1 GBP = 92.50 INR                       

BREAKING NEWS

ദിലീപും കാവ്യയും ഒരുമിച്ച് ബാത്ത് റൂമില്‍ പോയ കഥ പറയാന്‍ പണി കിട്ടുമെന്ന് ഭയന്ന് കൂള്‍ കൂളായി അടിപൊളി ലുക്കില്‍ റിമി ടോമി; കുഞ്ചാക്കോയുടെ അവധി അപേക്ഷയില്‍ പാര്‍ട്ടി ഇഫക്ടെന്ന് തിരിച്ചറിഞ്ഞ് പ്രോസിക്യൂഷന്‍; പീഡനക്കേസില്‍ മൊഴി നല്‍കാന്‍ മുകേഷ് പറയുന്നത് നിയമസഭ ചേരുന്നുവെന്ന എംഎല്‍എ ന്യായം; കൂടുതല്‍ സിനിമാക്കാര്‍ വിചാരണ കോടതിയിലേക്ക് എത്തുമ്പോള്‍ നെഞ്ചു കത്തുന്നത് ദിലീപിന്റേത്; നടിയെ ആക്രമിച്ച കേസില്‍ താരങ്ങളുടെ മൊഴിയെടുക്കലിന്റെ രണ്ടാം ഘട്ടം അവസാനത്തിലേക്ക്

Britishmalayali
kz´wteJI³

കൊച്ചി: ഏവരും സംശയിച്ചത് റിമി ടോമി എത്തുമോ എന്നതായിരുന്നു. എന്നാല്‍ കൃത്യ സമയത്ത് തന്നെ നടിയെ ആക്രമിച്ച കേസില്‍ മൊഴി നല്‍കാന്‍ അടിപൊളി ലുക്കില്‍ റിമി ടോമി എത്തി. റിമിയ്ക്കെതിരെ പൊലീസിന് കുരുക്കുകള്‍ ശക്തമാക്കാന്‍ പല വഴികളുണ്ടെന്ന് വിലയിരുത്തലുണ്ട്. പലകേസുകളിലും അവരെ വേണമെങ്കില്‍ പ്രതിയാക്കുമെന്ന ഭീഷണിയും പല കോണുകളും ഉയര്‍ത്തി. അതുകൊണ്ട് തന്നെ നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന് അനുകൂലമായ മൊഴി റിമി ടോമി നല്‍കും. ഇതിനിടെ വീണ്ടും കുഞ്ചാക്കോ ബോബന്‍ പ്രോസിക്യൂഷനെ പറഞ്ഞു പറ്റിച്ചു. പ്രതീക്ഷ പോലെ എംഎല്‍എയായ നടന്‍ മുകേഷ് മൊഴി നല്‍കാന്‍ എത്തില്ല. നിയമസഭ നടക്കുന്നുവെന്ന നിയമപരമായ ന്യായം പറഞ്ഞാണ് ഇത്. പ്രോസിക്യൂഷനും ഇത് അറിയാമായിരുന്നു. എന്നാല്‍ കുഞ്ചാക്കോ എത്താത്തത് ഏവരേയും ഞെട്ടിച്ചിട്ടുണ്ട്.

ദിലീപും കുഞ്ചാക്കോയുമായി ചേര്‍ന്നുള്ള പാര്‍ട്ടി സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. കോടതിയില്‍ എത്തി മൊഴി മാറ്റി പറഞ്ഞാല്‍ അത് ഇമേജിനേയും ബാധിക്കും ഈ വിഷമ വൃത്തത്തിലാണ് കുഞ്ചാക്കോ ബോബന്‍. എന്നാല്‍ കൂടുതല്‍ പുലിവാലുകള്‍ പിടിക്കാതിരിക്കാന്‍ റിമി ടോമി എത്താനും തീരുമാനിച്ചു. നടിയെ പീഡിപ്പിച്ച കേസില്‍ ദിലീപിന്റെ ഗൂഢാലോചനയെ കുറിച്ച് റിമിയൊന്നും പറയില്ല. എന്നാല്‍ മഞ്ജു വാര്യര്‍-ദിലീപ് വിവാഹ മോചനത്തിന് പിന്നിലെ രഹസ്യങ്ങള്‍ വീണ്ടും കോടതി മുറിയില്‍ നിറയും. അടച്ചിട്ട കോടതിയില്‍ അതീവ രഹസ്യമായി നല്‍കുന്ന മൊഴിയില്‍ പ്രോസിക്യൂഷന്റെ വാദങ്ങളെ റിമി തള്ളിപ്പറയില്ല. എന്നാല്‍ സംഭവിച്ചതിലെ സത്യം കോടതിയെ ധരിപ്പിക്കാനാണ് റിമി ടോമി എത്തുന്നത് ഇത് പ്രോസിക്യൂഷന്‍ കേസിന് കരുത്ത് പകരും. ഈ വാദങ്ങളെ ജഡ്ജി ഹണി എം വര്‍ഗ്ഗീസ് എങ്ങനെ എടുക്കുമെന്നത് ദിലീപിനെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്. അതുകൊണ്ട് തന്നെ മലയാള സിനിമയും ദിലീപിന്റെ കേസിനെ സശ്രദ്ധം വീക്ഷിക്കുകയാണ്.

കഴിഞ്ഞാഴ്ച കുഞ്ചാക്കോ ബോബനോട് കോടതി ഹാജരാകണമെന്ന് ആവശ്യപ്പെട്ടിട്ടും ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. അവധി അപേക്ഷ നല്‍കാതെ കുഞ്ചാക്കോ ബോബന്‍ ഹാജരാകാതിരുന്നതിനെതിരെ ആയിരുന്നു കോടതിയുടെ നടപടി. ഗീതു മോഹന്‍ദാസ്, സംയുക്ത വര്‍മ്മ, മഞ്ജു വാര്യര്‍, ലാല്‍ എന്നിവരെ കോടതി നേരത്തെ വിസ്തരിച്ചു. സംയുക്ത വര്‍മ്മയെ സാക്ഷിപ്പട്ടികയില്‍ നിന്ന് പിന്നീട് ഒഴിവാക്കുകയും ചെയ്തിരുന്നു.ശ്രീകുമാര്‍ മേനോനേയും ഒഴിവാക്കി. നടി ബിന്ദു പണിക്കര്‍, നടന്‍ സിദ്ദിഖ്, നിര്‍മ്മാതാവ് ആന്റോ ജോസഫ്, പി.ടി തോമസ് എംഎല്‍എ എന്നിവരെയും കോടതി വിസ്തരിക്കും. നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപിന് സെന്‍ട്രല്‍ ഫോറന്‍സിക് ലാബ് കൃത്യമായ മറുപടികള്‍ നല്‍കണമെന്ന് നേരത്തെ കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.

സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം നേരത്തെ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഫോറന്‍സിക് ലാബ് നല്‍കിയ ഉത്തരങ്ങള്‍ തൃപ്തികരമല്ലെന്ന് കാണിച്ച് ദിലീപ് നല്‍കിയ ഹര്‍ജി പ്രത്യേക കോടതി അംഗീകരിച്ചിരുന്നു. നടിയെ ആക്രമിച്ച ദൃശ്യങ്ങളെ കുറിച്ചുള്ള ദിലീപിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. റിമി ടോമി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബോബിന്‍ എന്നിവരെ ബുധനാഴ്ച വിസ്തരിക്കും. ഇതില്‍ റിമി ടോമിയുടെ മൊഴി അതിനിര്‍ണ്ണായകമാണ്. നേരത്തെ മജിസ്‌ട്രേട്ടിന് മുമ്പില്‍ റിമി രഹസ്യമൊഴി നല്‍കിയിരുന്നു. ഇതില്‍ റിമി ഉറച്ചു നില്‍ക്കുമോ എന്നതാണ് നിര്‍ണ്ണായകം. ദിലീപും അക്രമത്തിനിരയായ നടിയും തമ്മിലെ ശത്രുത ഉറപ്പിക്കുന്നതായിരുന്നു റിമിയുടെ മൊഴി. റിമി ഈ മൊഴിയില്‍ ഉറച്ചു നിന്നാല്‍ കാവ്യാമാധവനും ദിലീപും തമ്മിലെ രഹസ്യ ഇടപാടുകള്‍ മഞ്ജു വാര്യരെ അറിയിക്കാന്‍ അക്രമത്തിന് ഇരയായ നടി ശ്രമിച്ചതാണ് വൈരാഗ്യത്തിന് കാരണമെന്ന് ഇതോടെ കോടതിക്ക് ബോധ്യപ്പെടുമെന്ന് അന്വേഷണ സംഘം പറയുന്നു. ദിലീപിനെ വിചാരണയില്‍ കുടുക്കാനുള്ള നിര്‍ണ്ണായക മൊഴിയായി ഇതുമാറും.

നേരത്തെ റിമി ടോമി കോതമംഗലം മജിസ്‌ട്രേട്ട് കോടതി മുന്‍പാകെയാണ് രഹസ്യമൊഴി നല്‍കിയത്. നടീനടന്മാരുടെ സംഘടനയായ 'അമ്മ'യുടെ താരനിശയുടെ റിഹേഴ്സല്‍ ക്യാംപില്‍ നടന്‍ ദിലീപും ഉപദ്രവത്തിന് ഇരയായ നടിയുമായി വാക്കേറ്റമുണ്ടായതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ചുള്ള മൊഴിയും സ്റ്റേജ് ഷോകള്‍ക്കു വേണ്ടി ദിലീപുമൊത്തുള്ള വിദേശയാത്രകളുടെ വിശദാംശങ്ങളുമാണു റിമിക്ക് അറിയാവുന്നത്. അക്രമത്തിനിരയായ നടിയും കാവ്യയും റിമിയും സുഹൃത്തുക്കളായിരുന്നു. ഇതിനിടെയാണ് കാവ്യയും ദിലീപും തമ്മിലെ വഴിവിട്ട ബന്ധം ചര്‍ച്ചയായത്. അബാദ് പ്ലാസിയിലെ മീറ്റിംഗിനിടെ ഇവര്‍ തമ്മിലെ ഇടപെടല്‍ നേരിട്ടു കണ്ടുവെന്ന് മഞ്ജു വാര്യരെ അറിയിക്കണമെന്ന് റിമിയോട് ആക്രമത്തിന് ഇരയായ നടി ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ നേരിട്ട് കാണാത്തതൊന്നും പറയാനാകില്ലെന്ന് നടിയോട് റിമി മറുപടിയും നല്‍കി. പൊലീസിനോട് ചോദ്യം ചെയ്യലില്‍ ഈ സംഭവവും റിമി പറഞ്ഞിരുന്നു. വിചാരണയില്‍ റിമി ഇക്കാര്യം പറയുമോ എന്ന സംശയം പൊലീസിനുണ്ട്. അതുകൊണ്ടാണ് മൊഴി മാറ്റാതിരിക്കാന്‍ പൊലീസ് രഹസ്യമൊഴി രേഖപ്പെടുത്തിയത്.

ചില വിദേശ സ്റ്റേജ് ഷോകളിലും ദിലീപിനും കാവ്യയ്ക്കും ആക്രമത്തിനിരയായ നടിക്കുമൊപ്പം റിമിയും പങ്കെടുത്തിരുന്നു. അന്ന് അവിടെയുണ്ടായ പ്രശ്‌നങ്ങളും കേസ് അന്വേഷണത്തില്‍ നിര്‍ണ്ണായക തെളിവുകളായി മാറിയിരുന്നു. ഒരു കാലത്ത് അക്രമത്തിന് ഇരയായ നടിയും റിമി ടോമിയും കാവ്യയുമൊക്കെ കട്ട ഫ്രണ്ട്സ് ആയിരുന്നു. വിദേശ സ്റ്റേജ് ഷോയ്ക്ക് ശേഷം മൂവരും കറങ്ങി നടക്കുന്ന ഫോട്ടോയും മറ്റും ഇന്റര്‍നെറ്റില്‍ അക്കാലത്ത് വൈറലായിരുന്നു. ഒരു സ്റ്റേജ് ഷോയ്ക്ക് വിദേശത്ത് പോയപ്പോഴാണ് ഈ സൗഹൃദവും ദിലീപിന്റെ ദാമ്പത്യവും തകര്‍ന്നത് എന്നാണ് വാദം. ഈ സ്റ്റേജ് ഷോ കഴിഞ്ഞ് വരുമ്പോഴേക്കും കാവ്യയും റിമിയും അക്രമിക്കപ്പെട്ട നടിക്ക് ശത്രുക്കളായി കഴിഞ്ഞിരുന്നുവെന്നും സംസാരമുണ്ട്.

മീശമാധവന്‍ സിനിമയില്‍ തുടങ്ങിയ സൗഹൃദമാണ് കാവ്യയും റിമിയും തമ്മില്‍. അത് ഇന്നും തുടര്‍ന്ന് പോരുന്നു. പെട്ടെന്ന് എല്ലാവരോടും കമ്പനിയാകുന്ന റിമി പിന്നീട് അക്രമിക്കപ്പെട്ട നടിയുമായും ബന്ധം സ്ഥാപിച്ചു. ഇരുവരും നല്ല സുഹൃത്തുക്കളുമായി. വിവാദ സ്റ്റേജ് ഷോയ്ക്ക് ശേഷം കാവ്യ, റിമി പോലുള്ള തന്റെ ജെനറേഷന്‍ സുഹൃത്തുക്കളില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ അക്രമിക്കപ്പെട്ട നടി മുതിര്‍ന്ന നായികമാരുമായി അടുപ്പത്തിലായി. മഞ്ജു വാര്യര്‍, സംയുക്ത വര്‍മ്മ, ഗീതു മോഹന്‍ദാസ്, പൂര്‍ണിമ എന്നിവരുടെ സൗഹൃദ വലയത്തിലേക്ക് എത്തിപ്പെട്ടു. ആ വിദേശ ഷോയില്‍ ദിലീപും കാവ്യയുമായുള്ള ബന്ധത്തെ കുറിച്ച് ഈ നടി മഞ്ജുവിനോട് പറഞ്ഞുകൊടുത്തു. ഗീതു മോഹന്‍ദാസിന്റെയും മറ്റും സഹായത്തോടെയാണ് മഞ്ജുവിനെ ഇക്കാര്യം അറിയിച്ചത്. അതോടെയാണ് മുതിര്‍ന്ന നായികമാരുമായുള്ള നടിയുടെ സൗഹൃദം ആരംഭിച്ചതത്രെ. ഇത് ദിലീപിന് വൈര്യാഗ്യത്തിന് കാരണമായി. പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ നല്‍കിയത് ഈ പ്രതികാരത്തിന്റെ തുടര്‍ച്ചയാണെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

അമേരിക്കയിലെ കാവ്യ-ദിലീപ് സംഗമം തുറന്നുപറഞ്ഞ് റിമി: പൊലീസിന് റിമി നേരത്തെ നല്‍കിയ മൊഴി ഇങ്ങനെ

അമേരിക്കന്‍ യാത്രയില്‍ കാവ്യയും ദിലീപും അടുപ്പം പുലര്‍ത്തിയെന്നാണ് റിമി ടോമിയുടെ മൊഴി. 2010ല്‍ ദിലീപേട്ടനും കാവ്യ, ആക്രമിക്കപ്പെട്ട നടി, കാവ്യ, നാദിര്‍ഷാ എന്നിവരുമൊത്ത് ദിലീപ് ഷോയ്ക്കും ഞാന്‍ അമേരിക്കയില്‍ പോയിരുന്നു. പല ദിവസങ്ങളിലായിരുന്നു ഷോ.

അന്ന് കാവ്യയുടെ അച്ഛനും അമ്മയും ആക്രമിക്കപ്പെട്ട നടിയുടെ അച്ഛനും എന്റെ അമ്മയും എന്നോടൊപ്പം ഇല്ലായിരുന്നു. ആ സമയം കാവ്യയും ദിലീപും തമ്മില്‍ ബന്ധമുണ്ടെന്ന് ഞങ്ങള്‍ക്കെല്ലാം അറിയാമായിരുന്നു. കാവ്യയുടെ അച്ഛനും അമ്മയും വളരെ സ്ട്രിക്ട് ആയതിനാല്‍ അവര്‍ക്ക് കൂടിക്കാഴ്ച്ചയ്ക്ക് അവസരം ലഭിച്ചിരുന്നില്ല. അമേരിക്കയില്‍ താമസിച്ചിരുന്ന സ്ഥലങ്ങളിലെല്ലാം ഞങ്ങള്‍ക്ക് പ്രത്യേകം പ്രത്യേകം മുറികളായിരുന്നു ഒരുക്കിയിരുന്നത്. അമേരിക്കയിലെ ഷോ തീര്‍ന്ന അവസാന ദിവസം രാത്രി കാവ്യ മാധവന്‍ അവളുടെ അച്ഛന്റേയും അമ്മയുടേയും അനുവാദത്തോടെ ആക്രമിക്കപ്പെട്ട നടിയുടെ മുറിയില്‍ എന്റെയും അവരുടേയും ഒപ്പം ഒരുമിച്ച് കിടന്നുറങ്ങുന്നതിനായി വന്നിരുന്നു. അന്ന് രാത്രി ഏകദേശം ഒരുമണിയോടുകൂടി ദിലീപേട്ടനും ഞങ്ങളുടെ മുറിയിലെത്തി.

കാവ്യാമാധവനും ദിലീപേട്ടനും ഒരുമിച്ച് ബാത്ത്റൂമില്‍ പോയി. കുറച്ച് കഴിഞ്ഞാണ് തിരികെ വന്നത്. കുറച്ചുകഴിഞ്ഞ് ദിലീപേട്ടനും റൂമില്‍നിന്ന് തിരികെ പോയി. 2012 ഫെബ്രുവരി 12ന് മഞ്ജു ചേച്ചിയും സംയുക്ത വര്‍മയും ഗീതു മോഹന്‍ ദാസും കൂടി ആക്രമിക്കപ്പെട്ട നടിയുടെ വീട്ടില്‍ ചെല്ലുകയും ദിലീപേട്ടനും കാവ്യയും തമ്മിലുള്ള ബന്ധത്തേക്കുറിച്ച് ആക്രമിക്കപ്പെട്ട നടിയുമായി സംസാരിച്ചതിനേപ്പറ്റിയും എനിക്കറിയാം. ആക്രമിക്കപ്പെട്ട നടി അമേരിക്കന്‍ ട്രിപ്പില്‍ വച്ച് നടന്ന കാര്യങ്ങളേക്കുറിച്ച് എല്ലാം മഞ്ജു ചേച്ചിയോട് പറഞ്ഞു.

ആക്രമിക്കപ്പെട്ട നടി എന്നെ വിളിച്ച് മഞ്ജു ചേച്ചിയോട് എല്ലാം തുറന്ന് പറയണമെന്നും ഞാന്‍ എല്ലാം പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞു. മഞ്ജു ചേച്ചി എന്നെ വിളിച്ചിരുന്നു. ഞാന്‍ ചില കാര്യങ്ങള്‍ പറഞ്ഞു. തുടര്‍ന്ന് ദിലീപേട്ടനും ആക്രമിക്കപ്പെട്ട നടിയും തമ്മില്‍ പ്രശ്നങ്ങളുണ്ടായതായി അറിയാം. ആക്രമിക്കപ്പെട്ട നടിയുമായി ദിലീപേട്ടന് അടുത്ത ബന്ധമായിരുന്നുവെന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്. അവര്‍ ഒരുമിച്ച് അഭിനയിച്ച സിനിമകളെല്ലാം ഹിറ്റായിരുന്നു. എന്നാല്‍ ദിലീപ് ഇടയ്ക്കിടെ ആക്രമിക്കപ്പെട്ട നടിയെ വിളിച്ച് കൊച്ചുവര്‍ത്തമാനം പറയുന്നത് ഇഷ്ടമല്ല എന്ന് അവര്‍ എന്നോട് പറഞ്ഞിട്ടുണ്ട്. - റിമി തന്റെ മൊഴിയില്‍ വ്യക്തമാക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category