക്കാതിരിക്കുന്നതാണ് കൂടുതല്‍ ഉചിതം എന്ന് കരുതിയതില്‍ എന്താണ് തെറ്റ്?

ആ കുഞ്ഞിന്റെ അച്ഛനേയും അമ്മയേയും അപ്പൂപ്പനേയും അമ്മൂമ്മയേയും ഒക്കെ ഓര്‍ത്ത് ആ കുഞ്ഞിന്റെ മൃതദേഹം പൂര്‍ണമായും ഈശ്വരനാല്‍ സംരക്ഷിക്കപ്പെടട്ടെ എന്ന് പ്രാര്‍ത്ഥിച്ച് പോയി. എന്നാല്‍, ആ നാട്ടിലെ സകല മനുഷ്യരും ഒരേ മനസ്സോടെ പറഞ്ഞു, ഈ കുഞ്ഞ് അപകടത്തില്‍ മരിച്ചതല്ല നേരെമറിച്ച് ആരോ ഈ കുഞ്ഞിനെ തട്ടിക്കൊണ്ട് പോയി പുഴയിലെറിഞ്ഞതാണ് എന്ന്. ഒടുവില്‍, സങ്കടത്തിന്റെ പെരുമഴ തീര്‍ത്തുകൊണ്ട് അപ്പൂപ്പനും അമ്മൂമ്മയും അച്ഛനും അമ്മയും പറഞ്ഞു, ഞങ്ങളുടെ പൊന്നു മുങ്ങിമരിച്ചതല്ല, ആരോ മുക്കിക്കൊന്നതാണ് എന്ന്. ഞങ്ങളുടെ ലേഖകന്‍ കഴിഞ്ഞ ദിവസം ദേവനന്ദമോള്‍ നടന്ന വഴിയിലൂടെ നടന്നുപോയി.

ഏതാണ്ട് നാനൂറ് മീറ്ററിലധികം നീണ്ട വിജനമായ ആ വഴികളിലൂടെ സഞ്ചരിക്കുമ്പോള്‍ ഞങ്ങളുടെ ലേഖകനും പറഞ്ഞു എന്തോ ദുരൂഹത ഒളിഞ്ഞിരിക്കുന്നു. ആ കുഞ്ഞിനെ അവസാനമായി കണ്ടവരൊക്കെയും പറയുന്നത് ദുരൂഹതയെ കുറിച്ച് തന്നെയാണ്. അമ്മ വീട്ടുമുറ്റത്ത് തുണിയലക്കിക്കൊണ്ടിരിക്കുന്ന പത്ത് മിനിറ്റ് നേരത്തേ അസാന്നിധ്യത്തില്‍ ആ കുഞ്ഞ് അമ്മയോട് പറയാതെ എന്ത്കൊണ്ടാണ് ഇത്രയും ദൂരം നടന്ന് പോയത്? അതും അമ്മയുെട ഷാള്‍ കയ്യിലെടുത്തുകൊണ്ട് വിജനമായ വഴികള്‍ തീര്‍ത്ത് ഒരു താല്കാലിക പാലത്തിലൂടെ കടന്ന് ക്ഷേത്രപരിസരത്ത് വരെ പോയി എന്ന് പറയുന്നതില്‍ അവിശ്വസനീയത ഉണ്ട്.


കുഞ്ഞിന്റെ അമ്മ അവിടെയുണ്ട്. അച്ഛന്‍ വിദേശത്താണ്. അപ്പൂപ്പനും അമ്മൂമ്മയും ജോലി സ്ഥലത്താണ്. ആറുമാസം പ്രായമുള്ള ഏക അനിയന്‍ തൊട്ടിലില്‍ കിടക്കുകയാണ്. അപ്പോള്‍ എന്തിന് വേണ്ടി ഏഴ് വയസുള്ള കുഞ്ഞ് ഇത്രയും ദൂരം നടന്നുപോയി? ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക..

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category