1 GBP = 93.00 INR                       

BREAKING NEWS

മൃതദേഹങ്ങള്‍ കൂട്ടിയിട്ടിരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; വൈസ് പ്രസിഡന്റിനെ കൂടാതെ എട്ട് ശതമാനം എംപിമാര്‍ക്കും രോഗബാധ; രോഗം പടരാതിരിക്കാന്‍ 54,000 തടവുകാരെ തുറന്നു വിട്ടു; ഇറാനില്‍ കൊറോണയുടെ അവസ്ഥ ഭയാനകമെന്ന് റിപ്പോര്‍ട്ടുകള്‍: വിവരങ്ങള്‍ പുറത്ത് വിടാതെ അധികൃതര്‍

Britishmalayali
kz´wteJI³

ടെഹ്റാന്‍: ഇറാനില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ ആശുപത്രിക്ക് പുറത്ത് കൂട്ടിയിട്ടിരിക്കുന്നു. ബാഗിലാക്കി പൊതിഞ്ഞ നിലയില്‍ മൃതശരീരങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ആശുപത്രിയിലുള്ളവര്‍ തന്നെ പകര്‍ത്തിയതെന്ന് കരുതപ്പെടുന്ന വീഡിയോ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഇതോടെ ഇറാനില്‍ കൊറോണ വൈറസ് പുറം ലോകം അറിഞ്ഞതിലും വലിയ ഭീകരതയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. എന്നാല്‍ യഥാര്‍ത്ഥ വിവരങ്ങള്‍ പുറത്ത് വിടാതെ സൂക്ഷിക്കുകയാണ് അധികൃതര്‍.

രാജ്യത്തിന്റെ ആദ്യ വൈസ് പ്രസിഡന്റിന് പുറമേ രാജ്യത്തെ എട്ട് ശതമാനം എംപിമാര്‍ക്കും രോഗം പിടിപെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതുവരെ ഇറാനില്‍ കൊറോണ ബാധിച്ച് 92 പേര്‍ മരിച്ചു കഴിഞ്ഞു. രാജ്യത്ത് 2,922 പേര്‍ കൊറോണയുടെ പിടിയിലാണെന്നാണ് ടെഹ്റാനില്‍ നിന്നുള്ള ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. രാജ്യത്തെ ഉന്നതരായ വ്യക്തികള്‍ക്കടക്കം നിരവധി പേര്‍ വൈറസിന്റെ പിടിയിലാണ്. ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ ഇഇതിനകം 836,000 പേര്‍ കണ്ടു കഴിഞ്ഞു.

ആശുപത്രി വരാന്തയില്‍ ബാഗിലാക്കി പൂര്‍ണ്ണമായും പൊതിഞ്ഞ നിലയില്‍ കിടക്കുന്ന മൃതദേഹങ്ങളുടെ വീഡിയോ ആണ് പുറത്ത് വന്നത്. ഇതെല്ലാം കോവിഡ് 19 ബാധിച്ചവരുടെ മൃതദേഹം തന്നെയാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ വീഡിയോയെ കുറിച്ച് പ്രതികരിക്കാന്‍ ഔദ്യോഗിക വൃത്തങ്ങള്‍ തയ്യാറായിട്ടില്ല. മാത്രമല്ല എന്തിനാണ് മൃതദേഹങ്ങള്‍ മറവ് ചെയ്യാതെ ഇങ്ങനെ കൂട്ടിയിട്ടിരിക്കുന്നത് എന്നും വ്യക്തമല്ല. എന്നാല്‍ രോഗത്തിന്റെ വ്യാപ്തി പുറം ലോകം അറിഞ്ഞതിലും ഭീകരമാണെന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അതേസമയം രോഗം പടര്‍ന്ന് പിടിക്കാതിരിക്കാന്‍ 54,000 ജയില്‍ പുള്ളികളെ ഇറാന്‍ വെറുതെ വിട്ടു. എന്നാല്‍ അഞ്ച് വര്‍ഷത്തിന് മുകളില്‍ ജയില്‍ ശിക്ഷ വിധിച്ചവരെ പുറത്ത് വിട്ടിട്ടില്ല. ഇവരെ അതീവ സുരക്ഷമായി തന്നെ പാര്‍പ്പിച്ചിരിക്കുകയാണ്. ബുധനാഴ്ച പുതുതായി 15 പേര്‍ മരിച്ചതായും 586 പേരില്‍ കൂടി രോഗ ബാധ സ്ഥിരീകരിച്ചതായും ഇറാന്‍ വ്യക്തമാക്കിയിരുന്നു. ടെഹ്റാനിലും ഖൂമിലുമാണ് ഏറ്റവു കൂടുതല്‍ മരണവും രോഗബാധയും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്‌കൂളുകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. സാസംക്കാരിക കേന്ദ്രങ്ങളും സ്പോര്‍ട് സെന്ററുകളും അടച്ചു. ജോലി സമയവും കുറച്ചിരിക്കുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category