1 GBP = 93.50 INR                       

BREAKING NEWS

പാവങ്ങള്‍ക്ക് വീട് നല്‍കിയതിന്റെ പേരില്‍ ആഘോഷം പൊടിപാറുമ്പോള്‍ വെള്ളപ്പൊക്കത്തില്‍ ഒലിച്ച് പോയ വീടിന് പകരം പണിയാനാവാത്തതുകൊണ്ട് തൂങ്ങിമരിച്ച സനിലിനെ രക്തസാക്ഷിയെന്നാണോ വിളിക്കേണ്ടത്? സര്‍ക്കാര്‍ പലപേരുകള്‍ ഇട്ട് വാരിക്കോരി നല്‍കുമ്പോഴും ടാര്‍പോള കെട്ടിമറിച്ച വീടുകള്‍ക്കുള്ളില്‍ അന്തിയുറങ്ങുന്നവരുടെ വിധി ആര് മാറ്റി എഴുതും? സോഷ്യല്‍ മീഡിയക്കാലത്ത് തള്ളുകൊണ്ട് മാത്രം പിണറായിയുടെ മുഖം തിളക്കാന്‍ ആവാതെ വരുമ്പോള്‍

Britishmalayali
kz´wteJI³

പിണറായി വിജയനെ പോലെ സോഷ്യല്‍ മീഡിയായില്‍ ആരാധകരുള്ള മറ്റൊരു നേതാവ് ഈ നാട്ടിലുണ്ടോ എന്ന കാര്യത്തില്‍ തര്‍ക്കമുണ്ട്. മാറിമാറി പല വിഭാഗത്തില്‍ പെട്ടവര്‍ പിണറായി വിജയനെ സ്തുതിച്ച് കൊണ്ടിരിക്കുകയാണ്. സിപിഎം എന്ന കേഡര്‍ പാര്‍ട്ടിയുടെ സൈബര്‍ വിംങിന്റെ കരുത്തും ഒരിക്കലെങ്കിലും എസ്എഫ്ഐ എന്ന സംഘടനയില്‍ പ്രവര്‍ത്തിച്ചവര്‍ തന്നെയാണ് മഹാഭൂരിപക്ഷം വരുന്ന മാധ്യമ പ്രവര്‍ത്തകരും എന്നതാണ് ഈ തള്ളല്‍ ശാസ്ത്രത്തിന്റെ യഥാര്‍ത്ഥകാരണം. ചെറിയ ഒരു കാര്യം പിണറായി വിജയന്‍ ചെയ്താല്‍ പോലും അത് ധീരമായ നടപടിയായി വിശേഷിപ്പിക്കുക പതിവാണ്.

അതുകൊണ്ടാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ലൈഫ് പദ്ധതിപ്രകാരം രണ്ട് ലക്ഷം പേര്‍ക്ക് വീട് വെച്ച് കൊടുത്തത് ഈ കേരളം കണ്ട ഏറ്റവും വലിയ സംഭവമായി ചിത്രീകരിക്കപ്പെടുന്നത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കഴിഞ്ഞ ഭരണകാലത്ത് നാല് ലക്ഷത്തി അറുപത്തിയേഴായിരം വീടുകള്‍ ഇതേ പദ്ധതിപ്രകാരം നിര്‍മ്മിച്ച് കൊടുത്തു എന്നത് ആരും അറിയാതെ പോയത് സിപിഎമ്മിന്റെ സൈബര്‍ ന്യായീകരണ തൊഴിലാളികളെ പോലെ ശക്തമായ ഒരു സൈബര്‍ വിംങ് കോണ്‍ഗ്രസുകാര്‍ക്ക് ഇല്ലാത്തതുകൊണ്ടാണ്. പിണറായി വിജയനെ തള്ളിതള്ളി ഒരിക്കലും ചിരിക്കാത്ത അദ്ദേഹത്തിന്റെ മുഖം വെളുപ്പിച്ച് ചിരിപ്പിച്ച് കൊണ്ടിരിക്കുന്നതിനിടയിലാണ് വയനാട് മേപ്പാടി എന്ന സ്ഥലത്ത് സനില്‍ എന്ന് പേരുള്ള ഒരു ഹതഭാഗ്യനായ കര്‍ഷകന്‍ ആത്മഹത്യ ചെയ്യുന്നത്. 40 വയസ് മാത്രം കഴിഞ്ഞ ആ പാവപ്പെട്ട മനുഷ്യന്റെ വീട് കഴിഞ്ഞ വെള്ളപ്പൊക്കത്തില്‍ ഒലിച്ച് പോയി.

അയാള്‍ക്കുണ്ടായിരുന്നത് വെറും മൂന്ന് സെന്റ് ഭൂമി മാത്രമായിരുന്നു. എന്നാല്‍, ഭൂമിയുടെ അവകാശവും വീടിന്റെ അറ്റകുറ്റ പണികളും തമ്മില്‍ സാങ്കേതികമായി യോജിക്കാത്തതുകൊണ്ട് പിണറായി വിജയന്റെ മുഖം തിളങ്ങാന്‍ ഉപയോഗിച്ച ലൈഫ് പദ്ധതിയില്‍ അദ്ദേഹത്തിന്റെ പേര് വന്നില്ല. അങ്ങനെ ആരുടെയും സഹായവും തുണയുമില്ലാതെ തെരുവില്‍ കഴിയാന്‍ മടിച്ച് ആ മനുഷ്യന്‍ രണ്ട് മുഴം കയറില്‍ ജീവനൊടുക്കി. ഇങ്ങനെ ജീവനൊടുക്കാന്‍ ധൈര്യമില്ലാത്തതുകൊണ്ട് തെരുവില്‍ കഴിയുന്ന അനേകായിരങ്ങള്‍ ഈ നാട്ടിലുണ്ട്. പിണറായി വിജയന്‍ ഒരുപാട് കഷ്ടപ്പെടുകയൊന്നും വേണ്ട. തിരുവനന്തപുരം നഗരത്തിലെ ഗവണ്‍മെന്റ് ലോ കോളജിന് സമീപമുള്ള ബാര്‍ട്ടണ്‍ ഹില്‍ കോളനിയില്‍ ഒന്ന് കയറി നോക്കിയാല്‍ മതി.

ഏതാനും ദിവസങ്ങല്‍ക്ക് മുമ്പ് എന്റെ സുഹൃത്തായ ഇടുക്കിക്കാരന്‍ ജിജോ കുര്യന്‍ പണിത്കൊടുക്കുന്ന ഒരു വീട് കാണുന്നതിനും ആ വീട്ടുകാരെ അല്‍പ്പം സഹായിക്കുന്നതിനും ബാര്‍ട്ടണ്‍ഹില്‍ കോളനിയില്‍ പോയ ഞാന്‍ ഞെട്ടിവിറച്ചത് ടാര്‍പോളയിട്ട് അതിന്റെ കീഴില്‍ കഴിയുന്ന അനേകം പാവങ്ങളെ കണ്ടപ്പോഴാണ്. ഇത്തരം ടാര്‍പോളക്ക് കീഴില്‍ കഴിയുന്ന അനേകം പാവങ്ങള്‍ ഇന്നും ഈ നാട്ടിലുണ്ട്. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക..

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category