1 GBP = 97.50 INR                       

BREAKING NEWS

വൈലോപ്പിള്ളിയും മുരുകന്‍ കാട്ടാ ക്കടയും ഈണമാകും; 'വീട്ടുവര്‍ത്തമാനം' ടോക് ഷോ; കണ്ടു മടുത്ത കാഴ്ചകള്‍ക്ക് മുന്നില്‍ കേരള സ്‌കൂ ള്‍ വാര്‍ഷികം വേറെ ലെവലാകും

Britishmalayali
kz´wteJI³

കവന്‍ട്രി: മലയാളത്തിന് മാമ്പഴ മധുരം നല്‍കിയ വൈലോപ്പിള്ളിയും മലയാളിയുടെ സാമൂഹ്യ കാഴ്ചകളില്‍ തിമിരം നിറഞ്ഞിരിക്കുക ആണെന്ന് പറഞ്ഞ മുരുകന്‍ കാട്ടാക്കടയും ഒക്കെ കവിതകളായി വേദിയില്‍ നിറയുന്നു. ഇതോടൊപ്പം നാടന്‍ കൊയ്ത്തുപാട്ടുകളുടെ പച്ചപ്പാടം കൊയ്യാന്‍ കൊച്ചു കൂട്ടുകാര്‍. തീര്‍ന്നില്ല ഓരോ വീട്ടിലും ഉണ്ടാകുന്ന കൊച്ചു വര്‍ത്തമാനങ്ങളുടെ നാടന്‍ വാമൊഴികള്‍ കാണികളുമായുള്ള സല്ലാപവുമായി അവതരിപ്പിക്കുന്ന വീട്ടുവര്‍ത്തമാനം ടോക് ഷോ. ഇങ്ങനെ കാഴ്ചകളുടെ പൂരമൊരുക്കി എത്തുകയാണ് കവന്‍ട്രി കേരള സ്‌കൂളിലെ കുട്ടികള്‍. കേരള സ്‌കൂളിന്റെ മൂന്നാം വാര്‍ഷികം വേദിയില്‍ എത്തുമ്പോള്‍ മലയാളം പൂത്തുലയുന്ന അനവധി കാഴ്ചകളാണ് അണിയറയില്‍ ഒരുങ്ങുന്നതെന്നു പ്രോഗ്രാം കോ ഓഡിനേറ്റര്‍മാരായ ആയ ഡോ ജിനു കുര്യാക്കോസ്, ഷിന്‍സണ്‍ മാത്യു, ഹരീഷ് നായര്‍ എന്നിവര്‍ അറിയിച്ചു.

പരിപാടികളുടെ നടത്തിപ്പില്‍ സ്‌കൂള്‍ മാനേജ്മെന്റിന് കൈത്താങ്ങാകാന്‍ മാതാപിതാക്കളുടെ പ്രതിനിധിയായി താജ് തോമസ് ജനറല്‍ കണ്‍വീനറുടെ പ്രതിനിധിയായി ചുമതല ഏറ്റതോടെ അരങ്ങില്‍ തകര്‍പ്പന്‍ ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. മാതാപിതാക്കളുടെ പ്രതിനിധികളായി സിബിയ ബിപിന്‍, സുമില്‍ രാജ്, ലിയോ ഇമ്മാനുവല്‍ എന്നിവരും സജീവമായതോടെ കൂടുതല്‍ മികവോടെ പരിപാടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും എന്ന പ്രതീക്ഷയാണ് കഴിഞ്ഞ ദിവസം നടന്ന രക്ഷാകര്‍തൃ യോഗം വിലയിരുത്തിയത്.

ഏപ്രില്‍ നാലിന് വൈകുന്നേരം നാലു മണി മുതല്‍ മലയാളത്തിന്റെ പൂക്കാലം വിരുന്നെത്തുന്നത് കാണാന്‍ യുകെയുടെ പല ഭാഗത്തു നിന്നും കാണികള്‍ എത്തുന്നുണ്ട്. യുകെയുടെ വിവിധ ഇടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മലയാളം പഠന വേദിയില്‍ ഉള്ളവരുടെ സാന്നിധ്യവും പ്രതീക്ഷിക്കുന്നതായി സ്‌കൂള്‍ മാനേജ്മെന്റ് വ്യക്തമാക്കി. കുട്ടികളുടെ മലയാളം പഠന മികവ് പ്രദര്‍ശിപ്പിക്കാന്‍ ഉള്ള വേദി കൂടി ആയി മാറുകയാണ്. യുകെയിലെ മറ്റു മലയാളം പഠന കേന്ദ്രങ്ങളുടെ സാന്നിധ്യം കൂടി പ്രതീക്ഷിക്കുന്നതിനാല്‍ നാലു മണിക്കൂര്‍ ദൈര്‍ഘ്യം ഉള്ള മലയാളത്തിന്റെ സ്വന്തം കലാവിരുന്നാകും കേരള സ്‌കൂള്‍ വാര്‍ഷികം എന്നാണ് പ്രതീക്ഷ. 

കഥയ്ക്ക് കഥ, പാട്ടിനു പാട്ട്, മനസുകളില്‍ കുളിരു കോരിയിടാന്‍ കണ്ണഞ്ചിപ്പിക്കുന്ന നൃത്തങ്ങള്‍, തമാശകളോര്‍ത്തു പൊട്ടിച്ചിരിക്കാന്‍ രസികന്‍ ലഘു നാടകം, എന്തിനേറെ മലയാളം മണിമണി പോലെ പറയാന്‍ തങ്ങള്‍ക്കു കഴിയും എന്ന് തെളിയിക്കാന്‍ ഉള്ള അവസരം കൂടിയാണ് കവന്‍ട്രി കേരള സ്‌കൂള്‍ കുട്ടികള്‍ക്ക് സമ്മാനിക്കുന്നത്. വേദിയും കലാപ്രകടനകളും കുട്ടികള്‍ തന്നെ കൈകാര്യം ചെയുന്നു എന്നതും കേരള സ്‌കൂളിന്റെ മാത്രം പ്രത്യേകത ആയി മാറുകയാണ്. ഇയ്യിടെ കവന്‍ട്രി കേരള സ്‌കൂളിലെ കുട്ടികള്‍ മലയാളം പറഞ്ഞു അവതരിപ്പിച്ച ലഘു നാടകം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇതില്‍ നിന്നും ആവേശം ഉള്‍ക്കൊണ്ടു കൂടുതല്‍ മികവാര്‍ന്ന തരത്തില്‍ പരിപാടികള്‍ അവതരിപ്പിക്കാന്‍ ഉള്ള ഒരുക്കങ്ങളാണ് ആറു ക്ളാസുകളിലെയും കുട്ടികള്‍ ഏറ്റെടുത്തിരിക്കുന്നത്. സംഘ നൃത്തങ്ങളും മലയാളത്തിന്റെ പൂമുത്തായി മാറിയ പാട്ടുകള്‍ നിറഞ്ഞ നാടോടി നൃത്തവും ഒക്കെയായി ഭാഷ സ്‌നേഹികളുടെ മനസ്സില്‍ വരും തലമുറയെ ഓര്‍ത്തു സ്‌നേഹിക്കാനും ഓമനിക്കാനും ഉള്ള അവസരമായി മാറുകയാണ് കേരള സ്‌കൂള്‍ വാര്‍ഷികമെന്നു സ്‌കൂള്‍ മാനേജ്മെന്റ് വ്യക്തമാക്കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category